1. ദാവീദിന്റെ കൂടെ പാളയത്തില്‍ ശൌലിന്റെ അടുക്കലേക്ക് പോയതാര്?
അബീശായി (26:6)
2. യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈവച്ചിട്ടു ആര്‍ ശിക്ഷ അനുഭവിക്കാതെപോകും എന്ന് പറഞ്ഞതാര് ?
ദാവീദ് (26:9)
3. ഹഖീലാക്കുന്നില്‍ പെരുവഴിക്കരികെ പാളയമിറങ്ങിയ ശൌലിന്റെ പാളയത്തില്‍ കടന്ന ദാവീദും അബീശായും എടുത്തുകൊണ്ട് പോയത് എന്തെല്ലാം?
ശൌലിന്റെ തലെക്കല്‍ നിന്നു കുന്തവും ജലപാത്രവും (26:12)
4. ഗത്ത് രാജാവായ അഖീശ് ദാവീദിനും കൂടെയുള്ളവര്‍ക്കുമായി പാര്‍ക്കാനായി നല്‍കിയ സ്ഥലം ?
സിക്ലാഗ് (27:6)
5. ദാവീദ് ഫെലിസ്ത്യരാജ്യത്ത് (ഗത്തില്‍) പാര്‍ത്ത കാലം?
ഒരാണ്ടും നാലുമാസവും (27:7)
6. വെളിച്ചപ്പാടത്തി ശൌലിനുവേണ്ടി ശമുവേലിനെ വിളിച്ചുവരുത്തിയ സംഭവം?
1ശമുവേല്‍ 28
7. യിസ്രായേലിനോട് യുദ്ധം ചെയ്യാന്‍ അഫേക്കില്‍ ഫെലിസ്ത്യര്‍ പാളയമിറങ്ങിയപ്പോള്‍ ദാവീദ് ആരോടൊപ്പമായിരുന്നു.?
ഫെലിസ്ത്യരുടെ (പിന്‍പടയില്‍ ആഖീശനോടുകൂടെ) (29:2)
8. ദാവീദും കൂട്ടരും അഫേക്കില്‍ നിന്ന് മൂന്നാം ദിവസം സിക്ലാഗില്‍ തിരിച്ചെ ത്തിയപ്പോള്‍ സിക്ലാഗ് അക്രമിച്ച് തീവെച്ച് ചുട്ടുകളഞ്ഞതായി കണ്ടു. ആരാണ് പട്ടണം ചുട്ടുകളഞ്ഞത്?
അമാലേക്യര്‍ (30:1)
9. അമാലേക്യരെ പിന്തുടര്‍ന്ന ദാവീദിന്റെ കൂട്ടത്തിലുള്ള 200 പേര്‍ ക്ഷീണം കൊണ്ട് വിശ്രമിച്ചത് എവിടെ?
ബെസോര്‍തോട്ടിങ്കല്‍ (30:10,21)
10. ഫെലിസ്ത്യരോട് തോറ്റ യിസ്രായേല്യര്‍ ഓടിപ്പോയത് എങ്ങോട്ട്?
ഗില്‍ബോ പര്‍വ്വതത്തിലേക്ക് (31:1)
11. ഫെലിസ്ത്യര്‍ കൊന്ന ശൌലിന്റെ പുത്രന്മാര്‍?
യോനാഥന്‍ , അബീനാദാബ് , മെല്‍ക്കീശൂവ (31:2)
12. തന്നെക്കൊന്നുകളയാന്‍ ശൌല്‍ ആവിശ്യപ്പെട്ടത് ആരോട് ?
ആയുധവാഹകനോട് (31:4)
13. ശൌല്‍ ആത്മഹത്യചെയ്തത് എങ്ങനെ?
ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു (31:4)
14. ഫെലിസ്ത്യര്‍ ശൌലിന്റെ ആായുധവര്‍ഗ്ഗം വെച്ചത് എവിടെ?
അസ്തോരത്തിന്റെ ക്ഷേത്രത്തില്‍ (31:10)
15. ശൌലിന്റെ ഉടല്‍ തൂക്കിയതെവിടെ ?
ബേത്ത്-ശാന്റെ ചുവരിന്മേല്‍ (31:10)
16. ശൌലിന്റെയും പുത്രന്മാരുടേയും ശവങ്ങള്‍ ഫെലിസ്ത്യരുടെ അടുക്കല്‍ നിന്നു എടുത്തുകൊണ്ട് യാബേശില്‍ കൊണ്ടുവന്ന് ദഹിപ്പിച്ചതാര് ?
യാബേശ് നിവാസികളായ ശൂരന്മാരായ എല്ലാവരും (31:11)
17. ശൌലിന്റെയും പുത്രന്മാരുടേയും അസ്ഥികള്‍ കുഴിച്ചിട്ടത് എവിടെ?
യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടില്‍ (31:13)
No comments:
Post a Comment