Thursday, November 19, 2009

പുറപ്പാടു 3 , 4


1. ദൈവത്തിന്റെ പര്‍വ്വതം ?
ഹോരേബ് (3:1)

2. യിസ്രായേല്‍ മക്കളെ മിസ്രായീമില്‍ നിന്നു പുറപ്പെടുവിക്കാന്‍ ദൈവം മോശയെ അയച്ചു എന്നുള്ളതിനു അടയാളം എന്തായിരിക്കുമെന്നാണ് ദൈവം മോശയോട് പറയുന്നത് ?
“നീ ജനത്തെ മിസ്രായീമില്‍ നിന്നു കൂട്ടിക്കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍
(ഹോരേബ്) ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന്‍ നിന്നെ അയച്ചതിനു അടയാളം ആകും” (3:12)

3. വിക്കനും തടിച്ച നാവുള്ളവനും?
മോശ (4:10)

4. മോശയ്ക്ക് പകരം ജനത്തോട് സംസാരിക്കാന്‍ ദൈവം തിരഞ്ഞെടുത്തവന്‍ ?
ലേവ്യനായ അഹരോന്‍ (4:14,16)

5. മോശയ്ക്ക് വായ് ആയവന്‍ ?
അഹരോന്‍ (4:16)

6. മകന്റെ അഗ്രചര്‍മ്മം ഛേദിച്ചു ദൈവത്തിന്റെ കാല്‍ക്കല്‍ ഇട്ടവള്‍ ?
സിപ്പോര (4:24,25)

7. അഹരോന്‍ മോശയെ എതിരേറ്റത് എവിടെവച്ച് ?
ദൈവത്തിന്റെ പര്‍വ്വതത്തിങ്കല്‍ വച്ചു (4:27)

8. ദൈവം മോശയ്ക്ക് പ്രത്യക്ഷനായി എന്നതിന് യിസ്രായേല്‍ ജനം വിശ്വസിക്കാന്‍ എത്ര അടയാളങ്ങള്‍
കാണിക്കാനാണ് ദൈവം പറയുന്നത് ?
3
1. വടി സര്‍പ്പം ആകുന്നത് (4:2-5)
2. മോശയുടെ കൈ മാര്‍വ്വിടത്തില്‍ ഇടുമ്പോള്‍ കൈ ഹിമം പോലെ വെളുത്ത കുഷ്ഠമുള്ളതായി മാറുന്നത് . (4:6-8)
3. നദിയില്‍ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തം ആകുന്നത് (4:9)

പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Friday, November 13, 2009

പുറപ്പാടു 1 , 2

1. യിസ്രായേല്‍ ജനം ഫറവോനു പണിത സംഭാര നഗരങ്ങള്‍ ?
പീഥോം , റയംസേസ് (1:11)

2. യിസ്രായേല്യരുടെ ആണ്‍കുഞ്ഞുങ്ങളെ കൊല്ലണമെന്ന് മിസ്രയീം രാജാവ് കല്പിച്ച എബ്രായ സൂതികര്‍മ്മിണികള്‍ ?
ശിപ്രാ , പൂവാ (1:15,16)

3. ഫറവോന്റെ സന്നിധിയില്‍ നിന്ന് മോശ ഓടിപ്പോയ സ്ഥലം ?
മിദ്യാന്‍ ദേശം (2:15)

4. മിദ്യാനിലെ പുരോഹിതന്‍ ?
റെഗൂ‌വേല്‍ (2: 16, 18 ) [ യിത്രോവ് (3:1) എന്ന് മൂന്നാം അദ്ധ്യായത്തില്‍ പറയുന്നു.]

5. മോശയുടെ ഭാര്യ ?
സിപ്പോറ (2:22)

6. മോശയുടെ മകന്‍ ?
ഗേര്‍ശോം (2:22)

7. ദൈവസന്നിധിയില്‍ എത്തിയ രണ്ടാമത്തെ നിലവിളി ?
യിസ്രായേല്‍ മക്കളുടെ അടിമവേല ഹേതുവായുള്ള നിലവിളി (2:24)


പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

Thursday, November 12, 2009

ഉല്പത്തി 46, 47, 48, 49, 50

1. മിസ്രായീമിലേക്ക് പോകുമ്പോള്‍ യാക്കൊബ് ദൈവത്തിനു യാഗം കഴിച്ച സ്ഥലം?
ബേര്‍-ശേബ (46:1)


2. മിസ്രായേമില്‍ വന്നവരായ യാക്കോബിന്റെ കുടുംബത്തിലെ അംഗസംഖ്യ ?
70 (46:27)


3. യോസഫ് അപ്പനായ യിസ്രായേലിനെ എതിരേറ്റ സ്ഥലം ?
ഗോശെന്‍ (46:29)


4. ഫറവോനെ അനുഗ്രഹിച്ചവന്‍ ?
യാക്കോബ് (47:8,10)


5. യാക്കോബ് മിസ്രായീമില്‍ എത്തുമ്പോള്‍ അവന്റെ പ്രായം ?
130 സംവത്സരം (47:9)


6. യാക്കോബിന്റെ ആയുഷ്‌ക്കാലം ?
147 സംവത്സരം (47:28)


7. യാക്കോബ് വലങ്കൈകൊണ്ട് അനുഗ്രഹിച്ച യോസഫിന്റെ മകന്‍ ?
എഫ്രയിം (48:17)


8. ഭാവികാലത്ത് സംഭവിപ്പാനുള്ളത് യാക്കോബിന്റെ പുത്രന്മാരെ അറിയിച്ചതാര് ?
യാക്കോബ് (49:1)


9. മരണശേഷം സുഗന്ധവര്‍ഗ്ഗം ഇടാന്‍ വെണ്ടിവരുന്ന സമയം ?
40 ദിവസം (50:2)


10. മിസ്രയീമ്യര്‍ എത്ര ദിവസമാണ് യാക്കോബിന് വിലാപം കഴിച്ചത് ?
70 (50:3)


11. മിസ്രയീമ്യരുടെ മഹാവിലാപം എന്ന് കനാന്യര്‍ പറഞ്ഞ വിലാപം ?
യാക്കോവിനുവേണ്ടി ഗോരെന്‍-ആതാദില്‍ നടത്തിയ ഏഴുദിവസത്തെ വിലാപം (50:10-11)


12. യാക്കോബിനെ അടക്കിയ സ്ഥലം ?
മക്‍പേലയെന്ന നിലത്തിലെ ഗുഹയില്‍ (50:13)


13. യോസഫിന്റെ ആയുഷ്‌ക്കാലം ?
110 സംവത്സരം


14. മരണസമയത്ത് യോസഫ് യിസ്രായേല്‍ മക്കളെകൊണ്ട് ചെയ്യിച്ച സത്യം ?
ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോല്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഇവിടെനിന്നു (മിസ്രായേമില്‍ നിന്നു) കൊണ്ടുപോകണം (50:25)


.ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 41, 42, 43, 44, 45

1. ഫറവോന്‍ യോസഫിനു ഇട്ട പേര് ?
സാപ്നത്ത് പനേഹ് (41: 45)


2. യോസഫിന്റെ ഭാര്യ ?
ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസനത്ത് (41:45)


3. യോസഫിന്റെ മക്കള്‍ ?
മനശ്ശെ , എഫ്രയിം (41:51,52)


4. ധാന്യം വാങ്ങാന്‍ കനാന്‍ ദേശത്തുനിന്നു വന്ന തന്റെ സഹോദരില്‍ ആരെയാണ് യോസഫ് ബന്ധിച്ചത് ?
ശിമെയോനെ ( 42:24)


5. അനുജനെക്കണ്ട് മനസ്സു ഉരുകി കരയേണ്ടതിന് സ്ഥലം അന്വേഷിച്ചവന്‍ ?
യോസഫ് (43:40)


6. തന്റെ പാനപാത്രം ആരുടെ ധാന്യച്ചാക്കില്‍ വെക്കാന്‍ ആണ് യോസഫ് ഗൃഹവിചാരകന് നിര്‍ദ്ദേശം കൊടുത്തത് ?
ബെന്യാമിന്റെ (44:2)


7. സഹോദരര്‍ കനാന്‍ ദേശത്തേക്ക് തിരിച്ചുപോകുമ്പോള്‍ യോസഫ് ബെന്യാമിന് നല്‍കിയത് എന്തെല്ലാം ?
മുന്നൂറ് വെള്ളിക്കാശും അഞ്ച് വസ്ത്രങ്ങളും (45:22)



.ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 38, 39, 40

1. ദേവരവിവാഹത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ?
ഉല്പത്തി 38:8


2. ആദ്യത്തെ ദേവര വിവാഹം ?
യെഹൂദായുടെ മൂത്തമകന്റെ (ഏര്‍ ) മരണശേഷം ഭാര്യയായ താമാറിനെ ഏറിന്റെ അനുജനായ ഓനാന്‍ ദേവര ധര്‍മ്മം അനുഷ്ഠിച്ചു. (38:8)


3. മരുമകളെ തിരിച്ചറിയാതെ വേശ്യ എന്ന് നിരൂപിച്ച് അവളുടെ അടുക്കല്‍ ചെന്നവന്‍ ?
യെഹൂദ (38:15-16)


4. അമ്മായപ്പനാല്‍ ഗര്‍ഭം ധരിച്ച് പ്രസവിച്ചവള്‍ ?
താമാര്‍ (38:25)


5. താമാറിന്റെ മക്കള്‍ ?
പേരെസ്സ് , സേരഹ് (38:30)


6. ആദ്യത്തെ സ്വപ്ന വ്യാഖ്യാനി ?
യോസഫ് (40:8,12)


.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz