Saturday, November 27, 2010

1രാജാക്കന്മാര്‍ 11

1.ശലോമോന് എത്ര ഭാര്യമാര്‍ ഉണ്ടായിരുന്നു?
എഴുനൂറു കുലീന പത്നികളും , മുന്നൂറു വെപ്പാട്ടികളും (11:3)

2. ശലോമോന്‍ സേവിച്ച സീദോന്യ ദേവി?
അസ്തോരെത്തി (11:5)

3. ശലോമോന്‍ സേവിച്ച അമ്മോന്യരുറ്റെ മ്ലേച്ഛ വിഗ്രഹം?
മില്‍ക്കോമി (11:5)

4. ശലോമോന്‍ ഏത് അന്യദേവന്മാരുടെ പൂജാഗിരികളാണ് പണിതത് ?
യെരുശലേമിനു എതിരെയുള്ള മലയില്‍ മോവാബ്യരുറ്റെ മ്ലേച്ഛ വിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലെച്ഛ വിഗ്രഹമായ മോലേക്കിനും (11:7)

5. യഹോവ സലോമോനു നെരെ എഴുന്നേല്‍പ്പിച്ച പ്രതിയോഗി?
എദോമ്യനായ ഹദദ് (11:14)

6. ഫറവോന്റെ ഭാര്‍‌യ്യ ?
തഹ്പെനോസ് രാജ്ഞി (11:19)

7. ഹദദിനു ഫറവോന്‍ ഭാര്‍‌യ്യയായി നല്‍കിയതാരെ?
തന്റെ ഭാര്‍‌യ്യയായ തഹ്പെനോസ് രാജ്ഞയുടെ സഹോദരിയെ (11:19)

8. ഹദദിന്റെ പുത്രന്‍?
ഗെനൂബത്ത് (11:20)

9. ശലോമോന്റെ മറ്റൊരു പ്രതിയോഗി?
എല്യാദാവിന്റെ മകനായ രെസോന്‍ (11:23)

10. ശലോമോനോട് മത്സരിച്ച ദാസന്‍?
എഫ്രയീമ്യനായ നെബാത്തിന്റെ മകന്‍ യൊരോബെയാം (11:26)

11. ശീലോന്യനായ പ്രവാചകന്‍ ?
അഹോയാ പ്രവാചകന്‍ (11:29)

12. ദൈവത്തിന്റെ അരുളിപ്പാട് യൊരോബെയാമിനോട് പറഞ്ഞതാര് ?
ശീലോന്യനായ അഹീയാ പ്രവാചകന്‍ (11:29-39)

13. ശലോമോനെ പേടിക് യൊരോബെയാം ഓടിപ്പോയത് എവിടേക്ക് ?
ശീസക്ക് എന്ന മിസ്രയീം‌രാജാവിന്റെ അടുക്കലേക്ക് (11:40)

14. ശലോമോന്‍ യെരുശലേമില്‍ വാണ കാ‍ലം?
നാല്പതു സംവത്സരം (11:42)

15. ശലോമോനു പകരം രാജാവായവന്‍ ?
അവന്റെ മകനായ രെഹബെയാം (11:43)

Thursday, November 25, 2010

1രാജാക്കന്മാര്‍ 6 ,7 , 8 , 9 , 10

1. ശലോമോന്‍ ദേവാലയം പണി ആരംഭിച്ചത് എന്ന് ?
യിസ്രായേല്‍ മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാന്‍ഊടെണ്‍‌പതാം സംവത്സരത്തില്‍ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടില്‍ രണ്ടാം മാസമായ സീവ് മാസത്തില്‍ (6:1)

2. ശലോമോന്‍ പണിത ദേവാലയത്തിന്റെ അളവ് എന്തായിരുന്നു?
അരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും (6:2)

3. ദേവാലയം പണിതു തീര്‍ക്കാന്‍ ശലോമോന്‍ എടുത്ത സമയം?
ഏഴു വര്‍ഷം (6:37)

4. ശലോമോന്‍ തന്റെ അരമന പണിതത് എത്ര നാളുകൊന്റായിരുന്നു?
പതിമൂന്ന് വര്‍ഷം‌കൊണ്ട് (7:1)

5. ശലോമോനു വേണ്ടി താമ്രസ്തംഭം ഉണ്ടാക്കിയതാര് ?
ഹീരാം (7:13,15)

6. മന്ദിരത്തിന്റെ മണ്ഡപ വാതില്ക്കല്‍ നിര്‍ത്തിയ സ്തംഭങ്ങളുടെ പേരെന്ത്?
വലത്തെ സ്തംഭം യാവീന്‍ , ഇടത്തെ സ്തംഭം ബോവസ് (7:21)

7. യഹോവയുടെ നിയമപെട്ടകത്തില്‍ ഉണ്ടയൈരുന്നതെന്ത്?
മോശെ ഹോരേബില്‍ വെച്ചു അതില്‍ വെച്ചിരുന്ന രണ്ട് കല്പലകകള്‍ (8:9)

8. ദേവാലയത്തില്‍ വെച്ചുള്ള ശലോമോന്റെ ആദ്യ പ്രാര്‍ത്ഥന?
8:27-53

9. യഹോവയുടെ ആലയത്തിന്റെ പ്രതിഷ്ഠാ ദിവസം ശലോമോന്‍ കഴിച്ച യാഗം?
ഇരുപതിനായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനേയും സമാധാനയാഗം കഴിച്ചു (8:63)

10.ആലയത്തിന്റെ പ്രതിഷ്ഠാദിനത്തോറ്റനുബന്ധിച്ച് എത്രദിവസമാണ് ഉത്സവം ആചരിച്ചത്?
പതിന്നാലു ദിവ്സം (8:65)

11. യഹോവ ആദ്യമായി ശലോമോനു പ്രത്യക്ഷനായത് എവിടെവെച്ച്?
ഗിബയൊനില്‍ വെച്ചു (9:1)

12. ശലോമോന്‍ ഹിരാമിനു 20 പട്ടണങ്ങള്‍ പണിതു നല്‍കിയത് എവിടെ?
ഗലീല ദേശത്ത് (9:11)

13. ശലോമോന്‍ കപ്പലുകള്‍ പണിതത് എവിറ്റെ വെച്ച്?
എസ്യോന്‍-ഗേബെരില്‍ വെച്ചു (9:26)

14. കടമൊഴികളാല്‍ ശലോമോനെ പരീക്ഷികാന്‍ വന്നവള്‍ ?
ശെബാരാജ്ഞി (10:1)

15. ദന്തം കൊണ്ട് സിംഹാസനം ഉന്റാക്കിയവന്‍?
സലോമോന്‍ (10:18)

Monday, November 22, 2010

1രാജാക്കന്മാര്‍ 1 , 2 , 3 , 4 , 5

1. ദാവീദു രാജാവു വയസ്സു ചെന്നു വൃദ്ധനായപ്പോള്‍ രാജാവിനു പരിചാരികയാഇ ശുശ്രൂഷ ചെയ്യാന്‍ തിരഞ്ഞേടുക്കപെട്ടവള്‍?
ശൂനേംകാരത്തിയായ അബീശഗ് (1:3)

2. രാജാവാകുമെന്നു പറഞ്ഞു രഥങ്ങളേയും കുതിരച്ചേകവരേയും തനിക്കു മുമ്പായി ഓടുവാന്‍ അമ്പതു അകമ്പടികളേയും സമ്പാദിച്ചവന്‍?
ഹഗ്ഗീത്തിന്റെ മക്നാ‍ായ അദൊനീയാവു (1:5)

3. ദാവീദ് രാജാവിന്റെ അനന്തരവകാശിയായി ശലോമോനെ വാഴിക്കണെമെന്ന് ആവിശ്യപ്പെടാന്‍ ബത്ത്-ശേബയെ ദാവീദീന്റെ അടുക്കല്‍ പറഞ്ഞ് വിട്ടതാര് ?
നാഥാന്‍ പ്രവാചകന്‍ (1:11)

4. എവിടെ വെച്ച് സാദോക് പുരോഹിതനും നാഥാന്‍ പ്രവാചകനും ശലോമോനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണമെന്നാണ് ദാവീദ് കല്പിച്ചത്?
ഗീഹോനില്‍ വെച്ച് (1:33-34)

5. ദാവീദ് യിസ്രായേലിനു രാജാവായി വാണ‌തെത്ര നാല്‍?
നാല്പതു സംവത്സരം (2:11)

6. ആരെ തനിക്ക് ഭാര്യയായിട്ട് തരണമെന്ന് ശലോമോന്‍ രാജാവിനോട് ആവിശ്യപ്പെടണമെന്ന് അപേക്ഷിക്കാനാണ് അദീനിയാവു ബത്ത്-ശേബയുടെ

അടുക്കല്‍ എത്തിയത് ?
ശൂനേംകാരത്തിയായ അബീശഗിനെ (2:17)

7. അദോനിയാവിനെ കൊല്ലാനായി ശലോമോന്‍ അയച്ചതാരെ ?
യെഹോയാദയുടെ മക്നായ ബെനായാവെ (2:25)

8. അബ്യാഥാരിനെ യഹോവയുറ്റെ പൌരോഹിത്യത്താല്‍ നിന്നു നീക്കിക്കളഞ്ഞതാര് ?
ശലോമോന്‍ (2:27)

9. യോവാബിനു പകരം സേനാധിപതിയായവന്‍?
യെഹോയാദയുടെ മക്നായ ബെനായാവ് (2:35)

10. അബ്യാഥാരിനു പകരം പുരോഹിതനായതാര് ?
സാദോക് (2:35)

11. ഏത് അതിര്‍ കടന്നാല്‍ ആ നാളില്‍ തന്നെ മരിക്കുമെന്നാണ് ശലോമോന്‍ ശിമെയിയോട് പറഞ്ഞത് ?
ക്രിദോന്‍ തോടു കടക്കുന്ന നാളില്‍ (2:37)

12. പ്രധാന പൂജാഗിരി ? / ശലോമോന്‍ ആയിരം ഹോമയാഗം അര്‍‌പ്പിച്ചതെവിടെ?
ഗിബെയോന്‍ (3:4)

13. ശലോമോന്‍ യഹോവയോട് ചോദിച്ച വരം എന്ത്?
ജനത്തിനു ന്യായപാലനം ചെയ്‌വാന്‍ വിവേകമുള്ളോരു ഹൃദയം (3:9)

14. ന്യായപാലനം ചെയ്‌വാന്‍ ദൈവത്തിന്റെ ജ്ഞാനം ശലോമീന്‍ രാജാവിന്റെ ഉള്ളില്‍ ഉണ്ടെന്നു ജനം മനസിലാക്കിയ ന്യായവിധി എന്ത്?
3:1-28

15. യിസ്രായേലിന്റെ 12 കാര്‍‌യ്യക്കാരന്മാരില്‍ ശലോമോന്റെ മരുമക്കളായ രണ്ടു പേര്‍ ?
നാഫെത്ത് (4:11) , അഹീമാസ് (4:15)

16. ശലോമോന്റെ നിത്യച്ചെലവ് എന്തായിരുന്നു?
ദിവസം മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും മാന്‍, ഇളമാന്‍ , മ്ലാവു , പുഷ്ടി വരുത്തിയ പക്ഷികല്‍ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചില്‍‌പുറത്തെ ഇരുപതു കാളയും നൂറു ആടും (4:23)

17. ശലോമോന്‍ പറഞ്ഞ സദൃശ്യ വാക്യങ്ങള്‍ ?
മൂവായിരം സദൃശ്യാവാക്യങ്ങള്‍ (4:32)

18. ദേവാലയം പണിയാന്‍ ശലോമോനു ദേവദാരുവും സരള മരവും ശലോമോനു കൊടുത്തതാര് ?
സോര്‍ രാജാവായ ഹീരാം (5:10)

19. ദേവാലയം പണിയാന്‍ എവിടെ നിന്നാണ് ദേവദാരു മരങ്ങള്‍ മുറിച്ചത് ?
ലെബാനോനില്‍ നിന്ന് (5:5)

20. ദേവദാരുവും സരള മരവും നല്‍കുന്നതിന് പകരം ഹീരാവിന് ശലോമോന്‍ നല്‍കിയതെന്ത് ?
ആണ്ടു തോറും ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരം വകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടൂത്ത എണ്ണയും (5:11)

Monday, November 1, 2010

2ശമുവേല്‍ 21 , 22 , 23 , 24 :: 2Samuel 21 , 22 , 23 , 24

1. ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടാകാനുള്ള കാരണമയി യഹോവയുടെ അരുളപ്പാട് ഉണ്ടായത് എന്ത്?
ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവുമാണ് ക്ഷാമം ഉണ്ടായത്?? (21:4)

2. ഗിബെയോന്യര്‍ ദാവീദിനോട് ആവശ്യപ്പെട്ടതെന്ത്?
ശൌലിന്റെ മക്കളില്‍ ഏഴുപേരെ തങ്ങള്‍ക്കു ഏല്പിച്ചു തരണം (21:5)

3. ദാവീദ് ഗിബെയോന്യര്‍ക്ക് ഏല്പിച്ചു കൊടുത്ത് ശൌലിന്റെ മക്കളിലെ ഏഴു പേര്‍?
രിസ്പ ശൌലിനു പ്രസവിച്ച് രണ്ടു പുത്രന്മാരായ അര്‍മ്മോനിയെയും, മെഫീബോശെത്തിനെയും ; ശൌലിന്റെ മകളായ മീഖള്‍ അദ്രിയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും (21:8)

4. ദാവീദിനെ കൊല്ലുവാന്‍ ശ്രമിച്ച യിശ്‌ബിബെനോബ് എന്ന ഫെലിസ്ത്യനെ കൊന്നതാര് ?
സെരൂയയുടെ മകനായ അബീശായി (21:16-17)

5. ഫെലിസ്ത്യരുടെ പാളയത്തില്‍ കൂടി കടന്നു ചെന്നു ബേത്ത്ലേഹെം പട്ടണവാതില്‌ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടു‌ചെന്ന മൂന്നു വീരന്മാര്‍?
എസ്‌ത്യന്‍ അദീനോ എന്ന യോശേബ് ബശ്ശേബെത്ത് , ദോദായിയുടെ മകന്‍ എലെയാസര്‍ , ആഗേയുടെ മകനായ ശമ്മാ (23:16 , 8,9,11)

6. മൂന്നു വീരന്മാര്‍ക്കും തലവനായവന്‍?
അബീശായി (23:18)

7. ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെ കൊന്നവന്‍ ?
യെഹോയാദയുടെ മകനായ ബെനായാവ് (23:20)

8. ദാവീദിന്റെ കല്‌പന പ്രകാരം ദാന്‍ മുതല്‍ ബേര്‍‌ശേബ വരെയുള്ള യിസ്രായേല്‍ ഗോത്രങ്ങളുടെ ജനസംഖ്യ എടുക്കാന്‍ യോവാബിനും കൂട്ടര്‍ക്കും എത്ര നാളുകള്‍ വേണ്ടി വന്നു?
ഒന്‍‌പതുമാസവും ഇരുപതു ദിവസവും (24:8)

9. യോവാബ് ദാവീദിനു കൊടുത്ത ജനസംഖ്യയുടെ കണക്ക്?
ആയുധപാണികളായ യോദ്ധാക്കള്‍ എട്ടു ലക്ഷവും യെഹൂദര്‍ അഞ്ചു ലക്ഷവും (24:9)

10. ദാവീദിന്റെ ദര്‍ശകന്‍?
ഗാദ് പ്രവാചകന്‍ (24:11)

11. മൂന്നു ദിവസത്തെ മഹാമാരിയില്‍ മരിച്ചവര്‍?
എഴുപതിനായിരം (24:15)

12. “മതി,നിന്റെ കൈ പിന്‍‌വലിക്ക” എന്ന് ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോറ്റ് യഹോവ കല്പിക്കുമ്പോള്‍ യഹോവയുടെ ദൂതന്‍ എവിടെ ആയിരുന്നു?
യെബൂസ്യന്‍ അരവ്‌നയുടെ മെതീക്കളത്തിനരികെ (24:16)

13. ദാവീദ് യഹോവയ്ക്കായി യാഗപീഠം പണിതത് എവിടെ ?
യെബൂസ്യന്‍ അരവ്‌നയുടെ മെതിക്കളത്തില്‍ (24:25)