Wednesday, January 13, 2010

ആവര്‍ത്തനം 31 , 32 , 33 , 34

1. മോശയ്ക്ക് പകരം നായകന്‍ ആകുന്നവന്‍?
യോശുവ (31:3)

2. എല്ലാ യിസ്രായേല്യരും കേള്‍ക്കെ യഹോവയുടെ ന്യായപ്രമാണം അവരുടെ മുമ്പാകെ വായിക്കുന്നതെന്ന് ?
വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ (31:10)

3. യഹോവയുടെ നിര്‍ദ്ദേശപ്രകാരം യിസ്രായേല്‍ മക്കള്‍ക്കായി പാട്ടെഴുതിയതാര് ?
മോശ(31:22)

4. യോശുവായ്ക്ക് കല്പനകൊടുക്കുന്നതിനായി യഹോവ മോശയേയും യോശുവായേയും വിളിച്ചത് എവിടേക്ക് ?
സമാഗമനകൂടാരത്തിലേക്ക് (31:14)

5. യഹോവയുടെ നിയമപെട്ടകത്തിനരികെവെച്ച ന്യായപ്രമാണപുസ്തകം എഴുതിയതാര് ?
മോശ (31:24-26)

6. യഹോവയുടെ നിര്‍ദ്ദേശപ്രകാരം മോശ യിസ്രായേല്‍ മക്കളെ പഠിപ്പിച്ച പാട്ട് ?
ആവര്‍ത്തനം 32 : 1-43

7. യഹോവയുടെ അംശവും അവകാശവും എന്ത്?
അംശം യഹോവയുടെ ജനവും , അവകാശം യാക്കോബും (32:9)

8. ദ്രാക്ഷാരക്തം എന്ത് ?
വീഞ്ഞ് (32:14)

9. പാട്ടിന്റെ വചനങ്ങള്‍ ഒക്കെയും ജനത്തെ ചൊല്ലിക്കേള്‍പ്പിച്ചതാര് ?
മോശെയും യോശുവായും (32:44)

10. എവിടെ നിന്ന് കനാന്‍ ദേശത്തെ കാണാനാണ് യഹോവ മോശയോട് പറഞ്ഞത് ?
യെരീഹോവിനെതിരെ മോവാബ് ദേശത്തുള്ള അബാരീം പര്‍വ്വതത്തില്‍ നെബോമലമുകളില്‍ കയറി (32:48)

11. സിംഹിപോലെ പതുങ്ങിയവന്‍ ?
ഗാദ് (33:20)

12. മോശ കനാന്‍ ദേശം കണ്ടെതിവിടെ നിന്ന് ?
നെബോപര്‍വ്വതത്തില്‍ പിസ്‌ഗാ മുകളില്‍ നിന്ന് (34:1)

13. ഈന്ത നഗരം ?

യെരീഹോ (34:3)

14. മോശ മരിച്ചത് എവിടെവച്ച് ?
മോവാബ് ദേശത്ത് (34:5)

15. മോശയെ അടക്കിയതെവിടെ?
മോവാബ് ദേശത്തു ബേത്ത്-പെയോരിന്നെതിരെയുള്ള താഴ്വരയില്‍ (34:6)

16. മരിക്കുമ്പോള്‍ മോശയുടെ പ്രായം?
120 വയസ്സ് (34:7)

17. മരിക്കുന്ന സമയം വരെയും കണ്ണുമങ്ങാതയും ദേഹം ക്ഷയിക്കാതെയും ഇരുന്നവന്‍ ?
മോശ(34:7)

18. യിസ്രായേല്‍ മക്കള്‍ മോസയെക്കുറിച്ച് കരഞ്ഞ് വിലപിച്ച കാലം?
മുപ്പതുദിവസം (34:8)


ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Tuesday, January 12, 2010

ആവര്‍ത്തനം 26 , 27 , 28 , 29 , 30

1. ദശാംശം എടുക്കുന്ന കാലം?
മൂന്നാം സംവത്സരം (26:12)

2. യഹോവയുടെ (ദൈവത്തിന്റെ) വാസസ്ഥലം?
സ്വര്‍ഗ്ഗം (26:15)

3. യോര്‍ദ്ദാന്‍ കടന്ന ശേഷം ന്യായപ്രമാണത്തിന്റെ വചനങ്ങള്‍ എവിടെയാണ് എഴുതേണ്ടത്?
വലിയകല്ലുകള്‍ നാട്ടി അവെക്കു കുമ്മായം തേച്ചിട്ട് അതില്‍ (27:3-4)

4. ഈ കല്ലുകള്‍ (ന്യായപ്രമാണത്തിന്റെ വചനങ്ങള്‍ എഴുതിയ) എവിടെയാണ് നാട്ടേണ്ടത് ?
ഏബാല്‍ പര്‍വ്വതത്തില്‍ (27:4)

5. യോര്‍ദ്ദാന്‍ കടന്ന് കനാന്‍ ദേശത്ത് എത്തിയ ശേഷം യഹോവയ്ക്ക് കല്ലുകൊണ്ട് യാഗപീഠം പണിയേണ്ടത് എവിടെ?
ഏബാല്‍ പര്‍വ്വതത്തില്‍ (27:5)

6. യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീം പര്‍വ്വതത്തില്‍ നില്‍ക്കേണ്ടിയവര്‍ (ഗോത്രങ്ങള്‍) ‍?
ശിമെയോന്‍ , ലേവി , യെഹൂദാ , യിസ്സാഖാര്‍ , യോസഫ് , ബെന്യാമിന്‍ (27:12)

7. യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ ശപിപ്പാന്‍ ഏബാല്‍ പര്‍വ്വതത്തില്‍ നില്‍ക്കേണ്ടിയവര്‍ (ഗോത്രങ്ങള്‍) ‍?
രൂബേന്‍ , ഗാദ് , ആശേര്‍ , സെബൂലൂന്‍ , ദാന്‍ , നഫ്‌താലി (27:13)

8. എന്തെല്ലാം ചെയ്യുന്നവനാണ് ശപിക്കപെട്ടവന്‍ ?
:: ശില്പിയുടെ കൈപ്പണിയായി യഹോവേക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ.
:: അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ.
:: വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ.
:: കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ.
:: (ഈ) ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ. (ആവര്‍ത്തനം 27 :15-26)

9. യഹോവ തന്റെ കോപത്തിലും ക്രോധത്തിലും മറിച്ചു കളഞ്ഞ പട്ടണങ്ങള്‍ ?
സോദോം , ഗൊമോര , അദമ , സെബോയീം (29:22)

10. അനുസരിപ്പാന്‍ തക്കവണ്ണം വചനം എവിടെ ഇരിക്കുന്നു?
നിനക്കു ഏറ്റവും സമീപത്തു , നിന്റെ വായിലും നിന്റെ ഹൃദയത്തിലും (30:14)

11. ജീവനും മരണവും അനുഗ്രഹവും ശാപവും യിസ്രായേല്‍ മക്കളുടെ മുമ്പില്‍ വെ‌ച്ചിരിക്കുന്നു എന്നതിനു സാക്ഷി ?
ആകാശവും ഭൂമിയും (30:19)

ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Friday, January 8, 2010

ആവര്‍ത്തനം 21 , 22 , 23 , 24 , 25

1. അപ്പന്റെ‌യോ അമ്മയുടയോ വാക്കു കേള്‍ക്കാതയും അവര്‍ ശപിച്ചാലും അനുസരിക്കാ തെയുമിരി ക്കുന്ന ശഠനും മത്സരിയുമായ മകനുള്ള ശിക്ഷ?
പട്ടണക്കാര്‍ എല്ലാവരും അവനെ കല്ലെറിഞ്ഞു കൊല്ലണം (21:21)

2. ഒന്നിച്ചു പൂട്ടി ഉഴാന്‍ പാടില്ലാത്ത മൃഗങ്ങള്‍ ?
കാളയെയും കഴുതയെയും (22:10)

3. എന്തെല്ലാം കൂടിക്കലര്‍ന്ന വസ്ത്രമാണ് ധരിക്കാന്‍ പാടില്ലാത്തത് ?
ആട്ടുരോമവും ചണയും (22:11)

4. യിസ്രായേലിലെ ഒരു കന്യകയുടെ മേല്‍ അവളെ പരിഗ്രഹിച്ചവന്‍ പറഞ്ഞുണ്ടാക്കിയെ ങ്കിലുള്ള ശിക്ഷ?
നൂറു വെള്ളിക്കാ‍ശു പിഴ ചെയ്തു യുവതിയുടെ അപ്പനു കൊടുക്കേണം (22:19)

5. ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേര്‍ച്ചയായിട്ടും കൊണ്ടുവരാന്‍ പാടില്ലാത്തത് എന്ത് ?
വേശ്യയുടെ കൂലിയും നായുടെ വിലയും (23:18)

6. സഹോദരനോട് പലിശ വാങ്ങാന്‍ പാടില്ലാത്ത വസ്തുക്കള്‍?
പണത്തിനോ ആഹാരത്തിനോ വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിനും (23;19)

7. പണായം വാങ്ങാന്‍ പാടില്ലാത്ത വസ്തുക്കള്‍ ?
തിരികല്ലും അതിന്റെ മേല്‌ക്കല്ലും (24:6)

8. ആരുടെ വസ്ത്രമാണ് പണായം വാങ്ങാന്‍ പാടില്ലാത്തത് ?
വിധവയുടെ വസ്ത്രം (24:17)

9. വിളവു കൊയ്തിട്ടു വയലില്‍ മറന്നുപോയ കറ്റയുടെ അവകാശി ?
പരദേശിയും അനാഥനും വിധവയും (24:19)

10. കുറ്റക്കാരന് നല്‍കാവുന്ന ഏറ്റവും കൂടിയ അടിശിക്ഷ?
നാല്പതു അടി (25:3)


ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

ആവര്‍ത്തനം 16 , 17 , 18 , 19 , 20

1. യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്ന് പുറപ്പെടുവിച്ചത് ഏത് മാസം ?
ആബീബ് മാസം (16:1)

2. കഷ്ടതയുടെ ആഹാരം?
പുളിപ്പില്ലാത്ത അപ്പം (16:3)

3. കൂടാരപ്പെരുന്നാള്‍ ആചരിക്കുന്നതെന്ന് ?
കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചു കഴിയുമ്പോള്‍ (16:13)

4.യിസ്രായേല്‍ മക്കളിലെ ആണുങ്ങള്‍ ഒക്കെ സംവത്സരത്തില്‍ എത്ര പ്രാവിശ്യമാണ് യഹോവയുടെ സന്നിധിയില്‍ വരേണ്ടത് ? എന്നൊക്കെ?
മൂന്ന് പ്രാവിശ്യം
പുളിപ്പില്ലാത്ത അപ്പഠിന്റെ പെരുന്നാളിലും , വാരോത്സവത്തിലും , കൂടാരപ്പെരുന്നാ ളിലും (16:16)

5. മരണയോഗ്യനായവനെ കൊല്ലുന്നതു എത്ര സാക്ഷികളുടെ വാമൊഴിയില്‍ ആയിരിക്കേണം ?
രണ്ടോ മൂന്നോ സാക്ഷികളുടെ (17:6)

6. ഒരു രാജാവ് ചെയ്യേണ്ട കാര്യങ്ങള്‍ / രാജാവിന് വേണ്ട യോഗ്യതകള്‍ എന്തെല്ലാം ?
ആവര്‍ത്തനം 17 : 16 - 20

7. ജനത്തില്‍ നിന്നു പുരോഹിതന്മാര്‍ക്കു ചെല്ലേണ്ടുന്ന അവകാശം എന്തെല്ലാം ?
ആവര്‍ത്തനം 18: 3-5

8. ഒരു പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണ്ടതെപ്പോള്‍ ?
ഒരു പ്രവാചകന്‍ തന്നോടു കല്പിക്കാത്ത വചനം യഹോവയുടെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരി ക്കുകയോ ചെയ്താല്‍ അ പ്രവാചകന്‍ മരണ ശിക്ഷ അനുഭവിക്കേണം (18:20)

9. കള്ളസാക്ഷിക്കുള്ള ശിക്ഷ?
സാക്ഷി കള്ളസാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞു എന്നും കണ്ടാല്‍ അവന്‍ സഹോദരനു വരുത്തുവാന്‍ നിരൂപിച്ചതുപോലെ അവനോടു ചെയ്യേണം (19:19)

10. യുദ്ധം ചെയ്യാന്‍ പുറപ്പെടുന്നവരില്‍ നിന്ന് ആരൊക്കെ വീടുകളിലേക്ക് മടങ്ങിപ്പോകാനാണ് പ്രമാണികള്‍ ജനത്തോട് പറയേണ്ടത് ?
:: ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിയാതെ ഇരിക്കുന്നവന്‍ (20:5)
:: ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നവന്‍ (20:6)
:: ഒരു സ്ത്രിയെ വിവാഹത്തിനു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതെ ഇരിക്കുന്നവന് ‍(20:7)

:: ഭയവും അധൈര്‍‌യ്യവും ഉള്ളവന്‍ (20:8)

ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Thursday, January 7, 2010

ആവര്‍ത്തനം 11 , 12 , 13 , 14 , 15

1. ദൈവമായ യഹോവ അനുഗ്രവും ശാപവും പ്രസ്താവിക്കുന്നത് എവിടെ വച്ച് ?
ഗെരിസീം മലമേല്‍ വെച്ചു അനുഗ്രഹവും ഏബാല്‍ മലമേല്‍ വെച്ചു ശാപവും (11:29)

2. ഹോമയാഗങ്ങള്‍ കഴിക്കേണ്ടത് എവിടെ ?
യഹോവ ഗോത്രങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തു (12:14)

3. പ്രാവചകനയോ സ്വപ്നക്കാരനയോ കൊല്ലേണ്ടതെപ്പോള്‍ ?
പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോ വ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയാല്‍ അവനെ കൊല്ലേണം; (ആവര്‍ത്തനം 13:6)

4. അന്യദൈവങ്ങളേ ആരാധിപ്പാന്‍ രഹസ്യമായി പറഞ്ഞു വശീകരിപ്പാന്‍ നോക്കുന്ന വനുള്ള ശിക്ഷ ?
അവനെ കല്ലെറിഞ്ഞു കൊല്ലേണം (13:11)

5. ചത്തതിനെ തിന്നാവുന്നത് ആര്‍ക്കൊക്കെ?
പട്ടണത്തിലുള്ള പരദേശിക്കും , അന്യജാതിക്കാരനും (13:21)

6. ഒരു യിസ്രായേല്യന് തന്നത്താന്‍ വിറ്റ എബ്രായ പുരുഷനയോ സ്ത്രിയയോ സ്വതന്ത്രമാക്കേണ്ടതെപ്പോള്‍ ?
ഏഴാം സംവത്സരം (15:12)

ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

ആവര്‍ത്തനം 6 , 7 , 8 , 9 , 10

1. ദൈവമായ യഹോവയെ എങ്ങനെയാണ് സ്നേഹിക്കേണ്ടത് ?
പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ (6:5)

2. യിസ്രായേല്‍ മക്കള്‍ക്ക് കനാന്‍ ദേശം അവകാശമായി നല്‍കുമെന്ന് യഹോവ സത്യം ചെയ്തത് ആരോട് ?
അബ്രാഹാം , യിസഹാക് , യാക്കോബ് (6:10)

3. യഹോവ യിസ്രായേല്‍ മക്കളുടെ മുന്നില്‍ നിന്നു നീക്കികളയുകയും യിസ്രായേല്‍ മക്കളുടെ കൈയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്ന ജാതികള്‍ ?
ഹിത്യര്‍ , ഗിര്‍ഗ്ഗശ്യര്‍ , അമോര്‍‌യ്യര്‍ , കനാന്യര്‍ , പെരിസ്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ (7:1)

4. യഹോവ യിസ്രായേല്‍ ജനതയെ ബലമുള്ള കൈയ്യാല്‍ പുറപ്പെടുവിച്ചു അടിമ വീടായ മിസ്രയീമിലെ രാജാവയ ഫറവോന്റെ കൈയ്യില്‍ നിന്നു വീണ്ടെടുത്തതു എന്തുകൊണ്ട് ?
യഹോവ യിസ്രായേല്‍ മക്കളെ സ്നേഹിക്കുന്നതുകൊണ്ടും യിസ്രായേല്‍ മക്കളുടെ പിതാക്കന്മാരോടു താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും (7:8)

5. കനാന്‍ ദേശത്തിന്റെ പ്രത്യേകത?
അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാക ങ്ങളും ഉള്ള ദേശം; കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം; ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകു ന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായി രിക്കുന്നതും മലകളിൽ നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം. (ആവര്‍ത്തനം 8:7-9)

6. ദൈവമായ യഹോവ യിസ്രായേല്‍ മക്കളുടെ മുമ്പില്‍ കടന്നുപോകുന്നത് എങ്ങനെ?
ദഹിപ്പിക്കുന്ന അഗ്നിയായി (9:3)

7. യിസ്രായേല്‍ മക്കള്‍ യഹോവയെ കോപിപ്പിച്ചത് എവിടെ വച്ച് ?
ഹോരേബ് , തബേര , മസ്സ , കിബ്രോത്ത് - ഹത്താവ (9:8 , 22)

8. യിസ്രായേല്‍ മക്കളുടെ പാപങ്ങള്‍ നിമിത്തം (അവരെ നശിപ്പിക്കാതിരിക്കാന്‍) മോശ യഹോവയുടെ സന്നിധിയില്‍ വീണുകിടന്ന ദിവസങ്ങള്‍ ?
നാല്പതു രാവും നാല്പതു പകലും (9:18 , 22)

9. ലേവിയുടെ അവകാശം ?
യഹോവ (10:9)

ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Tuesday, January 5, 2010

ആവര്‍ത്തനം 1 , 2 , 3 , 4 , 5

1. യിസ്രായേലിനു കനാന്‍ദേശം കൈവശമാക്കികൊടുക്കേണ്ടത് ആരാണന്നാണ് യഹോവ മോശയോട് കല്പിച്ചത്?
നൂന്റെ മകന്‍ യോശുവ (1:38)

2. യഹോവ എശാവിന് അവകാശമായി കൊടുത്തിരിക്കുന്ന സ്ഥലം ?
സേയീര്‍ പര്‍വ്വതം (2:5)

3. യഹോവ ലോത്തിന്റെ മക്കള്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്ന സ്ഥലം ?
ആര്‍ ദേശം ( മോവാബ്യ ദേശം ) (2:9 , 19)

4. മോശ കനാന്‍ ദേശം കണ്ടതെവിടെ നിന്ന് ?
പിസ്‌ഗയുടെ മുകളില്‍ കയറി (3:27)

5. പത്തുകല്പന യിസ്രായേല്‍ മക്കളോട് അരിയച്ചതാര് ?
യഹോവ (4:13)

6. യഹോവയുടെ വചനം യിസ്രായേല്‍ മക്കളോട് അറിയിക്കേണ്ടതിനു യഹോവയ്ക്കും യിസ്രായേല്‍ മക്കള്‍ക്കും
മദ്ധ്യേ നിന്നതാര് ?
മോശ (5:5)

ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.