Wednesday, June 27, 2012

1ദിനവൃത്താന്തം 1-5


1.ഭൂമിയിലെ ആദ്യത്തെ വീരൻ?
   നിമ്രോദ് (1:10)

2. ഭൂവാസികൾ പിരിഞ്ഞ് പോയത് ആരുടെ കാലത്താണ്?
 പേലെഗിന്റെ(1:19)

3.യിസ്രായേൽ മക്കളെ രാജാവു വാഴും മുമ്പെ ഏദോം ദേശത്ത് വാണ രാജാക്കന്മാർ?
ബെയോരിന്റെ മകനായ ബേല, ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോവാബ്ബ് , തേമാദേശക്കാരനായ ഹൂശാം , ബദദിന്റെ മകൻ ഹദദ് , മസ്രേക്കാരനായ സമ്ലാ , രെഹോബാത്ത് പട്ടണക്കാരനായ ശൗൽ , അക്ബോരിന്റെ മകൻ ബാൽഹാനാൻ,ഹദദ് (1:43-51)


4. ഏദോമ്യ പ്രഭുക്കന്മാർ ആരൊക്കെ?
തിമ്നാ , അല്യാ , യെഥേത്ത് , ഒഹൊലീബാമാ , ഏലാ ,പീനോൻ , കെനസ് , തേമാൻ , മിബ്സാർ , മഗ്ദീയേൽ , ഈരാം

5. യഹോവയ്ക്ക് അനിഷ്ടൻ ആയിരുന്നതുകൊണ്ട് അവൻ കൊന്ന യെഹൂദയുടെ പുത്രൻ ?
യെഹൂദയുടെ ആദ്യജാതനായ ഏർ (2:3)

6. മകളെ മിസ്രയീമ്യനായ തന്റെ ഭ്യത്യനായ യർഹെക്കു ഭാർയ്യയായി നൽകിയതാര്?
 ശേശാൻ (2:35)

7. യബ്ബേസിൽ പാർത്തുവന്ന ശാസ്ത്രജ്ഞന്മാരുടെ കുലന്ങൾ?
 തിരാത്യർ , ശിമെയാത്യർ ,സൂഖാത്യർ (2:55)

8. ദാവീദിന്റെ തലമുറകളെക്കുറിച്ച് പറയുന്ന അദ്ധ്യായം?
   1 ദിനവൃത്താന്തം 3

9. "നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടു കൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു" എന്നു യഹോവയോട് അപേക്ഷിച്ചതാര്?
  യബ്ബേസ് (4:10)

10. യിസ്രായേലിന്റെ ആദ്യജാതനായ രൂബേലിന്റെ ജ്യേഷ്ഠാവകാശം യോസഫിന്റെ പുത്രന്മാർക്ക് ലഭിച്ചത് എന്തുകൊണ്ട്?
 രൂബേൻ തന്റെ പിതാവിന്റെ കിടക്കയെ അശുദ്ധ്മാക്കിയതുകൊണ്ട് (5:1)

No comments: