1. യെഹോശാഫാത്തിനു പകരം രാജാവായതാര് ?
യെഹോരാം (2ദിനവൃത്താന്തം 21:1)
2. യെഹോരാം മിന്റെ സഹോദരന്മാർ ? / യെഹോശാഫാത്തിന്റെ പുത്രന്മാർ ആരെല്ലാം?
അസർയ്യാവു, യെഹീയേൽ, സെഖർയ്യാവു, അസർയ്യാവു, മീഖായേൽ, ശെഫത്യാവു (2ദിനവൃത്താന്തം 21:2)
3. യെഹോശാഫാത്ത് യെഹോരാംമിനു രാജത്വം നൽകാൻ കാരണം എന്ത്?
യെഹോരാം ആദ്യജാതനായിരിന്നതുകൊണ്ട് (2ദിനവൃത്താന്തം 21:3)
4. രാജാവായതിനു ശേഷം തന്റെ സഹോദരന്മാരെയെല്ലാം കൊന്നു കളഞ്ഞ രാജാവാര്?
യെഹോരാം (2ദിനവൃത്താന്തം 21:4)
5. "യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും. നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും." എന്ന് യെഹോരാംമിനെ എഴുതി അറിയിച്ചതാര് ?
ഏലിയാപ്രവാചകൻ (2ദിനവൃത്താന്തം 21:12-15)
6. കുടൽ പുറത്തുചാടി കഠിനവ്യാധിയാൽ മരിച്ച രാജാവ് ?
യെഹോരാം (2ദിനവൃത്താന്തം 21:19)
7. ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ കല്ലറകളിൽ അല്ലാതെ അടക്കംചെയ്യപ്പെട്ട രാജാവ്
യെഹോരാം (2ദിനവൃത്താന്തം 21:20)
8. യെഹൂദാരാജാവായ യെഹോരാമിനു ശേഷം രാജാവായതാര് ?
യെഹോരാമിന്റെ മകൻ അഹസ്യാവു (2ദിനവൃത്താന്തം 22:1)
9. അഹസ്യാവിന്റെ അമ്മ?
ഒമ്രിയുടെ കൊച്ചുമകളായ അഥല്യാ (2ദിനവൃത്താന്തം 22:2) ----- 2രാജാക്കന്മാർ 8:26

10. അഹസ്യാവു എത്രാം വയസ്സിലായിരുന്നു രാജാവായത് ?
ഇരുപത്തിരണ്ട് (2ദിനവൃത്താന്തം 22:2)
11. ആരുടെ കൂടെയാണ് അഹസ്യാവ് ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയത് ?
യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ (2ദിനവൃത്താന്തം 22:5)
12. ആഹാബ് ഗൃഹത്തിന്നു നിർമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്‌തതാരെ?
നിംശിയുടെ മകനായ യേഹൂവിനെ (2ദിനവൃത്താന്തം 22:7)
13. അഹസ്യാവിന്നു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെ കൊന്നതാര്?
യേഹൂ (2ദിനവൃത്താന്തം 22:8)
14. യേഹൂവിനെ ഭയപ്പെട്ട് അഹസ്യാവ് ഒളിച്ചിരുന്ന സ്ഥലം?
ശമർയ്യ (2ദിനവൃത്താന്തം 22:9)
15. പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ചവൻ?
യെഹോശാഫാത്ത് (2ദിനവൃത്താന്തം 22:9)
16. തന്റെ മകൻ മരിച്ചുപോയതറിഞ്ഞ് യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചതാര് ?
അഹസ്യാവിന്റെ അമ്മയായ അഥല്യാ (2ദിനവൃത്താന്തം 22:10)
17. കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തതാര്?
അഹസ്യാവിന്റെ സഹോദരിയായ യെഹോശബത്ത് (2ദിനവൃത്താന്തം 22:11)
18 . യെഹോശബത്തിന്റെ ഭർത്താവ് ?
യെഹോയാദാപുരോഹിതൻ (2ദിനവൃത്താന്തം 22:11)
19. വല്യമ്മയെ ഭയപ്പെട്ട് ദൈവാലയത്തിൽ ആറുവർഷം ഒളിവിൽ കഴിഞ്ഞതാര്?
അഹസ്യാവിന്റെ മകനായ യോവാശ് (2ദിനവൃത്താന്തം 22:12)
20. അഹസ്യാവിനു ശേഷം രാജ്യഭരണം ഏറ്റെടുത്തതാര് ?
അഥല്യാ (2ദിനവൃത്താന്തം 22:12)
bible quiz malayalam , malayalam bible quiz , bible quiz , ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ്