പ്രളയത്തിനുശേഷം നോഹയുടെ പെട്ടകം അരാരത്ത് പര്‍വ്വതത്തില്‍ ഉറയ്ക്കുകയും പെട്ടകത്തിലുള്ളവര്‍ പുറത്തു വരികയും ചെയ്യുന്നു. നോഹ ഒരു യാഗപീഠം പണിത് അതില്‍ ഹോമയാഗം അര്‍പ്പിക്കുന്നു.
1.പെട്ടകം ഉറച്ച പര്‍വ്വതം ?
അരാരത്ത് പര്‍വ്വതം (8:4)
2. പെട്ടകം ഉറച്ചശേഷം അതില്‍ നിന്ന് പുറത്തുപോയ ആദ്യജീവി ?
മലങ്കാക്ക (8:7)
3. നോഹ പെട്ടകത്തില്‍ നിന്ന് രണ്ടാമത് പുറത്ത് വിട്ട ജീവി?
പ്രാവു (8:8)
4. രണ്ടാമത്തെ പ്രാവിശ്യം പ്രാവു തിരിച്ചു വന്നത് ഏത് വൃക്ഷ ഇലയുമായി ?
ഒലിവില (8:11)
5. എത്ര പ്രാവിശ്യം നോഹ പെട്ടകത്തില്‍ നിന്ന് പ്രാവിനെ പുറത്ത് വിട്ടു?
3 (8:8 , 8:10 , 8:12)
6. ആദ്യമായി യാഗപീഠം പണിതവന്‍ ?
നോഹ (8:20)
7. ആദ്യമായി ഹോമയാഗം അര്‍പ്പിച്ചവന്‍ ?
നോഹ (8:20)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
No comments:
Post a Comment