1. നോബിലെ പുരോഹിതന്‍?
അഹീമേലെക് (21:1)
2. വിശുദ്ധമായ അപ്പം ദാവീദിനു കൊടുത്തതാര് ?
അഹീമേലെക് (21:5)
3. യഹോവയുടെ സന്നിധിയില്‍ അടച്ചിട്ടിരുന്ന ശൌലിന്റെ ഭൃത്യന്‍ ?
ദോവേഗ് (21:7)
4. അഹീമേലെകിന്റെ അടുത്ത് നിന്ന് ദാവീദ് പോയത് എവിടേക്ക് ?
ഗത്ത് രാജാവായ ആഖീശിന്റെ അടുക്കല്‍ (21:10)
5. ആഖീശിന്റെ അടുക്കല്‍ നിന്ന് ദാവീദ് ഓടിപ്പോയത് എവിടേക്ക് ?
അദുല്ലാംഗുഹയിലേക്ക് (22:1)
6. ദുര്‍ഗ്ഗത്തില്‍ പാര്‍ക്കാതെ യെഹൂദാദേശത്തേക്ക് പൊയ്ക്കൊള്ളാന്‍ ദാവീദിനോട് പറഞ്ഞ പ്രവാചകന്‍ ?
ഗാദ് പ്രവാചകന്‍ (22:5)
7. ശൌലിന്റെ ആവിശ്യപ്രകാരം പുരോഹിത്നമാരെ വെട്ടിക്കൊന്നവന്‍?
അദോമ്യനായ ദോവേഗ് (22:18)
8. പുരോഹിതനഗരം?
നോബ് (22:19)
9. ദോവേഗിന്റെ വാളിന്റെ വായ്ത്തലയില്‍ നിന്ന് രക്ഷപെട്ടവന്‍?
അഹീമേലെക്കിന്റെ പുത്രനായ അബ്യാഥാര്‍ (22:20)
10. ശൌലിനെ പേടിച്ച് ഒളിഛ്കു കഴിയുന്ന സമയത്ത് ദാവീദും കൂട്ടരും ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിച്ചത് എവിടെ വച്ച്?
കെയീലയില്‍ വച്ചു (23:5)
11. ദാവീദ് ശൌലിന്റെ വസ്ത്രാഗ്രം മുറിച്ചെടുത്തത് എവിടേവച്ച്?
ഏന്‍-ഗെദിമരുഭൂമിയിലെ ഗുഹയില്‍വച്ചു
12. ശമുവേലിനെ അടക്കം ചെയ്തത് എവിടെ?
രാമയില്‍ (25:1)
13. നാബാലിന്റെ ഭാര്യ?
അബീഗയില്‍ (25:3)
14. ദാവീദിനു ഭാര്‍യ്യയായി തീര്‍ന്നവര്‍?
അബീഗയില്‍ , അഹീനോവമി (25:42,45)
15. ദാവീദിന്റെ ഭാര്‍യ്യയായിരുന്ന മീഖളിനെ ശൌല്‍ ആര്‍ക്കാണ് കൊടുത്തത് ?
ഗല്ലീമ്യനായ ലായീശന്റെ മകന്‍ ഫല്തിക്കു (25:44)
No comments:
Post a Comment