Saturday, September 19, 2009

ഉല്പത്തി 19, 20

1. സൊദോംഗൊമോരയില്‍ നിന്ന് ഏത് പട്ടണത്തിലേക്കാണ് ലോത്ത് ഓടിപ്പോയത് ? സോവര്‍ ( 19:22)


2. ഗന്ധകവും തീയും കൊണ്ട് യഹോവ നശിപ്പിച്ച പട്ടണങ്ങള്‍ ? സൊദോം ഗൊമോര (19:24)


3. തിരിഞ്ഞു നോക്കിയതുകൊണ്ട് ഉപ്പുതൂണായവള്‍ ? ലോത്തിന്റെ ഭാര്യ (19:26)


4. പിതാവിനോടുകൂടെ ശയിച്ചവര്‍ ? ലോത്തിന്റെ പെണ്മക്കള്‍ (19:33,35)


5. പിതാവിനല്‍ ഗര്‍ഭം ധരിച്ചവര്‍ ? ലോത്തിന്റെ പെണ്മക്കള്‍ (19:36)


6. മോവാബ്യാരുടെ പിതാവ് ? മോവാബ് (19:37)

7. അമ്മോന്യരുടെ പിതാവ് ? ബെന്‍-അമ്മീ (19:38)


8. അബ്രാഹാം പരദേശിയായി പാര്‍ത്ത് സ്ഥലം ? ഗെരാര്‍ (20:1)


9. ഗെരാര്‍ രാജാവ് ? അബീമേലെക് (20:2)


10. പെങ്ങളെ വിവാഹം കഴിച്ചവന്‍ ? അബ്രാഹാം. (20:12)




ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Saturday, September 12, 2009

ഉല്പത്തി 15 ,16,17,18

1. അബ്രാമിനു മക്കള്‍ ഉണ്ടാകുന്നതിനുമുമ്പ് അവന്റെ അവകാശിയായി ആരെയെയാണ് പറഞ്ഞിരിരുന്നത് ? ദമ്മേശെക്കുകാരനായ എല്യേസറിനെ (15:2)

2. സാറായിയുടെ മിസ്രയീമ്യക്കാരിയായ ദാസി ? ഹാഗാര്‍ (16:1)

3. ഹാഗാര്‍ അബ്രാമിനു പ്രസവിച്ച മകന്‍ ? യിശ്‌മായേല്‍ (16:15)

4. യിശ്‌മായേല്‍ ജനിക്കുമ്പോള്‍ അബ്രാമിന്റെ പ്രായം? 86 വയസ് (16:16)

5. ദൈവം അബ്രാമിനു നല്‍കിയ പേര് ? അബ്രാഹാം (17:5)

6. എത്രാമത്തെ വയസിലാണ് അബ്രാമിന്റെ പേര് അബ്രാഹാം എന്ന് ദൈവം മാറ്റിയത് ? 99 ആം വയസില്‍ (17:1)

7. അബ്രാഹാമിനും അവന്റെ തലമുറകള്‍ക്കും ദൈവത്തിനും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം എന്ത്? അഗ്രചര്‍മ്മ പരിച്‌ഛേദന (17:11)

8. എത്രാമത്തെ ദിവസമാണ് പുരുഷപ്രജ പരിച്‌ഛേദന ഏല്‍ക്കേണ്ടത് ? എട്ടുദിവസം പ്രായമാകുമ്പോള്‍ (17:12)

9. സാറായിക്ക് ദൈവം നല്‍കിയ പേര് ? സാറാ (17:15)

10. അബ്രാഹാം പരിച്‌ഛേദന ഏല്‍ക്കുമ്പോള്‍ അവന്റെ പ്രായം ? 99 വയസ് (17:24)

11. എത്രാമത്തെ വയസിലാണ് യിശ്‌മായേല്‍ പരിച്‌ഛേദന ഏറ്റത് ? 13 ആം വയസില്‍ (17:25)

12. ദൈവം പേര് മാറ്റിയവര്‍ ? അബ്രാം , സാറായി (17:5 , 17:15)

13. ഏത് ദേശത്തിന്റെ നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആണന്നാണ് ദൈവം അബ്രാഹാമിനോട് പറഞ്ഞത് ? സൊദോമിന്റെയും ഗൊമോരയുടെയും (18:20)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz