Thursday, November 12, 2009

ഉല്പത്തി 36, 37

1. എദോമ്യരുടെ പിതാവ് ?
ഏശാവ് (36:43)


2. യിസഹാക് പരദേശിയായി പാര്‍ത്ത സ്ഥലം ?
കനാന്‍ ദേശം (37:1)


3. താന്‍ കണ്ട സ്വപ്നം സഹോദരന്മാരെ അറിയച്ചതുകൊണ്ട് സഹോദരന്മാരാല്‍ പകെച്ചവന്‍ ?
യോസഫ് (37:26)


4. ഇരുപതുവെള്ളിക്കാശിനു സഹോദരന്മാരാല്‍ വില്‍ക്കപെട്ടവന്‍ ?
യോസഫ് (37:28)


5. യോസഫിനെ കൊല്ലുന്നതില്‍ നിന്ന് സഹോദരന്മാരെ വിലക്കിയവന്‍ ?
രൂബെന്‍ (37:22)


6. യോസഫിനെ യിശ്‌മായേല്യര്‍ക്കു വില്‍ക്കാം എന്ന് നിര്‍ദ്ദേശിച്ചവന്‍ ?
യെഹൂദാ (37:27)


7. മിദ്യാനര്‍ (യിശ്‌മായേല്യര്‍) യോസഫിനെ വിറ്റതാര്‍ക്ക് ?
ഫറവോന്റെ അകമ്പടിനായകനായ പോത്തി‌ഫറിനു (37:26)


ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Saturday, November 7, 2009

ഉല്പത്തി 35



1. തന്റെ കൂടെയുള്ളവരുടെ പക്കലുള്ള അന്യദേവന്മാരെയും കാതുകളിലെ കുണുക്കുകളെയും യാക്കോബ് കുഴിച്ചിട്ടതെവിടെ ?
ശെഖേമിന്നരികെയുള്ള കരുവേലകത്തിന്‍ കീഴില്‍ (35:4)

2. ദൈവം തന്നോട് സംസാരിച്ച സ്ഥലത്ത് യാക്കോബ് കല്‍ത്തൂണ്‍ നിര്‍ത്തി അതിന്‍‌മേല്‍ പാനീയയാഗം ഒഴിച്ച് എണ്ണയും പകര്‍ന്ന സ്ഥലം ? ബേഥേല്‍ (35:16)

3. റാഹേല്‍ പ്രസവിച്ച രണ്ടാമത്തെ മകന്‍ ? ബെന്യാമിന്‍ (35:16-18)

4. റാഹേലിനെ അടക്കിയ സ്ഥലം ?
ബേത്ത്ലേ‌ഹെം എന്ന എഫ്രാത്തിനു പോകുന്ന വഴിയില്‍ (35:19)

5. അപ്പന്റെ (യാക്കോബ്) വെപ്പാട്ടിയോടുകൂടി (ബില്‍ഹ) ശയിച്ചവന്‍ ? രൂബേന്‍ (35:20)

6. യാക്കോബിന്റെ പുത്രന്മാര്‍ ?



7. അബ്രാഹാമും യിസഹാക്കും പാര്‍ത്തിരുന്ന സ്ഥലം ? ഹെബ്രോന്‍ (35:27)


8. യിസഹാക്കിന്റെ ആയുസ് ? 180 സംവത്സരം (35:28)


ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz



ഉല്പത്തി 31, 32, 33, 34

1. പത്തുപ്രാവിശ്യം പ്രതിഫലം മാറ്റിയവന്‍ ? ലാബാന്‍ (31:7)


2. അപ്പന്റെ ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചവള്‍ ? റാഹേല്‍ (31:19)


3. ദൈവത്തിന്റെ ദൂതന്‍‌മാര്‍ യാക്കോബിന് എതിരെ വന്ന സ്ഥലം ? മഹനയിം (32:2)


4. യാക്കോബിന്റെ പേര് യിസ്രായേല്‍ എന്നാക്കിയതാര് ? ദൈവം (32:28, 35:10)


5. യാക്കോബ് യിസ്രായേല്‍ എന്ന് വിളിക്കപ്പെടുവാന്‍ കാരണം ?
ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ച് ജയിച്ചതുകൊണ്ട് (32:28)


6. ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും ജീവഹാനി വരാത്തവന്‍ ? യാക്കോബ് (32:30)


7. യാക്കോബ് ദൈവവുമായി മല്ലുപിടിച്ച സ്ഥലം ? പെനിയേല്‍ (32:30)


8. ഏശാവിന്റെ വാസസ്ഥലം ? ഏദോം നാടായ സേയിര്‍ (32:3, 33:14)


9. ലേയ യാക്കോബിന് പ്രസവിച്ച മകളായ ദീനായെ പിടിച്ചുകൊണ്ടുപോയി അരുതാത്ത കാര്യം ചെയ്തവന്‍ ?
ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം (34:2)


10. ഹമോരിന്റെ പട്ടണത്തിലെ ആണിനെയൊക്കയും കൊന്നുകളഞ്ഞതാര് ?
ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും (34:25)


.


ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Friday, November 6, 2009

ഉല്പത്തി 30



1. റാഹേലിന്റെ ദാസി ബില്‍ഹ യാക്കോബിന് പ്രസവിച്ച മക്കള്‍ ? ദാന്‍ , നഫ്‌താലി (30:7,8)


2. ലേയയുടെ ദാസി സില്പ യാക്കോബിന് പ്രസവിച്ച മക്കള്‍ ? ഗാദ് , ആശേര്‍ (30: 11,14)


3. മകന്റെ ദൂദായിപ്പഴം കൊണ്ട് ഭര്‍ത്താവിനെ കൂലിക്ക് വാങ്ങിയവള്‍ ? ലേയ (30: 16 (14-17)


4. ലേയയുടെ അഞ്ചാമത്തെയും ആറാമത്തെയും പുത്രന്മാര്‍ ?
യിസ്സാഖാര്‍ (30:18) , സെബൂലൂന്‍ (30:20)


5. ലേയ പ്രസവിച്ച യാക്കോബിന്റെ മകള്‍ ? ദീന (30:21)


6. റാഹേല്‍ പ്രസവിച്ച മകന്‍ ? യോസഫ് (30:24)


.
.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 27, 28, 29

1. ജ്യേഷ്‌ഠന്റെ അനുഗ്രഹം ഉപായത്തോടെ അപഹരിച്ചവന്‍ ? യാക്കോബ് (27:35)


2. യിശ്‌മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയും ആയവള്‍ ? മഹലത്തി (28:9)


3. ഏശാവന്റെ മൂന്നാമത്തെ ഭാര്യ ? മഹലത്തി (28:9)


4. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന കോവണി യാക്കോബ് സ്വപ്‌നം കണ്ട സ്ഥലം ?
ബേഥേല്‍ (28:18)


5. സ്വര്‍ഗ്ഗത്തിന്റെ വാതില്‍ ? ബേഥേല്‍ (28:17)


6. ബേഥേലിന്റെ പഴയ പേര് ? ലൂസ് (28:19)


7. ലാബാന്റെ പുത്രിമാര്‍ ? ലേയ , റാഹേല്‍ (29:16)


8. ലെയയുടെ ദാസി ? സില്പ (29:24)


9. റാഹേലിന്റെ ദാസി ? ബില്‍‌ഹ (29:30)


10. യാക്കോബിന്റെ ആദ്യപുത്രന്‍ ? രൂബേന്‍ (29:32)


11. ലേയയുടെ പുത്രന്മാര്‍ ? രൂബേന്‍ , ശിമെയോന്‍ , ലേവി , യെഹൂദാ (29:32-35)


12. റാഹേലിനുവേണ്ടി എത്ര വര്‍ഷമാണ് യാക്കോബ് ലാബാനെ സേവിച്ചത് ?
14 സംവത്സരം (29:20,27)


.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz