Sunday, August 28, 2011

2 രാജാക്കന്മാര്‍ 21 , 22 , 23 , 24 , 25

1. ഹിസ്‌കിയാവു നശിപ്പിച്ചു കളഞ്ഞ പൂജാഗിരികളെ വീണ്ടും പണിത യെരുശലേം രാജാവ് ?
മനശ്ശെ (21:3)

2. മനശ്ശേയ്ക്ക് പകരം രാജാവയതാര് ?
മനശ്ശെയുടെ മകനായ ആമോന്‍ (21:19)

3. ആമോന്‍ കൊല്ലപ്പെട്ടത് എങ്ങനെ?
അവന്റെ ബൃത്യന്മാര്‍ അവന്റെ നേരെ കൂട്ട്‌കെട്ട് ഉണ്ടാക്കി അരമനയില്‍ വെച്ചു കൊന്നു കളഞ്ഞു (21:23)

4. ആമോന് പകരം രാജാവയാതാര് ?
അവന്റെ മകനായ യോശീയാവു (21:26)

5. യോശീയാവിന്റെ കാലത്തെ മഹാപുരോഹിതന്‍?
ഹി‌ല്‌ക്കീയാവ് (22:4)

6. യഹോവയുടേ ആലയത്തില്‍ കണ്ടെത്തിയ ന്യായപ്രമാണ പുസ്തകം യോശീയാവ് രാജാവിനെ ഏല്‍പ്പിക്കാന്‍ ഹി‌ല്ക്കിയാവ് നല്‍കിയതാര്‍ക്ക് ?
രായസക്കാരനായ ശാഫാന്റെ കൈയ്യില്‍ (22:8,10)

7. ന്യായപ്രമാണ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു ചോദിക്കാന്‍ ഹില്ക്കിയാവ് പുരോഹിതനും അഹീക്കാമും അക്‍ബോരും ശാഫാനും അസായാവും പോയത് ഏത് പ്രാവചകിയുടെ അടുക്കല്‍ ആണ് ?
രാജവസ്ത്ര വിചാരകനായ ശല്ലൂരിന്റെ ഭാര്‍‌യ്യ ഹുല്‍ദാ പ്രവാചകിയുടെ അടുക്കല്‍ (22:14)

8. ബാലിനും അശേരെക്കും ആകാശത്തിലെ സര്‍വ്വ സൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കയും യഹോവയുടെ മന്ദിരത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോയി ചുട്ടത് എവിടെവെച്ച് ?
കിദ്രോന്‍ പ്രദേശത്ത് വെച്ച് (23:4)

9. ആരും തന്റെ മകനയോ മകളയോ മോലേക്കിനു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് എവിടിത്തെ ദഹനസ്ഥലമാണ് യോശീയാവ് അശുദ്ധമാക്കിയത്?
ബെന്‍-ഹിന്നോം താഴ്‌വരയിലെ (23:10)

10. പൂര്‍ണ്ണ ഹൃദയത്തോടും മനസ്സോടും ശക്തിയീടും കൂടെ മോശയുടെ ന്യായപ്രമാണപ്രകാരമൊക്കയും യഹോവയിങ്കലേക്ക് തിരിഞ്ഞ ഏക രാജാവ്?
യോശീയാവ് (23:25)

11. മെഗിദ്ദോവില്‍‌വെച്ചു യോശീയാവിനെ കൊന്നുകളഞ്ഞതാര് ?
മിസ്രയീം രാജാവായ ഫറവോന്‍-നെഖോ (23:29)

12. ദേശത്തെ (യെരുശലേം) ജനം യോശീയാവിനു പകരം രാജാവാക്കിയതാരെ ?
യോശീയാവിന്റെ മകനായ യെഹോവാസിനെ (23:30)

13. യെഹോവാസിനെ തടവിലാക്കിയ ഫറവോന്‍ - നെഖോ യോശീയാവിനു പകരം രാജാവാക്കിയതാരെ ?
യോശീയാവിന്റെ മകനായ എല്യാക്കീമിനെ (23:34)

14. എല്യാക്കീം രാജാവായപ്പോള്‍ അവന്റെ പേര് മാറ്റിയതെങ്ങനെ?
യെഹോയാക്കീം എന്ന് (23:34)

15. യെഹോയാക്കീംമിന്റെ മരണശേഷം രാജാവായതാര് ?
അവന്റെ മകനായ യെഹോയാഖീന്‍ (24:6)

16. യിസ്രായേല്‍ രാജാവായ ശലോമോന്‍ യഹോവയുടെ മന്ദിരത്തില്‍ ഉണ്ടാക്കി വെച്ചിരുന്ന പൊന്നു കൊണ്ടുള്ള ഉപകരണങ്ങളൊക്കയും നശിപ്പിച്ചതാര് ?
ബാബേല്‍ രാജാവായ നെബൂഖദ്‌നേസര്‍ (24:11)

17. യെഹോയാഖീനെ തടവിലാക്കിയ ബാബേല്‍ രാജാവ് അവനു പകരം രാജാവാക്കിയതാരെ ?
അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ (24:17)

18. മത്ഥന്യാവിന്റെ പേര് മാറ്റിയതെങ്ങനെ ?
സീദെക്കീയാവ് എന്ന് (24:17)

19. യഹോവയുടേ ആലയവും രാജധാനിയും ചുട്ടുകളഞ്ഞതാര് ?
ബാബേല്‍ രാജാവിന്റെ ഭൃത്യനായ അകമ്പടിനായകനായ നെബൂസരദാന്‍ (25:9,8)

20. നെബൂഖദ്‌നേസര്‍ യെഹൂദാ ദേശത്ത് ശേഷിപ്പിച്ചുവെച്ച ജനത്തിനു അധിപതിയാക്കിയതാരെ ?
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ (25:22)

2 രാജാക്കന്മാര്‍ - 16 , 17 , 18 , 19 , 20

1. യഹോവ യിസ്രായേല്‍ മക്കളുടെ മുമ്പില്‍ നിന്നു നീക്കി കളഞ്ഞ ജാതികളുടെ മ്ലേച്ഛതകള്‍ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിപ്പിച്ച രാജാവ്?
യെഹൂദരാജാവായ ആഹാസ് (16:3)

2. ആരാം രാജാവിന്റെ കൈയ്യില്‍ നിന്നും യിസ്രായേല്‍ രാജാവിന്റെ കൈയ്യില്‍ നിന്നും എന്നെ രക്ഷിക്കേണമേ എന്ന് ആഹാസ് പറഞ്ഞത് ആരോട് ?
അശ്‌ശൂര്‍ രാജാവായ തിഗ്ലത്ത്-പിലേസരിനോട് (16:7)

3. ആഹാസിന്റെ മരണശേഷം രാജാവായത് ആര് ?
അവന്റെ മകന്‍ ഹിസ്‌കിയാവു (16:20)

4. യിസ്രായേല്‍ രാജാവായ ഹോശേയയെ ബന്ധിച്ച് കാരാഗൃഹത്തില്‍ ആക്കിയതാര്?
അശ്‌ശൂര്‍ രാജാവായ ശല്‍മ‌നേസര്‍ (17:4)

5. വിഗ്രഹ സ്തംഭങ്ങളേ തകര്‍ത്തു അശേരാ പ്രതിഷ്ഠയെ വെട്ടിമുറിച്ചു , മോശ ഉണ്ടാക്കിയ താമ്രസര്‍പ്പത്റ്റ്ഃഏയും ഉടെച്ചുകളഞ്ഞ യെഹൂദാ രാജാവ് ?
ഹിസ്‌കി‌യാവു (18:4)

6. മോശ ഉണ്ടാക്കിയ താമ്രസര്‍പ്പത്തിന്റെ പേര് ?
നെഹു‌ഷ്‌ഠാന്‍ (18:5)

7. അശ്‌ശൂര്‍ രാജാവായ സന്‍‌ഹേരീബ് ഹിസ്‌കിയാവിനു കല്‍‌പിച്ച പിഴ എന്ത് ?
മുന്നൂറു താലന്ത് വെള്ളിയും 30 താലന്ത് പൊന്നും (18:14)

8. ആഹാസിന്റെ രാജധാനി വിചാരകന്‍ ?
ഹില്‌ക്കീയാവിന്റെ മകന്‍ എല്യാക്കീം (18:18)

9. ആഹാസിന്റെ രായസക്കാരന്‍ ?
ശെബ്‌ന (18:18)

10. എല്യാക്കിമിനെയും , ശെബ്‌നയയും പുരോഹിതന്മാരുടെ മൂപ്പന്മാരേയും ഏത് പ്രവാചകന്റെ അടൂക്കലേക്കാണ് ഹിസ്‌കി‌യാവു അയച്ചത് ?
ആമോസിന്റെ മകനായ യെശയ്യാ‌പ്രവാചകന്റെ അടുക്കലേക്ക് (19:3)

11. യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്‌ശൂര്‍ പാളയത്തില്‍ കൊന്നവരെത്ര?
ഒരു ലക്ഷത്തെണ്‍‌പത്തയ്യായിരം (19:35)

12. അശ്‌ശൂര്‍ രാജാവായ സന്‍‌ഹേരീബ് തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ നമസ്‌ക്കരിക്കുന്ന സമയത്ത് അവനെ വാള്‍ കോണ്ട് കൊന്നതാര് ?
സന്‍‌ഹേരിബിന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസരും (19:37)

13. മരിക്കത്തക്ക രോഗം പിടിച്ചിട്ട് പ്രാര്‍ത്ഥനമൂലം ആയുസ് 15 സംവത്സരം നീട്ടിക്കിട്ടിയതാര്‍ക്ക് ?
ഹിസ്‌കിയാവിന് (20:6)

14. ഹിസ്‌കിയാവിന്റെ പരുവിന്‍‌മേല്‍ അത്തിപ്പഴക്കട്ട ഇട്ട് സൌഖ്യമാക്കിയതാര് ?
യെശയ്യ പ്രവാചകന്‍ (20:7)

15. ഹിസ്‌കിയാവ് സൌഖ്യമായി മൂന്നാം ദിവ്സം യഹോവയുടെ ആലയത്തില്‍ പോകും എന്നുള്ളതിന് യഹോവ നല്‍കിയ അടയാളം?
ആഹാസിന്റെ സൂര്യഘടികാരത്തില്‍ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തുപടി പിന്നോക്കം തിരിയുമാറാക്കി (20:11)

Monday, August 15, 2011

2 രാജാക്കന്മാര്‍ 11 , 12 , 13 , 14 , 15

1. തന്റെ മകന്‍ മരിച്ചു പോയി(കൊല്ലപ്പെട്ടു) എന്ന് അറിഞ്ഞ ഉടനെ രാജസന്തതിയെ ഒക്കെ നശിപ്പിച്ചതാര് ?
അഹസ്യാവിന്റെ അമ്മയായ അഥല്യ (11:1)

2. അഹസ്യാവിന്റെ മക്നായ യോവാശിനെ അഥല്യയുടെ കൈയ്യില്‍ നിന്ന് രക്ഷിച്ചതാര് ?
യോരാം രാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ (11:2)

3. യെഹോശേബ യോവാശിനെ ആറു സംവത്സരം ഒളിപ്പിച്ചെത് എവിടെ ?
യഹോവയുടെ ആലയത്തില്‍ (11:4)

4. അഥല്യയെ കൊന്നത് എവിടെ വെച്ച് ?
രാജാധാനികരികെ വാള്‍ കൊണ്ട് (11:16,20)

5. ഏഴാം വയസില്‍ രാജാവായവന്‍ ?
യെവോവാശ് / യോവാശ് (11:21)

6. യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാന്‍ ദ്രവ്യം ശേഖരിക്കാനായി യാഗപീഠത്തിനരികെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തുഭാഗത്ത് പെട്ടകം വെച്ചതാര് ?
യെഹോയാദാ പുരോഹിതന്‍ (12:9)

7. ദ്രവ്യം ശേഖരിക്കാനായി വെച്ചിരിക്കുന്ന പെട്ടകത്തിലെ ദ്രവ്യം എണ്ണി സഞ്ചികളില്‍ കെട്ടിയിരുന്നത് ആര് ?
രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും (12:10)

8. എന്തിന്റെയെല്ലാം ദ്രവ്യം ആയിരുന്നു പുരോഹിതന്മാര്‍ക്ക് ഉണ്ടായിരുന്നത്?
അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും (12:16)

9. യോവാശ് കൊല്ലപ്പെട്ടത് എവിടെ വെച്ച് ?
സില്ലായിലേക്ക് പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില്‍ വെച്ചു (12:20)

10. യെഹൂദാ രാജാവായ യോവാശിനെ കൊന്നതാര് ?
ശിമെയാത്തിന്റെ മകനായ യോസാഖാര്‍, ശോമേറ്റിന്റെ മക്നായ യെഹോസാബാദ് (12:21)

11. ഏത് യിസ്രായേല്‍ രാജാവിന്റെ കാലത്താണ് ഏലിശ മരിച്ചത് ?
യിസ്രായേല്‍ രാജാവായ യോവേശിന്റെ കാലത്ത് (3:20)

12. മരിച്ചവന്‍ ആരുടെ അസ്ഥികളെ തൊട്ടപ്പോഴാണ് കാലൂന്നി എഴുന്നേറ്റത് ?
ഏലിശയുടെ (13:21)

13. സേലയെ യുദ്ധം ചെയ്ത് പിടിച്ച് അതിനു യൌക്തെയേല്‍ എന്ന് പേര്‍ വിളിച്ചതാര് ?
യെഹൂദാരാജാവായ അമസ്യാവു (14:7,2)

14. അമസ്യാവു കൊല്ലപ്പെട്ടത് എവിടെ വെച്ച്?
ലാഖീശില്‍ വെച്ച് (14:19)

15. ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ പ്രവാചകന്‍?
യോനാ (14:25)

16. ജീവ‌പര്‍‌യ്യന്തം കുഷ്‌ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്ത രാജാവ് ?
യെഹൂദാ രാജാവായ അസര്‍‌യ്യാവു (15:5,1)

17. യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍ പണിതതാര് ?
യോഥാം (15:35,32)

Sunday, August 14, 2011

2 രാജാക്കന്മാര്‍ 6 , 7 , 8 , 9 , 10

1. വെള്ളത്തില്‍ ഊരിവീണ കോടാലി കോല്‍ വെട്ടി എറിഞ്ഞ് വീണ്ടെടുത്തതാര് ?
ഏലിശ് (6:5-6)

2. ഏലിശയെ പിടിക്കാനായി ഭോഥാനിലേക്ക് ശക്തിയുള്ള സൈന്യത്തെ കുതിരകലും രഥങ്ങളും ആയി അയച്ച രാജാവ് ?
അരാം രാജാവ് (6:8-14)

3. “നാളെ ഈ നേരത്തു ശമര്‍‌യ്യയുടെ പടിവാതി‌ലക്കല്‍ ശേക്കെലിനു ഒരു സെയാ കോതമ്പുമാവും , ശേക്കലിനു രണ്ടു സെയാ യവവും വില്ക്കും” എന്ന് യഹോവ അരുളി ചെയ്യുന്നു എന്ന് ഏലിശ പറഞ്ഞപ്പോള്‍ അതില്‍ സംശയം പ്രകടിപ്പിച്ച അകമ്പടി നായകനോട് ഏലിശ പറഞ്ഞതെന്ത് ?
“നിന്റെ കണ്ണു കൊണ്ട് നീ അതു കാണും, എങ്കിലും നീ അതില്‍ നിന്ന് തിന്നുകയില്ല “ (7:2)

4. പടിവാതില്ക്കല്‍ വെച്ച് ജനം ചവിട്ടി കളഞ്ഞതുകൊണ്ട് മരിച്ചു പോയവന്‍ ?
രാജാവിന്റെ അകമ്പടി നായകന്‍ (7:20)

5. ഏഴു സംവത്സരം ദേശത്റ്റു ക്ഷാമം ഉണ്ടാകും എന്ന് ഏലിശ മുന്നറിയിപ്പ് നല്‍കിയതാര്‍ക്ക് ?
ഏലിശ മകനെ ജീവിപ്പിച്ച് കൊടുത്ത സ്ത്രിക്ക് (8:1)

6. ഏലിശയുടെ മുന്നറിയിപ്പ് സ്വീകരിച്ച സ്ത്രി എവിടെയാണ് ഏഴു സംവത്സരം പരദേശവാസം ചെയ്‌തത് ?
ഫെലിസ്‌ത്യ ദേശത്തു (8:2)

7. ദമ്മേശെക്കിലെ വിശേഷ വസ്തുക്കള്‍ എടുത്തു നാല്പതു ഒട്ടകച്ചുമടുമായി ഏലിശയെ കാണാന്‍ ഹസായേല്‍ പോയത് ആരുടെ ആവിശ്യപ്രകാരം ആണ്?
അരാം രാജാവായ ബെന്‍-ഹദദിന്റെ (8:7-9)

8. ഹസായേല്‍ ആരാമില്‍ രാജാവാകും എന്ന് അവനോട് പറഞ്ഞവന്‍ ?
ഏലിശ (8:13)

9. ഒരു കമ്പിളി എടുത്ത് വെള്ളത്തില്‍ മുക്കി ബെന്‍-ഹദദിന്റെ മുഖത്തിട്ട് അവനെ കൊന്നതാര് ?
ഹസായേല്‍ (8:15)

10. ഗിലെയാദിലെ രാമോത്തിലേക്ക് ചെന്ന് ആരുടെ തലയില്‍ റ്റൈലം അഭിഷേകം ചെയ്ത് ‘യിസ്രായേല്‍ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു‘ എന്ന് പറയാനാണ് ഏലിശ തന്റെ പ്രവാചക ശിഷ്യനെ അയച്ചത് ?
നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍ യേഹൂവിനെ (9:3)

11. യിസ്രായെള്‍ രാജാവായ യോരാമും യെഹൂദാ രാജാവായ അഹസ്യാവും യേഹുവിനെ എതിരേറ്റത് എവിടെ വെച്ച് ?
യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കല്‍ വെച്ചു (9:21)

12. യേഹ്ഹുവിന്റെ പടനായകന്‍ ?
ബിദ്‌കാരോ (9:25)

13. “നായ്ക്കള്‍ ഈസെബെലിനെ (ആഹാബിന്റെ ഭാര്യ) യിസ്രേയേലിന്റെ മതിലരികെ വെച്ചു തിന്നു കളയും” എന്ന് ഏലിയാ പ്രവാചകന്‍ പറഞ്ഞത് (1രാജാക്കന്മാര്‍ 21:23) സംഭവിച്ചത് എപ്പോള്‍ ?
2 രാജാക്കന്മാര്‍ 9 :29-37

14. ഈസെബെലിനെ കിളിവാതിലിലൂടെ തള്ളിയിട്ടതാര് ?
ഷണ്ഡന്മാര്‍ (9: 32-33)

15. ആഹാബ് ഗൃഹത്തില്‍ ശേഷിച്ചവരേയും അവന്റെ മഹത്തുക്കളേയും ബന്ധുക്കളേയും പുരോഹിത്നമാരേയും കൊന്നു കളഞ്ഞതാര് ?
യേഹൂ (10:11)

16. യേഹൂ യെഹൂദാ രാജാവായ അഹസ്യാവിന്റെ 42 സഹോദരന്മാരെ കൊന്നു കളഞ്ഞത് എവിടെ വെച്ച് ?
രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കല്‍ വെച്ചു (10:14)

17. യേഹൂ ബാലിനെ യിസ്രായേലില്‍ നിന്ന് നശിപ്പിച്ച് കളഞ്ഞതെങ്ങനെ ?
2 രാജാക്കന്മാര്‍ 10 :17-28

18. ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊന്‍ കാളക്കുട്ടികളെകൊണ്ട് യിസ്രായേലിനു പാപം ചെയ്യുമാറാക്കിയവന്‍ ?
നെബാത്തിന്റെ മകനായ യൊരോബെയാം (10:29)

2 രാജാക്കന്മാര്‍ 1 , 2 , 3 , 4 , 5

1. തന്റെ മാളികയുടെ കിളിവാതിലില്‍ കൂടി വീണു ദീനം പിടിച്ചവന്‍ ?
അഹസ്യാവു (1:1)

2. തന്റെ ദീനം മാറി സൌഖ്യം വരുമോ എന്ന് ചോദിച്ചറിയാന്‍ ശമര്‍‌യ്യ രാജാവായ അഹസ്യാവു തന്റെ ദൂതന്മാരെ അയച്ചത് എവിടേക്ക് ?
അക്രോനിലെ ദേവനായ ബാത്സെബൂബിനോട് (1:2)

3. ആകാശത്ത് നിന്ന് തീ ഇറങ്ങി ദഹിപ്പിച്ച് കളഞ്ഞവരെത്രെ ?
102 പേര്‍ (1:10,12)

4. അഹസ്യാവിന്റെ മരണം പ്രവചിച്ചതാര് ?
ഏലിയാവ് (1:17)

5. അഹസ്യാവിന് പകരം രാജാവയതാര് ?
യെഹോരാം (1:17)

6. യോര്‍ദ്ദാനെ അടിച്ച് തന്റെ പുതപ്പുകൊണ്ട് വിഭജിച്ചവന്‍?
ഏലിയാവ് (2:8)

7. സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ ഏലിയാവിനേയും ഏലിശയേയും വേര്‍പിരിച്ചതെന്ത് ?
അഗ്നിരഥവും അഗ്ന്യശ്വങ്ങളും (2:11)

8. ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറിയവന്‍ ?
ഏലിയാവ് (2:11)

9. യോര്‍ദ്ദാനിലെ വെള്ളത്തെ പുതപ്പുകൊണ്ട് അടിച്ച് വേര്‍പിരിച്ചവര്‍ ?
ഏലിയാവ് (2:8) , ഏലിശ (2:14)

10. ചീത്ത വെള്ളത്തെ നീരുറവയില്‍ ഉപ്പിട്ട് പഥ്യമാക്കിയവന്‍ ?
ഏലിശ (2:21)

11. മൊട്ടത്തലയാ കയറി വാ; മൊട്ടത്തലയാ കയറി വാ എന്ന് ഏലിശയെ പരിഹസിച്ച എത്രപേരെയാണ് കാട്ടില്‍ നിന്ന് ഇറങ്ങിവന്ന രണ്ട് പെണ്‍‌കരടികള്‍ കീറിക്കളഞ്ഞത് ?
നാല്പത്തിരണ്ട് ബാലന്മാരെ (2:24)

12. മോവാബു രാജാവായ മേശെക്ക് യിസ്രായേല്‍ രാജാവുബു കൊടുത്തു വന്ന സമ്മാനം എന്ത് ?
ഒരു ലക്ഷം കുഞ്ഞാടുകളുടേയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടേയും രോമം (3:4)

13. യിസ്രായേല്‍ രാജാവു ആരെ കൂട്ടിക്കോണ്ടാണ് മോവാബ്യരോട് യുദ്ധം ചെയ്യാന്‍ പോയത് ?
യെഹൂദാ രാജാവിനേയും എദോം രാജാവിനേയും (3:9)

14. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്റെ‌മേല്‍ വന്നു. അവന്‍ യഹോവയുടെ അരുളപ്പാടു യിസ്രായേല്‍, യെഹൂദാ , എദോം രാജാക്കന്മാര്‍ക്ക് നല്‍കി. ആരുടെ‌മേല്‍ ആണ് യഹോവയുടെ കൈ വന്നത് ?
ഏലിശയുടെ (3:15)

15. സൂര്യന്‍ വെള്ളത്തിന്മേല്‍ ഉദിച്ചിട്ടു തങ്ങള്‍ഊടെ നേരെയുള്ള വെള്ളം രക്തം പോലെ ചുവപ്പായി തോന്നിയതാര്‍ക്ക് ?
മോവാബ്യര്‍ക്ക് (3:22)

16. തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ച് മതിലിന്മേല്‍ ദഹനയാഗം കഴിച്ചതാര് ?
മോവാബ് രാജാവ് (3:27)

17. ഏലിശയ്ക്ക് താമസിക്കാന്‍ ശൂനേമില്‍ മാളികമുറി പണിത് നല്‍കിയതാര് ?
ധനികയായ ഒരു ശൂനേക്കാരത്തി സ്ത്രി (3:8,10)

18. ഏലിശയുടെ ബാല്യക്കാരന്‍ ?
ഗേഹസി (4:12)

19. ഏലിശ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചതാരെ ?
ശൂനേംകാരത്തിയുടെ മകനെ (4:20-41)

20. ഇരുപതു യവത്തപ്പവും മലരും 100 പേര്‍ക്ക് നല്‍കി ശേഷിപ്പിച്ചതാര് ?
ഏലിശ (4: 42-44)

21. അരാം രാജാവിന്റെ സേനാപതി ?
നയമാന്‍ (5:1)

22. പരാക്രമശാലിയെങ്കിലും കുഷ്ഠ്‌രോഗിയായ സേനാപതി ?
നയമാന്‍ (5:1)

23. യിസ്രായേല്‍ ദേശത്തിലെ എല്ലാം വെള്ളങ്ങളേക്കാളും നല്ലതായ ദമ്മേശെക്കീലെ നദികള്‍ ?
അബാനയും പര്‍‌പ്പരും (5:12)

24. ഏലിശയുടെ നിര്‍ദ്ദേശപ്രകാരം യോര്‍ദ്ദാനില്‍ ഏഴു പ്രാവിശ്യം മുങ്ങിയപ്പോള്‍ കുഷ്‌ഠരോഗം മാറിയതാരുടെ ?
നയമാന്റെ (5:14)

25. വ്യാജം കാണിച്ചതുകൊണ്ട് നയമാന്റെ കുഷ്ഠം പിടിച്ചതാര്‍ക്ക് ?
ഗേഹസിക്കും അവന്റെ സന്തതികള്‍ക്കും (5:27)

1 രാജാക്കന്മാര്‍ 21 , 22

1. ശമര്‍‌യ്യ രാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് മുന്തിരിത്തോട്ടം ഉണ്ടായിരുന്നതാര്‍ക്ക് ?
യിസ്രെയേല്യനായ നാബോത്തിനു (21:1)

2. നാബോത്തിന്റെ മുന്തിരിത്തോട്ടം ആഹാബ് ആവിശ്യപ്പെട്ടതെന്തിന് ?
ചീരത്തോട്ടം ഉണ്ടാക്കാന്‍ (21:2)

3. ആഹാബിന്റെ ഭാര്യ?
ഈസേബെല്‍ (21:5)

4. നാബാത്തിനെ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് കല്ലെറിഞ്ഞു കൊന്നത് ?
ആഹാബിന്റെ ഭാര്യയായ ഈസബെല്ലിന്റെ (21:5-15)

5. യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്‌വാന്‍ തന്നെത്താന്‍ വിറ്റുകളഞ്ഞവന്‍ ?
ആഹാബ് (21:25)

6. യിസ്രായേലില്‍ യഹോവയുടെ അരുളപ്പാട് ചോദിക്കാനായി ഉണ്ടായിരുന്നതാര് ?
യിമ്ലയുടെ മകനായ മീഖായാവ് (22:8)

7. യിമ്ലയുടെ മകനും പ്രവാചകനുമായ മീഖായാവിന്റെ ചെകിട്ടത്ത് അടിച്ചവന്‍ ?
കെനയനയുടെ മക്നായ സിദെക്കിയാവു (22:24)

8. ഗിലെയാദിലെ രാമോത്തില്‍ യുദ്ധം ചെയ്യാന്‍ ആഹാബ് കൂട്ടുപിടിച്ചതാരെ ?
യെഹൂദരാജാവായ യെഹോശാഫാത്തിനെ (22:34)

9. ആ‍ഹാബിന്റെ മരണശേഷം രാജാവയതാര് ?
അവന്റെ മകനായ അഹസ്യാവു (22:40)

10. യഹോശാഫാത്തിന്റെ മരണശേഷം ഹെഹൂദയില്‍ രാജാവയതാര് ?
അവന്റെ മകനായ യെഹൊരാം (22:50)

Sunday, August 7, 2011

1 രാജാക്കന്മാര്‍ 16 , 17 , 18 , 19 , 20

1. ബയെശക്കു വിരോധ്മായി യഹോവയുടെ അരുളപ്പാടുണ്ടായതാര്‍ക്ക്?
ഹനാനിയുടെ മകന്‍ യേഹൂവീനു (16:1)

2. യെഹൂ‍ദാരാജാവായ ഏലയെ കൊന്ന് അവനു പകരം രാജാവായ ഭൃത്യന്‍ ?
സിമ്രി (16:8,10)

3. ഏഴുദിവ്സം തിര്‍സ്സയില്‍ രാജാവായിരുന്നവന്‍ ?
സിമ്രി (16:15)

4. രാജാവായ ആസയെ സിമ്രി കൊന്നു കളഞ്ഞു എന്നറിഞ്ഞപ്പോള്‍ പാളയത്തില്‍ വെച്ചു യിസ്രായേലിനു രാജാവായി വാഴിച്ചതാരെ?
സേനാധിപതിയായ ഒമ്രിയെ (16:16)

5. രാജാധാനിയുടെ ഉള്‍മുറിയില്‍ കടന്നു രാജധാനിക്കു തീവെച്ചു അതില്‍ മരിച്ചവന്‍ ?
സിമ്രി (16:18)

6. ഒമ്രി ശേമെരിനോടു വാങ്ങിയ മലമുകളില്‍ പണിത പട്ടണം?
ശമര്‍‌യ്യ (16:24)

7. ഒമ്രിയുടെ മരണ ശേഷം രാജാവായതാര് ?
ഒമ്രിയുടെ മകനായ ആഹാബ് (16:28)

8. യെരിഹോ പണീതതാര് ?
ബേഥേല്യനായ ഹീയേല്‍ (16:34)

9. ക്ഷാമകാലത്ത് എവിടെ ഒളിച്ചിരിക്കാനാണ് ഏലിയാവിന് യഹോവയുടെ അരുളപ്പാ ഉണ്ടായത് ?
യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത് തോട്ടിനരികെ (17:3)

10 കെരീത്ത് തോട്ടിനരികെ ഏലിയാവിന് അപ്പവും ഇറച്ചിയും നല്‍കിയതാര് ?
കാക്ക (17:6)

11. കെരീത്ത് തോട്ടിലെ വെള്ളം പറ്റിയപ്പോള്‍ എവിടേക്ക് പോയി‌പാര്‍ക്കാനാണ് ഏലിയാവിനോട് യഹോവ പറഞ്ഞത് ?
സീദോനോടു ചേര്‍ന്ന സാരെഫാത്തില്‍ (17:9)

12. സാരെഫാത്തില്‍ ഏലിയാവിനെ പുലര്‍ത്തിയതാര് ?
ഒരു വിധവ (17:9)

13. ഏലിയാവ് മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചതാരെ ?
വിധവയുടെ വീട്ടുടമക്കാരത്തിയായ സ്ത്രിയുടെ മകനെ (17:17-23)

14. ആഹാബിന്റെ ഗൃഹവിചാരകന്‍ ?
ഓബദ്യാവ് (18:3)

15. ഐസെബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ നൂറു പ്രവാചകന്മാരെ രക്ഷിച്ചതാര് ?
ഓബദ്യാവ് (18:4)

16. എല്ലാ യിസ്രായേലിനേയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരേയും നാനൂറു ആശേരാപ്രവാചകന്മാരേയും കൂട്ടിവരുത്തിയത് എവിടെ?
കര്‍മ്മേല്‍ പര്‍വ്വതത്തില്‍ (18:20)

17. ഏലിയാവ് ബാലിന്റെ പ്രവാചകന്മാരെ വെട്ടിക്കൊന്നത് എവിടെവെച്ച് ?
കീശോന്‍ തോട്ടിനരികെ (18:40)

18. ഐസേബെല്ലിനെ പേടിച്ച് ഏലിയാവ് പോയത് എവിടേക്ക്?
യെഹൂഗക്കൂള്‍പ്പെട്ട ബേര്‍-ശേബയില്‍ (19:3)

19. മരുഭൂമിയിലെ ചൂരച്ചെടിയുടെ തണലില്‍ ഇരുന്ന് മരിപ്പാന്‍ ആഗ്രഹിച്ചതാര് ?
ഏലിയാവ് (19:4)

20. ഏലിയാവിനു പകരം പ്രവാചകനായി ആരെ അഭിഷേകം ചെയ്യണം എന്നാണ് യഹോവ ഏലിയാവിനോട് പറഞ്ഞത് ?
ആബേല്‍ -മെഹോലയില്‍ നിന്നുള്ള സാഫാത്തിന്റെ മകനായ ഏലിശയെ (19:16)

21. ബാലിനു മടങ്ങാത്ത മുഴങ്കാലും ചുബംനം ചെയ്യാത്ത വായുമുള്ളവരായി യിസ്രായേലില്‍ എത്രപേര്‍ ശേഷിച്ചിരിക്കുന്നു എന്നാണു യഹോവ ഏലിയാവിനോട് പറഞ്ഞത് ?
ഏഴായിരം (19:18)

22. മുപ്പത്തിരണ്ടു രാജ്ജാക്കന്മാരെ കൂട്ടി യിസ്രായേല്‍ രാജാവായ ആഹാബിനോട് യുദ്ധം ചെയ്ത അരാം രാജാവ് ?
ബെന്‍-ഹദദ് (20:1)

23. യിസ്രായേല്യരോട് തോറ്റ ആരാമ്യരില്‍ എത്ര പേരാണ് പട്ടണമതില്‍ (അഫേക് പട്ടണം) വീണ് മരിച്ചത്.
ഇരുപത്തേഴായിരം (20:30)