1. ദൈവത്തിന്റെ പര്‍വ്വതം ?
ഹോരേബ് (3:1)
2. യിസ്രായേല്‍ മക്കളെ മിസ്രായീമില്‍ നിന്നു പുറപ്പെടുവിക്കാന്‍ ദൈവം മോശയെ അയച്ചു എന്നുള്ളതിനു അടയാളം എന്തായിരിക്കുമെന്നാണ് ദൈവം മോശയോട് പറയുന്നത് ?
“നീ ജനത്തെ മിസ്രായീമില്‍ നിന്നു കൂട്ടിക്കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍
(ഹോരേബ്) ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന്‍ നിന്നെ അയച്ചതിനു അടയാളം ആകും” (3:12)
3. വിക്കനും തടിച്ച നാവുള്ളവനും?
മോശ (4:10)
4. മോശയ്ക്ക് പകരം ജനത്തോട് സംസാരിക്കാന്‍ ദൈവം തിരഞ്ഞെടുത്തവന്‍ ?
ലേവ്യനായ അഹരോന്‍ (4:14,16)
5. മോശയ്ക്ക് വായ് ആയവന്‍ ?
അഹരോന്‍ (4:16)
6. മകന്റെ അഗ്രചര്‍മ്മം ഛേദിച്ചു ദൈവത്തിന്റെ കാല്‍ക്കല്‍ ഇട്ടവള്‍ ?
സിപ്പോര (4:24,25)
7. അഹരോന്‍ മോശയെ എതിരേറ്റത് എവിടെവച്ച് ?
ദൈവത്തിന്റെ പര്‍വ്വതത്തിങ്കല്‍ വച്ചു (4:27)
8. ദൈവം മോശയ്ക്ക് പ്രത്യക്ഷനായി എന്നതിന് യിസ്രായേല്‍ ജനം വിശ്വസിക്കാന്‍ എത്ര അടയാളങ്ങള്‍
കാണിക്കാനാണ് ദൈവം പറയുന്നത് ?
3
1. വടി സര്‍പ്പം ആകുന്നത് (4:2-5)
2. മോശയുടെ കൈ മാര്‍വ്വിടത്തില്‍ ഇടുമ്പോള്‍ കൈ ഹിമം പോലെ വെളുത്ത കുഷ്ഠമുള്ളതായി മാറുന്നത് . (4:6-8)
3. നദിയില്‍ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തം ആകുന്നത് (4:9)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment