Wednesday, July 11, 2012

2ദിനവൃത്താന്തം 13 , 14 ,15


1.യുദ്ധത്തിനു വന്ന യൊരോബെയാമിനോടും യിസ്രായേല്യരോടും അബീയാവു സംസാരിച്ചത് എവിടെ നിന്നു കൊണ്ടാണ്?
എഫ്രയീം മലനാട്ടിലെ സെമരായീം മലമുകളിൽ നിന്ന് (13:4)

2. യൊരോബെയാം യിസ്രായേല്യർക്ക് ദൈവമായി ഉണ്ടാക്കി നൽകിയതെന്ത്?
പൊൻകാളക്കുട്ടിയെ(13:8)

3. അബീയാവിനു പകരം രാജാവായതാര്?
അവന്റെ മകനായ ആസാ(14:1)

4. കൂശ്യനായ സേരഹ് ആസായോട് യുദ്ധം ചെയ്യാനായി പടെക്കു അണിനിരന്നത് എവിടെ?
മാരേശെക്കു സമീപം സെഫാഥാ താഴ്വരയിൽ (14:10)

5. യുദ്ധത്തിൽ ജയിച്ചു വന്ന ആസായെ ദൈവത്മാവിനാൽ എതിരേറ്റത് ആര്?
ഓദേദിന്റെ മകനായ അസർയ്യാവ് (15:1)

6. ആസാ രാജാവു തന്റെ അമ്മയായ മയഖയുടെ രാജ്ഞി സ്ഥാനം നീക്കിക്കളഞ്ഞത് എന്തുകൊണ്ട്?
അവൾ അശേരക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ട്(15:16)

7. മയഖ അശേരക്കു ഉണ്ടാക്കിയ മ്ലേച്ഛ വിഗ്രഹം ആസാ തകർത്തു ചുട്ടുകളഞ്ഞത് എവിടേ വെച്ച്?
കിദ്രോൻ തോട്ടിങ്കൽ വെച്ചു(15:16)

bible quiz malayalam , malayalam bible quiz , bible quiz , ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ് 

Monday, July 9, 2012

2ദിനവൃത്താന്തം 11 , 12


1.യിസ്രായിലിനോട് യുദ്ധം ചെയ്യാൻ ഒരുങിയ രെഹബെയാമിനെ തടയാൻ യഹോവയുടെ അരുളപ്പാട് ഉണ്ടായത് ആർക്ക്?
ദൈവപുരുഷനായ ശെമയ്യാവിന് (11:2)

2.യെരോബെയാമിന്റെ രാജ്യമായ യിസ്രായേലിൽ നിന്ന് ലേവ്യർ തങ്ങളുടെ അവകാശങ്ങൾ വിട്ടൊഴിഞ്ഞ് യെഹൂദയിലേക്കും യെരുശലേമിലേക്കും വന്നത് എന്തു കൊണ്ട്?
യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൗരോഹിത്യത്തിൽ നിന്നു നീക്കിക്കളഞ്ഞു,താൻ ഉണ്ടാക്കിയ പൂജാഗിരികൾക്കും മേഷ വിഗ്രഹന്ങൾക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട് (11:14)

3. രെഹബെയാം തന്റെ സകല ഭാർയ്യമാരിലും വെപ്പാട്ടികളിലും വെച്ചു അധികം സ്നേഹിച്ചതാരെ?
അബ്‌ശാലോമിന്റെ മകളായ മയഖയെ (11:21)

4. രെഹബെയാം രാജാവാക്കാൻ ഭാവിച്ചതാരെ?
മയഖയുടെ മകനായ അബീയാവെ (11:22)

5,രെഹബെയാം രാജാവിന്റെ അഞ്ചാം ആണ്ടിൽ യെരുശലേമിനെ ആക്രമിക്കാൻ വന്ന മിസ്രയീം രാജാവ്?
ശീശക് (12:3)

6."നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ട് ഞാനും നിന്ങളെ ശീശക്കിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു"എന്ന് യഹോവ യിസ്രായേലിനോട് പറഞ്ഞത് ആര് മുഖാന്തരം ആണ്?
ശെമയ്യാ പ്രവാചകൻ മുഖാന്തരം (12:4)

7.യെരുശലേമിന്റെ നേരെ വന്നു യഹോവയുടേ ആലയത്തിലേയും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ട് പോയതാര്?
മിസ്രയീം രാജാവായ ശീശക് (12:9)

8. രെഹബെയാം യെരുശലേമിൽ വാണാതെത്രെ കാലം?
പതിനേഴു സംവത്സരം (12:13)

9. യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിനു യിസ്രായേലിന്റെ സകല ഗോത്രന്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരം?
യെരുശലേം (12:13)

10. രെഹബെയാമിന്റെ അമ്മ ?
അമ്മോന്യ സ്ത്രിയായ നയമാ(12:13)

11. രെഹബെയാമിന്റെ വൃത്താന്തങ്ങൾ എഴുതിയിരിക്കുന്നത് എവിടെ?
ശേമയ്യാ പ്രവാചകന്റെയും ഇദ്ദോ ദർശകന്റെയും വൃത്താന്തങ്ങളിൽ (12:15)

13. രെഹബെയാമിന്റെ മരണ ശേഷം രാജാവയതാര്?
അവന്റെ മകനായ അബീയാവു (12:6)


bible quiz malayalam , malayalam bible quiz , bible quiz , ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ് 

Thursday, July 5, 2012

2ദിനവൃത്താന്തം 6 , 7 , 8 , 9 , 10

1. ശലോമോന്റെ പ്രാർത്ഥന
      6:14-42

2. ദൈവാലയം പ്രതിഷ്ഠിച്ചപ്പോൾ ശലോമോൻ കഴിച്ച യാഗ വസ്തുക്കൾ?
ഇരുപതിനായിരം കാളയെയും ഒരു ലക്ഷത്തിരുപതിനായിരം ആടിനേയും(7:5)

3. ദൈവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന നന്മകളെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്നതെന്ത്?
7:12-16

4. തന്റെ ദൃഷ്ടിയും ഹൃദയവും എല്ലായ്പോഴും എവിടെ ഇരിക്കും എന്നാണ് യഹോവ ശലോമോനോട് പറഞ്ഞത്?
ദൈവാലയത്തിൽ (7:16)

5. ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും പണിതത് എത്ര നാളുകൾ കൊണ്ടാണ്?
ഇരുപതു സംവത്സരം(8:1)

6.താൻ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ ശലോമോൻ യഹോവയ്ക്കു ഹോമയാഗങ്ങളെ അർപ്പിച്ചത് എന്നൊക്കെ?
ശബ്ബത്തു നാളുകളിലും, അമാവാസ്യകളിലും, ഉത്സവന്ങളിലും , പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ , വാരോത്സവത്തിൽ , കൂടാരങളുടെ ഉത്സവത്തിൽ (8:13)


7. കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിനു അവന്റെ അടുക്കൽ വന്നതാര് ?
ശേബാരാജ്ഞി(9:1)

8. ശേബാരാജ്ഞി ശലോമോന് നൽകിയ സമ്മാനം?
നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും(9:9)

9. ആനക്കൊമ്പുകൊണ്ട് വലിയ സിംഹാസനം ഉണ്ടാക്കി അത് തങ്കം കൊണ്ട് പൊതിഞ്ഞതാര്?
ശലോമോൻ(9:17)

10. ശലോമോന്റെ വൃത്താന്തന്ങൾ എഴുതിയിരിക്കുന്നത് എവിടേ?
നാഥാൻ പ്രവാചകന്റെ വൃത്താന്തത്തിലും , ശീലോത്യനായ അഹീയാവിന്റെ പ്രവാചകത്തിലും , നെബാത്തിന്റെ മകനായ യൊരോബെയാമിനെ പറ്റിയുള്ള ഇദ്ദോ ദർശകന്റെ ദർശനങ്ങളിലും (9:29)

11. ശലോമോൻ യരുശലേമിൽ രാജാവായിരുന്ന കാലം?
നാല്പതു സംവത്സരം(9:30)

12. ശലോമോനു പകരം രാജാവായതാര്?
അവന്റെ മകനായ രെഹബെയാം (9:31)

13. ശലോമോൻ രാജാവിന്റെ സന്നിധിയിൽ നിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്നവൻ?
നെബാത്തിന്റെ മകനായ യൊരോബെയാം (10:2)

14. രെഹബെയാം രാജാവു ഊഴിയ വേലക്കു മേല്വിചാരകനാക്കിയ ആരയെയാണ് യിസ്രായേല്യർ കല്ലെറിഞ്ഞു കൊന്നത്?
ഹദോരാമിനെ(10:18)


bible quiz malayalam , malayalam bible quiz , bible quiz , ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ്

Wednesday, July 4, 2012

2ദിനവൃത്താന്തം 1,2,3,4,5

1. സമാഗമന കൂടാരത്തിലെ താമ്രയാഗ പീഠം ഉണ്ടാക്കിയതാര്?
ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ (1:5)

2. ശലോമോൻ ആയിരം ഹോമയാഗം കഴിച്ചത് എവിടെ?
സമാഗമന കൂടാരത്തിലെ താമ്രയാഗപീഠത്തിൽ (1:6)

3. തനിക്ക് പ്രത്യക്ഷനായ യഹോവയോട് ശലോമോൻ ചോദിച്ചത് എന്ത്?
ജ്ഞാനവും വിവേകവും (1:10)

4. ശലോമോന്റെ രഥന്ങളുടേയും കുതിരച്ചേകവരുടേയും എണ്ണം?
ആയിരത്തി നാനൂറു രഥന്ങളും പന്തീരായിരം കുതിരച്ചേകവരും (1:14)

5. യഹോവയുടെ ആലയം പണിയുന്നതിനു ശലോമോന്റെ ആവിശ്യപ്രകാരം സോർ രാജാവായ ഹൂരാം ശലോമോന്റെ അടുക്കലേക്ക് അയച്ചതാരെ?
ഹൂരാം-ആബിയെ(2:13)

6. യഹോവയുടെ ആലയം പണിക്ക് ആവിശ്യ്യമായ ദേവദാരുവും സരള മരവും ചന്ദനവും കൊണ്ടൂവന്നത് എവിടെ നിന്ന്?
ലെബാനോനിൽ നിന്നു (2:8)

7. ലെബാനോനിൽനിന്നു മരം വെട്ടി ചന്ങാടം കെട്ടി കടൽ വഴിയായി എത്തിക്കുന്നത് എവിടെ?
യാഫോവിൽ (2:16)

8. ശലോമോൻ യഹോവയുടെ ആലയം പണിതത് എവിടെ?
യെരുശലേമിൽ ദാവീദിന് യഹോവ പ്രത്യക്ഷനായ മോരീയാ പർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കുളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു(3:1)

9. ആലയത്തിന്റെ മുമ്പിൽ ഉണ്ടാക്കിയ 35 മുഴം ഉയരമുള്ള സ്തംഭന്ങളുടെ പേർ?
വലത്തേതിനു യാഖീൻ എന്നും ഇടത്തേതിനു ബോവസ് എന്നും(3:17)

10. യഹോവയുടെ നിയമപെട്ടകം സീയോനിൽ നിന്നു കൊണ്ടുവരാൻ യിസ്രായേൽ പുരുഷന്മാരെല്ലാവരും ശലോമോൻ രാജാവിന്റെ അടുക്കൽ വന്നുകൂടിയത് എന്ന്?
ഏഴാം മാസത്തിലെ ഉത്സവത്തിൽ (5:3)

11.നിയമ പെട്ടകത്തിൽ ഉണ്ടായിരുന്നതെന്ത്?
മോശെ ഹോരേബിൽ വെച്ചു പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകകൾ

bible quiz malayalam, ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ് 

Tuesday, July 3, 2012

1ദിനവൃത്താന്തം 26,27,28,29

1.ദൈവാലയത്തിലെ ഭണ്ഡാരത്തിനും വിശുദ്ധ വസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചരകൻ ആയിരുന്നവർ?
ലേവ്യർ(26:20)

2. എത്ര വയസുമുതലുള്ളവരുടെ എണ്ണമാണ് ദാവീദ് എടുത്തത്?
ഇരുപതുവസയിനു മുകളിലുള്ളവരുടെ(27:23)

3.അഹിഥോഫെലിന്റെ ശേഷം ദാവീദിന്റെ രാജമന്ത്രിയായവർ?
ബെനയാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും(27:34)

4. എന്തുകൊണ്ടാണ് യഹോവ ദാവീദിനോട് ദൈവലയം പണിയരുത് എന്ന് പറഞ്ഞത്?
ദാവീദ് യോദ്ധാവായതുകൊണ്ടും രക്തം ചൊരിയിച്ചതുകൊണ്ടും(28:4)

5. ശലോമോന് ദൈവാലയത്തിന്റെ മാതൃക കൊടുത്തതാര്?
ദാവീദ്(28:11)

6. ശലോമോനെ യഹോവെക്കു പ്രഭുവായി അഭിഷേകം ചെയ്തപ്പോൾ പുരോഹിതനായി അഭിഷേകം ചെയ്തതാരെ?
സാദോക്കിനെ (29:22)

7. ദാവീദ് രാജാവിന്റെ വൃത്താന്തന്ങൾ എഴുതിയിരിക്കുന്നത് എവിടെയൊക്കെ?
ദർശകനായ ശമുവേലിന്റെ വൃത്താന്തത്തിലും നാഥാൻ പ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്ത പുസ്തകത്തിലും (29:30

  

Monday, July 2, 2012

1ദിനവൃത്താന്തം 21-25

1. ബേർ-ശേബ മുതൽ ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ അറിയേണ്ടതിനു കൊണ്ടുവരാൻ ദാവീദ് കല്പിച്ചത് ആരോട്?
യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും (21:2)

2. ദാവീദിന്റെ ദർശകൻ?
ഗാദ് (21:9)

3. ദാവീദ് ചെയ്ത പാപത്തിന്റെ ശിക്ഷയായി മൂന്നു ശിക്ഷകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ ഗാദ് മുഖാന്തരം യഹോവ ദാവീദിനോട് പറഞ്ഞു.ഏതൊക്കെയായിരുന്നു ആ ശിക്ഷകൾ?
മൂന്നു സംവത്സരത്തെ ക്ഷാമം , ദാവീദിന്റെ ശത്രുക്കളുടെ വാൾ അവനെ തുടർന്നെത്തി മൂന്നുമാസം ശത്രുക്കളാൽ നശിക്കുക , ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മഹാമാരി ഉണ്ടായി യിസ്രായേൽ ദേശത്തൊക്കയും യഹോവയുടെ ദൂതൻ സംഹാരം ചെയ്യുക(21:12)

4. ദാവീദ് ചെയ്ത പാപം എന്തായിരുന്നു?
യിസ്രയേലിനെ എണ്ണി അവരുടെ സംഖ്യ കൊണ്ടുവരാൻ കല്പിച്ചത്

5. മഹാമാരി മൂലം മരിച്ച യിസ്രായേല്യരുടെ എണ്ണം?
എഴുപതിനായിരം(22:14)

6. "മതി നിന്റെ കൈ പിൻവലിക്കുക"എന്ന് യഹോവ കല്പിക്കുമ്പോൾ യഹോവയുടെ ദൂതൻ എവിടെ നിൽക്കുകയായിരുന്നു?
യെബൂസ്യനായ ഒർന്നാന്റെ കുളത്തിനരികെ (21:15)

7. യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു ഒരു ആലയം പണിയുവാൻ ദാവീദ് കല്പന കൊടുത്തതാർക്ക്?
തന്റെ മകനായ ശലോമോന് (22:6)

8. ദാവീദ് തന്റെ പിൻഗാമിയായി യിസ്രായേലിനു രാജാവാക്കിയതാരെ?
ശലോമോനെ(23:1)

9. യഹോവയുടെ ആലയത്തിൽ സംഗീതം ചെയ്‌വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സംഖ്യ?
288 (25:8)

Sunday, July 1, 2012

1ദിനവൃത്താന്തം 16-20

1. ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതിയതാര്?
ബെനായാവും യെഹസിയേലും (16:6)

2. "ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു;യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു"എന്ന് ദാവീദ് ആരോടാണ് പറഞ്ഞത് ?
നാഥാൻ പ്രവാചകനോട് (17:1)

3. സോബാ രാജാവായ ഹദദേസരെ ദാവീദ് തോൽപ്പിച്ചത് എവിടെ വെച്ച്?
ഹമാത്തിൽ വെച്ച് (18:3)

4. എവിടെ നിന്ന് കൊണ്ടുവന്ന താമ്രം കൊണ്ടാണ് ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രന്ങളും ഉണ്ടാക്കിയത് ?
ഹദദേസരിന്റെ പട്ടണങ്ങളായ തിബഹാത്തിൽ നിന്നും കൂനിൽ നിന്നും (18:8)

5. ദാവീദിന്റെ മന്ത്രി?
അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് (18:15)

6. ദാവീദ് രാജാവിന്റെ പ്രധാന പരിചാരകന്മാർ  ആരായിരുന്നു?
ദാവീദിന്റെ പുത്രന്മാർ (18:17)

7. അമ്മോന്യരുടെ രാജാവായ നാഹാശിന്റെ മരണശേഷം രാജാവായതാര്?
അവന്റെ മകനായ ഹാനൂൻ (19:2)

8. ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ച് ക്ഷൗരം ചെയ്യിച്ച് അവരുടെ അങ്കികളെ നടുവിൽ ആസന്നം വരെ മുറിച്ചു കളഞ്ഞ രാജാവ് ?
 ഹാനൂൻ (19:4)

Saturday, June 30, 2012

1ദിനവൃത്താന്തം 11-15

1. ദാവീദിന്റെ നഗരം?
സീയോൻ കോട്ട (11:7,5)

2.യെരുശലേമിന്റെ മറ്റൊരു പേര്?
യെബൂസ്(11:4)

3. യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം അബീനാദാബിന്റെ വീട്ടിൽ നിന്നു കൊണ്ടു വന്നപ്പോൾ വണ്ടി തെളിച്ചത് ആര്?
ഉസ്സയും ,അഹ്യോവും (13:8)

4. ദൈവത്തിന്റെ പെട്ടകം പിടിക്കാനായി കൈ നീട്ടുകകൊണ്ട് മരിച്ചതാര്?
ഉസ്സ(13:10)

5. ഉസ്സ മരിച്ച സ്ഥലത്തിന് ദാവീദ് നൽകിയ പേര്?
പേരസ്സ്-ഉസ്സ (13:11)

6.ദൈവത്തിന്റെ പെട്ടകം തന്റെ അടുക്കലേക്ക് കൊണ്ടൂവരാതെ എവിടേക്കാണ് ദാവീദ് കൊണ്ടൂപോയത്?
ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്ക്(13:13)

7.വെള്ളച്ചാട്ടം പോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കൈയ്യാൽ തകർത്തു കളഞ്ഞു എന്നു പറഞ്ഞ് ഫെലിസ്ത്യരെ തോൽപ്പിച്ച സ്ഥലത്തിനു ദാവീദ് നൽകിയ പേരെന്ത്?
ബാൽ-പെരാസീം (14:11)

8. ഏത് വൃക്ഷന്ങളുടെ അഗ്രഹന്ങളിലൂടെ അണിയണിയായി നടക്കുന്ന ശബ്ദ്ദം കേട്ടാൽ പടക്കു പുറപ്പെടാൻ ആണ് ദൈവം ദാവീദിനോട് പറഞ്ഞത്?
ബാഖാ വൃക്ഷന്ങളുടെ (14:15)

9. യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്ന് ദാവീദിന്റെ അടുക്കലേക്ക് കൊണ്ടുവന്നപ്പോൾ പെട്ടകം വഹിക്കുന്നതിന് മേൽവിചാരകൻ ആയിരുന്നതാര്?
ലേവ്യരിൽ പ്രധാനിയായ കെനത്യാവു (15:22)

10. ദാവീദ് രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചതാര്?
ശൗലിന്റെ മകളായ മീഖൾ(15:29)

Thursday, June 28, 2012

1ദിനവൃത്താന്തം 6-10


1. ശലോമോൻ യെരുശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയതാര്?
 അസർയ്യാവു (6:10)

2.വംശാവലി പ്രകാരം യുദ്ധസേവയ്ക്കു പ്രാപത്ന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ?
ഇരുപത്താറായിരം(7:40)

3. ഗേബ നിവാസികളുടെ പിതൃഭവനന്ങൾക്കു തലവന്മാർ?
 ഏഹൂദിന്റെ പുത്രന്മാർ (8:6)

4. യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരിക്കുന്നത് എഴുതിയിരിക്കുന്നത് എവിടെ?
യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്ത പുസ്തകത്തിൽ (9:1)

5. ഫെലിസ്ത്യർ പിന്തുടർന്നു വെട്ടിക്കൊന്ന ശൗലിന്റെ മക്കൾ?
യോനാഥൻ , അബീനാദാബ് , മല്‌ക്കീശൂവ (10:2)

6. ശൗലിന്ന്റെയും പുത്രന്മാരുടേയും അസ്ഥികളെ കുഴിച്ചിട്ടത് എവിടെ?
യാബേശിലെ കരുവേലകത്തിൻ കീഴിൽ (10:12)

7. ശൗൽ മരിക്കേണ്ടി വന്നത് എന്തുകൊണ്ട്?
ശൗൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും (10:13)

Wednesday, June 27, 2012

1ദിനവൃത്താന്തം 1-5


1.ഭൂമിയിലെ ആദ്യത്തെ വീരൻ?
   നിമ്രോദ് (1:10)

2. ഭൂവാസികൾ പിരിഞ്ഞ് പോയത് ആരുടെ കാലത്താണ്?
 പേലെഗിന്റെ(1:19)

3.യിസ്രായേൽ മക്കളെ രാജാവു വാഴും മുമ്പെ ഏദോം ദേശത്ത് വാണ രാജാക്കന്മാർ?
ബെയോരിന്റെ മകനായ ബേല, ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോവാബ്ബ് , തേമാദേശക്കാരനായ ഹൂശാം , ബദദിന്റെ മകൻ ഹദദ് , മസ്രേക്കാരനായ സമ്ലാ , രെഹോബാത്ത് പട്ടണക്കാരനായ ശൗൽ , അക്ബോരിന്റെ മകൻ ബാൽഹാനാൻ,ഹദദ് (1:43-51)


4. ഏദോമ്യ പ്രഭുക്കന്മാർ ആരൊക്കെ?
തിമ്നാ , അല്യാ , യെഥേത്ത് , ഒഹൊലീബാമാ , ഏലാ ,പീനോൻ , കെനസ് , തേമാൻ , മിബ്സാർ , മഗ്ദീയേൽ , ഈരാം

5. യഹോവയ്ക്ക് അനിഷ്ടൻ ആയിരുന്നതുകൊണ്ട് അവൻ കൊന്ന യെഹൂദയുടെ പുത്രൻ ?
യെഹൂദയുടെ ആദ്യജാതനായ ഏർ (2:3)

6. മകളെ മിസ്രയീമ്യനായ തന്റെ ഭ്യത്യനായ യർഹെക്കു ഭാർയ്യയായി നൽകിയതാര്?
 ശേശാൻ (2:35)

7. യബ്ബേസിൽ പാർത്തുവന്ന ശാസ്ത്രജ്ഞന്മാരുടെ കുലന്ങൾ?
 തിരാത്യർ , ശിമെയാത്യർ ,സൂഖാത്യർ (2:55)

8. ദാവീദിന്റെ തലമുറകളെക്കുറിച്ച് പറയുന്ന അദ്ധ്യായം?
   1 ദിനവൃത്താന്തം 3

9. "നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടു കൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു" എന്നു യഹോവയോട് അപേക്ഷിച്ചതാര്?
  യബ്ബേസ് (4:10)

10. യിസ്രായേലിന്റെ ആദ്യജാതനായ രൂബേലിന്റെ ജ്യേഷ്ഠാവകാശം യോസഫിന്റെ പുത്രന്മാർക്ക് ലഭിച്ചത് എന്തുകൊണ്ട്?
 രൂബേൻ തന്റെ പിതാവിന്റെ കിടക്കയെ അശുദ്ധ്മാക്കിയതുകൊണ്ട് (5:1)