Wednesday, December 8, 2010

1രാജാക്കന്മാര്‍ 12,13,14,15

1. രെഹബെയാം ആര്‍ക്കാണ് രാജാവയത്?
യെഹൂദാ നഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്ക് (12:17)

2. യിസ്രായേല്യര്‍ കല്ലെറിഞ്ഞു കൊന്നുകളഞ്ഞ ഊഴിയ വേലയുടെ മേല്‍‌വിചാരകന്‍?
ആദോരാം (12:18)

3. എല്ലാ യിസ്രായേലിനും രാജാവാക്കപ്പെട്ടവന്‍ ?
യെരോബെയാം (12:20)

4. യെരോബെയാമിന്റെ കാലത്തിലെ ഒരു ദൈവ പുരുഷന്‍?
ശെമയ്യാ (12:22)

5. യെരോബെയാം പണിത പട്ടണങ്ങള്‍ ?
എഫ്രയീം മലനാട്ടില്‍ ശെഖേം , പെനു‌വേല്‍ (12:25)

6. പൊന്നു കൊണ്ടു കാളക്കുട്ടിയെ ഉണ്ടാക്കീ യെരോബെയാം പ്രതിഷ്ഠിച്ച സ്ഥലങ്ങള്‍?
ബേഥേലിലും ദാനിലും (12:29)

7. യെരോബെയാം യഹോവയ്ക്കു വിരോധമായി പണിത യാഗപീഠത്തിനു യഹോവ കല്പിച്ച അടായാളമായി ദൈവ പുരുഷന്‍ പറഞ്ഞ അടയാളം എന്ത് ?
യാഗപീഠം പിളര്‍ന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും (13:3,5)

8. ദൈവ പുരുഷനെ പിടിക്കാനായി കൈ നീട്ടിയതുകൊണ്ട് കൈ വരണ്ടു പോയവന്‍ ?
യെരോബെയാം (13:4)

9. യഹോവയുടെ വചനം മറുത്ത ദൈവ പുരുഷനു ലഭിച്ച ശിക്ഷ?
സിംഹം അവനെ കൊന്നു (13:24,26)

10. യെരോബെയാമിന്റെ മകനായ അബീയാവിന്റെ മരണം പ്രവചിച്ച പ്രവാചകന്‍ ?
ആഹീയ പ്രവാചകന്‍ (14:13)

11. യെരോബെയാമിനു ശേഷം രാജാവായവന്‍ ?
നാദാബ് (14:20)

12. യഹോവയുടെ ആലയത്തിലേയും ഭണ്ഡാരം കവരുകയും ശലോമോന്‍ ഉണ്ടാക്കിയ പൊന്‍‌ പരിചകള്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തതാര് ?
മിസ്രയീം രാജാവായ ശീശക് (14:24)

13. രെഹബെയാമിനു ശേഴം രാജാവായവന്‍?
അബീയാം (14:31)

14. അബീയാമിനു ശേഷം രാജാവായതാര് ?
ആസാ(15:8)

15. അശേരെക്കു മ്ലേച്ഛ വിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് തന്റെ അമ്മയെ രാജ്ഞി സ്ഥാനത്ത് നിന്ന് മാറ്റിയതാര് ? അമ്മയുടെ പേരെന്ത്?
ആസാ (15:13) . മയാഖ (15:13)

Saturday, November 27, 2010

1രാജാക്കന്മാര്‍ 11

1.ശലോമോന് എത്ര ഭാര്യമാര്‍ ഉണ്ടായിരുന്നു?
എഴുനൂറു കുലീന പത്നികളും , മുന്നൂറു വെപ്പാട്ടികളും (11:3)

2. ശലോമോന്‍ സേവിച്ച സീദോന്യ ദേവി?
അസ്തോരെത്തി (11:5)

3. ശലോമോന്‍ സേവിച്ച അമ്മോന്യരുറ്റെ മ്ലേച്ഛ വിഗ്രഹം?
മില്‍ക്കോമി (11:5)

4. ശലോമോന്‍ ഏത് അന്യദേവന്മാരുടെ പൂജാഗിരികളാണ് പണിതത് ?
യെരുശലേമിനു എതിരെയുള്ള മലയില്‍ മോവാബ്യരുറ്റെ മ്ലേച്ഛ വിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലെച്ഛ വിഗ്രഹമായ മോലേക്കിനും (11:7)

5. യഹോവ സലോമോനു നെരെ എഴുന്നേല്‍പ്പിച്ച പ്രതിയോഗി?
എദോമ്യനായ ഹദദ് (11:14)

6. ഫറവോന്റെ ഭാര്‍‌യ്യ ?
തഹ്പെനോസ് രാജ്ഞി (11:19)

7. ഹദദിനു ഫറവോന്‍ ഭാര്‍‌യ്യയായി നല്‍കിയതാരെ?
തന്റെ ഭാര്‍‌യ്യയായ തഹ്പെനോസ് രാജ്ഞയുടെ സഹോദരിയെ (11:19)

8. ഹദദിന്റെ പുത്രന്‍?
ഗെനൂബത്ത് (11:20)

9. ശലോമോന്റെ മറ്റൊരു പ്രതിയോഗി?
എല്യാദാവിന്റെ മകനായ രെസോന്‍ (11:23)

10. ശലോമോനോട് മത്സരിച്ച ദാസന്‍?
എഫ്രയീമ്യനായ നെബാത്തിന്റെ മകന്‍ യൊരോബെയാം (11:26)

11. ശീലോന്യനായ പ്രവാചകന്‍ ?
അഹോയാ പ്രവാചകന്‍ (11:29)

12. ദൈവത്തിന്റെ അരുളിപ്പാട് യൊരോബെയാമിനോട് പറഞ്ഞതാര് ?
ശീലോന്യനായ അഹീയാ പ്രവാചകന്‍ (11:29-39)

13. ശലോമോനെ പേടിക് യൊരോബെയാം ഓടിപ്പോയത് എവിടേക്ക് ?
ശീസക്ക് എന്ന മിസ്രയീം‌രാജാവിന്റെ അടുക്കലേക്ക് (11:40)

14. ശലോമോന്‍ യെരുശലേമില്‍ വാണ കാ‍ലം?
നാല്പതു സംവത്സരം (11:42)

15. ശലോമോനു പകരം രാജാവായവന്‍ ?
അവന്റെ മകനായ രെഹബെയാം (11:43)

Thursday, November 25, 2010

1രാജാക്കന്മാര്‍ 6 ,7 , 8 , 9 , 10

1. ശലോമോന്‍ ദേവാലയം പണി ആരംഭിച്ചത് എന്ന് ?
യിസ്രായേല്‍ മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാന്‍ഊടെണ്‍‌പതാം സംവത്സരത്തില്‍ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടില്‍ രണ്ടാം മാസമായ സീവ് മാസത്തില്‍ (6:1)

2. ശലോമോന്‍ പണിത ദേവാലയത്തിന്റെ അളവ് എന്തായിരുന്നു?
അരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും (6:2)

3. ദേവാലയം പണിതു തീര്‍ക്കാന്‍ ശലോമോന്‍ എടുത്ത സമയം?
ഏഴു വര്‍ഷം (6:37)

4. ശലോമോന്‍ തന്റെ അരമന പണിതത് എത്ര നാളുകൊന്റായിരുന്നു?
പതിമൂന്ന് വര്‍ഷം‌കൊണ്ട് (7:1)

5. ശലോമോനു വേണ്ടി താമ്രസ്തംഭം ഉണ്ടാക്കിയതാര് ?
ഹീരാം (7:13,15)

6. മന്ദിരത്തിന്റെ മണ്ഡപ വാതില്ക്കല്‍ നിര്‍ത്തിയ സ്തംഭങ്ങളുടെ പേരെന്ത്?
വലത്തെ സ്തംഭം യാവീന്‍ , ഇടത്തെ സ്തംഭം ബോവസ് (7:21)

7. യഹോവയുടെ നിയമപെട്ടകത്തില്‍ ഉണ്ടയൈരുന്നതെന്ത്?
മോശെ ഹോരേബില്‍ വെച്ചു അതില്‍ വെച്ചിരുന്ന രണ്ട് കല്പലകകള്‍ (8:9)

8. ദേവാലയത്തില്‍ വെച്ചുള്ള ശലോമോന്റെ ആദ്യ പ്രാര്‍ത്ഥന?
8:27-53

9. യഹോവയുടെ ആലയത്തിന്റെ പ്രതിഷ്ഠാ ദിവസം ശലോമോന്‍ കഴിച്ച യാഗം?
ഇരുപതിനായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനേയും സമാധാനയാഗം കഴിച്ചു (8:63)

10.ആലയത്തിന്റെ പ്രതിഷ്ഠാദിനത്തോറ്റനുബന്ധിച്ച് എത്രദിവസമാണ് ഉത്സവം ആചരിച്ചത്?
പതിന്നാലു ദിവ്സം (8:65)

11. യഹോവ ആദ്യമായി ശലോമോനു പ്രത്യക്ഷനായത് എവിടെവെച്ച്?
ഗിബയൊനില്‍ വെച്ചു (9:1)

12. ശലോമോന്‍ ഹിരാമിനു 20 പട്ടണങ്ങള്‍ പണിതു നല്‍കിയത് എവിടെ?
ഗലീല ദേശത്ത് (9:11)

13. ശലോമോന്‍ കപ്പലുകള്‍ പണിതത് എവിറ്റെ വെച്ച്?
എസ്യോന്‍-ഗേബെരില്‍ വെച്ചു (9:26)

14. കടമൊഴികളാല്‍ ശലോമോനെ പരീക്ഷികാന്‍ വന്നവള്‍ ?
ശെബാരാജ്ഞി (10:1)

15. ദന്തം കൊണ്ട് സിംഹാസനം ഉന്റാക്കിയവന്‍?
സലോമോന്‍ (10:18)

Monday, November 22, 2010

1രാജാക്കന്മാര്‍ 1 , 2 , 3 , 4 , 5

1. ദാവീദു രാജാവു വയസ്സു ചെന്നു വൃദ്ധനായപ്പോള്‍ രാജാവിനു പരിചാരികയാഇ ശുശ്രൂഷ ചെയ്യാന്‍ തിരഞ്ഞേടുക്കപെട്ടവള്‍?
ശൂനേംകാരത്തിയായ അബീശഗ് (1:3)

2. രാജാവാകുമെന്നു പറഞ്ഞു രഥങ്ങളേയും കുതിരച്ചേകവരേയും തനിക്കു മുമ്പായി ഓടുവാന്‍ അമ്പതു അകമ്പടികളേയും സമ്പാദിച്ചവന്‍?
ഹഗ്ഗീത്തിന്റെ മക്നാ‍ായ അദൊനീയാവു (1:5)

3. ദാവീദ് രാജാവിന്റെ അനന്തരവകാശിയായി ശലോമോനെ വാഴിക്കണെമെന്ന് ആവിശ്യപ്പെടാന്‍ ബത്ത്-ശേബയെ ദാവീദീന്റെ അടുക്കല്‍ പറഞ്ഞ് വിട്ടതാര് ?
നാഥാന്‍ പ്രവാചകന്‍ (1:11)

4. എവിടെ വെച്ച് സാദോക് പുരോഹിതനും നാഥാന്‍ പ്രവാചകനും ശലോമോനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണമെന്നാണ് ദാവീദ് കല്പിച്ചത്?
ഗീഹോനില്‍ വെച്ച് (1:33-34)

5. ദാവീദ് യിസ്രായേലിനു രാജാവായി വാണ‌തെത്ര നാല്‍?
നാല്പതു സംവത്സരം (2:11)

6. ആരെ തനിക്ക് ഭാര്യയായിട്ട് തരണമെന്ന് ശലോമോന്‍ രാജാവിനോട് ആവിശ്യപ്പെടണമെന്ന് അപേക്ഷിക്കാനാണ് അദീനിയാവു ബത്ത്-ശേബയുടെ

അടുക്കല്‍ എത്തിയത് ?
ശൂനേംകാരത്തിയായ അബീശഗിനെ (2:17)

7. അദോനിയാവിനെ കൊല്ലാനായി ശലോമോന്‍ അയച്ചതാരെ ?
യെഹോയാദയുടെ മക്നായ ബെനായാവെ (2:25)

8. അബ്യാഥാരിനെ യഹോവയുറ്റെ പൌരോഹിത്യത്താല്‍ നിന്നു നീക്കിക്കളഞ്ഞതാര് ?
ശലോമോന്‍ (2:27)

9. യോവാബിനു പകരം സേനാധിപതിയായവന്‍?
യെഹോയാദയുടെ മക്നായ ബെനായാവ് (2:35)

10. അബ്യാഥാരിനു പകരം പുരോഹിതനായതാര് ?
സാദോക് (2:35)

11. ഏത് അതിര്‍ കടന്നാല്‍ ആ നാളില്‍ തന്നെ മരിക്കുമെന്നാണ് ശലോമോന്‍ ശിമെയിയോട് പറഞ്ഞത് ?
ക്രിദോന്‍ തോടു കടക്കുന്ന നാളില്‍ (2:37)

12. പ്രധാന പൂജാഗിരി ? / ശലോമോന്‍ ആയിരം ഹോമയാഗം അര്‍‌പ്പിച്ചതെവിടെ?
ഗിബെയോന്‍ (3:4)

13. ശലോമോന്‍ യഹോവയോട് ചോദിച്ച വരം എന്ത്?
ജനത്തിനു ന്യായപാലനം ചെയ്‌വാന്‍ വിവേകമുള്ളോരു ഹൃദയം (3:9)

14. ന്യായപാലനം ചെയ്‌വാന്‍ ദൈവത്തിന്റെ ജ്ഞാനം ശലോമീന്‍ രാജാവിന്റെ ഉള്ളില്‍ ഉണ്ടെന്നു ജനം മനസിലാക്കിയ ന്യായവിധി എന്ത്?
3:1-28

15. യിസ്രായേലിന്റെ 12 കാര്‍‌യ്യക്കാരന്മാരില്‍ ശലോമോന്റെ മരുമക്കളായ രണ്ടു പേര്‍ ?
നാഫെത്ത് (4:11) , അഹീമാസ് (4:15)

16. ശലോമോന്റെ നിത്യച്ചെലവ് എന്തായിരുന്നു?
ദിവസം മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും മാന്‍, ഇളമാന്‍ , മ്ലാവു , പുഷ്ടി വരുത്തിയ പക്ഷികല്‍ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചില്‍‌പുറത്തെ ഇരുപതു കാളയും നൂറു ആടും (4:23)

17. ശലോമോന്‍ പറഞ്ഞ സദൃശ്യ വാക്യങ്ങള്‍ ?
മൂവായിരം സദൃശ്യാവാക്യങ്ങള്‍ (4:32)

18. ദേവാലയം പണിയാന്‍ ശലോമോനു ദേവദാരുവും സരള മരവും ശലോമോനു കൊടുത്തതാര് ?
സോര്‍ രാജാവായ ഹീരാം (5:10)

19. ദേവാലയം പണിയാന്‍ എവിടെ നിന്നാണ് ദേവദാരു മരങ്ങള്‍ മുറിച്ചത് ?
ലെബാനോനില്‍ നിന്ന് (5:5)

20. ദേവദാരുവും സരള മരവും നല്‍കുന്നതിന് പകരം ഹീരാവിന് ശലോമോന്‍ നല്‍കിയതെന്ത് ?
ആണ്ടു തോറും ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരം വകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടൂത്ത എണ്ണയും (5:11)

Monday, November 1, 2010

2ശമുവേല്‍ 21 , 22 , 23 , 24 :: 2Samuel 21 , 22 , 23 , 24

1. ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടാകാനുള്ള കാരണമയി യഹോവയുടെ അരുളപ്പാട് ഉണ്ടായത് എന്ത്?
ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവുമാണ് ക്ഷാമം ഉണ്ടായത്?? (21:4)

2. ഗിബെയോന്യര്‍ ദാവീദിനോട് ആവശ്യപ്പെട്ടതെന്ത്?
ശൌലിന്റെ മക്കളില്‍ ഏഴുപേരെ തങ്ങള്‍ക്കു ഏല്പിച്ചു തരണം (21:5)

3. ദാവീദ് ഗിബെയോന്യര്‍ക്ക് ഏല്പിച്ചു കൊടുത്ത് ശൌലിന്റെ മക്കളിലെ ഏഴു പേര്‍?
രിസ്പ ശൌലിനു പ്രസവിച്ച് രണ്ടു പുത്രന്മാരായ അര്‍മ്മോനിയെയും, മെഫീബോശെത്തിനെയും ; ശൌലിന്റെ മകളായ മീഖള്‍ അദ്രിയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും (21:8)

4. ദാവീദിനെ കൊല്ലുവാന്‍ ശ്രമിച്ച യിശ്‌ബിബെനോബ് എന്ന ഫെലിസ്ത്യനെ കൊന്നതാര് ?
സെരൂയയുടെ മകനായ അബീശായി (21:16-17)

5. ഫെലിസ്ത്യരുടെ പാളയത്തില്‍ കൂടി കടന്നു ചെന്നു ബേത്ത്ലേഹെം പട്ടണവാതില്‌ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടു‌ചെന്ന മൂന്നു വീരന്മാര്‍?
എസ്‌ത്യന്‍ അദീനോ എന്ന യോശേബ് ബശ്ശേബെത്ത് , ദോദായിയുടെ മകന്‍ എലെയാസര്‍ , ആഗേയുടെ മകനായ ശമ്മാ (23:16 , 8,9,11)

6. മൂന്നു വീരന്മാര്‍ക്കും തലവനായവന്‍?
അബീശായി (23:18)

7. ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെ കൊന്നവന്‍ ?
യെഹോയാദയുടെ മകനായ ബെനായാവ് (23:20)

8. ദാവീദിന്റെ കല്‌പന പ്രകാരം ദാന്‍ മുതല്‍ ബേര്‍‌ശേബ വരെയുള്ള യിസ്രായേല്‍ ഗോത്രങ്ങളുടെ ജനസംഖ്യ എടുക്കാന്‍ യോവാബിനും കൂട്ടര്‍ക്കും എത്ര നാളുകള്‍ വേണ്ടി വന്നു?
ഒന്‍‌പതുമാസവും ഇരുപതു ദിവസവും (24:8)

9. യോവാബ് ദാവീദിനു കൊടുത്ത ജനസംഖ്യയുടെ കണക്ക്?
ആയുധപാണികളായ യോദ്ധാക്കള്‍ എട്ടു ലക്ഷവും യെഹൂദര്‍ അഞ്ചു ലക്ഷവും (24:9)

10. ദാവീദിന്റെ ദര്‍ശകന്‍?
ഗാദ് പ്രവാചകന്‍ (24:11)

11. മൂന്നു ദിവസത്തെ മഹാമാരിയില്‍ മരിച്ചവര്‍?
എഴുപതിനായിരം (24:15)

12. “മതി,നിന്റെ കൈ പിന്‍‌വലിക്ക” എന്ന് ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോറ്റ് യഹോവ കല്പിക്കുമ്പോള്‍ യഹോവയുടെ ദൂതന്‍ എവിടെ ആയിരുന്നു?
യെബൂസ്യന്‍ അരവ്‌നയുടെ മെതീക്കളത്തിനരികെ (24:16)

13. ദാവീദ് യഹോവയ്ക്കായി യാഗപീഠം പണിതത് എവിടെ ?
യെബൂസ്യന്‍ അരവ്‌നയുടെ മെതിക്കളത്തില്‍ (24:25)

Saturday, October 30, 2010

2ശമുവേല്‍ 16 , 17 , 18 , 19 , 20 :: 2Samuel 16 , 17 , 18 , 19 , 20

1. മെഫിബോശെത്തിന്റെ ഭൃത്യനായ സീബ ദാവീദിനായി കൊണ്ടൂവന്നത് എന്തെല്ലാം? രണ്ടു കഴുതയുടെ പുറത്ത് ഇരുന്നൂറു അപ്പവും ന്‍ഊറു ഉണക്കം മുന്തിരിക്കൂലയും ന്‍ഊറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും(16:1)

2. ദാവീദിനേയും രാജഭൃത്യന്മാരെയൊക്കയും കല്ലുവാരി എറിയുകയും ദാവീദിനെ ശപിക്കുകയും ചെയ്തവന്‍ ?
ഗേരയുടെ മകന്‍ ശിമെയി (16:5)

3. അപ്പന്റെ വെപ്പാട്ടികളുടെ അടുത്ത് ചെന്നവന്‍?
അബ്‌ശാലോം (16:22)

4. ആരുപറയുന്ന ആലോചനയായിരുന്നു ദാവീദിനും അബ്‌സാലോമിനും ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നത്?
ആഹീഥോഫെല്‍ പറയുന്ന ആലോചന (16:23)

5. കിണറ്റില്‍ ഒളിച്ചിരുന്നവര്‍ ?
അഹീമാസും യോനാഥനും (17:18-20)

6. കെട്ടിഞാന്നു മരിച്ചവന്‍?
അഹീഥോഫെല്‍ (17:23)

7. യോവാബിനു പകരം അബ്‌ശാലോം സേനാധിപതി ആക്കിയതാരെ?
അമാസയെ (17:25)

8. അബ്‌ശാലോമിനോട് പട പുറപ്പെട്ടപ്പോള്‍ ദാവീദ് തന്റെ ജനത്തിന്റെ നെഠൃത്വം നല്‍കിയത് ആര്‍ക്കൊക്കെ?
യോവാബ് , അബീശായി ,ഇത്ഥായി എന്നിവര്‍ക്ക് (18:2)

9. ദാവീദിന്റെ കൂടെയുള്ള ജനവും അബ്‌ശാലോം‌മിന്റെ യിസ്രായെലും തമ്മില്‍ പടയുണ്ടായത് എവിടെ വെച്ച് ?
അഫ്രയിം വനത്തില്‍ വെച്ച് (18:6)

10. കോവര്‍ കഴുതപ്പുറത്ത് പോകുമ്പോള്‍ തലമുടി കരു‌വേലകത്തില്‍ പിടിപെട്ടിട്ടും ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങിക്കിടന്നവന്‍ ?
അബ്‌ശാലോം (18:9)

11. അബ്ശാലോം‌മിനെ കൊന്നതെങ്ങനെ?
അബ്‌ശാ‌ലോം കരുവേലകത്തില്‍ ജീവനോടെ തൂങ്ങിക്കിടക്കുമ്പോള്‍ യോവാബ് മൂന്നു കുന്തം അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി. യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്നു അബ്-സാമോം‌മിനെ അടിച്ചു കൊന്നു (18:14-15)

12. ദാവീദിന്റെ ജനത്തിന്റെ സദ്വര്‍ത്തമാന ദൂതന്‍ ?
സാദോക്കിന്റെ മകനായ അഹീമാസ് (18:19-20)

13. അബ്‌ശാലോം കൊല്ലപ്പെട്ട വിവരം ദാവീദിനെ അറിയിച്ചതാര്?
കൂശ്യന്‍ (18:32)

14. ദാവീദ് രാജാവിനെ എതിരേറ്റ് യോര്‍ദ്ദാന്‍ കടത്തിക്കോണ്ട് ‌പോരേണ്ടതിനു യെഹൂദാ പുരു‌ഷന്മാര്‍ ചെന്നത് എവിടേക്ക് ?
ഗില്‍‌ഗാലില്‍ (19:15)

15. ശൌലിന്റെ ഗൃഹവിചാരകന്‍ ?
സീബ (19:17)

16. ദാവീദ്‌ രാജാവ് സമാദാനത്തോടെ മടങ്ങിവരുന്നതുവരെ തന്റെ കാലിനു രക്ഷചെ‌യ്‌കയോ വസ്ത്രം അലക്കിക്കുകയോ ചെയ്യാതിരുന്നവന്‍?
ശൌലിന്റെ മകനായ മെഫീബോശെത്ത് (19:25)

17. ദാവീദ് മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്ത് അവന് ഭക്ഷണ സാധനങ്ങള്‍ അയച്ചു കൊടുത്തിരുന്നവന്‍?
ഗിലെയാദ്യനായ ബര്‍സില്ലായി (19:32)

18. ദാവീദിങ്കല്‍ യിസ്രായേലിനു ഓഹരിയില്ല, യിശ്ശായിയുടെ മകങ്കല്‍ അവകാശവും ഇല്ല എന്ന് കാഹളം ഊതി പറഞ്ഞവന്‍?
ബിക്രിയുടെ മകനായ ശേബ (20:1)

19. യെഹൂദാ പുരുഷന്മാരെ മൂന്നുദിവസത്തിനകം വിളിച്ചു കൂട്ടിക്കോണ്ടുവരാന്‍ ദാവീദ് അയച്ചതാരെ? അമാസയെ (20:4)

20. അമാസകൊല്ലപ്പെട്ടത് എവിടെവെച്ച്?
ഗിബെയോനിലെ വലിയ പാറയുടെ അടുത്ത് (20:8,10)

21. ബിക്രിയുടെ മക്നായ ശേബയുടെ അന്ത്യം എങ്ങനെയായിരുന്നു ?
2 ശമുവേല്‍ 20 : 14-22

22. ക്രേത്യരുടേയും പ്ലേത്യരുടേയും നായകന്‍?
യെഹോയാദയുടെ മകനായ ബെനായാവു (20:23)

23. ദാവീദിന്റെ മന്ത്രി?
അബീലൂദിന്റെ മക്നായ യെഹോശാഫാത്ത് (20:25)

24. ദാവീദിന്റെ പുരോഹിതന്മാര്‍ ?
സാദോക്ക് , അബ്യാഥാര്‍ , യായീര്‍‌യ്യനായ ഈര (20:25,26)

25.ദാവീദിന്റെ രായസക്കാരന്‍ ?
ശെവാ (20:25)

Friday, October 15, 2010

2ശമുവേല്‍ 11 , 12 , 13 , 14 , 15

1.ഹിത്യനായ ഊരിയാവിന്റെ ഭാര്യ?
ബത്ത് - ശേബ (11:3)

2. ദാവീദിന്റെ ഏത് പ്രവൃത്തിയിലാണ് യഹോവയ്ക്ക് അനിഷ്ടം തോന്നിയത്?
പടയില്‍ മുന്നില്‍ നിര്‍ത്തി ഊരിയാവിനെ കൊല്ലിച്ചതും അവന്റെ ഭാര്‍‌യ്യയായ ബേത്ത്-ശേബയെ ഭാര്യയായി എടുത്തത്. (11)

3. തന്റെ അനിഷ്ടം ആരു മുഖാന്തരം ആണ് യഹോവ ദാവീദിനെ അറിയിച്ചത് ?
നാഥാന്‍ പ്രവാചകന്‍ മുഖാന്തരം (12:1)

4. ബത്ത് - ശേബ ദാവീദിനു പ്രസവിച്ച രണ്ടാമത്തെ മകന്‍ ?
ശലോമോന്‍ (12:24)

5. യഹോവയുടെ പ്രീതി നിമിത്തം ശലൊമോനു നാഥാന്‍ പ്രവാചകന്‍ വിളിച്ച പേര് ?
യെദീദ്യാവു (12:25)

6. ദാവീദിന്റെ മകനായ അബ്‌ശാലോമിന്റെ സഹോദരി?
തമാര്‍ (13:1)

7. താമാറില്‍ പ്രേമം തോന്നിയവന്‍ ?
ദാവീദിന്റെ മകനായ അം‌നോന്‍(13:2)

8. അം‌നോന്റെ സ്നേഹിതനായ ദാവീദിന്റെ ജ്യേഷ്ഠ്നായ ശിമെയുടെ മകന്‍?
യോനാദാബ് (13:3)

9. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ബാല്യക്കാര്‍ അമ്‌നോനെ അടിച്ചു കൊന്നത് ?
അബ്‌ശാലോം‌മിന്റെ (13:29)

10. അം‌നോനെ അടിച്ചു കൊന്നതിനു ശേഷം അബ്‌ശാലോം ഓടിപ്പോയത് ആരുടെ അടുക്കലേക്ക്?
ഗെശൂര്‍ രാജാവായ താല്‌മായിയുടെ അടുക്കലേക്ക് (13:27)

11. സഹോദരിയെ അവമാനിച്ചവന്‍?
അ‌മ്‌നോന്‍ (13:6-20)

12. അബ്-ശാലോം‌മിന്റെ മകള്‍?
താമാര്‍ (14:27)

13. അബ്‌ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചെതെങ്ങനെ?
15:1-6

14. ഹെബ്രോനിലെ രാജാവായി സ്വയം അവരോധിച്ച ദാവീദിന്റെ മകന്‍?
അബ്‌ശാലോം (15:10)

15. അബ്‌ശാലോം‌മിനെ ഭയന്നോടിയ ദാവീദ് ജനത്തോടു കൂടി നിന്നത് എവിടെ?
ബേത്ത് - മെര്‍ഹാക്കില്‍ (15:13)

16. ദാവീദിന്റെ നിര്‍ദ്ദേശ പ്രകാരം ദൈവത്തിന്റെ പെട്ടകം യെരുശലേം‌മിലേക്ക് തിരികെ കൊണ്ടു പോയതാര് ?
സാദോക്കും അബ്യാഥാരും (15:29)

17. അഹീഥോഫെലിന്റെ ആലോചനയെ വ്യര്‍ത്ഥമാക്കാന്‍ ദാവീദിന്റെ ആവിശ്യപ്രകാരം യെരു‌ശലേം പട്ടണത്തിലേക്ക് തിരികെ പോയ ദാവീദിന്റെ സ്നേഹിതന്‍?
ഹൂശായി (16:34,37)

Tuesday, October 12, 2010

2ശമുവേല്‍ 6 , 7 , 8 , 9 , 10

1. ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടില്‍ നിന്ന് യെരുശലേമിലേക്ക് കൊണ്ടു വരുമ്പോള്‍ പെട്ടകം കയറ്റിയ പുതിയ വണ്ടി തെളിയിച്ചതാര് ?
അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും , അഹ്യോവും (6:3)

2.ദൈവത്തിന്റെ പെട്ടകം കൈനീട്ടി പിടിച്ചതിനാല്‍ ദൈവം സംഹരിച്ചവന്‍?
ഉസ്സ

3. അബീനാദാബിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്ന ദൈവത്തിന്റെ പെട്ടകം ദാവിദ് സൂക്ഷിച്ചത് എവിടെ?
ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടില്‍ (6:10)

4. ദാവീദു രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തില്‍ അവനെ നിന്ദിച്ചവള്‍ ?
ശൌലിന്റെ മകളായ മീഖള്‍ (6:16)


5. ദാവീദിന്റെ മന്ത്രി?
അഹീലൂദിന്റെ മകന്‍ യെഹോശാഫാത് (8:16)

6. ദാവീദിന്റെ സെനധിപത്?
യോവാബ് (8:16)

7. ദൈവത്തിന്റെ ദയ കാണിക്കേണ്ടാതിനു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ എന്ന് ദാവീദ് രാജാവ് അന്വേഷ്വിച്ചതാരോടാണ് ?
ശൌലിന്റെ ഗൃഹത്തിലെ ഒരു ഭൃത്യനായ സീബായോട് (9:3)

8. യോനാഥന്റെ മകനായ മെഫീബോശെത്തേ ആരുടെ വീട്ടിലായിരുന്നു?
ലോദെബാരില്‍ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടില്‍ (9:4)

9. മെഫീബോശെത്തിന്റെ മകന്‍?
മീഖ (9:12)

10. ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനം വരെ മുറിപ്പിച്ച് അവരെ പറഞ്ഞയിച്ചവന്‍?
ഹാനൂന്‍ (10:4)

Monday, October 11, 2010

2ശമുവേല്‍ 1 , 2 , 3 , 4 , 5

1. അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു ദാവീദ് പാര്‍ത്തത് എവിടെ?
സിക്ലാഗില്‍(1:1)

2.ഏത് യഹൂദനഗരത്തില്‍ ചെല്ലാനാണ് ദാവീദിന് യഹോവയുടെ അരുളപ്പാടുണ്ടായത്?
ഹെബ്രോനിലേക്ക് (2:1)

3. ദാവീദിനെ യെഹൂദ ഗൃഹത്തിനു രാജാവായിട്ട് യെഹൂദ പുരുഷന്മാര്‍ അഭിഷേകം ചെയ്തത് എവിടെ വെച്ച് ?
ഹെബ്രോന്യ പട്ടണത്തില്‍ വെച്ച് (2:3)

4. ശൌലിനെ അടക്കം ചെയ്തത് ആര് ?
ഗിലെയാദിലെ യാബെശ് നിവാസികള്‍ (2:5)

5. ഗിലെയാദ്, അശൂരി, യിസ്രെയേല്‍,എഫ്രിയീം,ബെന്യാമിന്‍ എന്നിങ്ങനെ എല്ലാ യിസ്രായേല്യര്‍ക്കും ശൌലിന്റെ മകനായ ഐശ്-ബോശെത്തിനെ രാജാവാക്കിയതാര്?
ശൌലിന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്‌നേര്‍ (2:8)

6. സെരൂയയുടെ മൂന്നു പുത്രന്മാര്‍?
യോവാബ് , അബീശായി , അസാഹെല്‍ (2:18)

7. അസാ‍ഹേലിനെ വധിച്ചതാര് ?
അബ്‌നേര്‍ (2:23)

8. ദാവീദിന്റെ ആദ്യജാതന്‍?
അ‌മ്‌നോന്‍ (3:2)

9. ഹെബ്രോനില്‍ വെച്ചു ദാവീദിനു ജനിച്ചവര്‍?
അ‌മ്‌നോന്‍ , കിലെയാബ് , അബ്‌ശാലോം , അദോനിയാവു , ശെഫത്യാവു , യിത്രെയാം (3:2-5)

10. ഏത് സ്ത്രിനിമിത്തമാണ് തന്നെ കുറ്റം ചുമത്തുന്നുവോ എന്ന് അബ്‌നേര്‍ ഐശ്-ബോശെത്തിനോട് ചോദിച്ചത്?
ശൌലിന്റെ വെപ്പാട്ടിയായ രിസ്പ നിമിത്തം (6:7,8,9)

11. അബ്‌നേരിനെ കൊന്നതാര് ??
യോവാബ് (3:27)

12. യോവാബ് അബ്‌നെരിനെ കൊന്നതെന്തിന് ?
തന്റെ സഹോദരനായ അസാഹേല്ലിന്റെ രക്തപ്രതികാരത്തിനായി (3:27)

13. ഈശ്-ബോശെത്തിന്റെ പടനായകന്മാര്‍?
ബാനാ,രേഖാബ് (4:2)

14. ശൌലിന്റെ മകനായ യോനാഥാന്നു രണ്ടുകാലും മുടന്തനായിട്ടുള്ള മകന്‍ ?
മെഫീബോശെത്ത് (4:4)

15. ഈശ്-ബോശെത്തിനെ കൊന്നതാര് ?
രേഖാബും സഹോദരനായ ബാനയും (4:6)

16.ദാവീദ് രാജവാഴ്ച തുടങ്ങുമ്പോള്‍ പ്രായം?
മുപ്പതു വയസ് (5:4)

17. ദാവീദ് രാജാവായി വാണത് എത്രനാള്‍ ?
നാല്പതു സംവത്സരം (യെഹൂദയ്ക്കു ഏഴു സംവത്സരവും ആറുമാസവും, എല്ലാ യിസ്രായെലിനും
യെഹൂദയ്ക്കും മുപ്പത്തിമൂന്ന് സംവത്സരവും) (5:5)

18. ദാവീദിന്റെ നഗരം ?
യെരുശലേം (5:6)

19. യെരുശലേം‌മില്‍ വെച്ചു ദാവീദിനു ജനിച്ച മക്കള്‍?
ശമ്മൂവ , ശോബാബ് , നാഥാന്‍ , ശലോമോന്‍ , യിബ്‌ഹാര്‍ ,എലിശൂവ , നേഫെഗ് , യാഫീയ , എലീശാമാ , എല്യാദാവു,എലീഫേലെത്ത് (5:14-17)

20. ദാവീദ് രാജാവായ ശേഷം ഫെലിസ്ത്യരെ ആദ്യമായി തോല്പിച്ചത് എവിടെവെച്ച് ?
ബാല്‍-പെരാസീമില്‍ (5:20)

Monday, August 9, 2010

1ശമുവേല്‍ 26 , 27 , 28 , 29 , 30 , 31

1. ദാവീദിന്റെ കൂടെ പാളയത്തില്‍ ശൌലിന്റെ അടുക്കലേക്ക് പോയതാര്?
അബീശായി (26:6)

2. യഹോവയുടെ അഭിഷിക്തന്റെ‌മേല്‍ കൈവച്ചിട്ടു ആര്‍ ശിക്ഷ അനുഭവിക്കാതെപോകും എന്ന് പറഞ്ഞതാര് ?
ദാവീദ് (26:9)

3. ഹഖീലാക്കുന്നില്‍ പെരുവഴിക്കരികെ പാളയമിറങ്ങിയ ശൌലിന്റെ പാളയത്തില്‍ കടന്ന ദാവീദും അബീശായും എടുത്തുകൊണ്ട് പോയത് എന്തെല്ലാം?
ശൌലിന്റെ തലെക്കല്‍ നിന്നു കുന്തവും ജലപാത്രവും (26:12)

4. ഗത്ത് രാജാവായ അഖീശ് ദാവീദിനും കൂടെയുള്ളവര്‍ക്കുമായി പാര്‍ക്കാനായി നല്‍കിയ സ്ഥലം ?
സിക്ലാഗ് (27:6)

5. ദാവീദ് ഫെലിസ്ത്യരാജ്യത്ത് (ഗത്തില്‍) പാര്‍ത്ത കാലം?
ഒരാണ്ടും നാലുമാസവും (27:7)

6. വെളിച്ചപ്പാടത്തി ശൌലിനുവേണ്ടി ശമുവേലിനെ വിളിച്ചുവരുത്തിയ സംഭവം?
1ശമുവേല്‍ 28

7. യിസ്രായേലിനോട് യുദ്ധം ചെയ്യാന്‍ അഫേക്കില്‍ ഫെലിസ്ത്യര്‍ പാളയമിറങ്ങിയപ്പോള്‍ ദാവീദ് ആരോടൊപ്പമായിരുന്നു.?
ഫെലിസ്ത്യരുടെ (പിന്‍പടയില്‍ ആഖീശനോടുകൂടെ) (29:2)

8. ദാവീദും കൂട്ടരും അഫേക്കില്‍ നിന്ന് മൂന്നാം ദിവസം സിക്ലാഗില്‍ തിരിച്ചെ ത്തിയപ്പോള്‍ സിക്ലാഗ് അക്രമിച്ച് തീവെച്ച് ചുട്ടുകളഞ്ഞതായി കണ്ടു. ആരാണ് പട്ടണം ചുട്ടുകളഞ്ഞത്?
അമാലേക്യര്‍ (30:1)

9. അമാലേക്യരെ പിന്തുടര്‍ന്ന ദാവീദിന്റെ കൂട്ടത്തിലുള്ള 200 പേര്‍ ക്ഷീണം കൊണ്ട് വിശ്രമിച്ചത് എവിടെ?
ബെസോര്‍തോട്ടിങ്കല്‍ (30:10,21)

10. ഫെലിസ്ത്യരോട് തോറ്റ യിസ്രായേല്യര്‍ ഓടിപ്പോയത് എങ്ങോട്ട്?
ഗില്‍ബോ പര്‍വ്വതത്തിലേക്ക് (31:1)

11. ഫെലിസ്ത്യര്‍ കൊന്ന ശൌലിന്റെ പുത്രന്മാര്‍?
യോനാഥന്‍ , അബീനാദാബ് , മെല്‍ക്കീശൂവ (31:2)

12. തന്നെക്കൊന്നുകളയാന്‍ ശൌല്‍ ആവിശ്യപ്പെട്ടത് ആരോട് ?
ആയുധവാഹകനോട് (31:4)

13. ശൌല്‍ ആത്മഹത്യചെയ്തത് എങ്ങനെ?
ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു (31:4)

14. ഫെലിസ്ത്യര്‍ ശൌലിന്റെ ആ‍ായുധവര്‍ഗ്ഗം വെച്ചത് എവിടെ?
അസ്തോരത്തിന്റെ ക്ഷേത്രത്തില്‍ (31:10)

15. ശൌലിന്റെ ഉടല്‍ തൂക്കിയതെവിടെ ?
ബേത്ത്-ശാന്റെ ചുവരിന്മേല്‍ (31:10)

16. ശൌലിന്റെയും പുത്രന്മാരുടേയും ശവങ്ങള്‍ ഫെലിസ്ത്യരുടെ അടുക്കല്‍ നിന്നു എടുത്തുകൊണ്ട് യാബേശില്‍ കൊണ്ടുവന്ന് ദഹിപ്പിച്ചതാര് ?
യാബേശ് നിവാസികളായ ശൂരന്മാരായ എല്ലാവരും (31:11)

17. ശൌലിന്റെയും പുത്രന്മാരുടേയും അസ്ഥികള്‍ കുഴിച്ചിട്ടത് എവിടെ?
യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടില്‍ (31:13)

Friday, July 30, 2010

1ശമുവേല്‍ 21 , 22 , 23 , 24 , 25

1. നോബിലെ പുരോഹിതന്‍?
അഹീമേലെക് (21:1)

2. വിശുദ്ധമായ അപ്പം ദാവീദിനു കൊടുത്തതാര് ?
അഹീമേലെക് (21:5)

3. യഹോവയുടെ സന്നിധിയില്‍ അടച്ചിട്ടിരുന്ന ശൌലിന്റെ ഭൃത്യന്‍ ?
ദോവേഗ് (21:7)

4. അഹീമേലെകിന്റെ അടുത്ത് നിന്ന് ദാവീദ് പോയത് എവിടേക്ക് ?
ഗത്ത് രാജാവായ ആഖീശിന്റെ അടുക്കല്‍ (21:10)

5. ആഖീശിന്റെ അടുക്കല്‍ നിന്ന് ദാവീദ് ഓടിപ്പോയത് എവിടേക്ക് ?
അദുല്ലാംഗുഹയിലേക്ക് (22:1)

6. ദുര്‍ഗ്ഗത്തില്‍ പാര്‍ക്കാതെ യെഹൂദാദേശത്തേക്ക് പൊയ്ക്കൊള്ളാന്‍ ദാവീദിനോട് പറഞ്ഞ പ്രവാചകന്‍ ?
ഗാദ് പ്രവാചകന്‍ (22:5)

7. ശൌലിന്റെ ആവിശ്യപ്രകാരം പുരോഹിത്നമാരെ വെട്ടിക്കൊന്നവന്‍?
അദോമ്യനായ ദോവേഗ് (22:18)

8. പുരോഹിതനഗരം?
നോബ് (22:19)

9. ദോവേഗിന്റെ വാളിന്റെ വായ്ത്തലയില്‍ നിന്ന് രക്ഷപെട്ടവന്‍?
അഹീമേലെക്കിന്റെ പുത്രനായ അബ്യാഥാര്‍ (22:20)

10. ശൌലിനെ പേടിച്ച് ഒളിഛ്കു കഴിയുന്ന സമയത്ത് ദാവീദും കൂട്ടരും ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിച്ചത് എവിടെ വച്ച്?
കെയീലയില്‍ വച്ചു (23:5)

11. ദാവീദ് ശൌലിന്റെ വസ്ത്രാഗ്രം മുറിച്ചെടുത്തത് എവിടേവച്ച്?
ഏന്‍-ഗെദിമരുഭൂമിയിലെ ഗുഹയില്‍‌വച്ചു

12. ശമുവേലിനെ അടക്കം ചെയ്തത് എവിടെ?
രാമയില്‍ (25:1)

13. നാബാലിന്റെ ഭാര്യ?
അബീഗയില്‍ (25:3)

14. ദാവീദിനു ഭാര്‍‌യ്യയായി തീര്‍ന്നവര്‍?
അബീഗയില്‍ , അഹീനോവമി (25:42,45)

15. ദാവീദിന്റെ ഭാര്‍‌യ്യയായിരുന്ന മീഖളിനെ ശൌല്‍ ആര്‍ക്കാണ് കൊടുത്തത് ?
ഗല്ലീമ്യനായ ലായീശന്റെ മകന്‍ ഫല്തിക്കു (25:44)

Thursday, July 29, 2010

1ശമുവേല്‍ 16 , 17 , 18 , 19 , 20

1.ശൌലിനു പകരമുള്ള രാജാവിനെ കണ്ടത്താനായി ശമുവേലിനെ ദൈവം അയിച്ചത് എവിടേക്ക്?
ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ അടുക്കലേക്ക് (16:1)

2. യഹോവയുടെ ആത്മാവ് എന്നുമുതലാണ് ദാവീദിന്മേല്‍ വന്നത് ?
ശമുവേല്‍ അവനെ അഭിഷേകം ചെയ്തതുമുതല്‍ (16:13)

3. കിന്നരവായനയില്‍ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്‍‌യ്യമുള്ളവനും കോമളനും ആയവന്‍ ?
ദാവീദ് (16:13,14)

4. ശൌലിന്റെ ആയുധവാഹകന്‍ ?
ദാവീദ് (16:22)

5. ഫെലിസ്ത്യമല്ലന്‍ ?
ഗഥ്യനായ ഗൊല്യാത്ത് (17:4)

6. ഫെലിസ്ത്യരോടു പടക്കു അണിനിരന്നു യിസ്രായേല്യര്‍ പാളയം ഇറങ്ങിയതെവിടെ?
ഏലാ താഴ്വരയില്‍ (17:4,19)

7. ദാവീദിന്റെ മൂത്ത ജ്യേഷ്ഠന്‍?
എലിയാബ് (17:28)

8. ഒരു കവിണയും ഒരു കല്ലും കൊണ്ട് ഫെലിസ്ത്യരെ ജയിഛ്കവ്ന്‍ ?
ദാവീദ് (17:50)

9. ശൌലിന്റെ സേനാധിപതി?
അബേനര്‍ (17:55)

10. തന്റെ മകളായ മേരബിനെ ദാവീദിനു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളേ ശൌല്‍ ആര്‍ക്കാണ് ഭാര്‍‌യ്യയായി കൊടുത്തത്?
മെഹോലാത്യനായ അദ്രിയേലിനു (18:19)

11. ദാവീദിനെ സ്നേഹിച്ച ശൌലിന്റെ മകള്‍ ?
മീഖള്‍ (18:20)

12. മീഖളിനെ വിവാഹം കഴിക്കാനായി ദാവീദ് ശൌലിന് നല്‍കിയ സ്ത്രിധനം എന്ത്?
200 ഫെലിസ്ത്യരുടെ അഗ്രചര്‍മ്മം (18:27,25)

13. ദാവീദിനെ കൊല്ലാന്‍ ശൌല്‍ കല്പിച്ചത് ആരോട് ?
തന്റെ മകനായ യോനാഥിനോടും സകല ഭൃത്യന്മാരോടും (19:8)

14. ശൌലില്‍ നിന്ന് രക്ഷപെട്ട് ഓടിപ്പോയ ദാവീദ് ചെന്നത് ആരുടെ അടുക്കലേക്കാണ് ?
രാമയില്‍ ശമുവേലിന്റെ അടുക്കല്‍ (19:18)

15. ശമുവേലിന്റെ മുമ്പാകെ പ്രവചിഛ്കുകൊണ്ട് രാപ്പകല്‍ മുഴുവന്‍ നഗ്നനായി കിടന്നവന്‍?
ശൌല്‍ (19:24)

16. ദൈവത്തിന്റെ ആത്മാവ് വന്നപ്പ്പൊള്‍ ശൌല്‍ പ്രവചിച്ചത് എവിടെവച്ച്?
രാമയിലെ തയ്യോത്തില്‍ വച്ചു (19:23)

17. യോനാഥാനെ കൊല്ലാനായി ശൌല്‍ ഒരുങ്ങിയത് എവിടെവച്ച്?
അമാവസ്യനാളിലെ പന്തിഭോജനത്തില്‍‌വച്ചു (20:33)

Friday, July 2, 2010

1ശമുവേല്‍ 11 , 12 , 13 , 14 , 15

1.ശൌലിന്റെ രാജത്വം പുതുക്കിയത് എവിടെവച്ച്?
ഗില്ഗാലില്‍ വച്ച് (11:14)

2. ശൌലിനെ രാജാവാക്കിയത് എവിടെവച്ച് ?
ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍ വച്ച് (11:15)

3. ആരുടെ അപേക്ഷനിമിത്തമാണ് കോതമ്പ് കൊയ്‌ത്തിന്റെ കാലത്ത് യഹോവ ഇടിയും മഴയും അയച്ചത് ?
ശമുവേലിന്റെ (12:17,18)

4. ശൌല്‍ രാജാവായപ്പോള്‍ അവന്റെ പ്രായം ?
30 വയസ് (13:1)

5. ഗേബയില്‍ ഉണ്ടായിരുന്ന ഫെലിസ്ത്യ പട്ടാളത്തെ തോല്പിച്ചവന്‍ ?
യോനാഥന്‍ (13:3)

6. ശമുവേലിനുവേണ്ടി ശൌല്‍ ഗില്ഗാലില്‍ കാത്തിരുന്നത് എത്ര ദിവസം?
ഏഴു ദിവസം (13.4)

7. ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്ന സമയത്ത് ഇസ്രായേല്‍‌മക്കളില്‍ വാളും കുന്തവും ഉണ്ടായിരുന്നത് ആര്‍ക്കുമാത്രമാണ് ?
ശൌലിനും യോനാഥനും മാത്രം (13:22)

8. യോനാഥന്‍ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാന്‍ നോക്കിയ വഴിയില്‍ ഉണ്ടായിരുന്ന പാറകള്‍?
ബോസേസ് , സേനെ (14:4)

9. മരണത്തില്‍ നിന്ന് യോനാഥനെ വീണ്ടെടുത്തതാര് ?
ജനം (14:45)

10. ശൌലിന്റെ പുത്രന്മാര്‍ ?
യോനാഥന്‍ , യിശ്വി , മല്‍ക്കീശുവ (14:49)

11. ശൌലിന്റെ പുത്രിമാര്‍ ?
മേരബ് , മീഖാള്‍ (14:49)

12. ശൌലിന്റെ ഭാര്‍‌യ്യ ?
അഹീമാസിന്റെ മകളായ അഹീനോവം (14:50)

13. ശൌലിന്റെ സേനാഥിപതി ?
അബ്നേര്‍ (14:50)

14. യഹോവ ശൌലിനെ രാജസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞത് എന്തുകൊണ്ട് ?
യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് (15:23)

15. അമാലേക് രാജാവായ ആഗാഗിനെ കൊന്നത് എവിടെവച്ച് ?
ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍‌വച്ചു (15:33)

Tuesday, June 29, 2010

1ശമുവേല്‍ 6 , 7 , 8 , 9 , 10

1. യഹോവയുടെ പെട്ടകം എത്രനാള്‍ ഫെലിസ്ത്യദേശത്ത് ആയിരുന്നു?
ഏഴുമാസം (6:1)

2. യഹോവയുടെ പെട്ടകം വിട്ടയ്ക്കുമ്പോള്‍ പ്രായശ്ചിത്തമായി എന്തുകൂടി നല്‍കണമെന്നാണ് പുരോഹിത്ന്മാരും പ്രശ്നക്കാരും പറഞ്ഞത്?
ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിനു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും (6:4)

3. ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം യിസ്രായേലിലേക്ക് തിരിച്ചു കൊടൂത്തത് എങ്ങനെ ? ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ട് പശുക്കളെ കൊണ്ടൂവന്നു വണ്ടികെട്ടി അതില്‍ യഹോവയുടെ പെട്ടകം വച്ചു. പൊന്നുകൊണ്ടൂള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയില്‍ വച്ചു. ആ പശുക്കള്‍ നേരെ ബേത്ത്-ശേമശിലേക്കുള്ള വഴിക്ക് പോയി (6:10-11)

4. ഫെലിസ്ത്യദേശത്തുനിന്ന് യഹോവയുടെ പെട്ടകവുമായി വന്ന പശുക്കള്‍ നിന്നത് എവിടെ?
ബേത്ത്-ശെമെശ്യനായ യോശുവയുടെ വയലില്‍ (1:14)

5. ബേത്ത്-ശെമെശ്യരുടെ ആവിശ്യപ്രകാരം കിര്‍‌യ്യത്ത് - യെ‌യാരീം നിവാസികള്‍ വന്നു യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ?
കുന്നിന്മേല്‍ അബീനാദാബിന്റെ വീട്ടില്‍ (7:1)

6. യഹോവയുടെ പെട്ടകം സൂക്ഷിക്കുന്നതിനായി കിര്‍‌യ്യത്ത് - യെ‌യാരീം നിവാസികള്‍ ശുദ്ധീകരിച്ചതാരെ ?
അബീനാദാബിന്റെ മകനായ എലെയാസാരിനെ (7:1)

7. ശമുവേലിന്റെ വീട് (പാര്‍ത്തത് ) എവിടെയായിരുന്നു?
രാമയില്‍ (7:17)

8. ശമുവേല്‍ ന്യായപാലനം നടത്തിയിരുന്ന സ്ഥലങ്ങള്‍ ?
ബേഥേല്‍ , ഗില്ഗാല്‍ , മിസ്പ , രാമ (7:16)

9. ശമുവേലിന്റെ മക്കള്‍ ?
യോവേല്‍ , അബീയാവു (8:2)

10. യിസ്രായേല്‍ മക്കള്‍ലില്‍ ഏറ്റവും കോമളനായ പുരുഷന്‍?
ശൌല്‍ (9:2)

11. പൂജാഗിരിയിലെ വിരുന്നുശാലയിലെ വിരുന്നില്‍ ക്ഷണിക്കപെട്ടവര്‍ എത്രപേരുണ്ടായിരുന്നു?
ഏകദേശം മുപ്പതുപേര്‍ (9:22)

12. യഹോവ തന്റെ അവകാശത്തിനു പ്രഭുവായി അഭിഷേകം ചെയ്തത് ആരെ?
ശൌലിനെ (10:1)

13. യിസ്രായേലിന്റെ ആദ്യ രാജാവായി തിരഞ്ഞെടുക്കപ്പെട്ടവന്‍ ?
ശൌല്‍ (10:24)

Monday, June 28, 2010

1ശമുവേല്‍ 1 , 2 , 3 , 4 , 5

1. എല്ക്കാനയുടെ ഭാര്യമാര്‍ ?
ഹന്നാ , പെനിന്നാ (1:2)

2. പുരോഹിതനായ ഏലിയുടെ പുത്രന്മാര്‍ ?
ഹൊഫ്നിയും ഫീനെഹാസും (1:3)

3. യഹോവയുടെ സന്നിധിയില്‍ പ്രര്‍ത്ഥിച്ചപ്പോള്‍ ഹൃദയംകൊണ്ട് സംസാരിച്ചവള്‍ ? ഹന്നാ (1:13)

4. യഹോവയോട് അപേക്ഷിച്ച് വാങ്ങിയതിനാല്‍ ഹന്നാ തന്റെ മകന് ഇട്ട പേര് ? ശമുവേല്‍ (1:20)

5. ശമുവേലിന്റെ മാതാപിതാക്കള്‍ ?
എല്ക്കാന , ഹന്നാ

6. ജീവപര്‍‌യ്യന്തം യഹോവയ്ക്ക് നിവേദിതനായവന്‍ ?
ശമുവേല്‍ (1:23)

7. പഞ്ഞിനൂല്‍ കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തു പോന്നവന്‍ ?
ശമുവേല്‍ ബാലന്‍ (2:18)

8. ഭവനത്തിലെ സന്താനമൊക്കയും പുരുഷപ്രായത്തില്‍ മരിക്കും , ഭവനത്തില്‍ ഒരു നാളും ഒരു വൃദ്ധന്‍ ഉണ്ടാകയുമില്ല എന്ന് ദൈവപുരുഷന്‍ ആരുടെ ഭവനത്തെക്കുറിച്ചാണ് ഏലിയോട് പറഞ്ഞത് ?
ഏലിയുടെ ഭവനത്തെക്കുറിച്ച് (2:32,34)

9. യഹോവയുടെ വിശ്വ്വസ്ത പ്രവാചകന്‍ ?
ശമുവേല്‍ (3:20)

10. ദൈവത്തിന്റെ പെട്ടകം ഫ്ലിസ്ത്യരുടെ കൈവശമായത് എങ്ങനെ?
1ശമുവേല്‍ 4 :1-11

11. യഹോവയുടെ ആലയത്തിന്റെ പടിവാതില്ക്കല്‍ ആസനത്തില്‍ നിന്നു പിറകോട്ടുവീണു കഴുത്തൊടിഞ്ഞു മരിച്ചവന്‍ ?
ഏലി (4:18)

12. ഏലി എത്ര സംവത്സരം യിസ്രായേലിനു ന്യായപാലനം ചെയ്തു?
40 സംവത്സരം (4:18)

13. ഏലി മരിക്കുമ്പോള്‍ അവന്റെ പ്രായം?
98 വയസ്സ് (4:15)

14. ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ?
അസ്‌തോദിലെ ദാഗോന്റെ ക്ഷേത്രത്തിലേക്ക് (5:1,2)

15. ദൈവത്തിന്റെ പെട്ടകം അസ്തോദില്‍ ഇരുന്നതുകൊണ്ട് അവര്‍ക്ക് സംഭവിച്ചത് എന്ത്? മൂലരോഗം ബാധിച്ചു (5:6)

16. അസ്തോദില്‍ നിന്ന് യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ? ഗത്തിലേക്ക് (5:8)

17. ഗത്ത് പട്ടണക്കാരെ മൂലരോഗം ബാധിച്ചപ്പോള്‍ അവര്‍ യഹോവയുടെ പെട്ടകം കൊടുത്തയിച്ചത് എവിടേക്ക് ?
എക്രോനിലേക്ക് (5:10)

18. ഏത് പട്ടണത്തിലെ നിലവിളിയാണ് ആകാശത്തില്‍ കയറിയത് ? എക്രോന്‍ പട്ടണത്തിലെ (5:12)

രൂത്ത് 1 , 2 , 3 , 4

1. ക്ഷാമകാലത്ത് യെഹൂദയിലെ ബേത്ത്ലേഹെമില്‍നിന്ന് മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയവന്‍?
എലീമേലെക് (1:1)


2. എലീമേലെകിന്റെ ഭാര്യ ?
നൊവൊമി (1:2)

3. എലീമേലെകിന്റെ പുത്രന്മാര്‍ ?
മഹ്ലോന്‍ , കില്യോന്‍ (1:2)

4. നൊവൊമിയുടെ മരുമക്കള്‍ ?
ഒര്‍പ്പ , രൂത്ത് (1:4)

5. രൂത്ത് ആരുടെ ഭാര്യയായിരുന്നു?
മഹ്ലോന്‍(4:10)

6. നൊവൊമിയുടെ കൂടെ മോവാബില്‍ നിന്ന് ബേത്ത്ലേഹേമിലേക്ക് പോയ മരുമകള്‍ ?
രൂത്ത് (1:19,22)

7. തന്നെ മാറാ എന്ന് വിളിക്കാന്‍ ആവിശ്യപ്പെട്ടവള്‍ ?
നൊവൊമി (1:20)

8. നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലൈന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന മഹാധനികനായ ചാര്‍ച്ചക്കാരന്‍ ?
ബോവസ് (2:1)

9. കതിര്‍പറക്കാനായി രൂത്ത് പോയത് ആരുടെ വയലിലേക്കാണ് ?
ബോവസിനുള്ള വയലില്‍ (2:3)

10. രൂത്ത് വൈകുന്നേരം വരെ പെറുക്കിയ കറ്റ മെതിച്ചപ്പോള്‍ എത്രയുണ്ടായിരുന്നു ?
ഏകദേശം ഒരു പറ യവം (2:17)

11. യവം തൂറ്റുന്ന രാത്രിയില്‍ ബോവസിന്റെ കാല്‍ക്കല്‍ കിടന്ന രൂത്തിന് ബോവസിന് എത്ര യവം നല്‍കി?
ആറിടങ്ങഴി യവം (3:15)

12. വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ യിസ്രായേലില്‍ ചെയ്തിരുന്നത് എന്ത് ?
ഒരുത്തന്‍ ചെരുപ്പൂരി മറ്റെവന് കൊടുക്കും (4:7)

13. രൂത്തിന്റെ മകന്‍ ?
ഓബേദ് (4:17)

14. ഓബേദിനു ധാത്രിയായവള്‍ ?
നൊവൊമി (4:16)

15. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ?
ഓബേദ് (4:17)

16. ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയായ മരുമകള്‍ ?
രൂത്ത് (4:15)

ന്യായാധിപന്മാര്‍ 16 , 17 , 18 , 19 , 20 , 21

1. ശിംശോന്റെ മഹാശക്തി ന്തില്‍ എന്നറിയാന്‍ ദെലീലയ്ക്ക് ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ബാഗ്ദാനം ചെയ്തത് എന്ത്?
ഓരോരുത്തന്‍ ആയിരത്തൊരുന്നൂറു വെള്ളിപ്പണം (16:5)

2. അമ്മയുടെ ഗര്‍ഭം മുതല്‍ ദൈവത്തിനു വ്രതസ്ഥന്‍ ആയവന്‍ ?
ശിംശോന്‍ (16:17)

3. ഫെലിസ്ത്യരുടെ ദേവന്‍ ?
ദാഗോന്‍ (16:23)

4. ജീവകാലത്ത് കൊന്നവരെക്കാള്‍ അധികമായി മരണസമയത്ത് കൊന്നവന്‍ ? ശിംശോന്‍ (16:30)

5. ശിംശോനെ അടക്കം ചെയ്തത് എവിടെ?
സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മനോഹയുടെ ശ്മശാനസ്ഥലത്തു (16:31)

6. കളവെടുത്ത ആയിരത്തൊരുന്നൂറുവെള്ളിപ്പണം അമ്മെക്കു മടക്കി കൊടുത്തവന്‍ ? മീഖാവു (17 :3 , 1)

7. മീഖാവുവിന്റെ ദേവന്മാരെയും പുരോഹിതന്മാരെയും അപഹരിച്ചു കൊണ്ടുപോയവര്‍ ? ദാന്യര്‍ (18:23,24)

8. തങ്ങള്‍ ചുട്ടുകളഞ്ഞ പട്ടണം വീണ്ടും പണതതിനുശേഷം ദാന്യര്‍ അതിനു നല്‍കിയ പേര്?
ദാന്‍ (18:29)

9. ദാന്‍ പട്ടണത്തിന്റെ പഴയ പേര് ?
ലയീസ് (18:29)

10. യിസ്രായേല്‍‌മക്കളില്ലാത്ത നഗരം ?
യെബൂസ്യനഗരം (19:11,12)

11. ബെന്യാമീന്യരോടു പടവെട്ടുവാന്‍ ആരു മുമ്പനായി പോകുവാനാണ് യഹോവ അരുളി ചെയ്തത് ?
യെഹൂദാ (20:18)

12. തങ്ങളില്‍ ആരുടേയും മകളെ ഒരു ബെന്യാമീന്യന്നു ഭാര്‍‌യ്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ ശപഥം ചെയ്തത് എവിടെവെച്ച്?
മിസ്പയില്‍‌വെച്ച് (21:1)

13. യിസ്രായേലില്‍ നിന്ന് അറ്റുപോയ ഗോത്രം?
ബെന്യാമിന്‍ ഗോത്രം (21:6)

14. ആണ്ടു തോറും യഹോവയ്ക്ക് ഉത്സവം നടക്കുന്നത് എവിടെ?
ശീലോവില്‍ (21:19)

Saturday, June 26, 2010

ന്യായാധിപന്മാര്‍ 11 , 12 , 13 , 14 , 15

1. പരാക്രമശാലിയെങ്കിലും വേശ്യാപുത്രന്‍ ആയിരുന്നവന്‍?
ഗിലെയാദ്യനായ യിഫ്താഹ് (11:1)

2. യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടുപാര്‍ത്ത സ്ഥലം ?
തോബ് ദേശം (11:4)

3. യഹോവയ്ക്ക് നേര്‍ന്ന നേര്‍ച്ച പ്രകാരം സ്വന്തം മകളെ ഹോമയാഗമായി അര്‍പ്പിച്ചവന്‍ ?
യിഫ്താഹ് (11:31 , 34 , 39)

4. യിഫ്താഹിന്റെ ന്യായപാലന കാലം ?
ആറു സംവത്സരം (12:7)

5. യിഫ്താഹിനു ശേഷം ഏഴ് സംവത്സരം ന്യായപാലകന്‍ ആയവന്‍ ?
ഇബ്‌സാന്‍ (12:8)

6. അഗ്നിജ്വാല യാഗപീഠത്തിന്മേല്‍ നിന്നു ആകാശത്തിലേക്ക് പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടി കയറിപ്പോയത് ആരുടെ മുന്നില്‍ വച്ചാണ് ?
മനോഹയുടേയും ഭാര്യ്യയുടേയും മുന്നില്‍‌ വച്ച് (13:19-20)

7. ശിംശോന്റെ പിതാവ് ?
മനോഹ (13:24)

8. യഹോവയുടെ ആത്മാവ് ശിംശോനെ ഉദ്യമിപ്പിച്ച്ത്തുടങ്ങിയത് എവിടെവച്ച് ?
സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനില്‍ വച്ചു.

9. ശിംശോന്റെ ജനനം .
ന്യാധിപന്മാര്‍ 9

10. ബാലസിംഹത്തെ ആട്ടിന്‍‌കുട്ടിയെപ്പോലെ കീറിക്കളഞ്ഞവന്‍ ?
ശിംശോന്‍ ( 14:6)

11. ശിംശോന്റെ ഭാര്യയേയും അവളുടെ അപ്പനേയും തീയിലിട്ട് ചുട്ടുകളഞ്ഞതാര് ?
ഫെലിസ്ത്യര്‍ (15:6)

12. തന്റെ ഭാര്യയേയും അവളുടെ അപ്പനേയും കൊന്നതിന് പ്രതികാരം ചെയ്തതിനുശേഷം ശിംശോന്‍ പാര്‍ത്തത് എവിടെ ?
ഏതാം‌പാറയുടെ ഗഹ്വരത്തില്‍ (15:7)

13. കഴുതയുടെ പച്ചത്താടിയെല്ലുകൊണ്ട് ആയിരം പേരെ കൊന്നവന്‍ ?
ശിംശോന്‍ (15:15)

14. ശിംശോനുവേണ്ടി ദൈവം ഒരു കുഴി പിളരുമാറാക്കി അതില്‍ നിന്നു വെള്ളം പുറപ്പെടുവിച്ച സ്ഥലം ?
ഏന്‍-ഹക്കോരേ (ലേഹി) (15:19)

15. ശിംശോന്‍ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു എത്ര സംവത്സരം ന്യായപാലനം ചെയ്തു ?
20 സംവത്സരം (15:20)

Friday, June 25, 2010

ന്യായാധിപന്മാര്‍ 6 , 7 , 8 , 9 , 10

1. യഹോവയുടെ ദൂതന്‍ ഇരുന്ന സ്ഥലം ?
ഒഅഫ്രയില്‍ അബിയേസ്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ (6:11)

2. അബിയേസ്യനായ യോവാശിന്റെ മകന്‍ ?
ഗിദെയോന്‍ (6:11)

3. പാറയില്‍ നിന്ന് തീ പുറപ്പെട്ട സംഭവം?
ന്യായാധിപന്മാര്‍ 6:21

4. ഗിദെയോന്‍ യഹോവയ്ക്ക് പണിത യാഗപീഠത്തിന് യഹോവ ഇട്ട പേര് ?
ശലോം (6:24)

5. ബാലിന്റെ ബലിപീഠം ഇടിഞ്ഞു കളഞ്ഞതിന്റെ ഫലമായി ഗിദെയോന് ലഭിച്ച പേര് ? യെരുബ്ബാല്‍ (6:38 .. 25-38)

6. ഗിദെയോന്റെ ബാല്യക്കാരന്‍ ?
പൂര (7:10)

7. ഗിദെയോനെ അടക്കം ചെയ്തത് എവിടെ ?
അബിയേസ്രിയര്‍ക്കുള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ (7:32)

8. തന്റെ എഴുപതു സഹോദരന്മാരെ ഒരു കല്ലിന്മേല്‍ വച്ച് കൊന്നവന്‍ ?
യെരുബ്ബാലിന്റെ മകനായ അബീമേലെക് (9:5)

9. അബീമേലക്കിന്റെ കൈയ്യില്‍ നിന്ന് രക്ഷപെട്ട സഹോദരന്‍ ?
യെരുബ്ബാലിന്റെ ഇളയമകനായ യോഥാം (9:5)

10. അബീമേലക്കിനെ രാജാവാക്കിയത് എവിടെ വച്ച് ?
ശെഖേമിലെ ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കല്‍വച്ചു (9:6)

11. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ പറഞ്ഞതാര് ? യോഥാം (9:7)

12. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ ?
ന്യായാധിപന്മാര്‍ 9 : 8-15

13.തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് യോഥാം പാര്‍ത്തത് എവിടെ ? ബേരില്‍ (9:21)

14. തിരികല്ലിന്റെ പിള്ള വീണ് തലയോടു തകര്‍ന്നവന്‍ ?
അബീമേലെക് (9:53)

15. അബീമേലെക് മരിച്ചതെങ്ങനെ ?
ന്യായാധിപന്മാര്‍ 9 : 50 -55

16. അബീമേലെക്കിനു ശേഷം യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റവന്‍ ?
ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ (10:1)

17. തോലാ യിസ്രായേലിനെ എത്ര സംവത്സരം ന്യായപാലനം ചെയ്തു?
23 സംവത്സരം (10:2)

18. തോലായ്ക്കു ശേഷം 22 സംവത്സരം യിസ്രായേലിനെ ന്യായപാലനം ചെയ്തവന്‍ ? ഗിലെയാദ്യനായ യായീര്‍ (10:3)

Thursday, June 17, 2010

ന്യായാധിപന്മാര്‍ 1 , 2 , 3 , 4 , 5

1. യോശുവയുടെ മരണ ശേഷം കനാന്യരോട് യുദ്ധം ചെയ്‌വാന്‍ യിസ്രായേല്‍മക്കളില്‍ നിന്ന് ആദ്യം പുറപ്പെട്ടതാര് ?
യെഹൂദാ (1:4)

2. ആരുടെ മേശയിന്‍ കീഴില്‍ നിന്നാണ് കൈകാലുകളുടെ തള്ളവിരല്‍ മുറിച്ച എഴുപതു രാജാക്കന്മാര്‍ പെറുക്കിത്തിന്നിരുന്നത് ?
അദോനി - ബേസെകിന്റെ (1:7)

3. ബേഥേലിന്റെ പഴയപേര് ?
ലൂസ് (1:23)

4. യഹോവ ന്യാധിപന്മാരെ എഴുന്നേല്‍പ്പിച്ചതെന്തിന് ?
യിസ്രായേല്‍ മക്കളെ കവര്‍ച്ചക്കാരുടെ കൈയ്യില്‍ നിന്നു രക്ഷിക്കുന്നതിനുവേണ്ടി (2:16)

5. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍‌രിശാഥയിമിനെ യിസ്രായേല്‍മക്കള്‍ എത്ര സംവത്സരമാണ് സേവിച്ചത് ?
എട്ടു സംവത്സരം (3:8)

6. കൂശന്‍‌രിശാഥയിമിന്റെ അടുക്കല്‍ നിന്നു യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ യഹോവ രക്ഷകനായി എഴുന്നേല്‍പ്പിച്ചതാരെ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ (3:9)

7. യിസ്രായേലിന്റെ ന്യായാധിപനായി എന്ന് പേര് പറഞ്ഞിരിക്കുന്ന ആദ്യ ആള്‍ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേല്‍ (3:10)

8. മോവാബ് രാജാവായ എഗ്ലോനെ യിസ്രായേല്‍ മക്കള്‍ സേവിച്ച സംവത്സരങ്ങള്‍ ?
പതിനെട്ട് സംവത്സരം (3:14)

9. എഗ്ലോനില്‍ നിന്ന് യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ രക്ഷകനായി യഹോവ എഴുന്നേല്‍പ്പിച്ചവന്‍ ?
ബെന്യാമീനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ (3:15)

10. ഏഹൂദിനു ശേഷം യിസ്രായേല്‍ മക്കള്‍ക്കു രക്ഷകനായവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)

11. ഒരു മുടിങ്കോല്‍ കൊനു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)

12. കനാന്യരാജാവായ യാബീന്റെ സേനാപതി ?
സീസെരാ (4:2)

13. യിസ്രായേലിനെ ന്യായപാലനം ചെയ്ത പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍‌യ്യയായ ദബോരാ (4:4)

14. എഫ്രയീം പര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്ന പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍‌യ്യയായ ദബോരാ (4: 5)

15. യാബീന്റെ സേനാപതിയായ സീസെരെയും സൈന്യത്തേയും തോല്പിച്ചവന്‍ ?
അബീനോവാമിന്റെ മകനായ ബാരാക് (4:14)

16. രഥത്തില്‍ നിന്നറങ്ങി സീസെരാ കാല്‍നടയായി ഓടിപ്പോയത് എവിടേക്ക് ?
കേന്യനായ ഹേബെരിന്റെ ഭാര്‍‌യ്യ യായേലിന്റെ കൂടാരത്തിലേക്ക് (4:17)

17. സീസെരാ കൊല്ലപ്പെട്ടത് എങ്ങനെ ?
ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി (4:21)

18. കൂടാരവാസിനീ ജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍ ?
യായോലോ (5:24)

Saturday, June 12, 2010

യോശുവ 21 , 22 , 23 , 24

1. അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കു ലഭിച്ച അവകാശം ?
പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും (21:19)

2. യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കു എല്ലാം കൂടി ലഭിച്ച അവകാശ പട്ടണങ്ങള്‍ ?
48 പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും (21:41)

3. മനശ്ശെയുടെ പാതിഗോത്രത്തിനു മോശെ അവകാശം കൊടുത്തത് എവിടെ ? ബാശാനില്‍ (22:7)

4. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ കൈവശമാക്കിയിരുന്ന അവകാശ ദേശം ?
ഗിലെയാദ് ദേശം ( 22:9)

5. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാന്‍ ദേശത്തിന്റെ കിഴക്കു പുറത്തു യോര്‍ദ്ദാന്യ പ്രദേശങ്ങളില്‍ പണിത യാഗപീഠത്തിന്റെ
പേര് ?
ഏദ് (22:11 , 34)

6. അവകാശങ്ങള്‍ എല്ലാം നല്‍കിയതിനു ശേഷം യോശുവ യിസ്രായേല്‍ ഗോത്രങ്ങളേയെല്ലാം വിളിച്ചു കൂട്ടിയതെവിടെ ?
ശേഖേമില്‍ (24:1)

7. ഏശാവിന് യഹോവ അവകാശമായി കൊടുത്ത സ്ഥലം ?
സേയീര്‍ പര്‍വ്വതം (24:4)

8. യഹോവയെ സേവിക്കേണ്ടതിനു യിസ്രായേല്‍ മക്കള്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിനു സാക്ഷികള്‍ ?
യിസ്രായേല്‍ മക്കള്‍ തന്നെ (24:22)

9. യോശുവ ജനവുമായി ഒരു നിയമം ചെയ്ത് അവര്‍ക്കു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ച സ്ഥലം ?
ശെഖേം (24:25)

10. യിസ്രായേല്‍ മക്കളുടെ ദൈവത്തെ യിസ്രായേല്‍ മക്കള്‍ നിഷേധിക്കാതിരിക്കേണ്ടതിനു സാക്ഷിയായി ഇരുന്നതെന്ത് ?
യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലകത്തിന്‍ കീഴെ യോശുവ നാട്ടിയ വലിയ കല്ല് (24:26)

11. യോശുവ മരിക്കുമ്പോള്‍ അവന്റെ പ്രായം ?
110 വയസ് (24:29)

12. യോശുവയെ അടക്കിയ സ്ഥലം ?
എഫ്രയിം പര്‍വ്വതത്തിലുള്ള തിമ്നാത്ത് - സേര- ഹില്‍ ഗായസ് മലയുടെ വടക്കുവശത്ത് (24:30)

13.യിസ്രായേല്‍മക്കള്‍ മിസ്രായേമില്‍ നിന്നു കൊണ്ടുവന്ന യോസഫിന്റെ അസ്ഥികളെ അടക്കം ചെയ്തത് എവിടെ ?
ശെഖേമില്‍, യാക്കോബ് ശേഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറുവെള്ളിക്കാശിനു വാങ്ങിയിരുന്ന നിലത്തു (24:32)

14. അഹരോന്റെ മകനായ എലെയാസരെ അടക്കിയ സ്ഥലം ?
അവന്റെ മകനായ പ്ജീനെഹാസിനു എഫ്രിയീം പര്‍വ്വതത്തില്‍ കൊടുത്തിരുന്ന കുന്നില്‍ (24:33)

Friday, June 11, 2010

യോശുവ 16 , 17 , 18 , 19 , 20

1. എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തവര്‍?
കനാന്യര്‍ (16:10)

2. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനുമായവന്‍ ?
മാഖീര്‍ (17:1)

3. യുദ്ധവീരനായ മാഖീറിന് ലഭിച്ച അവകശം ?
ഗിലെയാദും ബാശാനും (17:1)

4. യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചു കൊടുത്തത് എവിടെവച്ച് ?
ശീലോവില്‍ യഹോവയുടെ സന്നിധിയില്‍ വച്ചു (18:10)

5. ബെന്യാമിന്‍ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എത്ര ?
പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (18:22)

6. ശിമയോന്‍ മക്കളുടെ ഗോത്രത്തിനു ലഭിച്ച അവകാശം ?
17 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19: 6,7)

7. സെബൂലന്‍‌മക്കള്‍ക്കു കുടുംബംകുടുംബമായി ലഭിച്ച അവകാശം?
12 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:15)

8. യിസ്സാഖാര്‍ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
16 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:22)

9. ആശേര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
22 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:22)

10. നഫ്താലിമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
19 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:38)

11. ഏഴാമത് നറുക്കുവീണ ഗോത്രം?
ദാന്‍ മക്കളുടെ ഗോത്രം (19:40)

12. യോശുവയ്ക്ക് ലഭിച്ച അവകാശം ?
എഫ്രയിം മലനാട്ടിലുള്ള തിമ്നത്ത് - സേരഹ് (19:50)

13. എന്താണ് സങ്കേത നഗരം ?
അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാനോടിപ്പോകേണ്ട(തിനു യഹോവ മോശമുഖാന്തരം കല്പിച്ച) പട്ടണങ്ങളാണ് സങ്കേതനഗരം. (20:1-4)
അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍ മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ആണ് സങ്കേതനഗരം (20:9)

14. അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ എന്നുവരെയാണ് സങ്കേത നഗരത്തില്‍ പാര്‍ക്കേണ്ടത് ?
അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ (20:6)

15. സങ്കേത നഗരങ്ങള്‍ ?
നഫ്താലിമലനാട്ടില്‍ ഗലീലയിലെ കേദെശും ,
എഫ്രയീംമലനാട്ടില്‍ ശെഖേമും ,
യെഹൂദാമല നാട്ടില്‍ ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബയും ,
കിഴക്കു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ രൂബേന്‍ ഗോത്രത്തില്‍ സമഭൂമിയിലുള്ള ബേസെരും ,
ഗിലെയാദില്‍ ഗാദ് ഗോത്രത്തില്‍ രാമോത്തും
ബാശാനില്‍ മനശ്ശെഗോത്രത്തില്‍ ഗോലാനും (20:7,8)

Wednesday, June 9, 2010

യോശുവ 11 , 12 , 13 , 14 , 15

1. ഹാസോര്‍ രാജാവ് ?
യാബീന്‍ (11:1)

2. ഹാസോര്‍ രാജാവും സംഘവും യിസ്രായേലിനോടു യുദ്ധം ചെയ്‌വാന്‍ പാളയമിറങ്ങിയത് എവിടെ ?
മേരോം തടാകത്തിനരികെ (11:5)

3. ഹെശ്‌ബോനില്‍ പാര്‍ത്തിരുന്ന അമോര്യ്യ രാജാവ് ?
സീഹോന്‍ (12:2)

4. യിസ്രായേല്‍ മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ പ്രശ്നക്കാരന്‍ ? ബിലെയാം (13:22)

5. എത്ര ഗോത്രങ്ങള്‍ക്കാണ് മോശ യോര്‍ദ്ദാനക്കരെ അവകാശം കൊടുത്തത് ? രണ്ടരഗോത്രങ്ങള്‍ക്കു (14:3)

6. കെനിസ്യനായ യെഫുന്നയുടെ മകനായ കാലേബിന്നു അവകാശമായി ലഭിച്ചത് ? ഹെബ്രോന്‍ (14:14)


7. കാലേബിന്നു അവകാശമായി ഹെബ്രോന്‍ ലഭിച്ചതിനു കാരണം ?
അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ട് (14:14)

8. അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണം ?
ഹെബ്രോന്‍ (15:13)

9. കാലേബിന്റെ മകള്‍ ?
അക്‍സ (15:16)

10. നീരുറവകളെ അനിഗ്രഹമായി അപ്പനോട് ചോദിച്ചതാര് ?
കാലേബിന്റെ മകള്‍ അക്‍സ (15:19)