Thursday, December 17, 2009

സംഖ്യാ 34 , 35 , 36

1. കനാന്‍ ദേശത്ത് എത്ര ഗോത്രങ്ങള്‍ക്കാണ് അവകാശം ലഭിക്കുന്നത് ?
ഒമ്പതര ഗോത്രങ്ങള്‍ക്ക് (34:13)

2. യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാനക്കരെ അവകാശം ലഭിച്ച ഗോത്രങ്ങള്‍ എത്ര ? ഏതൊക്കെ ?
രണ്ടര ഗോത്രങ്ങള്‍ . രൂബെന്‍ ഗോത്രം , ഗാദ് ഗോത്രം , മനശ്ശെയുടെ പകുതി ഗോത്രം (34:14-15)

3. യിസ്രായേല്‍ മക്കള്‍ക്ക് ദേശം വിഭാഗിച്ചു കൊടുത്തതാര് ?
പുരോഹിതനായ എലെയാസാരും , യോശുവയും (34:17)

4. യിസ്രായേല്‍ മക്കള്‍ ലേവ്യര്‍ക്കു കൊടുക്കേണ്ട പട്ടണങ്ങള്‍ എത്ര ?
48 (35:7)

5. അബദ്ധവശാല്‍ ഒരുത്തനെ കൊന്നാല്‍ ഓടിപ്പോകേണ്ടത് എവിടേക്ക് ?
സങ്കേത നഗരങ്ങളിലേക്ക് (35:11)

6. ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളീല്‍ എത്രയെണ്ണമാണ് സങ്കേത പട്ടണങ്ങള്‍ ? ആറെണ്ണം (35:13) [ യോര്‍ദ്ദാനക്കരെ 3 കനാന്‍ ദേശത്തു 3]

7. കുലചെയ്ത് സങ്കേതനഗരങ്ങളിലേക്ക് ഓടിപ്പോയവന്‍ എത്രനാളാണ് അവിടെ കഴിയേണ്ടത് ?
വിശുദ്ധ തൈലത്താല്‍ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ (35:25)

8. യിസ്രായേല്‍ മക്കള്‍ ആരുടെ അവകാശത്തോറ്റെയാണ് ചെര്‍ന്നിരിക്കേണ്ടത് ? താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു (36:7)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 32 , 33

1. രൂബേന്യരും ഗാദ്യരും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്ന് കണ്ട പ്രദേശങ്ങള്‍?

യസേര്‍ ദേശവും , ഗിലയാദ് ദേശവും (32:1)


2. തങ്ങളെ യോര്‍ദ്ദാനക്കരെ (കനാന്‍‌ദേശത്ത്) കൊണ്ടുപോകരുതേ എന്ന് മോശെയോടും എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചതാര് ?

രൂബേന്യരും ഗാദ്യരും (32:5)


3. ഗാദ്യരും രൂബേന്യരും യുദ്ധസന്നദ്ധരായി യിസ്രായേല്‍ മക്കളോടുകൂടി യോര്‍ദ്ദാനക്കരെ കടക്കുകയും ദേശം കീഴടക്കുകയും ചെയ്താല്‍ അവര്‍ക്ക് അവകാശമായി ലഭിക്കുന്ന ദേശം ?

ഗിലെയാദ് ദേശം (32:29)


4. പുരോഹിതനായ അഹരോന്‍ മരിച്ചതെന്ന് ?

യിസ്രായേല്‍ മക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയ്യതി (35:38)


5. എത്രാമത്തെ വയസിലാണ് അഹരോന്‍ മരിച്ചത് ?

123 (33:39)


6. യിസ്രായേല്‍ മക്കളുടെ പ്രയാണം രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗം?

സംഖ്യാ 33

സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

.

Friday, December 11, 2009

സംഖ്യാ 30 , 31

1. ഭാര്‍‌യ്യ ഭര്‍ത്താക്കന്മാര്‍ തമ്മിലും അപ്പന്റെ വീട്ടില്‍ കന്യകയായി പാര്‍ക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിനു യഹോവ മോശയോടു കല്പിച്ച ചട്ടങ്ങള്‍ ?
സംഖ്യാ 30

2. മിദ്യാന്യരോടു യുദ്ധം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ?
പന്തീരായിരം[12,000] (31:5)

3. മിദ്യാനോരോട് യുദ്ധത്തിനുപോയ പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫിനഹാസിന്റെ കൈവശം ഉണ്ടായിരുന്നതെന്ത് ?
വിശുദ്ധമന്ദിരത്തിലെ ഉപകരണാങ്ങളും ഗംഭീരനാദകാഹളങ്ങളും (31:6)

4. മിദ്യാന്യരുമായുള്ള യുദ്ധത്തില്‍ യിസ്രായേല്‍ കൊന്ന മിദ്യാന രാജാക്കന്മാര്‍ ?
ഏവി , രേക്കെം , സൂര്‍ , ഹൂര്‍ , രേബ (31:8)

5. യുദ്ധത്തില്‍ നിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോട് മോശെ കോപിക്കാന്‍ കാരണം ?
മിദ്യാന്യ സ്ത്രികളെയെല്ലാം ജീവനോടെ അവശേഷിപ്പിച്ചതുകൊണ്ട് (31:14,15)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 27 , 28 , 29

1. ഒരുത്തന്‍ മകനില്ലതെ മരിച്ചാല്‍ അവന്റെ അവകാശം അവന്റെ മകള്‍ക്കു കൊടുക്കേണം എന്ന ന്യായപ്രമാണം അനുസരിച്ച് അപ്പന്റെ അവകാശം ലഭിച്ച പെണ്മക്കള്‍ ? സെലോഫഹാദിന്റെ പുത്രമാര്‍ (27:7) [ മഹ്ലാ , നോവാ , ഹൊഗ്ലാ , മില്‍ക്കാ , തിര്‍സാ (27:1) ]

2. (മരിക്കുന്നതിനുമുമ്പ്) എവിടെ നിന്ന് കനാന്‍ ദേശം നോക്കാനാണ് യഹോവ മോശയോട് കല്പിച്ചത് ?
അബാരീം മലയില്‍ (27:12)

3. അബാരീം മലയില്‍ നിന്ന് കനാന്‍ ദേശം കണ്ടതിനു ശേഷം സഹോദരനായ അഹരോ നെപ്പോലെ മോശയേയും തന്റെ ജനത്തോട് ചേരും എന്ന് യഹോവ മോശയോട് പറയാന്‍ കാരണം എന്ത് ?
സഭയുടെ കലഹിത്തിങ്കല്‍ മോശെയും അഹരോനും സീന്മരുഭൂമിയില്‍ വെച്ചു ജനം കാണ്‍‌കെ വെള്ളത്തിന്റെ കാര്‍‌യ്യത്തില്‍ യഹോവയെ ശുദ്ധീകരിക്കാതെ യഹോവയുടെ കല്പനയെ മറത്തതുകൊണ്ടു.(27:14) ( സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം)

4. മോസയുടെ പിന്‍‌ഗാമി ?
നൂന്റെ മകനായ യോശുവ (27:18)

5. വാരോത്സവമായ ആദ്യഫലദിവസത്തിലെ ഭോജനയാഗം എന്തുകൊണ്ടുള്ളാതാ‍ണ് ? പുതിയ ധാന്യം കൊണ്ടു (28:26)

6. കാഹള നാദോത്സവം ആചരിക്കുന്നതെന്ന് ?
ഏഴാം മാസം ഒന്നാം തീയ്യതി (29:1)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 25 , 26

1. യിസ്രായേല്‍ ജനം മേവാബ്യദേവന്മാരെ നമസ്‌കരിച്ചു തുടങ്ങിയതെന്ന് ?
ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ (25:1)

2. പുരോഹിതനായ എലെയാസരിന്റെ മകന്‍ ?
ഫിനെഹാസ് (25:7)

3. യിസ്രായേല്‍ ബാല്‍‌പെയോരിനോടു ചേര്‍ന്നതുമൂലം യഹോവ വരുത്തിയ ബാധയില്‍ മരിച്ചവര്‍ ?
ഇരുപത്തുനാലായിരം (25:9)

4. യഹോവയുടെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകുമാറാ‍ാക്കിയവന്‍ ? എങ്ങനെ ?
ഫിനെഹാസ് (25:12) , 25:1-8

5. യഹോവ തന്റെ സമാധാന നിയമം കൊടുത്തതാര്‍ക്ക് ?
ഫിനെഹാസിന് (25:12)

6. ഫിനെഹാസ് അന്തപുരത്തില്‍ വച്ച് കുന്തം കൊണ്ട് ഉദരം തുളച്ചത് ആരുടെ ?
സിമ്രി എന്ന യിസ്രായേല്യന്റെയും കൊസ്ബി എന്ന മിദ്യാന്യ സ്ത്രിയുടെയും (25:14-15)

7. യിസ്രായേല്‍ മക്കളുടെ സര്‍വ്വ സഭയുടേയും 20 വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള വരുടെ എണ്ണം എടുത്തത് എവിടെ വച്ച് ?

യെരിഹോവിന്റെ സമീപത്തു യോര്‍ദ്ദാനരികെയുള്ള മോവാബ് സംഭൂമിയില്‍ വെച്ചു (26:3)

8. യിസ്രായേല്‍ മക്കളുടെ രണ്ടാമത്തെ ജനസംഖ്യാകണക്കെടുപ്പ് എവിടെ വച്ച് ?
യെരിഹോവിന്റെ സമീപത്തു യോര്‍ദ്ദാനരികെയുള്ള മോവാബ് സംഭൂമിയില്‍ വെച്ചു (26:3) [ഒന്നാമത്തേത് :: സംഖ്യ (1:2)]

9. രണ്ടാമത്തെ ജനസംഖ്യാകണക്കെടുപ്പില്‍ എണ്ണപ്പെട്ടവര്‍ ?
6,01,730 (26:51) ഒന്നാമത്തെ കണക്കെടുപ്പില്‍ എണ്ണപ്പെട്ടവര്‍ 603550 (സംഖ്യാ 1:46) ]

10. മോശയുടെ മാതാപിതാക്കളെക്കുറിച്ച് പറയുന്ന വേദഭാഗങ്ങള്‍ ?
സംഖ്യ 26 : 59-60 ,
പുറപ്പാട് 6:20
[യാക്കൊബിന്റെ മകനായ ലേവിയുടെ മകനായിരുന്നു കെഹാത്ത്. ലേവിക്ക് മിസ്രയീം ദേശത്ത് വച്ച് ജനിച്ച മകളാണ് യോഖേബേദ്. കെഹാത്തിന്റെ മകനാണ് അമ്രാം. അമ്രാം ഭാര്യയായി സ്വീകരിച്ചത് അപ്പന്റെ സഹോദരിയായ യോഖേബേദിനെ ]


11. സീനായ് മരുഭൂമിയില്‍ വെച്ച് മോശെയും അഹഓന്‍ പുരോഹിതനും യിസ്രായേല്‍ മക്കളെ എണ്ണിയപ്പോഴും , മോവാബ് സമഭൂമിയില്‍ വച്ച് മോശയും എലിയാസരും എണ്ണിയപ്പോഴും ഉള്‍പ്പെട്ടിരുന്നവര്‍ ആരൊക്കെ ?
യെഫുന്നയുടെ മകന്‍ കാലേബും , നൂന്റെ മകന്‍ യോശുവയും (26:25)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 22 , 23 , 24

1. ബാശാന്‍ രാജാവായ ഓഗിനെ തോല്‍പ്പിച്ച ശേഷം പുറപ്പെട്ട യിസ്രായേല്‍ മക്കള്‍ പാളയമിറങ്ങിയതെവിടെ ?
യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാനക്കരെ മോവാബ് സമഭൂമിയില്‍ (22:1)

2. യിസ്രായേല്‍ മക്കള്‍ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങുമ്പോള്‍ മോവാബ് രാജാവ് ? സിപ്പോറിന്റെ മകനായ ബാലാക് (22:4)

3. യിസ്രായേല്‍ ജനത്തെ ശപിക്കാന്‍ വേണ്ടി മോവാബ്യ മൂപ്പന്മാരെയും മിദ്യന്യ മൂപ്പന്മാരെയും പ്രശ്നദക്ഷിണയുമായി ബാലാക് അയച്ചത് ആരുടെ അടുക്കലേക്ക് ? ബെയോരിന്റെ മകനായ ബിലെയാമിന്റെ അടുക്കല്‍ (22:7)

4. സംസാരിച്ച കഴുതയുടെ ഉടമസ്ഥന്‍ ?
ബിലെയാം (22:28)

5. കഴുത സംസാരിച്ച സംഭവം ?
സംഖ്യാ 22:21-30

6. യിസ്രായേലിനെ ശപിക്കാനായി ബിലെയാമിനെ ബാലെക് രണ്ടാമത് കൊണ്ടുപോയത് എവിടേക്ക് ?
പിസ്ഗകൊടുമുടിയില്‍ സോഫിം എന്ന മുകള്‍പ്പരപ്പിലേക്ക് (23:14)

7. യിസ്രായേലിനെ ശപിക്കാനായി ബിലെയാമിനെ ബാലെക് മൂന്നാമത് കൊണ്ടുപോയത് എവിടേക്ക് ?
മരുഭൂമിക്കു എതിരെയുള്ള പെയോര്‍മലയുടെ മകളില്‍ (23:28)

8. മൂന്നുപ്രാവിശ്യം യിസ്രായേലിനെ അനുഗ്രഹിച്ചവന്‍ ?
ബിലെയാം (24:10)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 21

1. യിസ്രായേലിനോടു യുദ്ധം ചെയ്ത് ചിലരെ പിടിച്ചുകൊണ്ടുപോയ രാജാവ് ?
കനാന്യനായ അരാദ് രാജാവ് (21:1)

2. ശപഥാര്‍പ്പിതമായ യിസ്രായേല്‍ നശിപ്പിച്ച പട്ടണങ്ങള്‍ക്കുണ്ടായ പേര് ?
ഹോര്‍മ്മാ (21:3)

3. യഹോവ യിസ്രായേല്‍ ജനത്തിന്റെ ഇടയില്‍ അഗ്നി സര്‍പ്പങ്ങളെ അയച്ചത് എവിടെ വച്ച് ?
എദോം ദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍‌പര്‍വ്വതത്തിങ്കല്‍ നിന്നു ചെങ്കടല്വഴിയായുള്ളാ യാത്രയില്‍ (21:6 ,1)

4. അഗ്നി സര്‍പ്പഠിന്റെ കടിയേറ്റുള്ള മരണത്തില്‍ നിന്നു യിസ്രായേല്‍ മക്കള്‍ രക്ഷപ്പെടു വാന്‍ മോശ ചെയ്തത് എന്ത് ?
മോശെ താമ്രം കൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരറ്റ്ഃഇന്മേല്‍ തൂക്കി. സര്‍പ്പം കടിക്കുന്നവന്‍ താമ്ര സര്‍പ്പത്തെ നോക്കിയാല്‍ ജീവിക്കും (21:9)

5. ഓബേത്തില്‍ നിന്ന് പുറപ്പെട്ട യിസ്രായേല്‍ മക്കള്‍ പാളയമിറങ്ങിയതെവിടെ ? മോവാബിന്റെ കിഴക്കുള്ള മരുഭൂമിയില്‍ ഇയ്യെ - അബാരീമില്‍ (21:11)

6. ഇയ്യെ - അബാരീമില്‍ നിന്ന് പുറപ്പെട്ട് പാളയമിറങ്ങിയ സ്ഥലം ?
സാരേദ് താഴ്‌വര (21:12)

7. സാരേദ് താഴ്‌വരയില്‍ നിന്ന് പുറപ്പെട്ട് പാളയമിറങ്ങിയ സ്ഥലം ?
അര്‍ന്നോന്‍ തോട്ടിനരികെ (21:13)

8. മോവാബിനും അമോര്‍‌യ്യര്‍‌ക്കും മദ്ധ്യേ മോവാബിനുള്ള അതിര്‍ ?
അര്‍ന്നോന്‍ (21:13)

9. യഹോവയുടെ യുദ്ധ പുസ്തകത്തെക്കുറിച്ച് സൂചിപ്പിക്കുന്നതെവിടെ ?
സംഖ്യാ 21:15 ല്‍

10. യിസ്രായേല്‍ മക്കള്‍ അര്‍ന്നോനില്‍ നിന്ന് പോയത് എവിടേക്ക് ?
ബേരിലേക്ക് (21:15)

11. അമോര്‍‌യ്യ രാജാവായ സീഹോന്‍ യിസ്രായേല്‍ മക്കളോട് യുദ്ധം ചെയ്ത സ്ഥലം ? യാഹാസ് (21:23)

12. യിസ്രായേല്‍ മക്കള്‍ യുദ്ധം ചെയ്ത് പിടിച്ച പട്ടണം ?
അമ്മോന്യരുടെ പട്ടണങ്ങള്‍ എല്ലാം (21:24-25)

13. അമോര്‍‌യ്യ രാജാവായ സീഹോന്റെ നഗരം ?
ഹെസ്‌ബോന്‍ (21:26)

14. ബാശാന്‍ രാജാവായ ഓഗ് യിസ്രായേല്യരോട് യുദ്ധം ചെയ്ത സ്ഥലം ?
എദ്രെ (21:33)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 19 , 20

1. മിര്‍‌യ്യാം മരിച്ച സ്ഥലം ?
സീന്‍ മരുഭൂമിയിലെ കാദേശ് (20:1)

2. മോശ പാറയില്‍ രണ്ടുപ്രാവിശ്യം അടിച്ച് വെള്ളം പുറപ്പെടുവിച്ച സ്ഥലം ?
കാദേശ് (20: 11 ,1)

3. എന്തുകൊണ്ടാണ് മോശയും അഹരോനും യിസ്രായേല്‍ മക്കളെ കനാന്‍ ദേശത്തേക്ക് കൊണ്ടുപോവുകയില്ലന്ന് യഹോവ പറഞ്ഞത് ?
അവര്‍ യിസ്രായേല്‍ മക്കള്‍ കാണ്‍‌കെ യഹോവയെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം യഹോവയെ വിശ്വസിക്കാതിരുന്നതുകൊണ്ട് (20:12)

4. കാദേശില്‍ നിന്ന് പുറപ്പെട്ട യിസ്രായേല്‍ മക്കള്‍ എത്തിയ സ്ഥലം ?
ഹോര്‍ പര്‍വ്വതം (20:22)

5. മോശ അഹരോന്റെ വസ്ത്രം ഊരി ധരിപ്പിച്ചതാരെ ?
അഹരോന്റെ മകനായ എലെയാസരിനെ (20:28)

6. അഹരോന്‍ മരിച്ചതെവിടെ വച്ച് ?
ഹോര്‍ പര്‍വ്വതത്തിന്റെ മുകളില്‍ വച്ച് (20:28)

7. യിസ്രായേല്‍ മക്കള്‍ അഹരോനു വിലാപം കഴിച്ച ദിവസങ്ങള്‍ ?
മുപ്പതു ദിവസം (20:29)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 17 , 18

1.ലേവി ഗോത്രത്തിന്റെ വടിമേലുള്ള പേര് ആരുടെ ?
അഹരോന്റെ (17:2)

2. സാക്ഷ്യകൂടാരത്തില്‍ യഹോവയുടെ സന്നിധിയില്‍ തളിര്‍ത്ത വടി ?
ലേവി ഗൃഹത്തിനുള്ള അഹരോന്റെ വടി (17:8)

3. ലേവി ഗൃഹത്തിനുള്ള അഹരോന്റെ വടിമേല്‍ കായ്ച്ച ഫലം ?
ബദാം ഫലം (17:8)

4. വിശുദ്ധ മന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണ്ടുന്നതാര് ?
അഹരോനും പുത്രന്മാരും അവന്റെ പിതൃഭവനവും (18:1)

5. പൌരോഹിത്യം ദാനം ചെയ്തതാര് ?
യഹോവ (18:7)

6. കടിഞ്ഞൂലുകളുറ്റെ വീണ്ടെടുപ്പുവില ?
അഞ്ചു ശേക്കല്‍ ദ്രവ്യം (18:16)

7. വീണ്ടെടുക്കാന്‍ പാടില്ലാത്ത കടിഞ്ഞൂലുകള്‍ ?
പശു , ആടു , കോലാടു എന്നിവയുടെ കടിഞ്ഞൂലുകള്‍ (18:17)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 15 , 16

1. ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന എണ്ണയും വീഞ്ഞും ഏത് ?
കാല്‍ഹീന്‍ എണ്ണയും (15:4) , കാല്‍ഹീന്‍ വീഞ്ഞും (15:5)

2. ഹോമയാഗമോ ഹനനയാഗമോ അര്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കേണ്ട എണ്ണയും വീഞ്ഞും ഏത് ?
അരഹീന്‍ എണ്ണയും (15:9) , അരഹീന്‍ വീഞ്ഞും (15:10)

3. ശബ്ബത്ത് ലംഘിച്ചവന് മരണശിക്ഷ നല്‍കിയതായി പറയുന്ന സംഭവം ?
യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു.അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭ യുടെയും അടുക്കൽ കൊണ്ടുവന്നു.അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു.പിന്നെ യഹോവ മോശെയോടു: ആ മരുഷ്യൻ മരണശിക്ഷ അനുഭവിക്കേ ണം ; സർവ്വസഭയും പാളയ ത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സർവ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു. (15:32-36)

4. യഹോവയുടെ സകല കല്പനകളും യിസ്രായേല്‍ മക്കള്‍ ഓര്‍ത്തു അനുസരിക്കേണ്ടതിനു ജ്ഞാപകമായി ചെയ്യുന്നതെന്ത് ?
വസ്ത്രത്തിന്റെ കോണ്‍‌തലെക്കു പൊടിപ്പു ഉണ്ടാക്കുകയും പൊടിപ്പില്‍ നീലച്ചരടു കെട്ടുകയും വേണം (15:38-39)

5. മോശയോടു മത്സരിക്കുകയും മോശയ്ക്കും അഹരോനും വിരോധമായി കൂട്ടം കൂടുകയും ചെയ്തവര്‍ ആരൊക്കെ ?
ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്‌ഹാരിന്റെ മകന്‍ കോരഹ് , എലിയാബിന്റെ പുത്രന്മാരായ ദാഥാന്‍ , അബീരാം , പെലോത്തിന്റെ മകനായ ഓന്‍ , പ്രമാണികളായ 250 പുരുഷന്മാര്‍ (16:1)

6. ജീവനോടെ പാതാളലേക്ക് പോയവര്‍ ? / ഭൂമി വായ് പിളര്‍ന്ന് വിഴുങ്ങിയവര്‍ ?
കോരഹ് , ദാഥാന്‍ , അബീരാം എന്നിവരുടെ കുടുംബങ്ങള്‍ ( 16:27,32) / കോരഹിനോട് ചേര്‍ന്നിട്ടുള്ള എല്ലാവരേയും (16:32,33)

7. മോശയ്ക്കും അഹരോനും വിരോധമായി സഭകൂടിയപ്പൊള്‍ യഹോവയുടെ ബാധയാല്‍ മരിച്ചവര്‍ ?
പതിനാലായിരത്തെഴുന്നൂറു‌പേര്‍ (16:49)

8. യഹോവയുറ്റെ സന്നിധിയില്‍ നിന്ന് പുറപ്പെട്ട ബാധ അടങ്ങാന്‍ വേണ്ടി ചെയ്തത് എന്ത് ? അഹരോന്‍ ധൂപകലശം എടുത്തു സഭയുടെ നടുവില്‍ ധൂപം കാട്റ്റി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു (16:47)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 13 , 14

1. കനാന്‍ ദേശം ഒറ്റുനോക്കേണ്ടതിനു മോശ യിസ്രായേല്പ്രഭുക്കന്മാരെ അയച്ചത് എവിടെവച്ച് ?
പാരാന്‍ മരുഭൂമിയില്‍ നിന്ന് (13:3)

2. മോശ പേരുമാറ്റിയത് ആരുടെ ?
ഹോശെയെയുടെ (13:16)

3. യിസ്രായേല്‍ പ്രഭുക്കന്മാര്‍ കനാന്‍ ദേശം ഒറ്റുനോക്കിയത് എത്രദിവസം കൊണ്ടാണ് ? നാല്പതു ദിവസം (13:25)

4. പാലും തേനും ഒഴുകുന്ന ദേശം ?
കനാന്‍ ദേശം (13:27)

5. കനാന്‍ ദേശം യുദ്ധം ചെയ്ത് കൈവശമാക്കാന്‍ കഴിയും എന്ന് മോശയോട് പറഞ്ഞതാര്? കാലേബ് (13:30)

6. യിസ്രായേല്‍ മക്കളുടെ സര്‍വ്വ സഭ കല്ലറിയേണം എന്ന് പറഞ്ഞതാരെ ? യോശുവായെയും കാലേബിനേയും (14:10 , 6)

7. പാരാന്‍ മരുഭൂമിയില്‍ നിന്ന് കനാന്‍ ദേശത്തേക്ക് കടക്കാതെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്ക് മടങ്ങിപ്പോകാന്‍ യഹോവ മോശയോട് പറഞ്ഞതെന്തു കൊണ്ട് ?
അമാലേക്യരും കനാന്യരും താഴ്‌വരയില്‍ പാര്‍ക്കുന്നതുകൊണ്ട് (14:25)

8. ആര് കനാന്‍ ദേശത്ത് എത്തില്ലന്നാണ് യഹോവ മോശയോട് പറഞ്ഞത് ?
കാലേബും യോശുവയും ഒഴികെ 20 വയസ്സുമുതല്‍ മേലോട്ടു എണ്ണപ്പെട്ടവരായി യഹോവയുടെ നേരെ പിറുപിറുത്തവരാരും (14:29-30)

9. യിസ്രായേല്‍ മക്കള്‍ തങ്ങളുടെ അകൃത്യങ്ങള്‍ വഹിച്ചു എത്ര സംവത്സരം മരുഹൂമിയില്‍ ഇടയരാ‍യി സഞ്ചരീകുമെന്നാണ് യഹോവ പറഞ്ഞത് ?
നാല്പതു സംവത്സരം (14:33-34)

10. കനാന്‍ ദേശം ഒറ്റു നോക്കാന്‍ പോയവരില്‍ യഹോവയുടെ മുമ്പാകെ ബാധയാല്‍ മരിക്കാതിരുന്നവര്‍ ?
യോശുവ , കാലേബ് (14:38)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 11 , 12

1.യഹോവയുടെ തീ യിസ്രായേല്‍ മക്കളുടെ ഇടയില്‍ കത്തി പാളയത്തിന്റെ അറ്റങ്ങളിലു ള്ളവരെ ദഹിപ്പിച്ചു കളഞ്ഞത് എവിടെ വച്ച് ?
തബേരാ (11:1-3)

2. മോശയോടുകൂടെയുള്ള ജന്നങ്ങളുടെ സംഖ്യ ?
ആറുലക്ഷം കാലാള്‍ (11:21)

3. ആത്മാവ് ആവസിച്ചപ്പോള്‍ പ്രവചിച്ചവര്‍ ആര് ? അവരെത്രപേര്‍ ?
യിസ്രായേല്‍ മൂപ്പന്മാരായ എഴുപതു പുരുഷന്മാര്‍ (11:25)

4. പാളയത്തില്‍ വച്ച് പ്രവചിച്ചവര്‍ ?
എല്‍ദാദ്ദ് , മേദാദ്ദ് (11:27)

5. യിസ്രായേല്‍ മക്കള്‍ക്കു ഇറച്ചി (കാട) ലഭിച്ച സ്ഥലം ?
കിബ്രോത്ത് - ഹത്താവ (11:31 - 34)

6. കിബ്രോത്ത് - ഹത്താവയ്ക്ക് ആ പേര് ലഭിച്ചതെങ്ങനെ?
ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ( 11:34)

7. യിസ്രായേല്‍ മക്കള്‍ക്ക് ഇറച്ചി (കാട) ലഭിച്ചതെങ്ങനെ ?
സംഖ്യ (11:31-34)

8. കിബ്രോത്ത് - ഹത്താവയില്‍ നിന്ന് ജനം പുറപ്പെട്ടത് എവിടേക്ക് ?
ഹസേരോത്തിലേക്ക് (11:35)

9. ആരുനിമിത്തമാണ് മിര്‍‌യ്യാമും അഹരോനും മോശയ്ക്ക് വിരോധമായി സംസാരിച്ചത് ?
മോശ വിവാഹം ചെയ്തിരുന്ന കൂശ്യസ്ത്രി നിമിത്തം (12:1)

10. ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതി സൌമ്യന്‍ ?
മോശ (12:3)

11. യഹോവയുടെ ഗൃഹത്തില്‍ ഒക്കെയും വിശ്വസ്‌തന്‍ ?
മോശ (12:7)

12. യഹോവയുടെ മുഖം കാണുന്നവന്‍ ?
മോശ (12:8)

13. യഹോവ മോശയോട് അരുളിചെയ്യുന്നതെങ്ങനെ ?
മറുപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്‌പഷ്ടമായിട്ടും (12:7)

14. യിസ്രായേല്‍ മക്കളിലെ മറ്റ് പ്രവാചകന്മാരോട് യഹോവ അരുളിചെയ്യുന്നത് എങ്ങനെ? ദര്‍ശനത്തില്‍ യഹോവയെ വെളിപ്പെടുത്തുകയും സ്വപ്‌നത്തില്‍ അവനോട് അരുളിച്ചെയ്യുകയും ചെയ്യും (12:6)

15. യഹോവയുടെ കോപം മൂലം കുഷ്ഠരോഗം വന്നതാര്‍ക്ക് ?
മിര്‍‌യ്യാം (12:10)

16. ഹസേരോത്തില്‍ നിന്ന് പുറപ്പെട്ട ജനം പാളയമിറങ്ങിയത് എവിടെ ?
പാരാന്‍ മരുഭൂമിയില്‍ (12:16)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 9 , 10

1. യിസ്രായേല്‍ മക്കള്‍ തങ്ങളുടെ യാത്രപുറപ്പെടുന്നത് എപ്പോഴാണ് ?
സാക്ഷ്യംകൂടാരമെന്ന തിരുനിവാസത്തിന്മേല്‍ നിന്നു മേഘം പൊങ്ങുമ്പോള്‍ (9:17)

2. സഭയെ വിളിച്ചു കൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതുകാന്‍തക്കവണ്ണം യഹോവ മോസയ്ക്ക് നല്‍കിയ നിര്‍‌ദ്ദേശം എന്ത് ?
വെള്ളികൊണ്ടുള്ള രണ്ട് കാഹളം ഉണ്ടാക്കുക (10:1)

3. യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാരെ തന്റെ അടുക്കല്‍ കൂട്ടാന്‍ എന്ത് ചെയ്യാനാണ് ദൈവം മോശയോട് പറഞ്ഞത് ?
ഒരു കാഹളം മാത്രം ഊതുക(10:4)

4. കാഹളം ഊതുന്നതാര് ?
അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ (10:8)

5. യിസ്രായേല്‍ മക്കള്‍ സീനായ് മരുഭൂമിയില്‍ നിന്ന് യാത്രപുറപ്പെട്ടത് എന്ന് ?
രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയ്യതി (10:11-12)

6. വിശുദ്ധസാധനങ്ങള്‍ ചുമക്കുന്നവര്‍ ?
കെഹാത്യര്‍ (10:21)

7. “ഞങ്ങളെ (യിസ്രായേല്‍ മക്കളെ) വിട്ടുപോകരുതേ; മരുഭൂമിയില്‍ ഞങ്ങള്‍ പാളയം ഇറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ങങ്ങള്‍ക്കു കണ്ണായിരിക്കും.” എന്ന് മോശ പറഞ്ഞത് ആരോട് ?
മോശയുടെ അമ്മായപ്പനായ രെയുവേല്‍ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു (10:29,31)

സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Thursday, December 10, 2009

സംഖ്യാ 7 , 8

1. യാഗപീഠത്തിന്റെ പ്രതിഷ്ഠക്കായി ഒന്നാം ദിവസം വഴിപാടുകഴിച്ചവന്‍ ?
യഹൂദഗോത്രപിതാവായ അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ (7:12)

2. രണ്ടാം ദിവസം വഴിപാടുകഴിച്ചവന്‍ ?
യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സുവരിന്റെ മകന്‍ നെഥനയേല്‍ (7:18)

3. സെബൂലൂന്റെ മക്കളുടെ പ്രഭു ?
ഹേലോന്റെ മകന്‍ ഏലിയാബ് (7:24 / 2:7) [ മൂന്നാം ദിവസം വഴിപാടുകഴിച്ചവന്‍]

4. രൂബേന്റെ മക്കളുടെ പ്രഭു ?
ശെദേയൂരിന്റെ മകന്‍ എലിസൂര്‍ 97:30 / 2:10) [ നാലാം ദിവസം വഴിപാടുകഴിച്ചവന്‍ ]

5. അഞ്ചാം ദിവസത്തെ വഴിപാട് കഴിച്ചവന്‍ ?
ശിമയോന്റെ മക്കളുടെ പ്രഭുവായ സൂരിശദ്ദായിയുടെ മകന്‍ ശെലൂമിയേല്‍ ( 7:36)

6. ആറാം ദിവസത്തെ വഴിപാട് കഴിച്ചതാര് ?
ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകന്‍ എലിയാസഫ് ( 7:42)

7. ഏഴാം ദിവസത്തെ വഴിപാട് കഴിച്ചതാര് ?
എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകന്‍ എലിശാമ (7:48)

8. മനശ്ശെയുടെ മക്കളുടെ പ്രഭു ?
പെദാസൂരിന്റെ മകന്‍ ഗമലിയേല്‍ (7:54 / 2:20) [എട്ടാം ദിവസം വഴിപാടുകഴിച്ചവന്‍]

9. ബെന്യാമിന്റെ മക്കളുടെ പ്രഭു ?
ഗിദെയോനിയുടെ മകന്‍ അബീദാന്‍ (7:60 / 2:22) [ഒന്‍‌പതാം ദിവസം വഴിപാടുകഴിച്ചവന്‍]

10. പത്താം ദിവസം വഴിപാട് കഴിച്ചതാര് ?
ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍ (7:66)

11. പതിനൊന്നാം ദിവസത്തെ പ്രതിഷ്ഠാ വഴിപാടു കഴിച്ചതാര് ?
അശേരിന്റെ മക്കാളുടെ പ്രഭുവായ ഒക്രാന്റെ മകന്‍ പഗിയേല്‍ (7:72)

12. പന്ത്രണ്ടാം ദിവസത്തെ വഴിപാട് കഴിച്ചതാര് ?
നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകന്‍ അഹീര (7: 78)

13. പ്രതിഷ്ഠ വഴിപാടിനായി ഗോത്രപിതാക്കാന്മാര്‍ അര്‍പ്പിച്ചതെന്ത് ?

വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻ കലശം, ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടു, പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ , സമാധാനയാഗത്തി ന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിൻ കുട്ടി
(7:13-17 , 7:19-23 , ..... 7:73-77 , 7:79-83)

14. ലേവ്യര്‍ക്കുള്ള പ്രമാണം എന്ത് ?
ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കേണം. അമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേ ണം; പിന്നെ സേവിക്കേണ്ടാ; എങ്കിലും സമാഗമനക്കുടാരത്തിലെ കാര്യംനോക്കുന്ന തിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ.
സംഖ്യാ 8 : 24-26
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz.

സംഖ്യാ 5 , 6

1. സംശയത്തിന്റെ ഭോജനയാഗം എന്ത് ?
സംഖ്യാ 5: 12-16

2. ആമെന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നതെവിടെ ?
സംഖ്യാ 5:22

3. ഒരു പുരുഷനോ സ്ത്രിയോ യഹോവയ്ക്ക് തന്നത്താന്‍ സമര്‍പ്പിക്കേണ്ടതിനു അനുഷ്ഠിക്കുന്ന വ്രതം ?
നാസീര്‍ വ്രതം (6:2)

4. നാസീര്‍വ്രതം ദീക്ഷിക്കുമ്പോള്‍ ചെയ്യേണ്ടത് എന്തെല്ലാം ?
വീഞ്ഞും മദ്യവും വര്‍ജ്ജിക്കേണം , ഉണങ്ങിയതോ പഴുത്തതോ ആയ മുന്തിരിങ്ങ തിന്നരുത് ; കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവന്‍ തിന്നരുതു. നാസീര്‍ വ്രതകാലത്ത് ക്ഷൌരക്കത്തി തലയില്‍ തൊടരുതു (6: 3-8)

5. നാസീര്‍ വ്രതസ്ഥന്റെ പ്രമാണം എന്ത് ? / നാസീര്‍വ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിന്റെ പ്രമാണം എന്ത് ?
സംഖ്യ 6: 13-21
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Wednesday, December 9, 2009

സംഖ്യാ 3 , 4

1. ലേവിയുടെ പുത്രന്മാര്‍ ?
ഗേര്‍ശോന്‍ , കെഹാത്ത് , മെരാരി (3:17)

2. തിരുനിവാസത്തിന്റെ പുറകില്‍ പടിഞ്ഞാറുഭാഗത്ത് പാളയമിറങ്ങേണ്ടിയവര്‍ ?
ഗേര്‍ശേന്യ കുടുംബങ്ങള്‍ (3:23)

3. തിരുനിവാസത്തിന്റെ തെക്കുഭാഗത്ത് പാളയമിറങ്ങേണ്ടിയവര്‍ ?
കെഹാത്യ കുടുംബങ്ങള്‍ (2:29)

4. ലേവ്യരുടെ പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യ്യം നോകുന്നവരുടെ മേല്വിചാരകനും ആയവന്‍?
അഹരോന്റെ മകനായ എലെയാസര്‍ (3:32)

5. തിരുനിവാസത്തിന്റെ വടക്കുഭാഗത്ത് പാളയമിറങ്ങേണ്ടിയവര്‍ ?
മെരാര്‍‌യ്യ കുടുംബം (3:35,36)

6. സമാഗമന കുടാരത്തില്‍ വേലചെയ്‌വാന്‍ സേവയില്‍ പ്രവേശിക്കുന്നവരുടെ പ്രായം ? മുപ്പതുവയസ്സു മുതല്‍ അമ്പതു വയസ്സുവരെ (4:1)

7. മെരാര്‍‌യ്യ കുടുംബം എടുക്കേണ്ടുന്ന ചുമട് എന്ത് ?
തിരുനിവാസത്തിന്റെ പലക, തൂണ്‍ , ചുവടു , ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്‍ , ചുവടു , കുറ്റി , കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കയും (4:32)

8. മുപ്പതുവയസ്സു മുതല്‍ അമ്പതുവയസ്സുവരെ സമാഗമന കൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെ‌യ്‌വാന്‍ പ്രവേശിച്ചവര്‍ എത്ര ?
എണ്ണായിരത്തഞ്ഞൂറ്റെണ്‍‌പതു പേര്‍ (4:47)

ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

സംഖ്യാ 1 , 2

1. യഹോവയുടെ നിര്‍ദ്ദേശപ്രകാരം യിസ്രായേല്‍മക്കളുടെ എണ്ണമെടുത്തത് എന്ന് ? മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയ്യതി ( 1: 1, 18, 19)

2. യിസ്രായേല്‍ മക്കളില്‍ ഗോത്രം ഗോത്രമായി ഇരുപതുവയസ്സുമുതല്‍ മെലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരുമായി എണ്ണപ്പെട്ടവര്‍ ?
ആറുലക്ഷത്തി മൂവയിരത്തഞ്ഞൂറ്റമ്പതു പേര്‍ (1:46)

3. പിതൃഗോത്രമായി എണ്ണാതിരുന്നത് ഏത് ഗോത്രത്തെ ?
ലേവി ഗോത്രത്തെ (1:47)

4. സാക്ഷ്യ നിവാസത്തിന്റെ കാര്‍‌യ്യം നോക്കാന്‍ വേണ്ടി വേര്‍തിരിക്കപെട്ടവര്‍ ? / സാക്ഷ്യ നിവാസത്തിന്റെ ചുറ്റും പാളയമിറങ്ങേണ്ടവര്‍ ?
ലേവ്യര്‍ (1:53)

5. ആദ്യം പുറപ്പെടേണ്ടവര്‍ ? അവരുടെ സംഖ്യ ?
യെഹൂദാപാളയത്തിലെ ഗണത്തില്‍ എണ്ണപെട്ടവര്‍ (2:9) , ലക്ഷത്തെണ്‍‌പത്താറായിരിത്തി നാനൂറു പേര്‍ (2:9)

6. കിഴക്കുഭാഗത്തു പാളയമിറങ്ങേണ്ടവര്‍ ?
യഹൂദാപാളയത്തിലുള്ളവര്‍ (2:3)

7. തെക്കുഭാഗത്തു പാളയമിറങ്ങേണ്ടവര്‍ ?
രൂബേന്‍പാളയത്തിലുള്ളവര്‍ (2:10)

8. പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങേണ്ടവര്‍ ?
എഫ്രയിം പാളയത്തിലുള്ളവര്‍ (2:18)

9. വടക്കുഭാഗത്തു പാളയമിറങ്ങേണ്ടവര്‍ ?
ദാന്‍പാളയത്തിലുള്ളവര്‍ (2:25)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Friday, December 4, 2009

ലേവ്യ 24 , 25 , 26 , 27

1. യഹോവയുടെ നാമം ദുഷിക്കുന്നവനുള്ള ശിക്ഷ ?
മരണശിക്ഷ (24:16)

2. മനുഷ്യനെ കൊല്ലുന്നവനുള്ള ശിക്ഷ ?
മരണശിക്ഷ (24:17)

3. തിരുനാമത്തെ ദുഷിച്ചതുകൊണ്ട് പാളയത്തിന് പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നതാരെ ? ശെലോമീത്തിന്റെ മകനെ (24:11 , 14 , 23 )

4. യോബേല്‍ സംവത്സരം എന്താണ് ?
അമ്പതാം സംവത്സരം (25:10)

5. വിഗ്രഹങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ച് ദൈവം മോശയ്ക്ക് നല്‍കിയ നല്‍കിയ മുന്നറിയിപ്പ് എന്ത് ? “ വിഗ്രഹങ്ങളുടെ ഉണ്ടാക്കരുതു; ബിംബങ്ങമോ സ്തംഭമോ നാട്ടരുതു ; രൂപം കൊത്തിയ യാതൊരു കല്ലും നമസ്‌കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു “ (26:1)

6. ഒരു ഹോമെര്‍ യവം വിതക്കുന്ന നിലത്തിന്റെ മതിപ്പ് ?
അമ്പതു ശേക്കെല്‍ വെള്ളി (27:16)

ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

ലേവ്യ 21 , 22 , 23

1. പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നത്താന്‍ അശുദ്ധിയാക്കിയാലുള്ള ശിക്ഷ ?
അവളെ തീയില്‍ ഇട്ടു ചുട്ടുകളയണം (21:9)

2. ഒരുത്തന്‍ അബദ്ധവശാല്‍ വിശുദ്ധസാധനം ഭക്ഷിച്ചാല്‍ അവന്‍ ചെയ്യേണ്ടത് എന്ത് ?
വിശുദ്ധസാധനം അഞ്ചില്‍ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കണം (22:14)

3. പെസഹ ആചരിക്കുന്നതെന്ന് ?
ഒന്നാം മാസം പതിന്നാലാം തീയ്യതി സന്ധ്യാസമയത്തു. (23:5)

4. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്ന് ?
ഒന്നാം മാസം പതിനഞ്ചാം തീയതി (23:6)

5. കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗവുമുള്ള സ്വസ്ഥ ദിവസവും ആയിരിക്കുന്ന ദിവസം ?
ഏഴാം മാസം ഒന്നാം തീയതി (23:24)

6. പാപപരിഹാര ദിവസം എന്ന് ?
ഏഴാം മാസം പത്താം തീയ്യതി (23:27)

7. കൂടാരപ്പെരുന്നാള്‍ എന്ന് ?
ഏഴാം മാസം പതിനഞ്ചാം തീയതി മുതല്‍ ഏഴുദിവസം (23:34)

8. ഭൂമിയുടെ ഫലം ശേഖരിച്ചതിനുശേഷമുള്ള ഉത്സവം എന്ന് ?
ഏഴാം മാസം പതിനഞ്ചാം തീയതി മുതല്‍ ഏഴുദിവസം (23:39)

9. വിശുദ്ധ സഭായോഗം വിളിച്ചു കൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങളും ദിവസവും ഏത് ? പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന്റെ ഏഴാം ദിവസം (23:8)
വിളവെടുക്കുമ്പോള്‍ നീരാജനത്തിന്റെ കറ്റകൊണ്ടുവന്ന ദിവസം മുതലുള്ള അമ്പതാം ദിവസം (23:21)
പാപപരിഹാര ദിവസം (23:27)
കൂടാരപ്പെരുന്നാളിന്റെ ഒന്നാം ദിവസവും എട്ടാം ദിവസവും (23:36)

10. അന്ത്യ സഭായോഗം എന്ന് ?
കൂടാരപ്പെരുന്നാളിന്റെ എട്ടാംദിവസം (23:36)

ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Thursday, December 3, 2009

ലേവ്യ 18 , 19 , 20

1. യഹോവയുടെ ചട്ടങ്ങളും ന്യായങ്ങളും പ്രമാണിക്കുന്നവനുള്ള പ്രതിഫലം ?
അവയെ ചെയ്യുന്ന മനുഷയ്ന്‍ അവയാല്‍ ജീവിക്കും (18:1)


2. സന്തതിയില്‍ ഒന്നിനെയും അര്‍ക്കു അര്‍പ്പിച്ച് ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരു തെന്നാണ് യഹോവ കല്പിച്ചത് ?
മോലേക്കിന് (18:21)

3. ആരെയാണ് ശപിക്കാരുതാത്തത് ?
ചെകിടനെ (19:14)

4. ഒരു വൃക്ഷം നട്ട് എത്രാമത്തെ സംവത്സരം മുതലാണ് അതിന്റെ ഫലം തിന്നാവുന്നത് ?
അഞ്ച് (19:25)

5. തന്റെ സന്തതിയില്‍ ഒന്നിനെയെങ്കിലും മോലെക്കിനു കൊടുക്കുന്നവനുള്ള ശിക്ഷ ?
അവനെ കല്ലെറിയുകയും ഛേദിച്ചുകളയുകയും ചെയ്യും (20:2)
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

ലേവ്യ 16 , 17

1. യഹോവ വെളിപ്പെടൂന്നതെങ്ങനെ ?
കൃപാസനത്തിന്മീതെ മേഘത്തില്‍ (16:2)

2. അഹരോന്‍ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു നിര്‍ത്തുന്ന രണ്ട് കോലാട്ടുകൊറ്റന്മാര്‍ക്ക് ഏതൊക്കെ പേരിലുള്ള ചീട്ട് ഇട്ടാണ് അതില്‍ നിന്ന് യഹോവയ്ക്കുള്ള കോലാട്ടിനെ തിരഞ്ഞെടുക്കുന്നത് ?
യഹോവയ്ക്കു എന്നു ഒരുചീട്ടും , അസസ്സേലിനു എന്ന് മറ്റൊരു ചീട്ടും ഇട്ട് (16: 7-8 )

3. അസസ്സേലിനു ചീട്ടുവീണ കോലാട്ടിനെ എന്താണ് ചെയ്യുന്നത് ?
മരുഭൂമിയിലേക്ക് അയക്കും (16:10‌) (16:21-22)
ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം. ( ലേവ്യ 16:21-22 )

4. യിസ്രായേല്‍ മക്കള്‍ ആത്മതപനം ചെയ്യേണ്ട ദിവസം ?
ഏഴാം മാസം പത്താം തീയ്യതി (16:29)

5. മാംസത്തിന്റെ ജീവന്‍ ഇരീക്കുന്നതെവിടെ ?
രക്തത്തില്‍ (17:11)

6. യാതൊരു ജഡത്തിന്റെയും രക്തം ഭക്ഷിക്കറുതെന്ന് യഹോവ കല്പിച്ചതെന്തുകൊണ്ട്?
സകല ജഡത്തീന്റെയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം ആയതുകൊണ്ട് (17:14)

7. രക്തം ഭക്ഷിക്കുന്നവനുള്ള ശിക്ഷ ?
മരണം (17:14)

ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Wednesday, December 2, 2009

ലേവ്യ 11 , 12 ,13 , 14 , 15

1. ഭൂമിയിലുള്ള സകല മൃഗങ്ങളിലും യിസ്രായേല്‍ മക്കള്‍ക്കു തിന്നാവുന്നവ ?
കുളമ്പു പിളര്‍ന്നിരിക്കുന്നതും പിരിഞ്ഞിരിക്കൂന്നതും അയവിറക്കുന്നതുമായ മൃഗങ്ങള്‍ (11:3)

2. തിന്നരുതാത്ത മൃഗങ്ങള്‍ ഏവ ?
ഒട്ടകം (11:4) , കുഴിമുയല്‍ (11:5) , മുയല്‍ (11:6) , പന്നി (11:7)

3. വെള്ളത്തിലുള്ള ഏതെല്ലാം ജീവികളെയാണ് തിന്നവുന്നത് ?
ചിറകും ചെതുമ്പലും ഉള്ളവയെ (11:9)

4. പക്ഷികളില്‍ അറപ്പായിരിക്കേണ്ടുന്നവ ഏവ?
ലേവ്യ 11: 13-20
പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ , ചെമ്പരുന്തു, കടൽറാഞ്ചൻ , ഗൃദ്ധം, അതതു വിധം പരുന്തു,അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,പുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ , നത്തു, നീർക്കാക്ക, ക്കുമൻ , മൂങ്ങ,വേഴാമ്പൽ, കുടുമ്മച്ചാത്തൻ , പെരിഞാറ,അതതതു വിധം കൊകൂ, കുളക്കോഴി, നരിച്ചീർ എന്നിവയുംചിറകുള്ള ഇഴജാതിയിൽ നാലുകാൽകൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങൾക്കു അറെപ്പാ യിരിക്കേണം. ( ലേവ്യ 11: 13-20 )

5. എത്രാം ദിവസമാണ് ആണ്‍കുട്ടിയുടെ അഗ്രചര്‍മ്മ പരിച്‌ഛേദന?
എട്ടാം ദിവസം (12:3)

6. കുഷ്‌ഠരോഗത്തിന്റെ ശുദ്ധി അശുദ്ധി ലക്ഷണങ്ങള്‍ ?
ലേവ്യ 13

7. കുഷ്‌ഠരോഗിയുടെ ശുദ്ധീകരണ ദിവസത്തിലെ പ്രമാണങ്ങള്‍ ?
ലേവ്യ 14: 1-32

8. സ്രവക്കാരന്റെ ശുദ്ധീകരണ സമയം ?
ഏഴുദിവസം (15:3)

9. സ്രവക്കാരി സ്ത്രിയുടെ അശുദ്ധി ദിവസങ്ങള്‍ ?
ഏഴുദിവസം (15:19)
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

ലേവ്യ 8 , 9 , 10

1. അഭിഷേക തൈലം കൊണ്ട് കൂടാരവും അതിലുള്ളതൊക്കയും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചതാര് ?
മോശ (8:10)

2. അഹരോന്റെ തലയില്‍ അഭിഷേക തൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചതാര് ? മോശ(8:12)

3. അഹരോന്‍ പാപയാഗത്തിനായി ദൈവസന്നിധിയില്‍ ഏന്തെല്ലാം അര്‍പ്പിക്കാനാണ് മോശ ആവിശ്യപ്പെട്ടത് ?
ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ ( 9:2)

4. അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നതാര് ?
അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും (10:1)

5. യഹോവയുടെ സന്നിധിയില്‍ നിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചുകളഞ്ഞവര്‍ ?
അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും (10:1)

ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ലേവ്യ 6 , 7

1. അകൃത്യയാഗത്തിന് അര്‍പ്പിക്കൂന്നതെന്തിനെ ?
ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ (5:15,18 ; 6:6)

2. ഹോമയാഗത്തിന്റെ പ്രമാണം എന്ത് ? / ഹോമയാഗം അര്‍പ്പിക്കേണ്ടതെങ്ങനെ ?
ലേവ്യ 6: 9-13
" നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാൽ: ഹോമ യാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം.പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂൽകൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീർ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീർ കൊണ്ടുപോകേണം. യാഗ പീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിൻ മീതെ സാമാധാന യാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം. യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം. " ( ലേവ്യ 6 : 9-13 )

3. ഭോജനയാഗത്തിന്റെ പ്രമാണം എന്ത് ? / ഭോജനയാഗം അര്‍പ്പിക്കേണ്ടതെങ്ങനെ ?
ലേവ്യ 6: 14 -17
ഭോജനയാഗത്തിന്റെ പ്രമാണമാവിതു: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അതു അർപ്പിക്കേണം.ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗ പീഠത്തിന്മേൽ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം. അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തിൽവെച്ചു അതു തിന്നേണം.അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളിൽനിന്നു അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യ യാഗംപോലെയും അതിവിശുദ്ധം. ( ലേവ്യ 6: 14 -17 )

4. ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാരും എവിടെവച്ചാണ് ഭക്ഷിക്കേണ്ടത് ?
സമാഗമനകൂടാരത്തിന്റെ പ്രകാരത്തില്‍ (6:16)

5. ആര് കഴിക്കുന്ന (അര്‍പ്പിക്കുന്ന) ഭോജനയാഗമാണ് മുഴുവനും ദഹിപ്പിക്കേണ്ടത് ? പുരോഹിതന്‍ (6:22,23)

6. പാപയാഗത്തിന്റെ പ്രമാണം എന്ത് ? / പാപയാഗം അര്‍പ്പിക്കേണ്ടതെങ്ങനെ ?
ലേവ്യ 6 : 25 - 30
നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാൽ: പാപയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അതു അതിവിശുദ്ധം. പാപത്തിന്നുവേണ്ടി അതു അർപ്പിക്കുന്ന പുരോഹിതൻ അതു തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം.അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.അതു വേവിച്ച മൺപാത്രം ഉടെച്ചുകള യേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം.പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ സാമഗമനക്കുടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം. ( ലേവ്യ 6 : 25 - 30 )

7. അകൃത്യയാഗത്തിന്റെ പ്രമാണം എന്ത് ? / അകൃത്യയാഗം അര്‍പ്പിക്കേണ്ടതെങ്ങനെ ? ലേവ്യ 7: 2 -7
അകൃത്യയാഗത്തിന്റെ പ്രമാണമാവിതു: അതു അതിവിശുദ്ധം.ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗ മൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം. പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവേക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം. ( ലേവ്യ 7: 2 -7 )

8. ഒരുത്തന്‍ ഹോമയാഗം കഴിക്കുമ്പോഴുള്ള ഹോമയാഗത്തിന്റെ തോല്‍ ആര്‍ക്കുള്ള താണ് ?
ഹോമയാഗം അര്‍പ്പിച്ച പുരോഹിതനു (ലേവ്യ 7:8)

9. സമാധാനയാഗത്തിന്റെ പ്രമാണം എന്ത് ?/സമാധാനയാഗം അര്‍പ്പിക്കേണ്ടതെങ്ങനെ?
ലേവ്യ 7 : 11 - 21
യഹോവേക്കു അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു: അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കേണം. സ്തോത്രമായുള്ള സമാധാനയാഗ ത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കേണം.ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്നു ഒരോന്നു യഹോവേക്കു നീരാജനാർപ്പണമായിട്ടു അർപ്പിക്കേണം; അതു സമാധാന യാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അർപ്പിക്കുന്ന ദിവസത്തിൽ തന്നേ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.അർപ്പിക്കുന്ന യാഗം ഒരു നേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അർപ്പിക്കുന്ന ദിവസത്തിൽ തന്നേ അതു തിന്നേണം; അതിൽ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം. സമാധാന യാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അർപ്പിക്കുന്നവന്നു കണക്കിടു കയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം. എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവേക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെ യോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവേക്കുള്ള സാമാധാന യാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം. ( ലേവ്യ 7 : 11 - 21 )
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

ലേവ്യ 3 , 4 , 5

1. സമാധാനയാഗമായി അര്‍പ്പിക്കാവുന്നത് എന്തൊക്കെ ?
കന്നുകാലി , ആടു , കോലാടു (3:1,6,12)

2. കന്നുകാലി , ആടു എന്നിവയെ വഴിപാടായി സമാധാനയാഗം കഴിക്കുന്നുവെങ്കില്‍ എങ്ങനെയുള്ളതിനെയാണ് അര്‍പ്പിക്കേണ്ടത് ?
ഊനമില്ലാത്ത ആണിനയോ , പെണ്ണിനയോ (3:1,6)

3. ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള എന്തെങ്കിലും യിസ്രായേല്‍ മക്കളില്‍ ഒരാള്‍ ചെയ്താല്‍ യഹോവയ്ക്ക് പാപയാഗമാ‍യി അര്‍പ്പിക്കുന്നതെന്ത് ?
ഊനമില്ല്ലാത്ത ഒരു കാളക്കിടാവിനെ (4:2,3)

4. ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള എന്തെങ്കിലും ചെയ്ത് അഭിഷിക്തനായ പുരോഹിതന്‍ ജനത്തീന്മേല്‍ കുറ്റംവരത്തക്കവണ്ണം പാപം ചെയ്താല്‍ പാപയാഗമായി യഹോവയ്ക്ക് അര്‍പ്പിക്കുന്നതെന്ത് ?
ഊനമില്ലാത്ത ഒരു കാളക്കിടാവിനെ (4:2,3)

5. ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള എന്തെങ്കിലും ചെയ്ത് യിസ്രായെല്‍ സഭ മുഴുവനും അബദ്ധവശാല്‍ പിഴെച്ച് ചെയ്ത പാപത്തിന് പാപയാഗമായി അര്‍പ്പിക്കുന്നതെന്ത് ?
ഒരു കാളക്കിടാവിനെ (4:13-14)

6. ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള എന്തെങ്കിലും ഒരു പ്രമാണി ചെയ്യുകയും അവന്‍ ചെയ്ത പാപം അബന്നു ബോദ്ധ്യമായി എങ്കില്‍ വഴിപാടായി അര്‍പ്പിക്കേണ്ടത് എന്തിനെ?
ഊനമില്ലാത്ത ഒരു അണ്‍കോലാട്ടിനെ (4:22-23)

7. ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള എന്തെങ്കിലും ചെയ്ത് ദേശത്തിലെ ജനത്തിലെ ഒരുത്തന്‍ പാപം ചെയ്യുകയും താന്‍ ചെയ്ത പാപം ബോദ്ധ്യമായിട്ട് വഴിപാടായി പാപയാഗമായി അര്‍പ്പിക്കേണ്ടതെന്തിനെ?
ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ (4:27-28)

8. പാപയാഗമായി അര്‍പ്പിക്കാവുന്നത് എന്തെല്ലാം ?
ഊനമില്ല്ലാത്ത ഒരു കാളക്കിടാവിനെ (4:2,3) ,
ഒരു കാളക്കിടാവിനെ (4:13-14) ,
ഊനമില്ലാത്ത ഒരു അണ്‍കോലാട്ടിനെ (4:22-23) ,
ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ (4:27-28) ,
ചെമ്മരിയാട്ടിന്‍ കുട്ടിയോ കോലാട്ടിന്‍ കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ (5:6) ,
രണ്ടുകുറുപ്രാവിനെയോ രണ്ടു പ്രാവിന്‍‌കുഞ്ഞിനെയോ (5:7) ,
ഒരിടങ്ങഴി നേരിയ മാവ് (5:11)

9. ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാല്‍ അതിക്രമം ചെയ്തു പിഴച്ചാല്‍ അകൃത്യയാഗമായി അര്‍പ്പിക്കേണ്ടത് എന്ത് ?
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ (5:15)
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Tuesday, December 1, 2009

ലേവ്യ 1 , 2

1.മൃഗങ്ങളെ വഴിപാടായി ഹോമയാഗം കഴിക്കുന്നുവെങ്കില്‍ എങ്ങനെയുള്ളതിനെയാണ് അര്‍പ്പിക്കേണ്ടത് ?
ഊനമില്ലാത്ത ആണിനെ (1: 3 , 10)

2. കന്നുകാലികളില്‍ ഒന്നിനെ വഴിപാടായി ഹോമയാഗം കഴിക്കൂന്നുവെങ്കില്‍ എവിടെവച്ചാണ് അര്‍പ്പിക്കേണ്ടത് ?
സമാഗമനകൂടാരത്തിന്റെ വാതില്‍ക്കല്‍‌വെച്ചു (1: 3)

3. പറവജാതികളില്‍ എന്തിനെയോകെയാണ് വഴിപാടായി ഹോമയാഗം അര്‍പ്പിക്കാവുന്നത് ?
കുറുപ്രാവിനയോ , പ്രാവിന്‍ കുഞ്ഞിനെയോ (1:14)

4. യഹോവയ്ക്ക് ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ വഴിപാടിന് ഉപയോഗിക്കേണ്ടത് എന്ത് ?
നേരിയ മാവ് (2:1)

5. ഭോജനയാഗത്തിന്റെ ശേഷിപ്പ് ആര്‍ക്ക് അവകാശപ്പെട്ടതാണ് ?
അഹരോനും പുത്രന്മാര്‍ക്കും (2:3,10‌)

6. യഹോവയ്ക്കുള്ള ദഹനയാഗങ്ങളില്‍ അതിവിശുദ്ധം ?
ഭോജനയാഗം (2:3,10)

7. യഹോവയ്ക്കു ദഹനയാഗമായി അര്‍പ്പിക്കാന്‍ / ദഹിപ്പിക്കാന്‍ പാടില്ലാത്തത് ?
പുളിച്ചതു ഒന്നും യാതൊരുവക തേനും (2:11)

8. ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണ്ടത് എന്ത് ?
കതിര്‍ചുട്ടു ഉതിര്‍ത്ത മണികള്‍ (2:14)


ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

പുറപ്പാടു 38 , 39 , 40

1. സമാഗമന കൂടാരത്തിന്റെ വാതില്ക്കല്‍ സേവചെയ്തുവന്ന സ്ത്രികളുടെ ദര്‍പ്പണങ്ങള്‍കൊണ്ടു ഉണ്ടാക്കിയ വസ്തുക്കള്‍ ?
താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും (38:8)

2. വിശുദ്ധമന്ദിരത്തിന്റെ പണീക്കു വഴിപാടായിവന്നു ഉപയോഗിച്ച പൊന്നിന്റെ അളവ്? ഇരുപത്തൊമ്പതു താലന്തും 730 ശേക്കെലും (38:24)

3. ഉപയോഗിച്ച വെള്ളിയുടെ അളവ് ?
100 താലന്തും 1775 ശേക്കെലും (38:25)

4. ഉപയോഗിച്ച താമ്രത്തിന്റെ അളവ് ?
75 താലന്തും 2400 ശേക്കെലും (38:29)

5. ഇരുപതുവയസു മുതല്‍ പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ട യിസ്രായേല്‍ മക്കളുടെ എണ്ണം ? ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു (38:26)

6. വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കിയതെന്തുകൊണ്ട് ?
നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ (39:1)

7. ഏഫോദ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ?
പൊന്നു, നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പിരിച്ച പഞ്ഞിനൂല്‍ (39:2)

8. ഏതുദിവസം സമാഗമനകൂടാരമെന്ന തിരുനിവാസം നിവര്‍ത്താനാണ് യഹോവ മോശയോട് പറഞ്ഞത് ?
ഒന്നാം മാസം ഒന്നാം തീയ്യതി (40:1)

9. യിസ്യായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാണ്‍കെ പകല്‍ സമയത്തു തിരുനിവാസത്തിന്മേല്‍ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌_________ ഉണ്ടായിരുന്നു .?
യഹോവയുടെ മേഘം (40:38)

10. യിസ്യായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാണ്‍കെ രാത്രി സമയത്തു തിരുനിവാസത്തിന്മേല്‍ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌_________ ഉണ്ടായിരുന്നു .?
അഗ്നി (40:38)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Monday, November 30, 2009

പുറപ്പാടു 34 , 35 , 36 , 37

1. മോശ പൊട്ടിച്ചുകളഞ്ഞ കല്പലകകള്‍ക്കു പകരം കല്പലകകള്‍ രണ്ടാമത് ചെത്തിയുണ്ടാ ക്കിയതാര്?
മോശ (34:1)

2. മോശ പൊട്ടിച്ചുകളഞ്ഞ കല്പലകകള്‍ക്കു പകരം രണ്ടാമത് കല്പലകകള്‍ യഹോവ എഴുതിയപ്പോള്‍ എത്രദിവസമാണ് സീനായ് മലയില്‍ യഹോവയോടുകൂടി മോശ ആയിരുന്നത് ?
നാല്പതു പകലും നാല്പതുരാവും (34:28)

3. ‘പത്തുകല്പനകള്‍’ എന്നുള്ള വിശേഷ്ണം ആദ്യമായി സൂചിപ്പിക്കുന്നത് എവിടെ ?
പുറപ്പാടു (34:28)

4. യഹോവയുടെ അടുത്ത് നിന്ന് ഇറങ്ങിവന്നപ്പോള്‍ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചതാരുടെ ?
മോശയുടെ (34:29)

5. തങ്ങളുടെ വാസസ്ഥലങ്ങളില്‍ ഏതുദിവസം തീ കത്തിക്കരുതെന്നാണ് യഹോവ യിസ്രായേല്‍ മക്കളോട് കല്പിച്ചത് ?
ശബ്ബത്ത് നാളില്‍ / ഏഴാം ദിവസം (35:3)

6. എത്ര മൂടുശീലകൊണ്ടാണ് തിരുനിവാസം ഉണ്ടാക്കിയത് ?
പത്തു (36:8)

7. തിരുനിവാസം ഉണ്ടാക്കാന്‍ ഉപയോഗിച്ച മൂടുശീലയുടെ അളവ് ?
ഇരുപത്തെട്ടു മുഴം നീളം നാലുമുഴം വീതി (36:9)

8. എത്ര മൂടുശീലകള്‍ കൊണ്ടാണ് തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കിയത് ? പതിനൊന്ന് (36:14)

9. തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കിയതെന്തുകൊണ്ട് ?
കോലാട്ടുരോമം കൊണ്ട് (36:14)

10. തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കാന്‍ ഉപയോഗിച്ച മൂടുശീലയുടെ അളവ് ? മുപ്പതുമുഴം നീളം നാലു മുഴം വീതി (36:15)

11. കൂടാരത്തിനുള്ള പുറമൂടി ഉണ്ടാക്കിയതെന്തുകൊണ്ട് ?
ചുവപ്പിച്ച ആട്ടുകൊറ്റത്തോല്‍കൊണ്ടും തഹശുതോല്‍കൊണ്ടും (36;19)

12. ഖദിരമരംകൊണ്ട് പെട്ടകം , മേശ , ധൂപപീഠം ഉണ്ടാക്കിയവന്‍ ?
ബെസലേല്‍ (37:1 , 10 , 25 )

13. നിലവിളക്കിലുള്ള പുഷ്പപുടങ്ങള്‍ ഏത് പൂവ് പോലെയുള്ളതായിരുന്നു?
ബദാം പൂവ് (37:19,20)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Friday, November 27, 2009

പുറപ്പാടു 31 , 32 , 33

1. യഹോവ പേര്‍ ചൊല്ലി വിളിച്ചവന്‍ ?
യെഹൂദാഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ (31:1)

2. സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും കൃപാസനവും കൂടാരത്തിലെ ഉപകരണങ്ങളും പുരോഹിതവസ്ത്രങ്ങളും ഉണ്ടാക്കാന്‍ യഹോവ തിരഞ്ഞെടുത്തതാരെ ?
ബെസലേല്‍ (31:1) , ഒഹൊലിയാബ് (31:6) [31:1-11]

3. ശബ്ബത്ത് നാളില്‍ വേലചെയ്യുന്നവനുള്ള ശിക്ഷ ?
മരണശിക്ഷ (31:15)

4. എന്താണ് സാക്ഷ്യപലക?
ദൈവത്തിന്റെ വിരല്‍കൊണ്ടു എഴുതിയ കല്പലകകളാണ് സാക്ഷ്യപലക. രണ്ട് സാക്ഷ്യ പലകകളാണ് യഹോവ മോസയ്ക്ക് നല്‍കിയത്.(31:18) . മോശ യിസ്രാ യേല്‍ മക്കള്‍ക്ക് ഉപദേശിക്കേണ്ട ന്യായപ്രമാണവും കല്പനകളും ആയിരുന്നു അതിന്റെ ഉള്ളടക്കം (24:12) . പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. (24:15)

5. എവിടെവച്ചാണ് യഹോവ മോശയ്ക്ക് സാക്ഷ്യപലക നല്‍കിയത് ?
സീനായിപര്‍വ്വതത്തില്‍ (31:18)

6. മോശ പര്‍വ്വതത്തില്‍ നിന്ന് ഇറങ്ങിവരാന്‍ താമസിച്ചപ്പോള്‍ തങ്ങളുടെ മുന്നില്‍ നടക്കേ ണ്ടതിനു യിസ്രായേല്‍ മക്കള്‍ ഉണ്ടാക്കിയ ദൈവം ?
പൊന്നുകൊണ്ടുള്ള കാളക്കുട്ടി (32:1-6)

7. സാക്ഷ്യപലകയുടെ പണിയും എഴുത്തും ആരുടേത് ആയിരുന്നു?
ദൈവത്തിന്റെ (32:16)

8. സാക്ഷ്യപലക എറിഞ്ഞുപൊട്ടിച്ചു കളഞ്ഞതാര് ?
മോശ(32:19)

9. യഹോവയോട് പാപം ചെയ്യുന്നവന്റെ പേര്‍ എവിടെനിന്നാണ് മായിച്ചു കളയുന്നത്?
യഹോവയുടെ പുസ്തകത്തില്‍ നിന്ന് (32:32-33)

10. എവിടെമുതലാണ് (എന്നുമുതലാണ്) യിസ്രായേല്‍മക്കള്‍ ആഭരണം ധരിക്കാതിരുന്ന ത് ?
ഹോരേബ് പര്‍വ്വതം മുതല്‍ (33:6)

11. സമാഗമനകൂടാരം മോശ സ്ഥാപിച്ചതെവിടെ ?
പാളയത്തിനു പുറത്തു (33:7)

12. മോശ സമാഗമനകൂടാരത്തില്‍ കടക്കുമ്പോള്‍ കൂടാരവാതില്‍ക്കള്‍ നില്‍ക്കുന്നതെന്ത് ? മേഘസ്തംഭം (33:10)

13. ഒരുത്തന്‍ തന്റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ അഭിമുഖമായി യഹോവ സംസാരിച്ചതാരോട് ?
മോശയോട് (33:11)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Thursday, November 26, 2009

പുറപ്പാടു 26 , 27 , 28 , 29 , 30

1. തിരുനിവാസത്തിന്മേല്‍ മൂടുവിരിയായി ഉപയോഗിക്കുന്ന മൂടുശീല ഉണ്ടാക്കുന്നത്
എന്തുകൊണ്ടാവണമെന്നാണ് യഹോവ പറഞ്ഞത് ?

കോലാട്ടുരോമം കൊണ്ട് (26:7)

2. വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും വേര്‍തിരിക്കുന്നതെന്ത് ?
തിരശ്ശീല (26:33)

3. കൃപാസനത്തിന്റെ സ്ഥാനം എവിടെ ?
അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപെട്ടകത്തിന്‍ മീതെ (26:34)

4. യാഗപീഠം ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ട മരം ?
ഖദിരമരം (27:1)

5. സമാഗമനകൂടാരത്തിലെ വിളക്കുകത്തിക്കാന്‍ ഉപയോഗിക്കേണ്ടതെന്ത് ?
ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ (27:20-21)

6. തനിക്കു പുരോഹിത ശുശ്രൂഷചെയ്യാന്‍ ദൈവം തിരഞ്ഞെടുത്തതാരെ?
അഹരോനെയും അവന്റെ പുത്രന്മാരെയും (28:1)

7. പൌരോഹിത്യം നിത്യാവകാശമായവര്‍ ?
അഹരോനും പുത്രന്മാരും (29:9)

8. സമാഗമനകൂടാരത്തിലെ യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന യാഗങ്ങള്‍ ?
പാപയാഗം (29:15) , ഹോമയാഗം (29:18) , ദഹനായാഗം (29:25) ,
സമാധാനയാഗം (29:28) , പാനീയയാഗം (29:40)

9. ധൂപപീഠം ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ട മരം ?
ഖദിരമരം (30:1)

10. വിശുദ്ധമായ അഭിഷേക തൈലം ഉണ്ടാക്കേണ്ടതെങ്ങനെ ?
അഞ്ഞൂറുശേക്കെല്‍ അയഞ്ഞ മൂരും അതില്‍ പാതി ഇരുന്നൂറ്റമ്പത് ശേക്കെല്‍ സുഗന്ധലവംഗവും അഞ്ഞൂറ് ശേക്കെല്‍ വഴനത്തൊലിയും ഒരു ഹീന്‍ ഒലിവെണ്ണയും എടുത്തു തൈലക്കാരന്റെ വിദ്യപ്രകാരം ചേര്‍ത്താണ് അഭിഷേക തൈലം ഉണ്ടാക്കേണ്ടത് (30:23-26)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

പുറപ്പാടു 24 , 25

1. ആരെല്ലാം യഹോവയുടെ അടുക്കല്‍ കയറിവന്ന് ദൂരത്ത് നിന്ന് നമസ്‌കരിക്കാന്‍ ആണ് യഹോവ മോശയോട് പറഞ്ഞത് ?
മോശ , അഹരോന്‍ , നാദാബ് , അബീഹൂം , യിസ്രായേല്‍ മൂപ്പന്മാരില്‍ എഴുപതുപേര്‍ (24:1)

2. യിസ്രായേലിന്റെ ദൈവത്തെ കണ്ടവര്‍ ?
മോശ , അഹരോന്‍ , നാദാബ് , അബീഹൂം , യിസ്രായേല്‍ മൂപ്പന്മാരില്‍ എഴുപതുപേര്‍ (24:9-10)

3. ദൈവത്തിന്റെ പാദങ്ങള്‍ക്ക് താഴെ എങ്ങനെയായിരുന്നു ?
ദൈവത്തിന്റെ പാദങ്ങള്‍ക്ക് കീഴെ നീലക്കല്ലു പടുത്തതളം പോലെയും ആകാശ ത്തിന്റെ സ്വച്‌ഛതപോലെയും ആയിരുന്നു (24:10)

4. ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങള്‍ കഴിച്ചവര്‍ ?
മോശ , അഹരോന്‍ , നാദാബ് , അബീഹൂം , യിസ്രായേല്‍ മൂപ്പന്മാരില്‍ എഴുപതുപേര്‍ (24:11)

5. മോശയുടെ ശുശ്രൂഷക്കാരന്‍ ?
യോശുവ (24:13)

6. യഹോവയുടെ തേജസ്സിന്റെ കാഴ്‌ച എങ്ങനെയുള്ളതാണന്നാണ് യിസ്രായേല്‍ മക്കള്‍ക്ക് തോന്നിയത് ?
പര്‍വ്വതത്തിന്റെ മുകളില്‍ കത്തുന്ന തീ പോലെ (24:17)

7. മോശ എത്ര ദിവസമാണ് സീനായ് പര്‍വ്വതത്തില്‍ ആയിരുന്നത് ?
നാല്പതു പകലും നാല്പതു രാവും (24:18)

8. ആരോട് വഴിപാട് വാങ്ങണം എന്നാണ് യഹോവ പറഞ്ഞത് ?
നല്ല മനസ്സോടെ തരുന്ന ഏവനോടും (25:2)

9. എന്തിനുവേണ്ടിയാണ് വിശുദ്ധ മന്ദിരം ഉണ്ടാക്കേണ്ടത് ?
യഹോവ യിസ്രായേല്‍ മക്കളുടെ നടുവില്‍ വസിപ്പാന്‍ (25:8)

10. യിസ്രായേല്‍ മക്കളോട് വാങ്ങാവുന്ന വഴിപാടുകള്‍ ?
പൊന്നു , വെള്ളി , താമ്രം , നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പു നൂല്‍ , പഞ്ഞി നൂല്‍ , കോലാട്ടുരോമം , ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ , തഹശു തോല്‍ , ഖദിരമരം , വിളക്കിനു എണ്ണ , അഭിഷേക തൈലത്തിനും പരിമളധൂപത്തിനും സുഗന്ധവര്‍ഗ്ഗം , ഏഫോദിന്നും മാര്‍പദക്കത്തിനും പതിപ്പാന്‍ ഗോമേദകക്കല്ലു , രത്നങ്ങള്‍ (25:3-7)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Wednesday, November 25, 2009

പുറപ്പാടു 21 , 22 , 23

1. ഒരു എബ്രായ ദാസനെ വിലയ്ക്കു വാങ്ങിയാല്‍ എത്രാം സംവത്സരത്തില്‍ ആണ് അവനെ സ്വതന്ത്രനാക്കേണ്ടത് ?
ഏഴാം സംവത്സരത്തില്‍ (21:1)


2. ഏതെല്ലാം കുറ്റങ്ങള്‍ ചെയ്യുന്നവനാണ് / ആരക്കെയാണ് മരണശിക്ഷ അനുഭവിക്കേ ണ്ടത് ?
1. ഒരു മനുഷ്യനെ അടിച്ചു കൊല്ലുന്നവന്‍ (21:12)
2. അപ്പനയോ അമ്മയെയോ അടിക്കുന്നവന്‍ (21:15)
3. ഒരുത്തന്‍ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്‍ക്കുകയോ അവന്റെ കൈവശം അവനെ കണ്ടുപിടിക്കുകയോ ചെയ്താല്‍ (21:16)
4. അപ്പനയോ അമ്മയെയോ ശപിക്കുന്നവന്‍ (21:17)
5. ഒരു കാള രണ്ടാമതും ഒരു പുരുഷനയോ സ്ത്രിയെയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന്‍ (21:28-31)
6. ക്ഷുദ്രക്കാരത്തിയെ (22:18)
7. മൃഗത്തോടുകൂടി ശയിക്കുന്നവനെ (22:19)

3. മോഷ്‌ണത്തിനുള്ള ശിക്ഷ / പ്രതിക്രിയ എന്ത് ?
ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനയോ മോഷ്ടിച്ചു അറക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ അവന്‍ ഒരു കാക്കെക്കു അഞ്ചു കാളെയെയും ഒരു ആടിനു നാലു ആടിനെയും പകരം കൊടുക്കണം (22: 1-2)

4. ഏത് കുറ്റത്തിനാണ് രക്തപാതകം ഇല്ലാത്തത് ?
കള്ളന്‍ വീടു മുറിക്കുമ്പോള്‍ പിടിക്കാപ്പെട്ടു അടികൊണ്ടൂ മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല. എന്നാല്‍ അത് നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ട്. (22:23)

5. ഏത് കുറ്റം ചെയ്യുന്നവരെയാണ് താന്‍ വാള്‍ കൊണ്ടു കൊല്ലും എന്ന് യഹോവ പറയുന്നത് ?
വിധവയെയും അനാഥനെയും വല്ല പ്രകാരത്തിലും ക്ലേശിപ്പിക്കുന്നവനെ (22:22-24)

6.പണം വായ്‌പ കൊടുത്താല്‍ ആരുടെ കൈയ്യില്‍ നിന്നാണ് പലിശ വാങ്ങാന്‍ പാടില്ലാത്തത് ?
ദരിദ്രന്റെ കൈയ്യില്‍ നിന്ന് (22:25)

7. എന്ത് മാംസം ആണ് തിന്നാന്‍ പാടില്ലാത്തത് ?
കാട്ടു മൃഗം കടിച്ചു കീറിയ മാംസം (22:31)

8. സമ്മാനം വാങ്ങാന്‍ പാടില്ലാത്തത് എന്തുകൊണ്ട് ?
സമ്മാനം കാഴ്‌ചയുക്ക്കവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചു കളയുകയും ചെയ്യുന്നതുകൊണ്ടു (23:8)

9. വര്‍ഷത്തില്‍ എത്ര പ്രാവിശ്യമാണ് യഹോവയ്ക്ക് ഉത്സവം ആചരിക്കേണ്ടത് ?
മൂന്ന് (23:14)

10. ഏതൊക്കെ പെരുന്നാളുകള്‍ / ഉത്സവങ്ങള്‍ ആചരിക്കാനാണ് യഹോവ പറയുന്നത് ?
1. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (23:15)
2. വയലില്‍ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തു പെരുന്നാള്‍ (23:16) 3. കായ്‌കനി പെരുന്നാള്‍ (23:16)


11. കായ്‌കനി പെരുന്നാള്‍ ആചരിക്കുന്നതെപ്പോള്‍ ?
ആണ്ടറുതിയില്‍ വയലില്‍ നിന്നു വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ (23:16)

12. യിസ്രായേല്‍ മക്കളുടെ മുന്നില്‍ നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളയുവാന്‍ യഹോവ യിസ്രായേല്‍ മക്കള്‍ക്കു മുമ്പായി എന്താണ് അയക്കുന്നത് ?
കടുന്നലിനെ (23:28)


പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Tuesday, November 24, 2009

പുറപ്പാടു 18, 19, 20

1. മിസ്രയിമില്‍ നിന്നു പുറപ്പെട്ട മോശയെ കാണാന്‍ അവന്റെ അമ്മായപ്പനും ഭാര്യയും മക്കളും വന്നത് എവിടെ ?

രെഫീദീമില്‍ ദൈവത്തിന്റെ പര്‍വ്വതത്തിങ്കല്‍ ( 18:5)


2. രഫീദീമില്‍ ദൈവത്തിനു ഹോമവും ഹനനയാഗവും കഴിച്ചതാര് ?

മോശയുടെ അമ്മായപ്പനായ യിത്രോവ് (18:12)


3. യിസ്രായേല്‍ മക്കള്‍ക്ക് ന്യായം വിധിച്ച് നല്‍കിയതാര് ?

മോശ (18:13)


4. ദൈവത്തിന്റെ കല്‍‌പനകളും പ്രമാണങ്ങളും യിസ്രായേല്‍ മക്കളെ അറിയച്ചതാര് ?

മോശ (18:16)


5. ആരുടെ വാക്കു കേട്ടിട്ടാണ് മോശ യിസ്രായേല്‍ മക്കള്‍ക്ക് അധിപതിമാരെ തിരഞ്ഞെടുത്ത് തലവന്മാരാക്കിയത് ?

യിത്രോവിന്റെ (18:24)


6. യിസ്രായേല്‍ മക്കള്‍ സീനായ് മരുഭൂമിയില്‍ എത്തിയതെന്ന് ?

മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തില്‍ (19:1)


7. യഹോവ സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയത് എങ്ങനെ ?

തീയില്‍ (19:18)


8. യഹോവ സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയത് എവിടെ ?

സീനായ് പര്‍വ്വതത്തില്‍ പര്‍വ്വതത്തീന്റെ കൊടുമുടിയില്‍ (19:20)


9. യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നത് എന്തുകൊണ്ട് ?

ആറുദിവസം കൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കയും ഉണ്ടാക്കി , എഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നു. (20:11)


10. സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയ ദൈവം അരുളിചെയ്ത വചനങ്ങള്‍ ?

1. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു (20:3)

2. ഒരു വിഗ്രഹവും ഉണ്ടാക്കരുതു (20:4)

3. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു ( 20:7)

4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക (20:8)

5. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക (20:12)

6. കുല ചെയ്യരുതു (20:13)

7. വ്യഭിചാരം ചെയ്യരുതു (20:14)

8. മോഷ്ടിക്കരുതു (20:15)

9. കൂട്ടുകാരന്റെ നേരെ കള്ള സാക്ഷ്യം പറയരുതു (20:16)

10. കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു (20:17)

പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

.

പുറപ്പാടു 16 , 17

1. ഏലീമിന്നും സീനായ്ക്കും മദ്ധ്യേയുള്ള മരുഭൂമി ?
സീന്‍ മരുഭൂമി (16:1)


2. യിസ്രായേല്‍ മക്കളുടെ സംഘം മോശയ്ക്കും അഹരോനും വിരോധമായി ആദ്യമായി പിറുപിറുത്തത് എവിടെ വച്ച് ?
സീന്‍ മരുഭൂമിയില്‍ വച്ച് (16:2)

3. ശബ്ബത്താചരണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ?
പുറപ്പാടു 16:28

4. യിസ്രായേല്‍ മക്കള്‍ക്ക് മരുഭൂമിയില്‍ ഭക്ഷിപ്പാന്‍ യഹോവ നല്‍കിയ ആഹാരം ?
മന്നാ (16:31)

5. മന്നാ എങ്ങനെയുള്ളതായിരുന്നു ?
അതു കൊത്തമ്പാലാരിപോലയും വെള്ളനിറമുള്ളതും തേന്‍ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു. (16:31)

6. യിസ്രായേല്‍ മക്കള്‍ക്ക് മരുഭൂമിയില്‍ ഭക്ഷിപ്പാന്‍ യഹോവ കൊടുത്ത ആഹാരം തലമുറകള്‍ കാണേണ്ടതിനു ഒരു ഇടങ്ങഴി മന്ന സൂക്ഷിച്ചുവെച്ചെതെവിടെ ?
സാക്ഷ്യ സന്നിധിയില്‍ (16:34)

7. എത്ര വര്‍ഷമാണ് യിസ്രായേല്‍ മക്കള്‍ മന്ന ഭക്ഷിച്ചത് ?
നാല്‌പതു സംവത്സരം (16:35)

8. സീന്‍ മരുഭൂമിയില്‍ നിന്ന് പുറപ്പെട്ട യിസ്രായേല്‍ മക്കള്‍ പാളയമിറങ്ങിയത് എവിടെ ?
രെഫീദീമില്‍ (17:1)

9. യിസ്രായേല്‍ മക്കള്‍ വെള്ളം കിട്ടാതെ മോശയോട് കലഹിച്ചതെവിടെ?
രെഫീദീമില്‍ (17:1-2)

10. മോശ പാറയില്‍ അടിച്ചപ്പോള്‍ വെള്ളം പുറപ്പെട്ട സ്ഥലം ?
മസ്സാ (പരീക്ഷ) / മെരീബ (കലഹം) (17:7)

11. യിസ്രായേല്‍ മക്കളുടെ പ്രയാണകാലത്തെ ആദ്യയുദ്ധം ?
രെഫീദീമില്‍ വഛ്കു അമാലേക് വന്നു ചെയ്ത യുദ്ധം (17:7)

12. അമാലെക്കിനോട് യിസ്രായേല്‍ മക്കള്‍ യുദ്ധം ചെയ്തത് ആരുടെ നേതൃത്വത്തില്‍ ?
യോശുവയുടെ (17:19)

13. അമാലേക്കിനോട് യുദ്ധം ചെയ്യാനുള്ളവരെ തിരഞ്ഞെടുത്തതാര് ?
യോശുവ (17:9)

14. മോശയുടെ കൈ താങ്ങി നിര്‍ത്തിയവര്‍ ?
അഹരോനും ഹൂരും (17:12)

15. മോശ യാഗ പീഠം പണിതു അതിനു നല്‍കിയ പേര് ?
യഹോവ നിസ്സി (യഹോവ എന്റെ കൊടി ) (17:15)

പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Saturday, November 21, 2009

പുറപ്പാടു 13 , 14 , 15

1. പെസഹ ആചരിക്കുന്ന മാസം ? / ഒന്നാമത്തെ മാസം ?
ആബീബ് മാസം (13:3 , 13:5 , 12:2-3)

2. യിസ്രായേല്‍ മക്കളെ ഫെലിസ്‌ത്യരുടെ ദേശത്തുകൂടി കൊണ്ടുപോകാതെ ചെങ്കടലിനരി കെയുള്ള മരുഭൂമിയില്‍ കൂടി ചുറ്റി നടത്തിയതിന് കാരണം ?
ഫെലിസ്‌ത്യരുടെ ദേശത്തുകൂടിയുള്ള വഴി അടുത്തതു എന്നു വരികലും ജനം യുദ്ധം കാണു മ്പോള്‍ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ ഫെലിസ്‌ത്യരുടെ ദേശത്തുകൂടി കൊണ്ടുപോയില്ല. (13:17-18)

3. യിസ്രായേല്‍ മക്കള്‍ക്ക് പകലും രാവും യാത്ര ചെയ്‌വാന്‍ അവര്‍ക്ക് വഴികാണിച്ചതാര് ? യഹോവ (13:21)

4. രാത്രിയില്‍ യിസ്രായേല്‍ മക്കള്‍ക്ക് വെളിച്ചം നല്‍കിയത് ?
അഗ്നിസ്‌തംഭം (13:21)

5. യഹോവ യിസ്രായേല്‍ മക്കള്‍ക്ക് വഴികാണിച്ചതെങ്ങനെ ?
പകല്‍ മേഘസ്തംഭത്തിലും , അവര്‍ക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തീലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. (13:21)

6. ഫറവോന്റെ സൈന്യം യിസ്രായേല്‍ മക്കളോട് അടുത്ത സ്ഥലം ?
കടല്‍ക്കരയില്‍ (ചെങ്കടല്‍) ബാല്‍‌സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിനു അരികെ (14:9)

7. കടലിന്മേല്‍ കൈ നീട്ടി കടലിനെ വിഭജിച്ചവന്‍ ?
മോശ (14:16,22)

8. രാത്രിമുഴുവന്‍ മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മില്‍ അടുക്കാതവണ്ണം അവയുടെ മദ്ധ്യേ വന്നത് എന്ത് ?
മേഘസ്തംഭം [ യിസ്രായേല്‍ മക്കളുടെ മുന്നില്‍ നിന്നിരുന്ന മേഘസ്തംഭം യിസ്രായേല്‍ മക്കളുടെ പിമ്പില്‍ വന്നു നിന്നു (14:20) ]

9. യിസ്രായേല്‍ ജനം യഹോവയെ ഭയപ്പെട്ടു യഹോവയിലും അവന്റെ ദാസനായ മോശയിലും വിശ്വസിക്കാന്‍ കാരണം?
യഹോവ മിസ്രയീമ്യരില്‍ ചെയ്‌ത മഹാപ്രവൃത്തി ( ചെങ്കടലിനെ പൂര്‍വ്വ സ്ഥിതിയി ലാക്കി ഫറവോന്റെ സൈന്യത്തെയെല്ലാം ചെങ്കടലില്‍ മുക്കി കളഞ്ഞത് ) യിസ്രായേല്യര്‍ കണ്ടതുകൊണ്ട് (14:31)

10. അഹരോന്റെ സഹോദരി ?
മിര്‍‌യ്യാം (15:20)

11. വേദപുസ്തകത്തില്‍ പേര് പറഞ്ഞിരിക്കുന്ന ആദ്യ പ്രവാചകി ?
മിര്‍‌യ്യാം (15:20)

12. ചെങ്കടലില്‍ നിന്ന് യാത്ര തുടര്‍ന്ന യിസ്രായേല്‍ മക്കള്‍ വെള്ളം കിട്ടാതെ മൂന്നു ദിവസം സഞ്ചരിച്ച മരുഭൂമി ?
ശൂര്‍ മരുഭൂമി (15:22)

13. വെള്ളത്തിന് കൈപ്പുള്ളതുകൊണ്ട് വെള്ളം കുടിക്കാനാവാതിരുന്ന സ്ഥലം ?
മാറാ (15:23)

14. പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്ന സ്ഥലം ?
ഏലീം (15:27)

പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Friday, November 20, 2009

പുറപ്പാടു 11 , 12

1. മിസ്രയീം ദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ച വന്‍ ?
മോശ (11:3)

2. മോശയും അഹരോനും ഫറവോന്റെ മുമ്പാകെ ചെയ്‌ത അത്ഭുതങ്ങള്‍ ?
1. അഹരോന്റെ വടി നിലത്തിട്ടപ്പോള്‍ സര്‍പ്പം ആയത് (7:10)
2. വടി ഓങ്ങി അടിച്ച് വെള്ളത്തെ രക്തമാക്കി (7:20)
3. അഹരോന്‍ മിസ്രായിമിലെ വെള്ളങ്ങളിന്‍‌മേല്‍ കൈ നീട്ടിയപ്പോള്‍ തവള കയരി മിസ്രയിം ദേശത്തെ മൂടി (8:6)
4. അഹരോന്‍ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചപ്പോള്‍ പൊടി പേന്‍ ആയിതീര്‍ന്നു. (8:17)
5. നായീച്ച (8:22)
6. മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കുണ്ടായ മരണം (9:3,6)
7. മോശ വെണ്‍നീര്‍ ആകാശത്തേക്ക് വിതറിയപ്പോള്‍ അത് പുണ്ണായി പൊങ്ങുന്ന പരുവായി തീര്‍ന്നു. (9:10)
8. മോശ തന്റെ വടി ആകാശഠേക്ക് നീട്ടിയപ്പോള്‍ യഹോവ ഇടിയും കല്‌മഴയും അയച്ചു (9:23)
9. മോശ തന്റെ വടി മിസ്രയിം ദേശത്തിന്മേല്‍ നീട്ടിയപ്പോള്‍ പകലും രാത്രിയും അടിച്ച കിഴക്കന്‍ കാറ്റ് പ്രഭാതമായപ്പോള്‍ വെട്ടിക്കിളിയെ കൊണ്ടുവന്നു. (10:13)
10. മോശ കൈ ആകാശത്തേക്ക് നീട്ടിയപ്പോള്‍ മിസ്രയിംദേശത്തൊക്കയും മൂന്ന് ദിവസത്തേക്ക് കൂരിരുട്ട് ഉണ്ടായി (10:22)


3. റമസേസില്‍ നിന്നു സുക്കോത്തിലേക്ക് യാത്ര പുഅറപ്പെട്ട യിസ്രായേല്‍ മക്കളുടെ എണ്ണം?
ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ (2:37)

4. യിസ്രായേല്‍ മക്കള്‍ മിസ്രായീമില്‍ കഴിച്ച പരദേശവാസം എത്രനാള്‍ ?
430 സംവത്സരം (2:40)

5. പെസഹയുടെ ചട്ടം ?
പുറപ്പാടു 2: 43-48

6. യിസ്രായേല്‍ മക്കളുടെ വീടുകളില്‍ സംഹാരകന്‍ വരാതിരിക്കാന്‍ ചെയ്തത് എന്ത് ?
പെസഹയ്ക്ക് അറുത്ത ആട്ടിന്‍കുട്ടിയുടെ രക്തം കറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും തേച്ചു. (2: 21-23)

പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

പുറപ്പാടു 9 , 10

1. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ നാലാമത്തെ ബാധ ?
മിസ്രിയീമ്യരുടെ മൃഗങ്ങള്‍ക്ക് വ്യാധിയുണ്ടായി അവയെല്ലാം ചത്തു.(9:3,6)

2. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ അഞ്ചാമത്തെ ബാധ ?
പരു (9: 9,10)

3. ഫറവോന്റെ മുന്നില്‍ മോശ ആദ്യമായി ചെയ്ത അത്ഭുതം ?
മോശയും അഹരോനും അടുപ്പിലെ വെണ്ണീര്‍ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശ അത് ആകാശത്തേക്ക് വിതറിയപ്പോള്‍ അതു മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായ് തീര്‍ന്നു. (9:10)

4. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ ആറാമത്തെ ബാധ ?
ഇടിയും കല്‌മഴയും ( 9:23)

5.ഇടിയിലും കല്‍മഴയിലും നശിക്കാതിരുന്ന വിളകള്‍ ?
കോതമ്പും ചോളവും (9:32)

6. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ ഏഴാമത്തെ ബാധ ?
വെട്ടുക്കിളി (10:13)

7.പടിഞ്ഞാറന്‍ കാറ്റ് വെട്ടുക്കിളിയെ എടുത്ത് ഇട്ടുകളഞ്ജ്നത് എവിടെ ?
ചെങ്കടലില്‍ (10:19)

8. ദൈവം മിസ്രിയീമ്യരുടെ മേല്‍ വരുത്തിയ എട്ടാമത്തെ ബാധ ?
മൂന്നുദിവസത്തെ കൂരിരുട്ട് (10:22)

9. “എന്റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും “ എന്ന് മോശയോട് പറഞ്ഞതാര് ? ഫറവോന്‍ (10:28)

പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Thursday, November 19, 2009

പുറപ്പാടു 8

1. മോശയും അഹരോനും ചെയ്‌ത മൂന്നാമത്തെ അത്ഭുതം ?
അഹരോന്‍ മിസ്രയീമിലെ വെള്ളങ്ങളില്‍മേല്‍ കൈ നീട്ടിയപ്പോള്‍ തവള കയറി മിസ്രയിം ദേശത്തെ മൂടി. (8:6)

2. ഒന്നാമത്തെ ബാധ ?
തവള

3. മോശയും അഹരോനും ചെയ്‌ത നാലാമത്തെ അത്ഭുതം ?
അഹരോന്‍ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു. അതു മനുഷ്യരുടെ‌ മേലും മൃഗങ്ങളിന്‍‌മേലും പേന്‍ ആയ്‌തീര്‍ന്നു (8:17)

4. രണ്ടാമത്തെ ബാധ ?
പേന്‍

5. ഫറവോന്റെ മന്ത്രവാദികള്‍ക്ക് മന്ത്രവാദത്താല്‍ (ആദ്യമായി) കഴിയാതിരുന്നത് എന്ത് ? നിലത്തിലെ പൊടിയില്‍ നിന്ന് പേന്‍ ഉളവാക്കല്‍ (8:18)

6. ‘ദൈവത്തിന്റെ വിരല്‍ ‘ എന്ന് ഫറവോന്റെ മന്ത്രവാദികള്‍ വിശേഷിപ്പിച്ചത് എന്തിനെ ?
പേന്‍ ബാധയെ (8:18,19)

7. മൂന്നാമത്തെ ബാധ ?
നായീച്ച (8:24)

8. യിസ്രായേല്‍ ജനം പാര്‍ക്കുന്ന സ്ഥലം ?
ഗോശെന്‍ (8:22)

9. ഭൂമിയില്‍ താന്‍ തന്നെ യഹോവ എന്ന് ഫറവോന്‍ അറിയേണ്ടതിനു യഹോവ ചെയ്തത് എന്ത് ?
യഹോവയുടെ ജനം പാര്‍ക്കുന്ന ഗോശെന്‍ ദേശത്തു നായീച്ച വരാതെ വേര്‍തിരിച്ചു (8:22)

പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

പുറപ്പാടു 5 , 6 , 7

1. വൈക്കോലിനു പകരം ഇഷ്‌ടിക ഉണ്ടാക്കാന്‍ യിസ്രായേല്‍ ജനം എന്താണ് ശേഖരിച്ചത് ?
താളടി (5:12)

2. മോശയുടെ സഹോദരന്‍ ?
അഹരോന്‍ ( 4:14, 6:20)

3. മോശയുടെ മാതാപിതാക്കള്‍ ?
പിതാവ് : അമ്രാം
മാതാവ് : യോഖേബെദ് (6:20)

4. അഹരോന്റെ ഭാര്യ ?
എലിശേബ (6:23)

5. അഹരോന്റെ പുത്രന്മാര്‍ ?
നാദാബ് , അബീഹൂ , എലെയാസര്‍ , ഈഥാമാര്‍ (6:23)

6. യഹോവ ഫറവോനു ദൈവമാക്കിയിരിക്കുന്നവന്‍ ?
മോശ (7:1)

7. മോശയ്ക്ക് പ്രവാചകനായവന്‍ ?
അഹരോന്‍ (7:1)

8. ഫറവോനോട് സംസാരിച്ച കാലത്ത് മോശയുടേയും അഹരോന്റെയും പ്രായം ?
അഹരോന് 83 വയസ്
മോശയ്ക്ക് 80 വയസ് (7:7)

9. മോശയും അഹരോനും ഫറവോന്റെ മുന്നില്‍ ചെയ്‌ത ആദ്യ അത്ഭുതം ?
അഹരോന്‍ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടേയും മുമ്പാകെ നിലത്തിട്ടപ്പോള്‍ അത് സര്‍പ്പമായിതീര്‍ന്നു. (7:10)

10. മോശയും അഹരോനും ചെയ്‌ത രണ്ടാമത്തെ അത്ഭുതം ?
വടി ഓങ്ങി നദിയിലുള്ള വെള്ളത്തെ അടിച്ചപ്പോള്‍ നദിയിലുള്ള വെള്ളം ഒക്കെയും രക്‍തമായി തീര്‍ന്നു ( 7:20)



പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

പുറപ്പാടു 3 , 4


1. ദൈവത്തിന്റെ പര്‍വ്വതം ?
ഹോരേബ് (3:1)

2. യിസ്രായേല്‍ മക്കളെ മിസ്രായീമില്‍ നിന്നു പുറപ്പെടുവിക്കാന്‍ ദൈവം മോശയെ അയച്ചു എന്നുള്ളതിനു അടയാളം എന്തായിരിക്കുമെന്നാണ് ദൈവം മോശയോട് പറയുന്നത് ?
“നീ ജനത്തെ മിസ്രായീമില്‍ നിന്നു കൂട്ടിക്കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍
(ഹോരേബ്) ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന്‍ നിന്നെ അയച്ചതിനു അടയാളം ആകും” (3:12)

3. വിക്കനും തടിച്ച നാവുള്ളവനും?
മോശ (4:10)

4. മോശയ്ക്ക് പകരം ജനത്തോട് സംസാരിക്കാന്‍ ദൈവം തിരഞ്ഞെടുത്തവന്‍ ?
ലേവ്യനായ അഹരോന്‍ (4:14,16)

5. മോശയ്ക്ക് വായ് ആയവന്‍ ?
അഹരോന്‍ (4:16)

6. മകന്റെ അഗ്രചര്‍മ്മം ഛേദിച്ചു ദൈവത്തിന്റെ കാല്‍ക്കല്‍ ഇട്ടവള്‍ ?
സിപ്പോര (4:24,25)

7. അഹരോന്‍ മോശയെ എതിരേറ്റത് എവിടെവച്ച് ?
ദൈവത്തിന്റെ പര്‍വ്വതത്തിങ്കല്‍ വച്ചു (4:27)

8. ദൈവം മോശയ്ക്ക് പ്രത്യക്ഷനായി എന്നതിന് യിസ്രായേല്‍ ജനം വിശ്വസിക്കാന്‍ എത്ര അടയാളങ്ങള്‍
കാണിക്കാനാണ് ദൈവം പറയുന്നത് ?
3
1. വടി സര്‍പ്പം ആകുന്നത് (4:2-5)
2. മോശയുടെ കൈ മാര്‍വ്വിടത്തില്‍ ഇടുമ്പോള്‍ കൈ ഹിമം പോലെ വെളുത്ത കുഷ്ഠമുള്ളതായി മാറുന്നത് . (4:6-8)
3. നദിയില്‍ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തം ആകുന്നത് (4:9)

പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Friday, November 13, 2009

പുറപ്പാടു 1 , 2

1. യിസ്രായേല്‍ ജനം ഫറവോനു പണിത സംഭാര നഗരങ്ങള്‍ ?
പീഥോം , റയംസേസ് (1:11)

2. യിസ്രായേല്യരുടെ ആണ്‍കുഞ്ഞുങ്ങളെ കൊല്ലണമെന്ന് മിസ്രയീം രാജാവ് കല്പിച്ച എബ്രായ സൂതികര്‍മ്മിണികള്‍ ?
ശിപ്രാ , പൂവാ (1:15,16)

3. ഫറവോന്റെ സന്നിധിയില്‍ നിന്ന് മോശ ഓടിപ്പോയ സ്ഥലം ?
മിദ്യാന്‍ ദേശം (2:15)

4. മിദ്യാനിലെ പുരോഹിതന്‍ ?
റെഗൂ‌വേല്‍ (2: 16, 18 ) [ യിത്രോവ് (3:1) എന്ന് മൂന്നാം അദ്ധ്യായത്തില്‍ പറയുന്നു.]

5. മോശയുടെ ഭാര്യ ?
സിപ്പോറ (2:22)

6. മോശയുടെ മകന്‍ ?
ഗേര്‍ശോം (2:22)

7. ദൈവസന്നിധിയില്‍ എത്തിയ രണ്ടാമത്തെ നിലവിളി ?
യിസ്രായേല്‍ മക്കളുടെ അടിമവേല ഹേതുവായുള്ള നിലവിളി (2:24)


പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Thursday, November 12, 2009

ഉല്പത്തി 46, 47, 48, 49, 50

1. മിസ്രായീമിലേക്ക് പോകുമ്പോള്‍ യാക്കൊബ് ദൈവത്തിനു യാഗം കഴിച്ച സ്ഥലം?
ബേര്‍-ശേബ (46:1)


2. മിസ്രായേമില്‍ വന്നവരായ യാക്കോബിന്റെ കുടുംബത്തിലെ അംഗസംഖ്യ ?
70 (46:27)


3. യോസഫ് അപ്പനായ യിസ്രായേലിനെ എതിരേറ്റ സ്ഥലം ?
ഗോശെന്‍ (46:29)


4. ഫറവോനെ അനുഗ്രഹിച്ചവന്‍ ?
യാക്കോബ് (47:8,10)


5. യാക്കോബ് മിസ്രായീമില്‍ എത്തുമ്പോള്‍ അവന്റെ പ്രായം ?
130 സംവത്സരം (47:9)


6. യാക്കോബിന്റെ ആയുഷ്‌ക്കാലം ?
147 സംവത്സരം (47:28)


7. യാക്കോബ് വലങ്കൈകൊണ്ട് അനുഗ്രഹിച്ച യോസഫിന്റെ മകന്‍ ?
എഫ്രയിം (48:17)


8. ഭാവികാലത്ത് സംഭവിപ്പാനുള്ളത് യാക്കോബിന്റെ പുത്രന്മാരെ അറിയിച്ചതാര് ?
യാക്കോബ് (49:1)


9. മരണശേഷം സുഗന്ധവര്‍ഗ്ഗം ഇടാന്‍ വെണ്ടിവരുന്ന സമയം ?
40 ദിവസം (50:2)


10. മിസ്രയീമ്യര്‍ എത്ര ദിവസമാണ് യാക്കോബിന് വിലാപം കഴിച്ചത് ?
70 (50:3)


11. മിസ്രയീമ്യരുടെ മഹാവിലാപം എന്ന് കനാന്യര്‍ പറഞ്ഞ വിലാപം ?
യാക്കോവിനുവേണ്ടി ഗോരെന്‍-ആതാദില്‍ നടത്തിയ ഏഴുദിവസത്തെ വിലാപം (50:10-11)


12. യാക്കോബിനെ അടക്കിയ സ്ഥലം ?
മക്‍പേലയെന്ന നിലത്തിലെ ഗുഹയില്‍ (50:13)


13. യോസഫിന്റെ ആയുഷ്‌ക്കാലം ?
110 സംവത്സരം


14. മരണസമയത്ത് യോസഫ് യിസ്രായേല്‍ മക്കളെകൊണ്ട് ചെയ്യിച്ച സത്യം ?
ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോല്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഇവിടെനിന്നു (മിസ്രായേമില്‍ നിന്നു) കൊണ്ടുപോകണം (50:25)


.ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz