Sunday, January 13, 2013

2ദിനവൃത്താന്തം 15 , 16 , 17 , 18 , 19 , 20

1.യെഹൂദ രാജാവായ ആസയുടെ അടുക്കൽ  ആരയും വരാൻ സമ്മതിക്കാത്തവണ്ണം രാമയെ പണീതുറപ്പിച്ച യിസ്രായേൽ രാജാവ് ?
ബയെശ(16:1)

2. "നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്കകൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കൈയ്യിൽ നിന്നു തെറ്റിപ്പോയിരിക്കുന്നു" എന്നു ആസയോട് പറഞ്ഞ ദർശകൻ?
ദർശകനായ ഹനാനി(12:7)

3. ദർശകനായ ഹനാനെ കാരാഗൃഹത്തിൽ ആക്കിയതാര്?
ആസാ(16:10)

4. വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ അതി കഠിനമായ ദീനം പിടിച്ച രാജാവ് ?
ആസാ(16:12)

5. ആസായുടെ മരണ ശേഷം രാജാവയതാര്?
ആസയുടെ മകനായ യെഹോശാഫാത്ത് (17:1)

6. ഗിലെയാദിലെ രാമോത്തിലേക്ക് തന്നോടുകൂടെ ചെല്ലേണ്ടതിനു യെഹൂദാ രാജാവായ യെഹോശാഫാത്തിനെ വശികരിച്ചതാര്?
യിസ്രായേൽ രാജാവായ ആഹാബ് (18:2)

7. രാമോത്തിലേക്ക് യുദ്ധത്തിനു പോകാനായി യഹോവയുടെ അരുളപ്പാടു ചോദിക്കാനായി ആഹാബ് വിളിച്ചു വരുത്തിയ പ്രവാചകന്മാരുടെ എണ്ണം?
നാനൂറ് (18:4)

8. "അവൻ എന്നെക്കൂറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നെ പ്രവചിക്കൂന്നതുകൊണ്ട് എനിക്ക് അവനെ ഇഷ്ടമല്ല" എന്ന് ആഹാബ് പറഞ്ഞത് ഏത് പ്രവാചകനെ കുറിച്ചാണ്?
യിമ്ലയുടേ മകനായ മീഖായാവിനെ കുറിച്ച്(18:7)

9. മീഖായാവിനെ ചെകിട്ടത്തടിച്ചവൻ ?
കെനയനയുടെ മകനായ സിദെക്കിയാവ് (18:23)

10. യെഹോശാഫാത്ത് യെരുശലേമിലെ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോൾ അവനെ എതിരേറ്റ ദർശകൻ?
ഹനാനിയുടെ മകനായ യേഹൂ ദർശകൻ (19:1)

11. ശത്രുക്കൾ അക്രമിക്കാൻ വന്നപ്പോൾ ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഉപവാസം പ്രസിദ്ധം ചെയ്ത രാജാവ്?
യെഹോശാഫാത്ത് (20:3)

12. "യുദ്ധം നിങ്ങളുടേതല്ല,ദൈവത്തിന്റെതത്രേ" എന്ന് ദൈവത്തിന്റെ ആത്മാവിനാൽ പറഞ്ഞവൻ?
യഹസീയേൽ എന്ന ലേവ്യൻ (20:14,15)

13. അമ്മോന്യരേയും മോവാബ്യരേയും സേയീർ പർവ്വതക്കാരയും കൊള്ളയിട്ടതിനു ശേഷം നാലാം ദിവസം യെഹോശാഫാത്തും ജനവും ഒന്നിച്ചു കൂടി യഹോവയെ വാഴ്ത്തിയ സ്ഥലം?
ബെരാഖാ താഴ്വര (20:26)

14. യെഹോശാഫാത്ത യെരുശലേമ്മിൽ വാണതത്രെ കാലം?
 ഇരുപത്തഞ്ച് സംവത്സരം (20:31)

15. "നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ട് യഹോവ നിന്റെ പണികളെ ഉടെച്ചു കളഞ്ഞിരിക്കുന്നു" എന്ന് യഹോശാഫാത്തിനു വിരോധമായി പ്രവചിച്ചതാര്?
മാരേശക്കാരനായ ദോദാവയുടെ മകൻ ഏലീയേസർ (20:29)

bible quiz malayalam , malayalam bible quiz , bible quiz , ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ്