Thursday, May 27, 2010

യോശുവ 1 , 2 , 3 , 4 , 5

1. “നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന സ്ഥലമൊക്കയും ഞാന്‍ മോശയൊടു കല്പിച്ചതുപോലെ നിങ്ങള്‍ക്കു തന്നിരിക്കുന്നു” എന്നു ദൈവം പറഞ്ഞതാരോട് ?
യോശുവയോട് (1:3)

2. യെരിഹോ പട്ടണം നോക്കാനായി യോശുവ അയച്ചവര്‍ താമസിച്ചത് എവിടെ?
രാഹാബ് എന്ന വേശ്യയുടെ ഭവനത്തില്‍ (2:1)

3. രാഹാബ് പാര്‍ത്തിരുന്നത് എവിടെ ?
കോട്ടമതിലിന്‍‌മേല്‍ (2:15)

4. യോര്‍ദ്ദാന്റെ ഒഴുക്ക് നിന്നതെപ്പോള്‍ ?
പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോള്‍ (3:15)

5. യോര്‍ദ്ദാനിലെ വെള്ളം സിറപോലെ നിന്നതെവിടെ?
സാരെഥാന്നു സമീപത്തുള്ള ആദാം പട്ടണത്തിനരികെ (3:16)

6. അരാബയിലെ കടല്‍ ?
ഉപ്പുകടല്‍ (3:16)

7. യോര്‍ദ്ദാന്‍ കടന്ന യിസ്രായേല്‍ ജനം പാളയമിറങ്ങിയതെവിടെ?
യെരിഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്‍ഗാലില്‍ (4:20)

8. യിസ്രായേല്‍മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്യിച്ചത് എവിടെവച്ച്?
അഗ്രചര്‍മ്മ ഗിരിയിങ്കല്‍ വച്ചു (5:3)

9. യിസ്രായേല്‍മക്കളെ രണ്ടാമത് പരിച്ഛേദന ചെയ്തതാര്?
യോശുവ. തീക്കല്ലുകൊണ്ടു കത്തിയുണ്ടാക്കി (5:3)

10. മന്ന നിന്നു പോയ സ്ഥലം?
ഗില്‍ഗാല്‍ (15:12,10)

11. യോശുവ യഹോവയുടെ സൈന്യത്തിന്റെ അധിപതിയെ കണ്ട സ്ഥലം?
യെരീഹോവിന്നു സമീപം (15:13)