Saturday, October 30, 2010

2ശമുവേല്‍ 16 , 17 , 18 , 19 , 20 :: 2Samuel 16 , 17 , 18 , 19 , 20

1. മെഫിബോശെത്തിന്റെ ഭൃത്യനായ സീബ ദാവീദിനായി കൊണ്ടൂവന്നത് എന്തെല്ലാം? രണ്ടു കഴുതയുടെ പുറത്ത് ഇരുന്നൂറു അപ്പവും ന്‍ഊറു ഉണക്കം മുന്തിരിക്കൂലയും ന്‍ഊറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും(16:1)

2. ദാവീദിനേയും രാജഭൃത്യന്മാരെയൊക്കയും കല്ലുവാരി എറിയുകയും ദാവീദിനെ ശപിക്കുകയും ചെയ്തവന്‍ ?
ഗേരയുടെ മകന്‍ ശിമെയി (16:5)

3. അപ്പന്റെ വെപ്പാട്ടികളുടെ അടുത്ത് ചെന്നവന്‍?
അബ്‌ശാലോം (16:22)

4. ആരുപറയുന്ന ആലോചനയായിരുന്നു ദാവീദിനും അബ്‌സാലോമിനും ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നത്?
ആഹീഥോഫെല്‍ പറയുന്ന ആലോചന (16:23)

5. കിണറ്റില്‍ ഒളിച്ചിരുന്നവര്‍ ?
അഹീമാസും യോനാഥനും (17:18-20)

6. കെട്ടിഞാന്നു മരിച്ചവന്‍?
അഹീഥോഫെല്‍ (17:23)

7. യോവാബിനു പകരം അബ്‌ശാലോം സേനാധിപതി ആക്കിയതാരെ?
അമാസയെ (17:25)

8. അബ്‌ശാലോമിനോട് പട പുറപ്പെട്ടപ്പോള്‍ ദാവീദ് തന്റെ ജനത്തിന്റെ നെഠൃത്വം നല്‍കിയത് ആര്‍ക്കൊക്കെ?
യോവാബ് , അബീശായി ,ഇത്ഥായി എന്നിവര്‍ക്ക് (18:2)

9. ദാവീദിന്റെ കൂടെയുള്ള ജനവും അബ്‌ശാലോം‌മിന്റെ യിസ്രായെലും തമ്മില്‍ പടയുണ്ടായത് എവിടെ വെച്ച് ?
അഫ്രയിം വനത്തില്‍ വെച്ച് (18:6)

10. കോവര്‍ കഴുതപ്പുറത്ത് പോകുമ്പോള്‍ തലമുടി കരു‌വേലകത്തില്‍ പിടിപെട്ടിട്ടും ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങിക്കിടന്നവന്‍ ?
അബ്‌ശാലോം (18:9)

11. അബ്ശാലോം‌മിനെ കൊന്നതെങ്ങനെ?
അബ്‌ശാ‌ലോം കരുവേലകത്തില്‍ ജീവനോടെ തൂങ്ങിക്കിടക്കുമ്പോള്‍ യോവാബ് മൂന്നു കുന്തം അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി. യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്നു അബ്-സാമോം‌മിനെ അടിച്ചു കൊന്നു (18:14-15)

12. ദാവീദിന്റെ ജനത്തിന്റെ സദ്വര്‍ത്തമാന ദൂതന്‍ ?
സാദോക്കിന്റെ മകനായ അഹീമാസ് (18:19-20)

13. അബ്‌ശാലോം കൊല്ലപ്പെട്ട വിവരം ദാവീദിനെ അറിയിച്ചതാര്?
കൂശ്യന്‍ (18:32)

14. ദാവീദ് രാജാവിനെ എതിരേറ്റ് യോര്‍ദ്ദാന്‍ കടത്തിക്കോണ്ട് ‌പോരേണ്ടതിനു യെഹൂദാ പുരു‌ഷന്മാര്‍ ചെന്നത് എവിടേക്ക് ?
ഗില്‍‌ഗാലില്‍ (19:15)

15. ശൌലിന്റെ ഗൃഹവിചാരകന്‍ ?
സീബ (19:17)

16. ദാവീദ്‌ രാജാവ് സമാദാനത്തോടെ മടങ്ങിവരുന്നതുവരെ തന്റെ കാലിനു രക്ഷചെ‌യ്‌കയോ വസ്ത്രം അലക്കിക്കുകയോ ചെയ്യാതിരുന്നവന്‍?
ശൌലിന്റെ മകനായ മെഫീബോശെത്ത് (19:25)

17. ദാവീദ് മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്ത് അവന് ഭക്ഷണ സാധനങ്ങള്‍ അയച്ചു കൊടുത്തിരുന്നവന്‍?
ഗിലെയാദ്യനായ ബര്‍സില്ലായി (19:32)

18. ദാവീദിങ്കല്‍ യിസ്രായേലിനു ഓഹരിയില്ല, യിശ്ശായിയുടെ മകങ്കല്‍ അവകാശവും ഇല്ല എന്ന് കാഹളം ഊതി പറഞ്ഞവന്‍?
ബിക്രിയുടെ മകനായ ശേബ (20:1)

19. യെഹൂദാ പുരുഷന്മാരെ മൂന്നുദിവസത്തിനകം വിളിച്ചു കൂട്ടിക്കോണ്ടുവരാന്‍ ദാവീദ് അയച്ചതാരെ? അമാസയെ (20:4)

20. അമാസകൊല്ലപ്പെട്ടത് എവിടെവെച്ച്?
ഗിബെയോനിലെ വലിയ പാറയുടെ അടുത്ത് (20:8,10)

21. ബിക്രിയുടെ മക്നായ ശേബയുടെ അന്ത്യം എങ്ങനെയായിരുന്നു ?
2 ശമുവേല്‍ 20 : 14-22

22. ക്രേത്യരുടേയും പ്ലേത്യരുടേയും നായകന്‍?
യെഹോയാദയുടെ മകനായ ബെനായാവു (20:23)

23. ദാവീദിന്റെ മന്ത്രി?
അബീലൂദിന്റെ മക്നായ യെഹോശാഫാത്ത് (20:25)

24. ദാവീദിന്റെ പുരോഹിതന്മാര്‍ ?
സാദോക്ക് , അബ്യാഥാര്‍ , യായീര്‍‌യ്യനായ ഈര (20:25,26)

25.ദാവീദിന്റെ രായസക്കാരന്‍ ?
ശെവാ (20:25)

Friday, October 15, 2010

2ശമുവേല്‍ 11 , 12 , 13 , 14 , 15

1.ഹിത്യനായ ഊരിയാവിന്റെ ഭാര്യ?
ബത്ത് - ശേബ (11:3)

2. ദാവീദിന്റെ ഏത് പ്രവൃത്തിയിലാണ് യഹോവയ്ക്ക് അനിഷ്ടം തോന്നിയത്?
പടയില്‍ മുന്നില്‍ നിര്‍ത്തി ഊരിയാവിനെ കൊല്ലിച്ചതും അവന്റെ ഭാര്‍‌യ്യയായ ബേത്ത്-ശേബയെ ഭാര്യയായി എടുത്തത്. (11)

3. തന്റെ അനിഷ്ടം ആരു മുഖാന്തരം ആണ് യഹോവ ദാവീദിനെ അറിയിച്ചത് ?
നാഥാന്‍ പ്രവാചകന്‍ മുഖാന്തരം (12:1)

4. ബത്ത് - ശേബ ദാവീദിനു പ്രസവിച്ച രണ്ടാമത്തെ മകന്‍ ?
ശലോമോന്‍ (12:24)

5. യഹോവയുടെ പ്രീതി നിമിത്തം ശലൊമോനു നാഥാന്‍ പ്രവാചകന്‍ വിളിച്ച പേര് ?
യെദീദ്യാവു (12:25)

6. ദാവീദിന്റെ മകനായ അബ്‌ശാലോമിന്റെ സഹോദരി?
തമാര്‍ (13:1)

7. താമാറില്‍ പ്രേമം തോന്നിയവന്‍ ?
ദാവീദിന്റെ മകനായ അം‌നോന്‍(13:2)

8. അം‌നോന്റെ സ്നേഹിതനായ ദാവീദിന്റെ ജ്യേഷ്ഠ്നായ ശിമെയുടെ മകന്‍?
യോനാദാബ് (13:3)

9. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ബാല്യക്കാര്‍ അമ്‌നോനെ അടിച്ചു കൊന്നത് ?
അബ്‌ശാലോം‌മിന്റെ (13:29)

10. അം‌നോനെ അടിച്ചു കൊന്നതിനു ശേഷം അബ്‌ശാലോം ഓടിപ്പോയത് ആരുടെ അടുക്കലേക്ക്?
ഗെശൂര്‍ രാജാവായ താല്‌മായിയുടെ അടുക്കലേക്ക് (13:27)

11. സഹോദരിയെ അവമാനിച്ചവന്‍?
അ‌മ്‌നോന്‍ (13:6-20)

12. അബ്-ശാലോം‌മിന്റെ മകള്‍?
താമാര്‍ (14:27)

13. അബ്‌ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചെതെങ്ങനെ?
15:1-6

14. ഹെബ്രോനിലെ രാജാവായി സ്വയം അവരോധിച്ച ദാവീദിന്റെ മകന്‍?
അബ്‌ശാലോം (15:10)

15. അബ്‌ശാലോം‌മിനെ ഭയന്നോടിയ ദാവീദ് ജനത്തോടു കൂടി നിന്നത് എവിടെ?
ബേത്ത് - മെര്‍ഹാക്കില്‍ (15:13)

16. ദാവീദിന്റെ നിര്‍ദ്ദേശ പ്രകാരം ദൈവത്തിന്റെ പെട്ടകം യെരുശലേം‌മിലേക്ക് തിരികെ കൊണ്ടു പോയതാര് ?
സാദോക്കും അബ്യാഥാരും (15:29)

17. അഹീഥോഫെലിന്റെ ആലോചനയെ വ്യര്‍ത്ഥമാക്കാന്‍ ദാവീദിന്റെ ആവിശ്യപ്രകാരം യെരു‌ശലേം പട്ടണത്തിലേക്ക് തിരികെ പോയ ദാവീദിന്റെ സ്നേഹിതന്‍?
ഹൂശായി (16:34,37)

Tuesday, October 12, 2010

2ശമുവേല്‍ 6 , 7 , 8 , 9 , 10

1. ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടില്‍ നിന്ന് യെരുശലേമിലേക്ക് കൊണ്ടു വരുമ്പോള്‍ പെട്ടകം കയറ്റിയ പുതിയ വണ്ടി തെളിയിച്ചതാര് ?
അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും , അഹ്യോവും (6:3)

2.ദൈവത്തിന്റെ പെട്ടകം കൈനീട്ടി പിടിച്ചതിനാല്‍ ദൈവം സംഹരിച്ചവന്‍?
ഉസ്സ

3. അബീനാദാബിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്ന ദൈവത്തിന്റെ പെട്ടകം ദാവിദ് സൂക്ഷിച്ചത് എവിടെ?
ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടില്‍ (6:10)

4. ദാവീദു രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തില്‍ അവനെ നിന്ദിച്ചവള്‍ ?
ശൌലിന്റെ മകളായ മീഖള്‍ (6:16)


5. ദാവീദിന്റെ മന്ത്രി?
അഹീലൂദിന്റെ മകന്‍ യെഹോശാഫാത് (8:16)

6. ദാവീദിന്റെ സെനധിപത്?
യോവാബ് (8:16)

7. ദൈവത്തിന്റെ ദയ കാണിക്കേണ്ടാതിനു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ എന്ന് ദാവീദ് രാജാവ് അന്വേഷ്വിച്ചതാരോടാണ് ?
ശൌലിന്റെ ഗൃഹത്തിലെ ഒരു ഭൃത്യനായ സീബായോട് (9:3)

8. യോനാഥന്റെ മകനായ മെഫീബോശെത്തേ ആരുടെ വീട്ടിലായിരുന്നു?
ലോദെബാരില്‍ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടില്‍ (9:4)

9. മെഫീബോശെത്തിന്റെ മകന്‍?
മീഖ (9:12)

10. ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനം വരെ മുറിപ്പിച്ച് അവരെ പറഞ്ഞയിച്ചവന്‍?
ഹാനൂന്‍ (10:4)

Monday, October 11, 2010

2ശമുവേല്‍ 1 , 2 , 3 , 4 , 5

1. അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു ദാവീദ് പാര്‍ത്തത് എവിടെ?
സിക്ലാഗില്‍(1:1)

2.ഏത് യഹൂദനഗരത്തില്‍ ചെല്ലാനാണ് ദാവീദിന് യഹോവയുടെ അരുളപ്പാടുണ്ടായത്?
ഹെബ്രോനിലേക്ക് (2:1)

3. ദാവീദിനെ യെഹൂദ ഗൃഹത്തിനു രാജാവായിട്ട് യെഹൂദ പുരുഷന്മാര്‍ അഭിഷേകം ചെയ്തത് എവിടെ വെച്ച് ?
ഹെബ്രോന്യ പട്ടണത്തില്‍ വെച്ച് (2:3)

4. ശൌലിനെ അടക്കം ചെയ്തത് ആര് ?
ഗിലെയാദിലെ യാബെശ് നിവാസികള്‍ (2:5)

5. ഗിലെയാദ്, അശൂരി, യിസ്രെയേല്‍,എഫ്രിയീം,ബെന്യാമിന്‍ എന്നിങ്ങനെ എല്ലാ യിസ്രായേല്യര്‍ക്കും ശൌലിന്റെ മകനായ ഐശ്-ബോശെത്തിനെ രാജാവാക്കിയതാര്?
ശൌലിന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്‌നേര്‍ (2:8)

6. സെരൂയയുടെ മൂന്നു പുത്രന്മാര്‍?
യോവാബ് , അബീശായി , അസാഹെല്‍ (2:18)

7. അസാ‍ഹേലിനെ വധിച്ചതാര് ?
അബ്‌നേര്‍ (2:23)

8. ദാവീദിന്റെ ആദ്യജാതന്‍?
അ‌മ്‌നോന്‍ (3:2)

9. ഹെബ്രോനില്‍ വെച്ചു ദാവീദിനു ജനിച്ചവര്‍?
അ‌മ്‌നോന്‍ , കിലെയാബ് , അബ്‌ശാലോം , അദോനിയാവു , ശെഫത്യാവു , യിത്രെയാം (3:2-5)

10. ഏത് സ്ത്രിനിമിത്തമാണ് തന്നെ കുറ്റം ചുമത്തുന്നുവോ എന്ന് അബ്‌നേര്‍ ഐശ്-ബോശെത്തിനോട് ചോദിച്ചത്?
ശൌലിന്റെ വെപ്പാട്ടിയായ രിസ്പ നിമിത്തം (6:7,8,9)

11. അബ്‌നേരിനെ കൊന്നതാര് ??
യോവാബ് (3:27)

12. യോവാബ് അബ്‌നെരിനെ കൊന്നതെന്തിന് ?
തന്റെ സഹോദരനായ അസാഹേല്ലിന്റെ രക്തപ്രതികാരത്തിനായി (3:27)

13. ഈശ്-ബോശെത്തിന്റെ പടനായകന്മാര്‍?
ബാനാ,രേഖാബ് (4:2)

14. ശൌലിന്റെ മകനായ യോനാഥാന്നു രണ്ടുകാലും മുടന്തനായിട്ടുള്ള മകന്‍ ?
മെഫീബോശെത്ത് (4:4)

15. ഈശ്-ബോശെത്തിനെ കൊന്നതാര് ?
രേഖാബും സഹോദരനായ ബാനയും (4:6)

16.ദാവീദ് രാജവാഴ്ച തുടങ്ങുമ്പോള്‍ പ്രായം?
മുപ്പതു വയസ് (5:4)

17. ദാവീദ് രാജാവായി വാണത് എത്രനാള്‍ ?
നാല്പതു സംവത്സരം (യെഹൂദയ്ക്കു ഏഴു സംവത്സരവും ആറുമാസവും, എല്ലാ യിസ്രായെലിനും
യെഹൂദയ്ക്കും മുപ്പത്തിമൂന്ന് സംവത്സരവും) (5:5)

18. ദാവീദിന്റെ നഗരം ?
യെരുശലേം (5:6)

19. യെരുശലേം‌മില്‍ വെച്ചു ദാവീദിനു ജനിച്ച മക്കള്‍?
ശമ്മൂവ , ശോബാബ് , നാഥാന്‍ , ശലോമോന്‍ , യിബ്‌ഹാര്‍ ,എലിശൂവ , നേഫെഗ് , യാഫീയ , എലീശാമാ , എല്യാദാവു,എലീഫേലെത്ത് (5:14-17)

20. ദാവീദ് രാജാവായ ശേഷം ഫെലിസ്ത്യരെ ആദ്യമായി തോല്പിച്ചത് എവിടെവെച്ച് ?
ബാല്‍-പെരാസീമില്‍ (5:20)