Saturday, June 30, 2012

1ദിനവൃത്താന്തം 11-15

1. ദാവീദിന്റെ നഗരം?
സീയോൻ കോട്ട (11:7,5)

2.യെരുശലേമിന്റെ മറ്റൊരു പേര്?
യെബൂസ്(11:4)

3. യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം അബീനാദാബിന്റെ വീട്ടിൽ നിന്നു കൊണ്ടു വന്നപ്പോൾ വണ്ടി തെളിച്ചത് ആര്?
ഉസ്സയും ,അഹ്യോവും (13:8)

4. ദൈവത്തിന്റെ പെട്ടകം പിടിക്കാനായി കൈ നീട്ടുകകൊണ്ട് മരിച്ചതാര്?
ഉസ്സ(13:10)

5. ഉസ്സ മരിച്ച സ്ഥലത്തിന് ദാവീദ് നൽകിയ പേര്?
പേരസ്സ്-ഉസ്സ (13:11)

6.ദൈവത്തിന്റെ പെട്ടകം തന്റെ അടുക്കലേക്ക് കൊണ്ടൂവരാതെ എവിടേക്കാണ് ദാവീദ് കൊണ്ടൂപോയത്?
ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്ക്(13:13)

7.വെള്ളച്ചാട്ടം പോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കൈയ്യാൽ തകർത്തു കളഞ്ഞു എന്നു പറഞ്ഞ് ഫെലിസ്ത്യരെ തോൽപ്പിച്ച സ്ഥലത്തിനു ദാവീദ് നൽകിയ പേരെന്ത്?
ബാൽ-പെരാസീം (14:11)

8. ഏത് വൃക്ഷന്ങളുടെ അഗ്രഹന്ങളിലൂടെ അണിയണിയായി നടക്കുന്ന ശബ്ദ്ദം കേട്ടാൽ പടക്കു പുറപ്പെടാൻ ആണ് ദൈവം ദാവീദിനോട് പറഞ്ഞത്?
ബാഖാ വൃക്ഷന്ങളുടെ (14:15)

9. യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്ന് ദാവീദിന്റെ അടുക്കലേക്ക് കൊണ്ടുവന്നപ്പോൾ പെട്ടകം വഹിക്കുന്നതിന് മേൽവിചാരകൻ ആയിരുന്നതാര്?
ലേവ്യരിൽ പ്രധാനിയായ കെനത്യാവു (15:22)

10. ദാവീദ് രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചതാര്?
ശൗലിന്റെ മകളായ മീഖൾ(15:29)

Thursday, June 28, 2012

1ദിനവൃത്താന്തം 6-10


1. ശലോമോൻ യെരുശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയതാര്?
 അസർയ്യാവു (6:10)

2.വംശാവലി പ്രകാരം യുദ്ധസേവയ്ക്കു പ്രാപത്ന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ?
ഇരുപത്താറായിരം(7:40)

3. ഗേബ നിവാസികളുടെ പിതൃഭവനന്ങൾക്കു തലവന്മാർ?
 ഏഹൂദിന്റെ പുത്രന്മാർ (8:6)

4. യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരിക്കുന്നത് എഴുതിയിരിക്കുന്നത് എവിടെ?
യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്ത പുസ്തകത്തിൽ (9:1)

5. ഫെലിസ്ത്യർ പിന്തുടർന്നു വെട്ടിക്കൊന്ന ശൗലിന്റെ മക്കൾ?
യോനാഥൻ , അബീനാദാബ് , മല്‌ക്കീശൂവ (10:2)

6. ശൗലിന്ന്റെയും പുത്രന്മാരുടേയും അസ്ഥികളെ കുഴിച്ചിട്ടത് എവിടെ?
യാബേശിലെ കരുവേലകത്തിൻ കീഴിൽ (10:12)

7. ശൗൽ മരിക്കേണ്ടി വന്നത് എന്തുകൊണ്ട്?
ശൗൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും (10:13)

Wednesday, June 27, 2012

1ദിനവൃത്താന്തം 1-5


1.ഭൂമിയിലെ ആദ്യത്തെ വീരൻ?
   നിമ്രോദ് (1:10)

2. ഭൂവാസികൾ പിരിഞ്ഞ് പോയത് ആരുടെ കാലത്താണ്?
 പേലെഗിന്റെ(1:19)

3.യിസ്രായേൽ മക്കളെ രാജാവു വാഴും മുമ്പെ ഏദോം ദേശത്ത് വാണ രാജാക്കന്മാർ?
ബെയോരിന്റെ മകനായ ബേല, ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോവാബ്ബ് , തേമാദേശക്കാരനായ ഹൂശാം , ബദദിന്റെ മകൻ ഹദദ് , മസ്രേക്കാരനായ സമ്ലാ , രെഹോബാത്ത് പട്ടണക്കാരനായ ശൗൽ , അക്ബോരിന്റെ മകൻ ബാൽഹാനാൻ,ഹദദ് (1:43-51)


4. ഏദോമ്യ പ്രഭുക്കന്മാർ ആരൊക്കെ?
തിമ്നാ , അല്യാ , യെഥേത്ത് , ഒഹൊലീബാമാ , ഏലാ ,പീനോൻ , കെനസ് , തേമാൻ , മിബ്സാർ , മഗ്ദീയേൽ , ഈരാം

5. യഹോവയ്ക്ക് അനിഷ്ടൻ ആയിരുന്നതുകൊണ്ട് അവൻ കൊന്ന യെഹൂദയുടെ പുത്രൻ ?
യെഹൂദയുടെ ആദ്യജാതനായ ഏർ (2:3)

6. മകളെ മിസ്രയീമ്യനായ തന്റെ ഭ്യത്യനായ യർഹെക്കു ഭാർയ്യയായി നൽകിയതാര്?
 ശേശാൻ (2:35)

7. യബ്ബേസിൽ പാർത്തുവന്ന ശാസ്ത്രജ്ഞന്മാരുടെ കുലന്ങൾ?
 തിരാത്യർ , ശിമെയാത്യർ ,സൂഖാത്യർ (2:55)

8. ദാവീദിന്റെ തലമുറകളെക്കുറിച്ച് പറയുന്ന അദ്ധ്യായം?
   1 ദിനവൃത്താന്തം 3

9. "നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടു കൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു" എന്നു യഹോവയോട് അപേക്ഷിച്ചതാര്?
  യബ്ബേസ് (4:10)

10. യിസ്രായേലിന്റെ ആദ്യജാതനായ രൂബേലിന്റെ ജ്യേഷ്ഠാവകാശം യോസഫിന്റെ പുത്രന്മാർക്ക് ലഭിച്ചത് എന്തുകൊണ്ട്?
 രൂബേൻ തന്റെ പിതാവിന്റെ കിടക്കയെ അശുദ്ധ്മാക്കിയതുകൊണ്ട് (5:1)