Tuesday, June 29, 2010

1ശമുവേല്‍ 6 , 7 , 8 , 9 , 10

1. യഹോവയുടെ പെട്ടകം എത്രനാള്‍ ഫെലിസ്ത്യദേശത്ത് ആയിരുന്നു?
ഏഴുമാസം (6:1)

2. യഹോവയുടെ പെട്ടകം വിട്ടയ്ക്കുമ്പോള്‍ പ്രായശ്ചിത്തമായി എന്തുകൂടി നല്‍കണമെന്നാണ് പുരോഹിത്ന്മാരും പ്രശ്നക്കാരും പറഞ്ഞത്?
ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിനു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും (6:4)

3. ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം യിസ്രായേലിലേക്ക് തിരിച്ചു കൊടൂത്തത് എങ്ങനെ ? ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ട് പശുക്കളെ കൊണ്ടൂവന്നു വണ്ടികെട്ടി അതില്‍ യഹോവയുടെ പെട്ടകം വച്ചു. പൊന്നുകൊണ്ടൂള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയില്‍ വച്ചു. ആ പശുക്കള്‍ നേരെ ബേത്ത്-ശേമശിലേക്കുള്ള വഴിക്ക് പോയി (6:10-11)

4. ഫെലിസ്ത്യദേശത്തുനിന്ന് യഹോവയുടെ പെട്ടകവുമായി വന്ന പശുക്കള്‍ നിന്നത് എവിടെ?
ബേത്ത്-ശെമെശ്യനായ യോശുവയുടെ വയലില്‍ (1:14)

5. ബേത്ത്-ശെമെശ്യരുടെ ആവിശ്യപ്രകാരം കിര്‍‌യ്യത്ത് - യെ‌യാരീം നിവാസികള്‍ വന്നു യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ?
കുന്നിന്മേല്‍ അബീനാദാബിന്റെ വീട്ടില്‍ (7:1)

6. യഹോവയുടെ പെട്ടകം സൂക്ഷിക്കുന്നതിനായി കിര്‍‌യ്യത്ത് - യെ‌യാരീം നിവാസികള്‍ ശുദ്ധീകരിച്ചതാരെ ?
അബീനാദാബിന്റെ മകനായ എലെയാസാരിനെ (7:1)

7. ശമുവേലിന്റെ വീട് (പാര്‍ത്തത് ) എവിടെയായിരുന്നു?
രാമയില്‍ (7:17)

8. ശമുവേല്‍ ന്യായപാലനം നടത്തിയിരുന്ന സ്ഥലങ്ങള്‍ ?
ബേഥേല്‍ , ഗില്ഗാല്‍ , മിസ്പ , രാമ (7:16)

9. ശമുവേലിന്റെ മക്കള്‍ ?
യോവേല്‍ , അബീയാവു (8:2)

10. യിസ്രായേല്‍ മക്കള്‍ലില്‍ ഏറ്റവും കോമളനായ പുരുഷന്‍?
ശൌല്‍ (9:2)

11. പൂജാഗിരിയിലെ വിരുന്നുശാലയിലെ വിരുന്നില്‍ ക്ഷണിക്കപെട്ടവര്‍ എത്രപേരുണ്ടായിരുന്നു?
ഏകദേശം മുപ്പതുപേര്‍ (9:22)

12. യഹോവ തന്റെ അവകാശത്തിനു പ്രഭുവായി അഭിഷേകം ചെയ്തത് ആരെ?
ശൌലിനെ (10:1)

13. യിസ്രായേലിന്റെ ആദ്യ രാജാവായി തിരഞ്ഞെടുക്കപ്പെട്ടവന്‍ ?
ശൌല്‍ (10:24)

Monday, June 28, 2010

1ശമുവേല്‍ 1 , 2 , 3 , 4 , 5

1. എല്ക്കാനയുടെ ഭാര്യമാര്‍ ?
ഹന്നാ , പെനിന്നാ (1:2)

2. പുരോഹിതനായ ഏലിയുടെ പുത്രന്മാര്‍ ?
ഹൊഫ്നിയും ഫീനെഹാസും (1:3)

3. യഹോവയുടെ സന്നിധിയില്‍ പ്രര്‍ത്ഥിച്ചപ്പോള്‍ ഹൃദയംകൊണ്ട് സംസാരിച്ചവള്‍ ? ഹന്നാ (1:13)

4. യഹോവയോട് അപേക്ഷിച്ച് വാങ്ങിയതിനാല്‍ ഹന്നാ തന്റെ മകന് ഇട്ട പേര് ? ശമുവേല്‍ (1:20)

5. ശമുവേലിന്റെ മാതാപിതാക്കള്‍ ?
എല്ക്കാന , ഹന്നാ

6. ജീവപര്‍‌യ്യന്തം യഹോവയ്ക്ക് നിവേദിതനായവന്‍ ?
ശമുവേല്‍ (1:23)

7. പഞ്ഞിനൂല്‍ കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തു പോന്നവന്‍ ?
ശമുവേല്‍ ബാലന്‍ (2:18)

8. ഭവനത്തിലെ സന്താനമൊക്കയും പുരുഷപ്രായത്തില്‍ മരിക്കും , ഭവനത്തില്‍ ഒരു നാളും ഒരു വൃദ്ധന്‍ ഉണ്ടാകയുമില്ല എന്ന് ദൈവപുരുഷന്‍ ആരുടെ ഭവനത്തെക്കുറിച്ചാണ് ഏലിയോട് പറഞ്ഞത് ?
ഏലിയുടെ ഭവനത്തെക്കുറിച്ച് (2:32,34)

9. യഹോവയുടെ വിശ്വ്വസ്ത പ്രവാചകന്‍ ?
ശമുവേല്‍ (3:20)

10. ദൈവത്തിന്റെ പെട്ടകം ഫ്ലിസ്ത്യരുടെ കൈവശമായത് എങ്ങനെ?
1ശമുവേല്‍ 4 :1-11

11. യഹോവയുടെ ആലയത്തിന്റെ പടിവാതില്ക്കല്‍ ആസനത്തില്‍ നിന്നു പിറകോട്ടുവീണു കഴുത്തൊടിഞ്ഞു മരിച്ചവന്‍ ?
ഏലി (4:18)

12. ഏലി എത്ര സംവത്സരം യിസ്രായേലിനു ന്യായപാലനം ചെയ്തു?
40 സംവത്സരം (4:18)

13. ഏലി മരിക്കുമ്പോള്‍ അവന്റെ പ്രായം?
98 വയസ്സ് (4:15)

14. ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ?
അസ്‌തോദിലെ ദാഗോന്റെ ക്ഷേത്രത്തിലേക്ക് (5:1,2)

15. ദൈവത്തിന്റെ പെട്ടകം അസ്തോദില്‍ ഇരുന്നതുകൊണ്ട് അവര്‍ക്ക് സംഭവിച്ചത് എന്ത്? മൂലരോഗം ബാധിച്ചു (5:6)

16. അസ്തോദില്‍ നിന്ന് യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ? ഗത്തിലേക്ക് (5:8)

17. ഗത്ത് പട്ടണക്കാരെ മൂലരോഗം ബാധിച്ചപ്പോള്‍ അവര്‍ യഹോവയുടെ പെട്ടകം കൊടുത്തയിച്ചത് എവിടേക്ക് ?
എക്രോനിലേക്ക് (5:10)

18. ഏത് പട്ടണത്തിലെ നിലവിളിയാണ് ആകാശത്തില്‍ കയറിയത് ? എക്രോന്‍ പട്ടണത്തിലെ (5:12)

രൂത്ത് 1 , 2 , 3 , 4

1. ക്ഷാമകാലത്ത് യെഹൂദയിലെ ബേത്ത്ലേഹെമില്‍നിന്ന് മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയവന്‍?
എലീമേലെക് (1:1)


2. എലീമേലെകിന്റെ ഭാര്യ ?
നൊവൊമി (1:2)

3. എലീമേലെകിന്റെ പുത്രന്മാര്‍ ?
മഹ്ലോന്‍ , കില്യോന്‍ (1:2)

4. നൊവൊമിയുടെ മരുമക്കള്‍ ?
ഒര്‍പ്പ , രൂത്ത് (1:4)

5. രൂത്ത് ആരുടെ ഭാര്യയായിരുന്നു?
മഹ്ലോന്‍(4:10)

6. നൊവൊമിയുടെ കൂടെ മോവാബില്‍ നിന്ന് ബേത്ത്ലേഹേമിലേക്ക് പോയ മരുമകള്‍ ?
രൂത്ത് (1:19,22)

7. തന്നെ മാറാ എന്ന് വിളിക്കാന്‍ ആവിശ്യപ്പെട്ടവള്‍ ?
നൊവൊമി (1:20)

8. നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലൈന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന മഹാധനികനായ ചാര്‍ച്ചക്കാരന്‍ ?
ബോവസ് (2:1)

9. കതിര്‍പറക്കാനായി രൂത്ത് പോയത് ആരുടെ വയലിലേക്കാണ് ?
ബോവസിനുള്ള വയലില്‍ (2:3)

10. രൂത്ത് വൈകുന്നേരം വരെ പെറുക്കിയ കറ്റ മെതിച്ചപ്പോള്‍ എത്രയുണ്ടായിരുന്നു ?
ഏകദേശം ഒരു പറ യവം (2:17)

11. യവം തൂറ്റുന്ന രാത്രിയില്‍ ബോവസിന്റെ കാല്‍ക്കല്‍ കിടന്ന രൂത്തിന് ബോവസിന് എത്ര യവം നല്‍കി?
ആറിടങ്ങഴി യവം (3:15)

12. വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ യിസ്രായേലില്‍ ചെയ്തിരുന്നത് എന്ത് ?
ഒരുത്തന്‍ ചെരുപ്പൂരി മറ്റെവന് കൊടുക്കും (4:7)

13. രൂത്തിന്റെ മകന്‍ ?
ഓബേദ് (4:17)

14. ഓബേദിനു ധാത്രിയായവള്‍ ?
നൊവൊമി (4:16)

15. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ?
ഓബേദ് (4:17)

16. ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയായ മരുമകള്‍ ?
രൂത്ത് (4:15)

ന്യായാധിപന്മാര്‍ 16 , 17 , 18 , 19 , 20 , 21

1. ശിംശോന്റെ മഹാശക്തി ന്തില്‍ എന്നറിയാന്‍ ദെലീലയ്ക്ക് ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ബാഗ്ദാനം ചെയ്തത് എന്ത്?
ഓരോരുത്തന്‍ ആയിരത്തൊരുന്നൂറു വെള്ളിപ്പണം (16:5)

2. അമ്മയുടെ ഗര്‍ഭം മുതല്‍ ദൈവത്തിനു വ്രതസ്ഥന്‍ ആയവന്‍ ?
ശിംശോന്‍ (16:17)

3. ഫെലിസ്ത്യരുടെ ദേവന്‍ ?
ദാഗോന്‍ (16:23)

4. ജീവകാലത്ത് കൊന്നവരെക്കാള്‍ അധികമായി മരണസമയത്ത് കൊന്നവന്‍ ? ശിംശോന്‍ (16:30)

5. ശിംശോനെ അടക്കം ചെയ്തത് എവിടെ?
സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മനോഹയുടെ ശ്മശാനസ്ഥലത്തു (16:31)

6. കളവെടുത്ത ആയിരത്തൊരുന്നൂറുവെള്ളിപ്പണം അമ്മെക്കു മടക്കി കൊടുത്തവന്‍ ? മീഖാവു (17 :3 , 1)

7. മീഖാവുവിന്റെ ദേവന്മാരെയും പുരോഹിതന്മാരെയും അപഹരിച്ചു കൊണ്ടുപോയവര്‍ ? ദാന്യര്‍ (18:23,24)

8. തങ്ങള്‍ ചുട്ടുകളഞ്ഞ പട്ടണം വീണ്ടും പണതതിനുശേഷം ദാന്യര്‍ അതിനു നല്‍കിയ പേര്?
ദാന്‍ (18:29)

9. ദാന്‍ പട്ടണത്തിന്റെ പഴയ പേര് ?
ലയീസ് (18:29)

10. യിസ്രായേല്‍‌മക്കളില്ലാത്ത നഗരം ?
യെബൂസ്യനഗരം (19:11,12)

11. ബെന്യാമീന്യരോടു പടവെട്ടുവാന്‍ ആരു മുമ്പനായി പോകുവാനാണ് യഹോവ അരുളി ചെയ്തത് ?
യെഹൂദാ (20:18)

12. തങ്ങളില്‍ ആരുടേയും മകളെ ഒരു ബെന്യാമീന്യന്നു ഭാര്‍‌യ്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ ശപഥം ചെയ്തത് എവിടെവെച്ച്?
മിസ്പയില്‍‌വെച്ച് (21:1)

13. യിസ്രായേലില്‍ നിന്ന് അറ്റുപോയ ഗോത്രം?
ബെന്യാമിന്‍ ഗോത്രം (21:6)

14. ആണ്ടു തോറും യഹോവയ്ക്ക് ഉത്സവം നടക്കുന്നത് എവിടെ?
ശീലോവില്‍ (21:19)

Saturday, June 26, 2010

ന്യായാധിപന്മാര്‍ 11 , 12 , 13 , 14 , 15

1. പരാക്രമശാലിയെങ്കിലും വേശ്യാപുത്രന്‍ ആയിരുന്നവന്‍?
ഗിലെയാദ്യനായ യിഫ്താഹ് (11:1)

2. യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടുപാര്‍ത്ത സ്ഥലം ?
തോബ് ദേശം (11:4)

3. യഹോവയ്ക്ക് നേര്‍ന്ന നേര്‍ച്ച പ്രകാരം സ്വന്തം മകളെ ഹോമയാഗമായി അര്‍പ്പിച്ചവന്‍ ?
യിഫ്താഹ് (11:31 , 34 , 39)

4. യിഫ്താഹിന്റെ ന്യായപാലന കാലം ?
ആറു സംവത്സരം (12:7)

5. യിഫ്താഹിനു ശേഷം ഏഴ് സംവത്സരം ന്യായപാലകന്‍ ആയവന്‍ ?
ഇബ്‌സാന്‍ (12:8)

6. അഗ്നിജ്വാല യാഗപീഠത്തിന്മേല്‍ നിന്നു ആകാശത്തിലേക്ക് പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടി കയറിപ്പോയത് ആരുടെ മുന്നില്‍ വച്ചാണ് ?
മനോഹയുടേയും ഭാര്യ്യയുടേയും മുന്നില്‍‌ വച്ച് (13:19-20)

7. ശിംശോന്റെ പിതാവ് ?
മനോഹ (13:24)

8. യഹോവയുടെ ആത്മാവ് ശിംശോനെ ഉദ്യമിപ്പിച്ച്ത്തുടങ്ങിയത് എവിടെവച്ച് ?
സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനില്‍ വച്ചു.

9. ശിംശോന്റെ ജനനം .
ന്യാധിപന്മാര്‍ 9

10. ബാലസിംഹത്തെ ആട്ടിന്‍‌കുട്ടിയെപ്പോലെ കീറിക്കളഞ്ഞവന്‍ ?
ശിംശോന്‍ ( 14:6)

11. ശിംശോന്റെ ഭാര്യയേയും അവളുടെ അപ്പനേയും തീയിലിട്ട് ചുട്ടുകളഞ്ഞതാര് ?
ഫെലിസ്ത്യര്‍ (15:6)

12. തന്റെ ഭാര്യയേയും അവളുടെ അപ്പനേയും കൊന്നതിന് പ്രതികാരം ചെയ്തതിനുശേഷം ശിംശോന്‍ പാര്‍ത്തത് എവിടെ ?
ഏതാം‌പാറയുടെ ഗഹ്വരത്തില്‍ (15:7)

13. കഴുതയുടെ പച്ചത്താടിയെല്ലുകൊണ്ട് ആയിരം പേരെ കൊന്നവന്‍ ?
ശിംശോന്‍ (15:15)

14. ശിംശോനുവേണ്ടി ദൈവം ഒരു കുഴി പിളരുമാറാക്കി അതില്‍ നിന്നു വെള്ളം പുറപ്പെടുവിച്ച സ്ഥലം ?
ഏന്‍-ഹക്കോരേ (ലേഹി) (15:19)

15. ശിംശോന്‍ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു എത്ര സംവത്സരം ന്യായപാലനം ചെയ്തു ?
20 സംവത്സരം (15:20)

Friday, June 25, 2010

ന്യായാധിപന്മാര്‍ 6 , 7 , 8 , 9 , 10

1. യഹോവയുടെ ദൂതന്‍ ഇരുന്ന സ്ഥലം ?
ഒഅഫ്രയില്‍ അബിയേസ്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ (6:11)

2. അബിയേസ്യനായ യോവാശിന്റെ മകന്‍ ?
ഗിദെയോന്‍ (6:11)

3. പാറയില്‍ നിന്ന് തീ പുറപ്പെട്ട സംഭവം?
ന്യായാധിപന്മാര്‍ 6:21

4. ഗിദെയോന്‍ യഹോവയ്ക്ക് പണിത യാഗപീഠത്തിന് യഹോവ ഇട്ട പേര് ?
ശലോം (6:24)

5. ബാലിന്റെ ബലിപീഠം ഇടിഞ്ഞു കളഞ്ഞതിന്റെ ഫലമായി ഗിദെയോന് ലഭിച്ച പേര് ? യെരുബ്ബാല്‍ (6:38 .. 25-38)

6. ഗിദെയോന്റെ ബാല്യക്കാരന്‍ ?
പൂര (7:10)

7. ഗിദെയോനെ അടക്കം ചെയ്തത് എവിടെ ?
അബിയേസ്രിയര്‍ക്കുള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ (7:32)

8. തന്റെ എഴുപതു സഹോദരന്മാരെ ഒരു കല്ലിന്മേല്‍ വച്ച് കൊന്നവന്‍ ?
യെരുബ്ബാലിന്റെ മകനായ അബീമേലെക് (9:5)

9. അബീമേലക്കിന്റെ കൈയ്യില്‍ നിന്ന് രക്ഷപെട്ട സഹോദരന്‍ ?
യെരുബ്ബാലിന്റെ ഇളയമകനായ യോഥാം (9:5)

10. അബീമേലക്കിനെ രാജാവാക്കിയത് എവിടെ വച്ച് ?
ശെഖേമിലെ ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കല്‍വച്ചു (9:6)

11. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ പറഞ്ഞതാര് ? യോഥാം (9:7)

12. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ ?
ന്യായാധിപന്മാര്‍ 9 : 8-15

13.തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് യോഥാം പാര്‍ത്തത് എവിടെ ? ബേരില്‍ (9:21)

14. തിരികല്ലിന്റെ പിള്ള വീണ് തലയോടു തകര്‍ന്നവന്‍ ?
അബീമേലെക് (9:53)

15. അബീമേലെക് മരിച്ചതെങ്ങനെ ?
ന്യായാധിപന്മാര്‍ 9 : 50 -55

16. അബീമേലെക്കിനു ശേഷം യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റവന്‍ ?
ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ (10:1)

17. തോലാ യിസ്രായേലിനെ എത്ര സംവത്സരം ന്യായപാലനം ചെയ്തു?
23 സംവത്സരം (10:2)

18. തോലായ്ക്കു ശേഷം 22 സംവത്സരം യിസ്രായേലിനെ ന്യായപാലനം ചെയ്തവന്‍ ? ഗിലെയാദ്യനായ യായീര്‍ (10:3)

Thursday, June 17, 2010

ന്യായാധിപന്മാര്‍ 1 , 2 , 3 , 4 , 5

1. യോശുവയുടെ മരണ ശേഷം കനാന്യരോട് യുദ്ധം ചെയ്‌വാന്‍ യിസ്രായേല്‍മക്കളില്‍ നിന്ന് ആദ്യം പുറപ്പെട്ടതാര് ?
യെഹൂദാ (1:4)

2. ആരുടെ മേശയിന്‍ കീഴില്‍ നിന്നാണ് കൈകാലുകളുടെ തള്ളവിരല്‍ മുറിച്ച എഴുപതു രാജാക്കന്മാര്‍ പെറുക്കിത്തിന്നിരുന്നത് ?
അദോനി - ബേസെകിന്റെ (1:7)

3. ബേഥേലിന്റെ പഴയപേര് ?
ലൂസ് (1:23)

4. യഹോവ ന്യാധിപന്മാരെ എഴുന്നേല്‍പ്പിച്ചതെന്തിന് ?
യിസ്രായേല്‍ മക്കളെ കവര്‍ച്ചക്കാരുടെ കൈയ്യില്‍ നിന്നു രക്ഷിക്കുന്നതിനുവേണ്ടി (2:16)

5. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍‌രിശാഥയിമിനെ യിസ്രായേല്‍മക്കള്‍ എത്ര സംവത്സരമാണ് സേവിച്ചത് ?
എട്ടു സംവത്സരം (3:8)

6. കൂശന്‍‌രിശാഥയിമിന്റെ അടുക്കല്‍ നിന്നു യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ യഹോവ രക്ഷകനായി എഴുന്നേല്‍പ്പിച്ചതാരെ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ (3:9)

7. യിസ്രായേലിന്റെ ന്യായാധിപനായി എന്ന് പേര് പറഞ്ഞിരിക്കുന്ന ആദ്യ ആള്‍ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേല്‍ (3:10)

8. മോവാബ് രാജാവായ എഗ്ലോനെ യിസ്രായേല്‍ മക്കള്‍ സേവിച്ച സംവത്സരങ്ങള്‍ ?
പതിനെട്ട് സംവത്സരം (3:14)

9. എഗ്ലോനില്‍ നിന്ന് യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ രക്ഷകനായി യഹോവ എഴുന്നേല്‍പ്പിച്ചവന്‍ ?
ബെന്യാമീനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ (3:15)

10. ഏഹൂദിനു ശേഷം യിസ്രായേല്‍ മക്കള്‍ക്കു രക്ഷകനായവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)

11. ഒരു മുടിങ്കോല്‍ കൊനു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)

12. കനാന്യരാജാവായ യാബീന്റെ സേനാപതി ?
സീസെരാ (4:2)

13. യിസ്രായേലിനെ ന്യായപാലനം ചെയ്ത പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍‌യ്യയായ ദബോരാ (4:4)

14. എഫ്രയീം പര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്ന പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍‌യ്യയായ ദബോരാ (4: 5)

15. യാബീന്റെ സേനാപതിയായ സീസെരെയും സൈന്യത്തേയും തോല്പിച്ചവന്‍ ?
അബീനോവാമിന്റെ മകനായ ബാരാക് (4:14)

16. രഥത്തില്‍ നിന്നറങ്ങി സീസെരാ കാല്‍നടയായി ഓടിപ്പോയത് എവിടേക്ക് ?
കേന്യനായ ഹേബെരിന്റെ ഭാര്‍‌യ്യ യായേലിന്റെ കൂടാരത്തിലേക്ക് (4:17)

17. സീസെരാ കൊല്ലപ്പെട്ടത് എങ്ങനെ ?
ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി (4:21)

18. കൂടാരവാസിനീ ജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍ ?
യായോലോ (5:24)

Saturday, June 12, 2010

യോശുവ 21 , 22 , 23 , 24

1. അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കു ലഭിച്ച അവകാശം ?
പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും (21:19)

2. യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കു എല്ലാം കൂടി ലഭിച്ച അവകാശ പട്ടണങ്ങള്‍ ?
48 പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും (21:41)

3. മനശ്ശെയുടെ പാതിഗോത്രത്തിനു മോശെ അവകാശം കൊടുത്തത് എവിടെ ? ബാശാനില്‍ (22:7)

4. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ കൈവശമാക്കിയിരുന്ന അവകാശ ദേശം ?
ഗിലെയാദ് ദേശം ( 22:9)

5. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാന്‍ ദേശത്തിന്റെ കിഴക്കു പുറത്തു യോര്‍ദ്ദാന്യ പ്രദേശങ്ങളില്‍ പണിത യാഗപീഠത്തിന്റെ
പേര് ?
ഏദ് (22:11 , 34)

6. അവകാശങ്ങള്‍ എല്ലാം നല്‍കിയതിനു ശേഷം യോശുവ യിസ്രായേല്‍ ഗോത്രങ്ങളേയെല്ലാം വിളിച്ചു കൂട്ടിയതെവിടെ ?
ശേഖേമില്‍ (24:1)

7. ഏശാവിന് യഹോവ അവകാശമായി കൊടുത്ത സ്ഥലം ?
സേയീര്‍ പര്‍വ്വതം (24:4)

8. യഹോവയെ സേവിക്കേണ്ടതിനു യിസ്രായേല്‍ മക്കള്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിനു സാക്ഷികള്‍ ?
യിസ്രായേല്‍ മക്കള്‍ തന്നെ (24:22)

9. യോശുവ ജനവുമായി ഒരു നിയമം ചെയ്ത് അവര്‍ക്കു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ച സ്ഥലം ?
ശെഖേം (24:25)

10. യിസ്രായേല്‍ മക്കളുടെ ദൈവത്തെ യിസ്രായേല്‍ മക്കള്‍ നിഷേധിക്കാതിരിക്കേണ്ടതിനു സാക്ഷിയായി ഇരുന്നതെന്ത് ?
യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലകത്തിന്‍ കീഴെ യോശുവ നാട്ടിയ വലിയ കല്ല് (24:26)

11. യോശുവ മരിക്കുമ്പോള്‍ അവന്റെ പ്രായം ?
110 വയസ് (24:29)

12. യോശുവയെ അടക്കിയ സ്ഥലം ?
എഫ്രയിം പര്‍വ്വതത്തിലുള്ള തിമ്നാത്ത് - സേര- ഹില്‍ ഗായസ് മലയുടെ വടക്കുവശത്ത് (24:30)

13.യിസ്രായേല്‍മക്കള്‍ മിസ്രായേമില്‍ നിന്നു കൊണ്ടുവന്ന യോസഫിന്റെ അസ്ഥികളെ അടക്കം ചെയ്തത് എവിടെ ?
ശെഖേമില്‍, യാക്കോബ് ശേഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറുവെള്ളിക്കാശിനു വാങ്ങിയിരുന്ന നിലത്തു (24:32)

14. അഹരോന്റെ മകനായ എലെയാസരെ അടക്കിയ സ്ഥലം ?
അവന്റെ മകനായ പ്ജീനെഹാസിനു എഫ്രിയീം പര്‍വ്വതത്തില്‍ കൊടുത്തിരുന്ന കുന്നില്‍ (24:33)

Friday, June 11, 2010

യോശുവ 16 , 17 , 18 , 19 , 20

1. എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തവര്‍?
കനാന്യര്‍ (16:10)

2. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനുമായവന്‍ ?
മാഖീര്‍ (17:1)

3. യുദ്ധവീരനായ മാഖീറിന് ലഭിച്ച അവകശം ?
ഗിലെയാദും ബാശാനും (17:1)

4. യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചു കൊടുത്തത് എവിടെവച്ച് ?
ശീലോവില്‍ യഹോവയുടെ സന്നിധിയില്‍ വച്ചു (18:10)

5. ബെന്യാമിന്‍ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എത്ര ?
പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (18:22)

6. ശിമയോന്‍ മക്കളുടെ ഗോത്രത്തിനു ലഭിച്ച അവകാശം ?
17 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19: 6,7)

7. സെബൂലന്‍‌മക്കള്‍ക്കു കുടുംബംകുടുംബമായി ലഭിച്ച അവകാശം?
12 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:15)

8. യിസ്സാഖാര്‍ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
16 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:22)

9. ആശേര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
22 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:22)

10. നഫ്താലിമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
19 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:38)

11. ഏഴാമത് നറുക്കുവീണ ഗോത്രം?
ദാന്‍ മക്കളുടെ ഗോത്രം (19:40)

12. യോശുവയ്ക്ക് ലഭിച്ച അവകാശം ?
എഫ്രയിം മലനാട്ടിലുള്ള തിമ്നത്ത് - സേരഹ് (19:50)

13. എന്താണ് സങ്കേത നഗരം ?
അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാനോടിപ്പോകേണ്ട(തിനു യഹോവ മോശമുഖാന്തരം കല്പിച്ച) പട്ടണങ്ങളാണ് സങ്കേതനഗരം. (20:1-4)
അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍ മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ആണ് സങ്കേതനഗരം (20:9)

14. അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ എന്നുവരെയാണ് സങ്കേത നഗരത്തില്‍ പാര്‍ക്കേണ്ടത് ?
അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ (20:6)

15. സങ്കേത നഗരങ്ങള്‍ ?
നഫ്താലിമലനാട്ടില്‍ ഗലീലയിലെ കേദെശും ,
എഫ്രയീംമലനാട്ടില്‍ ശെഖേമും ,
യെഹൂദാമല നാട്ടില്‍ ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബയും ,
കിഴക്കു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ രൂബേന്‍ ഗോത്രത്തില്‍ സമഭൂമിയിലുള്ള ബേസെരും ,
ഗിലെയാദില്‍ ഗാദ് ഗോത്രത്തില്‍ രാമോത്തും
ബാശാനില്‍ മനശ്ശെഗോത്രത്തില്‍ ഗോലാനും (20:7,8)

Wednesday, June 9, 2010

യോശുവ 11 , 12 , 13 , 14 , 15

1. ഹാസോര്‍ രാജാവ് ?
യാബീന്‍ (11:1)

2. ഹാസോര്‍ രാജാവും സംഘവും യിസ്രായേലിനോടു യുദ്ധം ചെയ്‌വാന്‍ പാളയമിറങ്ങിയത് എവിടെ ?
മേരോം തടാകത്തിനരികെ (11:5)

3. ഹെശ്‌ബോനില്‍ പാര്‍ത്തിരുന്ന അമോര്യ്യ രാജാവ് ?
സീഹോന്‍ (12:2)

4. യിസ്രായേല്‍ മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ പ്രശ്നക്കാരന്‍ ? ബിലെയാം (13:22)

5. എത്ര ഗോത്രങ്ങള്‍ക്കാണ് മോശ യോര്‍ദ്ദാനക്കരെ അവകാശം കൊടുത്തത് ? രണ്ടരഗോത്രങ്ങള്‍ക്കു (14:3)

6. കെനിസ്യനായ യെഫുന്നയുടെ മകനായ കാലേബിന്നു അവകാശമായി ലഭിച്ചത് ? ഹെബ്രോന്‍ (14:14)


7. കാലേബിന്നു അവകാശമായി ഹെബ്രോന്‍ ലഭിച്ചതിനു കാരണം ?
അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ട് (14:14)

8. അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണം ?
ഹെബ്രോന്‍ (15:13)

9. കാലേബിന്റെ മകള്‍ ?
അക്‍സ (15:16)

10. നീരുറവകളെ അനിഗ്രഹമായി അപ്പനോട് ചോദിച്ചതാര് ?
കാലേബിന്റെ മകള്‍ അക്‍സ (15:19)

Wednesday, June 2, 2010

യോശുവ 6 , 7 , 8 , 9 , 10

1. യഹോവയുടെ പെട്ടകവുമായി യിസ്രായേള്‍ മക്കള്‍ യെരിഹോം പട്ടണത്തെ ചുറ്റിയ ദിവസം?
ഏഴുദിവസം (6:4)

2. ഏഴാം ദിവസം യഹോവയുടെ പെട്ടകവുമായി യിസ്രായേല്‍ മക്കള്‍ യെരിഹോം പട്ടണം ചുറ്റിയത് എത്ര പ്രാവിശ്യം ?
ഏഴ് (6:15)

3. യിസ്രായേല്‍ മക്കള്‍ പിടിച്ചെടുത്ത യെരിഹോം പട്ടണത്തില്‍ ജീവനോടെ അവശേഷിപ്പിച്ചതാരെ?
രാഹാബിനേയും അവളുടെ അപ്പനേയും അമ്മയെയും സഹോദരന്മാരെയും (6:23)

4. യെരിഹോം പട്ടണത്തില്‍ നിന്ന് ശപഥാര്‍പ്പിത വസ്തുവില്‍ചിലത് എടൂത്തതാര് ? യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ (7:2)

5. ഹായി പട്ടണക്കാര്‍ കൊന്ന യിസ്രായേല്‍ മക്കളുടെ എണ്ണം ?
മുപ്പത്താറോളം (8:5)

6. ആഖാന്‍ എടൂത്ത ശപഥാര്‍പ്പിത വസ്തുക്കള്‍ ഏവ?
വിശേഷ്യമായൊരു ബാബിലോന്യ മേലങ്കി, 200 ശേക്കല്‍ വെള്ളി, 50 ശേക്കല്‍ തൂക്കമുള്ള ഒരു പൊന്‍ കട്ടി (8:21)

7. ആഖാനയും അവനുള്ള സകലത്തെയും കല്ലെറിഞ്ഞ് തീയില്‍ ഇട്ട് ചുട്ടുകളഞ്ഞ സ്ഥലം?
ആഖോര്‍ താഴ്വര (8:24,25)

8. പതിയിരുപ്പുകാര്‍ ഹായി പട്ടണം പിടിച്ചടക്കാനായി യഹോവയുടെ കല്പന പ്രകാരം യോശുവ ചെയ്തത് എന്ത്?
യോശുവ തന്റെ കൈയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്ത്. (8:18,26)

9. കൊല്ലപ്പെട്ട ഹായിപട്ടണക്കാര്‍ ?
പന്തീരായിരം പേര്‍ (8:25)

10. യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് യാഗപീഠം പണിതത് എവിടെ ?
ഏബാല്‍ പര്‍വ്വതത്തില്‍ (8:30)

11. സഭയ്ക്കും യഹോവ തിരഞ്ഞെടുക്കൂന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിനും വേണ്ടി വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിക്കപെട്ടവര്‍?
ഗിബെയോന്‍ നിവാസികള്‍ (9)

12. അഞ്ചു അമോര്‍‌യ്യ രാജാക്കന്മാര്‍ ആരെല്ലാം?
യെരുശലേം രാജാവു , ഹെബ്രോന്‍ രാജാവു , യര്‍മ്മൂത്ത് രാജാവു , ലാഖീശ് രാജാവു , എഗ്ലൊന്‍ രാജാവു (10:5)

13. അമോര്‍‌യ്യ രാജാക്കന്മാരുടെ പടജനത്തെ കല്ലുമഴയാല്‍ സംഹരിച്ചതെവിടെ?
ബേത്ത്-ഹോരോന്‍ ഇറക്കത്തില്‍‌വെച്ചു അസേക്കവരെ (10:10)

14. യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ദിവസം?
യഹോവ അമോര്‍‌യ്യരെ യിസ്രായേല്‍ മക്കളുടെ കൈയ്യില്‍ ഏല്പിച്ചു കൊടുത്ത ദിവസം (10:14,12)

15. യഹോവ ഏത് മനുഷ്യന്റെ വാക്കാണ് കേട്ട് അനുസരിച്ചത് ?
യോശുവ (10:13)

16. സൂര്യന്‍ ആകാശ മദ്ധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്ന ദിവസം?
യഹോവ അമോര്‍‌യ്യരെ യിസ്രായേല്‍ മക്കളുടെ കൈയ്യില്‍ ഏല്പിച്ചു കൊടുത്ത ദിവസം (10:13,12)

17. അമോര്‍‌യ്യ രാജാക്കന്മാര്‍ ഒളിച്ചതെവിടെ ?
മക്കേദയിലെ ഗുഹയില്‍ (10:16)