Tuesday, July 21, 2009

ഉല്പത്തി 9

:: ഉല്പത്തി 9 : :

1. നിയമത്തിന്റെ അടയാളം ?
ദൈവത്തിന്റെ വില്ല് (മഴവില്ല് ) (9:13)

2. യഹോവ ഭൂമിയിലുള്ള സര്‍വ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്റെ അടയാളം ?
മഴവില്ല് (9:17)

3. കനാന്റെ പിതാവ് ?
ഹാം (9:18)

4. മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവന്‍ ?
നോഹ (9:21)

5. വീഞ്ഞുകുടിച്ചു ലഹരി പിടിച്ചവന്‍ ?
നോഹ (9:21)

6. ലഹരി പിടിച്ച് നഗ്നനായി കിടന്നവന്‍ ?
നോഹ (9:21)

7. പിതാവിന്റെ നഗ്നത കണ്ടവന്‍ ?
ഹാം (9:22)

8. പിതാവിന്റെ നഗ്നത മറച്ചവര്‍ ?
ശേം , യാഫെത്ത് (9:23)

9. പ്രളയത്തിനു ശേഷം നോഹ ജീവിച്ചത് എത്ര സംവത്സരം ?
350 സംവത്സരം (9:28)

10. നോഹയുടെ ആയുഷ്ക്കാലം ?
950 സംവത്സരം

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 8

:: ഉല്പത്തി 8 ::
പ്രളയത്തിനുശേഷം നോഹയുടെ പെട്ടകം അരാരത്ത് പര്‍വ്വതത്തില്‍ ഉറയ്ക്കുകയും പെട്ടകത്തിലുള്ളവര്‍ പുറത്തു വരികയും ചെയ്യുന്നു. നോഹ ഒരു യാഗപീഠം പണിത് അതില്‍ ഹോമയാഗം അര്‍പ്പിക്കുന്നു.

1.പെട്ടകം ഉറച്ച പര്‍വ്വതം ?
അരാരത്ത് പര്‍വ്വതം (8:4)

2. പെട്ടകം ഉറച്ചശേഷം അതില്‍ നിന്ന് പുറത്തുപോയ ആദ്യജീവി ?
മലങ്കാക്ക (8:7)

3. നോഹ പെട്ടകത്തില്‍ നിന്ന് രണ്ടാമത് പുറത്ത് വിട്ട ജീവി?
പ്രാവു (8:8)

4. രണ്ടാമത്തെ പ്രാവിശ്യം പ്രാവു തിരിച്ചു വന്നത് ഏത് വൃക്ഷ ഇലയുമായി ?
ഒലിവില (8:11)

5. എത്ര പ്രാവിശ്യം നോഹ പെട്ടകത്തില്‍ നിന്ന് പ്രാവിനെ പുറത്ത് വിട്ടു?
3 (8:8 , 8:10 , 8:12)

6. ആദ്യമായി യാഗപീഠം പണിതവന്‍ ?
നോഹ (8:20)

7. ആദ്യമായി ഹോമയാഗം അര്‍പ്പിച്ചവന്‍ ?
നോഹ (8:20)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Monday, July 20, 2009

ഉല്പത്തി 7

:: ഉല്പത്തി 7 ::
ആരെയൊക്കെ പെട്ടകത്തില്‍ കയറ്റണമെന്ന് യഹോവ നോഹയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നു. നാല്പതു ദിവസം പെയ്ത മഴയില്‍ പെട്ടകം ഒഴുകിത്തുടങ്ങി. നോഹയും അവനോടുകൂടെ പെട്ടകത്തീല്‍ ഉള്ളവര്‍ മാത്രമാണ് ശേഷിച്ചത്.

1. ഭൂമിയില്‍ ജ്ലപ്രളയം ഉണ്ടായപ്പോള്‍ നോഹയ്ക്ക് എത്ര വയസായിരുന്നു.?
600 (7:6)

2. പ്രളയകാലത്ത് എത്ര ദിവസമാണ് മഴ പെയ്തത് ?
നാല്പതുരാവും നാല്പതു പകലും. (7:12)

3. പെട്ടകത്തിന്റെ വാതില്‍ അടച്ചതാര് ?
യഹോവ (7:15)

4. പര്‍വ്വതങ്ങള്‍ മുങ്ങുവാന്‍ തക്കവണ്ണം എത്ര ഉയരത്തിലാണ് വെള്ളം പൊങ്ങിയത് ?
പര്‍വ്വതങ്ങളെക്കാള്‍ 15 മുഴം ഉയരത്തില്‍ (7:19)

5. പ്രളയകാലത്ത് എത്ര ദിവസമാണ് വെള്ളം പൊങ്ങിക്കൊണ്ടിരുന്നത് ?
150 ദിവസം (7:24)



ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 6

:: ഉല്പത്തി 6 ::
തന്റെ സൃഷ്ടികളെക്കുറിച്ച് യഹോവ അനുതപിക്കുന്നതും ഭൂമിയെ നശിപ്പിക്കാന്‍ യഹോവ തീരുമാനിക്കുന്നതും ഈ അദ്ധ്യായത്തില്‍ കാണാം. നോഹ ആ തലമുറയിലെ നീതിമാനാകകൊണ്ട് യഹോവ അവനോട് പെട്ടകം ഉണ്ടാക്കാന്‍ കല്പിക്കുകയും ഒരു നിയമം ചെയ്യുകയും ചെയ്തു. യഹോവ പറഞ്ഞതുപോലെ നോഹ ചെയ്യുന്നു.

1. മനുഷ്യന്റെ ജീവകാലം?
120 സംവത്സരം (6:3)

2. മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. കാരണം എന്ത് ?
ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയ വിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതെന്നും യഹോവ കണ്ടൊതുകൊണ്ടാണ്.... (6:5-6)

3. യഹോവ അനുതപിച്ചതെന്തുകൊണ്ട് ?
മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും ഉണ്ടാക്കുകകൊണ്ട്. (6:7)

4. നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നവന്‍?
നോഹ (6:9)

5. നോഹ പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം?
ഗോഫര്‍ മരം (6:14,22)

6. നോഹയുടെ പെട്ടകത്തിന്റെ അളവ് ?
നീളം 300 മുഴം , വീതി 50 മുഴം , ഉയരം 30 മുഴം (6:15)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible ,bible quiz

Friday, July 17, 2009

ഉല്പത്തി 5

:: ഉല്പത്തി 5 ::
ആദാമിന്റെ വംശപാരമ്പര്യം പ്രതിപാദിക്കുന്നു. ആദാം മുതല്‍ നോഹവരെയുള്ള 10 തലമുറകളുടെ ജനനം പറയുന്നു.

1. ശേത്ത് ജനിക്കുമ്പോള്‍ ആദാമിന്റെ പ്രായം ?
130 വയസ് (5:3)
2. ആദാമിന്റെ ആയുഷ്‌ക്കാലം?
930 സംവത്സരം (5:5)

3. ശേത്തിന്റെ മകന്‍ ?
ഏനോശ് (5:6)

4. ശേത്തിന്റെ ആയുഷ്‌ക്കാലം?
912 സംവത്സരം (5:7)

5. ദൈവത്തോടുകൂടെ നടന്നു എന്ന് വൈബിളില്‍ പറഞ്ഞിരിക്കുന്ന ആദ്യ വ്യക്തി?
ഹാനോക്ക് (5:22)

6. ഹാനോക് എത്ര സംവത്സരമാണ് ദൈവത്തോടുകൂടി നടന്നത് ?
365 സംവത്സരം (5:23)

7. ദൈവം എടുത്തുകൊണ്ടതിനാല്‍ കാണാതായവന്‍ ?
ഹാനോക്ക് (5:24)

8. നോഹയുടെ പിതാവ് ?
ലാമേക്ക് (5:28)

9. നോഹ ജനിക്കുമ്പോള്‍ ലാമേക്കിന്റെ പ്രായം?
182 സംവത്സരം

10. നോഹയുടെ മക്കള്‍ ?
ശേം , ഹാം , യാഫെത്ത് (5:32)



ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible ,bible quiz

Thursday, July 16, 2009

ഉല്പത്തി 4

:: ഉല്പത്തി 4 ::

ആദാമിനേയും അവന്റെ ഭാര്യയേയും ദൈവം ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയതിനുശേഷമുള്ള അവരുടെ ജീവിതമാണ് ഈ അദ്ധ്യായത്തില്‍ പറഞ്ഞു തുടങ്ങുന്നത്। ആദ്യത്തെ വഴിപാടും ആദാമിന്റെ മക്കളായ കയീനും ഹാബെലിനും സംഭവിക്കുന്ന ദുരന്തവും ഇതില്‍ പ്രതിപാദിക്കുന്നു। കയീനാല്‍ കൊല്ലപ്പെടുന്ന ഹാബേലിന്റെ രക്തത്തിന്റെ നിലവിളി കേട്ട ദൈവം കയീനെ അവന്‍ നില്‍ക്കുന്ന ദേശത്ത് നിന്ന് മാറിപ്പോകാന്‍ ആവിശ്യപ്പെടുന്നു. പിന്നീട് ഈ അദ്ധ്യായത്തില്‍ കാണുന്നത് കയീന്റെ വംശപാരമ്പര്യമാണ്.


1. ആദ്യം ജനിച്ചവന്‍ ?
കയീന്‍ (4:1)
2. കയീനിന്റെ തൊഴില്‍?
കൃഷി (4:2)
3. ഹാബേലിന്റെ തൊഴില്‍?
ആട്ടിടയന്‍ (4:2)

4. ദൈവം ആദ്യമായി പ്രസാദിച്ചത് ആരുടെ വഴിപാടില്‍ ?
ഹാബെലിന്റെ വഴിപാടില്‍ (4:4)

5. ആദ്യത്തെ കൊലപാതകം ?
ഹാബെലിന്റെ കൊലപാതകം (4:8)
6. ഭൂമിയില്‍ ദൈവത്തോട് നിലവിളിച്ച ആദ്യത്തെ ശബ്‌ദ്ദം?
ഹാബെലിന്റെ രക്തത്തിന്റെ ശബ്ദ്ദം (4:10)
7. ആദ്യത്തെ അടയാളം?
കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിന് യഹോവ അവന് വെച്ച അടയാളം
8. ആദ്യം പട്ടണം പണിതവന്‍ ?
കയീന്‍ (4:17)

9. ആദ്യത്തെ പട്ടണത്തിന്റെ പേര് ?
ഹാനോക് (4:17)
10. കയീന്റെ മകന്‍ ?
ഹാനോക് (4:17)

11. ആദ്യത്തെ ബഹുഭാര്യാത്വം ?
ലാമെക് (4:19)

12. ലാമെകിന്റെ ഭാര്യമാര്‍ ?
ആദാ , സില്ലാ (4:19)
13. കൂടാരവാസികളുടേയും പശുപാലന്മാരുടേയും പിതാവായി തീര്‍ന്നവന്‍ ?
യാബാല്‍ (4:20)
14. കിന്നരവും വേണുവും ഉപയോഗിക്കുന്നവര്‍ക്കെല്ലാം പിതാവായി തീര്‍ന്നവന്‍ ?
യൂബാല്‍ (4:21)

15. ആദാമിന്റെ മക്കള്‍?
കയീന്‍ (4:1) , ഹാബെല്‍ (4:2) , ശേത്ത് (4:25)


ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 3

:: ഉല്പത്തി 3 ::
* പാമ്പിന്റെ പ്രലോഭനത്തില്‍ അകപ്പെട്ട സ്ത്രി തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷത്തിന്റെ ഫലം തിന്ന് ഭര്‍ത്താവിനും കൊടുത്ത്
ദൈവ കല്പന ലംഘിച്ചതുകൊണ്ട് ഏദന്‍ തോട്ടം നഷ്ടപ്പെടുന്നത് ഈ അദ്ധ്യായത്തില്‍ പറയുന്നു.
* പാമ്പിനെ ശപിക്കുന്നതോടൊപ്പം സ്ത്രിക്കും മനുഷ്യനും ഉള്ള ശിക്ഷയും ദൈവം കല്പിക്കുന്നു.
* മനുഷ്യനേയും ഭാര്യയേയും ഏദന്‍‌തോട്ടത്തില്‍ നിന്ന് പുറത്താക്കി കാവലിനായി കെരൂബുകളെ നിര്‍ത്തുന്നു.

1. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടു ജന്തുക്കളെക്കാളും കൌശലമേറിയ ജീവി?
പാമ്പ് (3:1)

2. ആദ്യത്തെ ചോദ്യം ?
തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ? (3:1)

3. നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം സ്ത്രി പറിച്ചു തിന്നു ഭര്‍ത്താവിനും കൊടുത്തതെന്തു കൊണ്ട് ?
ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്ന് സ്ത്രി കണ്ടതുകൊണ്ട് (3:6)

4. സ്ത്രിയും പുരുഷനും തങ്ങളുടെ നഗ്നത മറയ്ക്കാന്‍ അരയാട ഉണ്ടാക്കിയതെന്തുകൊണ്ട് ?
അത്തിയില കൂട്ടിത്തുന്നി (3:7)

5. ആരു നിമിത്തമാണ് ഭൂമി ശപിക്കപെട്ടിരിക്കുന്നത്?
മനുഷ്യന്‍ (3:17)

6. മനുഷ്യന്‍ തന്റെ ഭാര്യയ്ക്ക് നല്‍കിയ പേരെന്ത് ?
ഹവ്വ (3:20)

7. ദൈവം ആദാമിനും ഹവ്വയ്ക്കും ഉണ്ടാക്കി നല്‍കിയ ഉടുപ്പ് എന്തുകൊണ്ട് ഉള്ളതായിരുന്നു?
തോല്‍‌കൊണ്ട് (3:21)

8. ദൈവം തിന്നരുത് എന്ന് പറഞ്ഞ ഏത് വൃക്ഷത്തിന്റെ ഫലമാണ് മനുഷ്യനും സ്ത്രിയും തിന്നത് ?
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഠിന്റെ ഫലം (3:22)

9. എത് വൃക്ഷത്തിന്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിപ്പാന്‍ സംഗതി വരുന്നത് ?
ജീവവൃക്ഷത്തിന്റെ ഫലം തിന്നാല്‍ (3:22)

10. ജീവന്റെ വൃക്ഷത്തിലേക്കുള്ള aകാപ്പാന്‍ ദൈവം ചെയ്ത്‌തെന്ത്?
ഏദന്‍‌തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞു കൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി (3:24)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Sunday, July 5, 2009

ഉല്പത്തി 2

:: ഉല്പത്തി 2 ::
മനുഷ്യനേയും അവനുതുണയായി നല്‍കിയ സ്ത്രിയേയും സൃഷ്ടിച്ചതെങ്ങനെയാണന്ന് വിശദമായി ഈ അദ്ധ്യായത്തില്‍ പറയുന്നു. ഏദനില്‍ തോട്ടം ഉണ്ടാക്കി മനുഷ്യനെ അവിടെ ആക്കിയതിനേയും അവന് കൊടുക്കുന്ന കല്പനയും .ബൈബിളിലെ പറയുന്ന ദൈവത്തിന്റെ ആദ്യ കല്പന (11 ആം ചോദ്യം ) ഈ അദ്ധ്യായ ത്തിലാണ് .



::ചോദ്യങ്ങള്‍ ::

1. മനുഷ്യനെ ദൈവം നിര്‍മ്മിച്ചതെന്തുകൊണ്ട് ? 

നിലത്തെ പൊടികൊണ്ട് (2:7)

2. യഹോവയായ ദൈവം കിഴക്ക് ഉണ്ടാക്കിയ തോട്ടം? 
ഏദന്‍‌തോട്ടം (2:8)

3. ഏദനിലെ തോട്ടത്തിന്റെ നടുവില്‍ ദൈവം നിലത്തുനിന്നു മുളപ്പിച്ച വൃക്ഷങ്ങള്‍? 
ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും (2:9)

4. ഏദനിലെ തോട്ടത്തിലെ നാലു നദുകള്‍ ?
പീശോന്‍(2:11), ഗീഹോന്‍(2:13), ഹിദ്ദേക്കെല്‍ ‍(2:14), ഫ്രാത്ത്(2:14)

5. ഏദന്‍തോട്ടത്തില്‍ വേല ചെയ്യാനും അതിനെ സൂക്ഷിക്കാനും ദൈവം ആക്കിയതാരെ? 

മനുഷ്യനെ(2:15)

6. സകല ജീവജന്തുക്കള്‍ക്കും പേരിട്ടതാര് ? 
മനുഷ്യന്‍ (2:19)

7. സ്ത്രിയെ ഉണ്ടാക്കാനായി ദൈവം ഉപയോഗിച്ചതെന്ത്? 
മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ല് (2:22)

8. സ്ത്രിക്ക് നാരി എന്ന് പേരിട്ടതാര് ? 
മനുഷ്യന്‍ (2:23)


9. ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചതെന്തുകൊണ്ട് ? 

താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്ത ശേഷം താന്‍ സകലപ്രവൃത്തിയില്‍ നിന്നും നിവൃത്തനായി. താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയില്‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. (2:2-3)

10. മനുഷ്യനെ സൃഷ്ടിച്ചതെങ്ങനെ? 
യഹോവയായ ദൈവം നിലത്തെ പൊടികൊണു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു। (2:7)

11. മനുഷ്യനെ ഏദനിലെ തോട്ടത്തിലാക്കികൊണ്ട് ദൈവം കല്പിച്ചതെന്ത് ? 
തോട്ടത്തിലെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം. എന്നാല്‍ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും. (2:17)

12. സ്ത്രിയെ സൃഷ്ടിച്ചതെങ്ങനെ ? 
ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ഒന്നു എടുത്തു അതിനു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രിയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു.(2:21-22)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Saturday, July 4, 2009

ഉല്പത്തി 1


വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ പുസ്തകമാണ് . ഉല്പത്തി പുസ്തകം എഴുതിയത് മോശയാണന്ന് വിശ്വസിക്കുന്നു. വിശുദ്ധ വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ചുപുസ്തകങ്ങള്‍ (ഉല്പത്തി, പുറപ്പാട്, ലേവ്യ,സംഖ്യ , ആവര്‍ത്തനം) എഴുതിയത് മോശയാണന്നാണ് വേദപണ്ഡിതമാര്‍ പറയുന്നത്. ഈ പുസ്തകങ്ങളെ പഞ്ചഗ്രന്ഥങ്ങള്‍ എന്ന് പറയുന്നു. ഉല്പത്തി പുസ്തകത്തില്‍ ആകെ അമ്പത് അദ്ധ്യായങ്ങള്‍ ഉണ്ട് . സൃഷ്ടിയുടെ ആരംഭം മുതല്‍ യോസഫിന്റെ മരണം വരെയാണ് ഉല്പത്തി പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് .


ഉല്പത്തി 1 :
സൃഷ്ടിയുടെ വിശദരൂപമാണ് ഒന്നാം അദ്ധ്യായത്തില്‍ പറയുന്നത് . ഒന്നാം ദിവസം മുതല്‍ ആറാം ദിവസം വരെയുള്ള സൃഷ്ടി വിശദീകരണം ആണ് ഈ അദ്ധ്യായത്തിലുള്ളത് . മനുഷ്യന്‍ ഒഴികയുള്ള മറ്റ് സൃഷ്ടികളെവാക്കുകൊണ്ട് (ഉണ്ടാകട്ടെ, ഉളവാകട്ടെ) സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെ ദൈവം സ്വന്തം സ്വരൂപത്തില്‍ നിലത്തെ പൊടികൊണ്ട് നിര്‍മ്മിച്ച് ജീവശ്വാസം ഊതി ജീവനുള്ളത്താക്കി തീര്‍ത്തു.

1 . ആദ്യം ദൈവം സൃഷ്ടിച്ചെതെന്ത് ? 
ആകാശവും ഭൂമിയും (1 :1) 

2.നല്ലത് എന്ന് ദൈവം കണ്ട ആദ്യ സൃഷ്ടി ? 
വെളിച്ചം (1:4)

3.  ദൈവം വെളിച്ചത്തിന് നല്‍കിയ പേര് ?
  പകല്‍ (1:5)

4.  ഇരുളിന് ദൈവം നല്‍കിയ പേര് ? 
രാത്രി ( 1:5) 


5.വിതാനത്തിന് നല്‍കിയ പേര്? 
ആകാശം (1:8)

6.  ഉണങ്ങിയ നിലത്തിന് ദൈവം നല്‍കിയ പേര്? 
ഭൂമി (1:10)

7. വെള്ളത്തിന്റെ കൂട്ടത്തിന് ദൈവം നല്‍കിയ പേര്? 
സമുദ്രം (1:10)

8. പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ദൈവം സൃഷ്ടിച്ചതെന്ത്?
ആകാശവിതാനത്തിലെ വെളിച്ചങ്ങള്‍ (1:14)

9. അടയാളങ്ങളായും , കാലം , ദിവസം , സ,വത്സരം എന്നിവ തിരിച്ചറിവാനായും ദൈവം സൃഷ്ടിച്ചതെന്ത്?
  ആകാശവിതാനത്തിലെ വെളിച്ചങ്ങള്‍ (1:14)

10. ദൈവം സ്വന്തം സ്വരൂപത്തില്‍ സൃഷ്ടിച്ച സൃഷ്ടി ? 
മനുഷ്യന്‍ (1:27)

:: സൃഷ്ടി ::
ഒന്നാം ദിവസം : ആകാ‍ശവും ഭൂമിയും; വെളിച്ചവും ഇരുളും (പകലും രാത്രിയും)
രണ്ടാം ദിവസം : വിതാനം(ആകാശം)
മൂന്നാം ദിവസം :ഉണങ്ങിയ നിലവും വെള്ളത്തിന്റെ കൂട്ടവും (ഭൂമിയും സമുദ്രവും); പുല്ലും വിത്തുള്ള സസ്യങ്ങളും അതതു തരംവിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും .
നാലാം ദിവസം : ആകാശവിതാനത്തിലെ വെളിച്ചങ്ങള്‍, നക്ഷത്രങ്ങള്‍
അഞ്ചാം ദിവസം : ജലജന്തുക്കള്‍, പറവജാതി, വലിയ തിമിംഗലങ്ങള്‍
ആറാം ദിവസം : കന്നുകാലി, ഇഴജാതി, കാട്ടുമൃഗം, മനുഷ്യന്‍



ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Friday, July 3, 2009

ആമുഖം

പ്രിയപ്പെട്ട സ്നേഹിതരേ,

ഇതൊരു പുതിയ തുടക്കമാണ് . വി.ബൈബിളിനെ അടിസ്ഥാനമാക്കി അതിലെ എല്ലാ പുസ്തകങ്ങളില്‍ നിന്നും ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഓരോ അദ്ധ്യായങ്ങളായി തിരിച്ചാണ് ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുന്നത്. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ബാഗ്ലൂര്‍ പ്രസിദ്ധീകരിക്കുന്ന ബൈബിളിനെ അടി സ്ഥാനമാക്കിയാണ് ഈ ബ്ലോഗ് എഴുതുന്നത്.എല്ലാവര്‍ക്കും പ്രയോജനകരമാകും എന്നുള്ള വിശ്വാസത്തോടെയാണ് ഞാന്‍ ഈ ബ്ലോഗ് തയ്യാറാക്കുന്നത് . വിശ്വാസപരമായ കാര്യ ങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. വിശുദ്ധ ഗ്രന്ഥത്തെ അറിയുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ ബ്ലോഗ് ഒരു സഹായമാകുംഎന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പ്രാര്‍ത്ഥനാപൂര്‍വ്വം
ഷിബു മാത്യു ഈശോ തെക്കേടത്ത്