Saturday, August 29, 2009

ഉല്പത്തി 12 ,13,14


1. ഹാരാനില്‍ നിന്ന് കനാന്‍ ദേശത്തേക്ക് പുറപ്പെട്ടപ്പോള്‍ അബ്രാമിന്റെ പ്രായം ?
75 വയസ് (12:4)

2. ആരുടെ കല്പനപ്രകാരമാണ് അബ്രാ ഹാരാനില്‍ നിന്ന് പുറപ്പെട്ട് കനാന്‍ ദേശത്തേക്ക് പോയത് ? യഹോവയുടെ (12:1)

3. അബ്രാം ആദ്യം യാഗപീഠമുണ്ടാക്കിയ സ്ഥലം ?
ബേഥേലിനും ഹായിക്കും മദ്ധ്യേ (12:3, 11:7)

4. അബ്രാം രണ്ടാമത് യാഗപീഠമുണ്ടാക്കിയ സ്ഥലം ?
ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ (12:8)

5. ജാതികളുടെ രാജാവ് ? തീദാല്‍ (13:1)

6. അത്യന്നതനായ ദൈവത്തിന്റെ പുരോഹിതന്‍ ? മല്‍ക്കീസേദെക് (14:18)

7. മല്‍ക്കീസേദെക് ഏത് രാജ്യത്തെ രാജാവായിരുന്നു? ശാലേം (14:18)

8. അബ്രാം സകലത്തിലും ദശാംശം കൊടുത്തതാര്‍ക്ക് ? മല്‍ക്കീസേദെകിന് (14 :20)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 10 , 11 :


1. നായാട്ടു വീരന്‍? നിമ്രോദ് (10:8)

2. ജലപ്രളയത്തിനു ശേഷം ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞു പോയത് ആരില്‍ നിന്ന് ?
നോഹയുടെ പുത്രന്മാരുടെ വംശങ്ങളില്‍ നിന്ന് (10:32)

3.മനുഷ്യര്‍ പട്ടണം പണിത സ്ഥലം ? ശിനാര്‍ദേശത്തു ഒരു സമഭൂമിയില്‍ (11:2)

4. മനുഷ്യരുടെ ഭാഷ ദൈവം കലക്കികളിഞ്ഞ സ്ഥലം ? ബാബേല്‍ (11:10)

5. അബ്രാം‌മിന്റെ പിതാവ് ? തേരഹ് (11:26)

6. തേരഹിന്റെ പുത്രന്മാര്‍ ? അബ്രാം , നാഹോര്‍ , ഹാരാന്‍ (11:26)

7. അബ്രാമിന്റെ സഹോദര(ഹാരന്‍) പുത്രന്‍ ? ലോത്ത് (11:27)

8. അപ്പനായ തേരഹിനു മുമ്പേ മരിച്ച പുത്രന്‍ ? ഹാരാന്‍ (11:28)

9. അബ്രാമിന്റെ ഭാര്യ ? സാറായി (11:29)

10. നാഹോരിന്റെ ഭാര്യ ? മില്‍ക്കാ (11:29)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Tuesday, July 21, 2009

ഉല്പത്തി 9

:: ഉല്പത്തി 9 : :

1. നിയമത്തിന്റെ അടയാളം ?
ദൈവത്തിന്റെ വില്ല് (മഴവില്ല് ) (9:13)

2. യഹോവ ഭൂമിയിലുള്ള സര്‍വ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്റെ അടയാളം ?
മഴവില്ല് (9:17)

3. കനാന്റെ പിതാവ് ?
ഹാം (9:18)

4. മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവന്‍ ?
നോഹ (9:21)

5. വീഞ്ഞുകുടിച്ചു ലഹരി പിടിച്ചവന്‍ ?
നോഹ (9:21)

6. ലഹരി പിടിച്ച് നഗ്നനായി കിടന്നവന്‍ ?
നോഹ (9:21)

7. പിതാവിന്റെ നഗ്നത കണ്ടവന്‍ ?
ഹാം (9:22)

8. പിതാവിന്റെ നഗ്നത മറച്ചവര്‍ ?
ശേം , യാഫെത്ത് (9:23)

9. പ്രളയത്തിനു ശേഷം നോഹ ജീവിച്ചത് എത്ര സംവത്സരം ?
350 സംവത്സരം (9:28)

10. നോഹയുടെ ആയുഷ്ക്കാലം ?
950 സംവത്സരം

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

ഉല്പത്തി 8

:: ഉല്പത്തി 8 ::
പ്രളയത്തിനുശേഷം നോഹയുടെ പെട്ടകം അരാരത്ത് പര്‍വ്വതത്തില്‍ ഉറയ്ക്കുകയും പെട്ടകത്തിലുള്ളവര്‍ പുറത്തു വരികയും ചെയ്യുന്നു. നോഹ ഒരു യാഗപീഠം പണിത് അതില്‍ ഹോമയാഗം അര്‍പ്പിക്കുന്നു.

1.പെട്ടകം ഉറച്ച പര്‍വ്വതം ?
അരാരത്ത് പര്‍വ്വതം (8:4)

2. പെട്ടകം ഉറച്ചശേഷം അതില്‍ നിന്ന് പുറത്തുപോയ ആദ്യജീവി ?
മലങ്കാക്ക (8:7)

3. നോഹ പെട്ടകത്തില്‍ നിന്ന് രണ്ടാമത് പുറത്ത് വിട്ട ജീവി?
പ്രാവു (8:8)

4. രണ്ടാമത്തെ പ്രാവിശ്യം പ്രാവു തിരിച്ചു വന്നത് ഏത് വൃക്ഷ ഇലയുമായി ?
ഒലിവില (8:11)

5. എത്ര പ്രാവിശ്യം നോഹ പെട്ടകത്തില്‍ നിന്ന് പ്രാവിനെ പുറത്ത് വിട്ടു?
3 (8:8 , 8:10 , 8:12)

6. ആദ്യമായി യാഗപീഠം പണിതവന്‍ ?
നോഹ (8:20)

7. ആദ്യമായി ഹോമയാഗം അര്‍പ്പിച്ചവന്‍ ?
നോഹ (8:20)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz

Monday, July 20, 2009

ഉല്പത്തി 7

:: ഉല്പത്തി 7 ::
ആരെയൊക്കെ പെട്ടകത്തില്‍ കയറ്റണമെന്ന് യഹോവ നോഹയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നു. നാല്പതു ദിവസം പെയ്ത മഴയില്‍ പെട്ടകം ഒഴുകിത്തുടങ്ങി. നോഹയും അവനോടുകൂടെ പെട്ടകത്തീല്‍ ഉള്ളവര്‍ മാത്രമാണ് ശേഷിച്ചത്.

1. ഭൂമിയില്‍ ജ്ലപ്രളയം ഉണ്ടായപ്പോള്‍ നോഹയ്ക്ക് എത്ര വയസായിരുന്നു.?
600 (7:6)

2. പ്രളയകാലത്ത് എത്ര ദിവസമാണ് മഴ പെയ്തത് ?
നാല്പതുരാവും നാല്പതു പകലും. (7:12)

3. പെട്ടകത്തിന്റെ വാതില്‍ അടച്ചതാര് ?
യഹോവ (7:15)

4. പര്‍വ്വതങ്ങള്‍ മുങ്ങുവാന്‍ തക്കവണ്ണം എത്ര ഉയരത്തിലാണ് വെള്ളം പൊങ്ങിയത് ?
പര്‍വ്വതങ്ങളെക്കാള്‍ 15 മുഴം ഉയരത്തില്‍ (7:19)

5. പ്രളയകാലത്ത് എത്ര ദിവസമാണ് വെള്ളം പൊങ്ങിക്കൊണ്ടിരുന്നത് ?
150 ദിവസം (7:24)



ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz