1. ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടാകാനുള്ള കാരണമയി യഹോവയുടെ അരുളപ്പാട് ഉണ്ടായത് എന്ത്?
ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവുമാണ് ക്ഷാമം ഉണ്ടായത്?? (21:4)
2. ഗിബെയോന്യര്‍ ദാവീദിനോട് ആവശ്യപ്പെട്ടതെന്ത്?
ശൌലിന്റെ മക്കളില്‍ ഏഴുപേരെ തങ്ങള്‍ക്കു ഏല്പിച്ചു തരണം (21:5)
3. ദാവീദ് ഗിബെയോന്യര്‍ക്ക് ഏല്പിച്ചു കൊടുത്ത് ശൌലിന്റെ മക്കളിലെ ഏഴു പേര്‍?
രിസ്പ ശൌലിനു പ്രസവിച്ച് രണ്ടു പുത്രന്മാരായ അര്‍മ്മോനിയെയും, മെഫീബോശെത്തിനെയും ; ശൌലിന്റെ മകളായ മീഖള്‍ അദ്രിയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും (21:8)
4. ദാവീദിനെ കൊല്ലുവാന്‍ ശ്രമിച്ച യിശ്‌ബിബെനോബ് എന്ന ഫെലിസ്ത്യനെ കൊന്നതാര് ?
സെരൂയയുടെ മകനായ അബീശായി (21:16-17)
5. ഫെലിസ്ത്യരുടെ പാളയത്തില്‍ കൂടി കടന്നു ചെന്നു ബേത്ത്ലേഹെം പട്ടണവാതില്‌ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുചെന്ന മൂന്നു വീരന്മാര്‍?
എസ്‌ത്യന്‍ അദീനോ എന്ന യോശേബ് ബശ്ശേബെത്ത് , ദോദായിയുടെ മകന്‍ എലെയാസര്‍ , ആഗേയുടെ മകനായ ശമ്മാ (23:16 , 8,9,11)
6. മൂന്നു വീരന്മാര്‍ക്കും തലവനായവന്‍?
അബീശായി (23:18)
7. ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെ കൊന്നവന്‍ ?
യെഹോയാദയുടെ മകനായ ബെനായാവ് (23:20)
8. ദാവീദിന്റെ കല്‌പന പ്രകാരം ദാന്‍ മുതല്‍ ബേര്‍ശേബ വരെയുള്ള യിസ്രായേല്‍ ഗോത്രങ്ങളുടെ ജനസംഖ്യ എടുക്കാന്‍ യോവാബിനും കൂട്ടര്‍ക്കും എത്ര നാളുകള്‍ വേണ്ടി വന്നു?
ഒന്‍പതുമാസവും ഇരുപതു ദിവസവും (24:8)
9. യോവാബ് ദാവീദിനു കൊടുത്ത ജനസംഖ്യയുടെ കണക്ക്?
ആയുധപാണികളായ യോദ്ധാക്കള്‍ എട്ടു ലക്ഷവും യെഹൂദര്‍ അഞ്ചു ലക്ഷവും (24:9)
10. ദാവീദിന്റെ ദര്‍ശകന്‍?
ഗാദ് പ്രവാചകന്‍ (24:11)
11. മൂന്നു ദിവസത്തെ മഹാമാരിയില്‍ മരിച്ചവര്‍?
എഴുപതിനായിരം (24:15)
12. “മതി,നിന്റെ കൈ പിന്‍വലിക്ക” എന്ന് ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോറ്റ് യഹോവ കല്പിക്കുമ്പോള്‍ യഹോവയുടെ ദൂതന്‍ എവിടെ ആയിരുന്നു?
യെബൂസ്യന്‍ അരവ്‌നയുടെ മെതീക്കളത്തിനരികെ (24:16)
13. ദാവീദ് യഹോവയ്ക്കായി യാഗപീഠം പണിതത് എവിടെ ?
യെബൂസ്യന്‍ അരവ്‌നയുടെ മെതിക്കളത്തില്‍ (24:25)
No comments:
Post a Comment