Friday, November 6, 2009

ഉല്പത്തി 30



1. റാഹേലിന്റെ ദാസി ബില്‍ഹ യാക്കോബിന് പ്രസവിച്ച മക്കള്‍ ? ദാന്‍ , നഫ്‌താലി (30:7,8)


2. ലേയയുടെ ദാസി സില്പ യാക്കോബിന് പ്രസവിച്ച മക്കള്‍ ? ഗാദ് , ആശേര്‍ (30: 11,14)


3. മകന്റെ ദൂദായിപ്പഴം കൊണ്ട് ഭര്‍ത്താവിനെ കൂലിക്ക് വാങ്ങിയവള്‍ ? ലേയ (30: 16 (14-17)


4. ലേയയുടെ അഞ്ചാമത്തെയും ആറാമത്തെയും പുത്രന്മാര്‍ ?
യിസ്സാഖാര്‍ (30:18) , സെബൂലൂന്‍ (30:20)


5. ലേയ പ്രസവിച്ച യാക്കോബിന്റെ മകള്‍ ? ദീന (30:21)


6. റാഹേല്‍ പ്രസവിച്ച മകന്‍ ? യോസഫ് (30:24)


.
.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 27, 28, 29

1. ജ്യേഷ്‌ഠന്റെ അനുഗ്രഹം ഉപായത്തോടെ അപഹരിച്ചവന്‍ ? യാക്കോബ് (27:35)


2. യിശ്‌മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയും ആയവള്‍ ? മഹലത്തി (28:9)


3. ഏശാവന്റെ മൂന്നാമത്തെ ഭാര്യ ? മഹലത്തി (28:9)


4. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന കോവണി യാക്കോബ് സ്വപ്‌നം കണ്ട സ്ഥലം ?
ബേഥേല്‍ (28:18)


5. സ്വര്‍ഗ്ഗത്തിന്റെ വാതില്‍ ? ബേഥേല്‍ (28:17)


6. ബേഥേലിന്റെ പഴയ പേര് ? ലൂസ് (28:19)


7. ലാബാന്റെ പുത്രിമാര്‍ ? ലേയ , റാഹേല്‍ (29:16)


8. ലെയയുടെ ദാസി ? സില്പ (29:24)


9. റാഹേലിന്റെ ദാസി ? ബില്‍‌ഹ (29:30)


10. യാക്കോബിന്റെ ആദ്യപുത്രന്‍ ? രൂബേന്‍ (29:32)


11. ലേയയുടെ പുത്രന്മാര്‍ ? രൂബേന്‍ , ശിമെയോന്‍ , ലേവി , യെഹൂദാ (29:32-35)


12. റാഹേലിനുവേണ്ടി എത്ര വര്‍ഷമാണ് യാക്കോബ് ലാബാനെ സേവിച്ചത് ?
14 സംവത്സരം (29:20,27)


.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 24, 25, 26

1. യിസഹക്കിന് ഭാര്യയെ അന്വേഷിച്ച് അബ്രാഹാമിന്റെ ദാസന്‍ പോയ സ്ഥലം ?
മൊസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണം (24:10)

2. മെഥുവേലിന്റെ മകള്‍ ? റിബെക്കാ (25:15)


3. റിബെക്കെയുടെ സഹോദരന്‍ ? ലാബാന്‍ (24:29)


4. അബ്രാഹാമിന്റെ രണ്ടാമത്തെ ഭാര്യ ? കെതൂറാ (25:1)


5. അബ്രാഹാമിന്റെ ആയുഷ്ക്കാലം ? 175 സംവത്സരം (25:7)


6. അബ്രാഹാമിനെ അടക്കം ചെയ്‌ത സ്ഥലം ?
മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രൊനെന്ന ഹിത്യന്റെ നിലത്തു മക്‍പേലാഗുഹയില്‍ (25:9)


7. യിസ്‌മായേലിന്റെ ആയുഷ്‌ക്കാലം ? 137 സംവത്സരം (25: 17)


8. യിസഹാക്കിന്റെ വിവാഹ പ്രായം ? 40 വയസ് (25:20)


9. ഏശാവും യാക്കോബും ജനീക്കുമ്പോള്‍ യിസഹാക്കിന്റെ പ്രായം ? 60 വയസ് (25:26)


10. യിസഹാക്കിന്റെ മക്കള്‍ ? ഏശാവ് , യാക്കോബ്
ഏശാവ് :: വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും
യാക്കോബ് :: സാധുശീലനും കൂടാരവാസിയും (25:27)


11. ഏദോം (ചുവന്നവന്‍) എന്ന പേരായവന്‍ ? ഏശാവ് (25:30)


12. ജ്യേഷ്ഠാവകാശം വിറ്റവന്‍ ? ഏശാവ് ? (25 :33)


13. യിസഹാക് യാഗപീഠം പണിത സ്ഥലം ? ബേര്‍-ശേബ (26 :25,23)


14. ഏശാവിന്റെ ഭാര്യമാര്‍ ? യെഹൂദീത്തി , ബാസമത്തി (26:34)


.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 22, 23

1. അബ്രഹാം യിസഹാകിനെ ബലികഴിക്കാനായി കൊണ്ടുപോയ സ്ഥലം ?
മോരിയാ ദേശം (22:2,3)


2. യിസഹാക്കിനു പകരം ആട്ടുകൊറ്റനെ ബലികഴിച്ച(ഹോമയാഗം) സ്ഥലത്തിനു അബ്രാഹാം ഇട്ട പേരെന്ത് ? യഹോവ -യിരേ (22:14)


3. സാറായുടെ ആയുഷ്‌ക്കാലം ? 127 സംവത്സരം (23:1)


4. സാറാ മരിച്ച സ്ഥലം ? കനാന്‍ ദേശത്തു ഹെബ്രോന്‍ എന്ന കിര്‍‌യ്യത്തര്‍ബ്ബ (23:2)


5. സാറായെ അടക്കിയ സ്ഥലം ?
കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്‌പേലാ നിലത്തിലെ ഗുഹയില്‍ (23:20)


6. സാറായെ അടക്കിയ സ്ഥലത്തിന്റെ ഉടമസ്ഥന്‍ ? / ആരുടെ കൈയ്യില്‍ നിന്നാണ് സാറായെ അടക്കാനുള്ള സ്ഥലം അബ്രാഹാം വാങ്ങിയത് ?
സോഹരിന്റെ മകനായ എഫ്രോനോടു (23:8)



ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 21



1. സാറാ അബ്രഹാമിനു പ്രസവിച്ച മകന്‍ ? യിസഹാക് (21:3)

2. യിസഹാക് ജനിക്കുമ്പോള്‍ അബ്രഹാമിന്റെ പ്രായം ? 100 വയസ് (21:5)


3. ഹാഗാര്‍ യിശ്,ആയേലിനേയും കൊണ്ട് പുറപ്പെട്ട് പോയത് എവിടേക്ക് ?
ബേര്‍-ശേബ മരുഭൂമിയിലേക്ക് (21:14)


4. യിശ്മായേല്‍ മുതിര്‍ന്ന് വില്ലാളിയായി തീര്‍ന്ന ശേഷം പാര്‍ത്ത സ്ഥലം ? പാരാന്‍ മരുഭൂമി


5. അബീമേലെക്കിന്റെ സേനാപതി ? പീക്കോല്‍ (21:22)


6. അബ്രഹാമും അബീമേലെകും ഉടമ്പടി ചെയ്ത സ്ഥലം ? ബേര്‍ - ശേബ (21:31)


7. അബ്രാഹാം ബേര്‍ - ശേബയില്‍ നട്ട വൃക്ഷം ? പിചുല വൃക്ഷം (21:33)



ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz