1. മെഫിബോശെത്തിന്റെ ഭൃത്യനായ സീബ ദാവീദിനായി കൊണ്ടൂവന്നത് എന്തെല്ലാം? രണ്ടു കഴുതയുടെ പുറത്ത് ഇരുന്നൂറു അപ്പവും ന്‍ഊറു ഉണക്കം മുന്തിരിക്കൂലയും ന്‍ഊറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും(16:1)
2. ദാവീദിനേയും രാജഭൃത്യന്മാരെയൊക്കയും കല്ലുവാരി എറിയുകയും ദാവീദിനെ ശപിക്കുകയും ചെയ്തവന്‍ ?
ഗേരയുടെ മകന്‍ ശിമെയി (16:5)
3. അപ്പന്റെ വെപ്പാട്ടികളുടെ അടുത്ത് ചെന്നവന്‍?
അബ്‌ശാലോം (16:22)
4. ആരുപറയുന്ന ആലോചനയായിരുന്നു ദാവീദിനും അബ്‌സാലോമിനും ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നത്?
ആഹീഥോഫെല്‍ പറയുന്ന ആലോചന (16:23)
5. കിണറ്റില്‍ ഒളിച്ചിരുന്നവര്‍ ?
അഹീമാസും യോനാഥനും (17:18-20)
6. കെട്ടിഞാന്നു മരിച്ചവന്‍?
അഹീഥോഫെല്‍ (17:23)
7. യോവാബിനു പകരം അബ്‌ശാലോം സേനാധിപതി ആക്കിയതാരെ?
അമാസയെ (17:25)
8. അബ്‌ശാലോമിനോട് പട പുറപ്പെട്ടപ്പോള്‍ ദാവീദ് തന്റെ ജനത്തിന്റെ നെഠൃത്വം നല്‍കിയത് ആര്‍ക്കൊക്കെ?
യോവാബ് , അബീശായി ,ഇത്ഥായി എന്നിവര്‍ക്ക് (18:2)
9. ദാവീദിന്റെ കൂടെയുള്ള ജനവും അബ്‌ശാലോംമിന്റെ യിസ്രായെലും തമ്മില്‍ പടയുണ്ടായത് എവിടെ വെച്ച് ?
അഫ്രയിം വനത്തില്‍ വെച്ച് (18:6)
10. കോവര്‍ കഴുതപ്പുറത്ത് പോകുമ്പോള്‍ തലമുടി കരുവേലകത്തില്‍ പിടിപെട്ടിട്ടും ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങിക്കിടന്നവന്‍ ?
അബ്‌ശാലോം (18:9)
11. അബ്ശാലോംമിനെ കൊന്നതെങ്ങനെ?
അബ്‌ശാലോം കരുവേലകത്തില്‍ ജീവനോടെ തൂങ്ങിക്കിടക്കുമ്പോള്‍ യോവാബ് മൂന്നു കുന്തം അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി. യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്നു അബ്-സാമോംമിനെ അടിച്ചു കൊന്നു (18:14-15)
12. ദാവീദിന്റെ ജനത്തിന്റെ സദ്വര്‍ത്തമാന ദൂതന്‍ ?
സാദോക്കിന്റെ മകനായ അഹീമാസ് (18:19-20)
13. അബ്‌ശാലോം കൊല്ലപ്പെട്ട വിവരം ദാവീദിനെ അറിയിച്ചതാര്?
കൂശ്യന്‍ (18:32)
14. ദാവീദ് രാജാവിനെ എതിരേറ്റ് യോര്‍ദ്ദാന്‍ കടത്തിക്കോണ്ട് പോരേണ്ടതിനു യെഹൂദാ പുരുഷന്മാര്‍ ചെന്നത് എവിടേക്ക് ?
ഗില്‍ഗാലില്‍ (19:15)
15. ശൌലിന്റെ ഗൃഹവിചാരകന്‍ ?
സീബ (19:17)
16. ദാവീദ് രാജാവ് സമാദാനത്തോടെ മടങ്ങിവരുന്നതുവരെ തന്റെ കാലിനു രക്ഷചെയ്‌കയോ വസ്ത്രം അലക്കിക്കുകയോ ചെയ്യാതിരുന്നവന്‍?
ശൌലിന്റെ മകനായ മെഫീബോശെത്ത് (19:25)
17. ദാവീദ് മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്ത് അവന് ഭക്ഷണ സാധനങ്ങള്‍ അയച്ചു കൊടുത്തിരുന്നവന്‍?
ഗിലെയാദ്യനായ ബര്‍സില്ലായി (19:32)
18. ദാവീദിങ്കല്‍ യിസ്രായേലിനു ഓഹരിയില്ല, യിശ്ശായിയുടെ മകങ്കല്‍ അവകാശവും ഇല്ല എന്ന് കാഹളം ഊതി പറഞ്ഞവന്‍?
ബിക്രിയുടെ മകനായ ശേബ (20:1)
19. യെഹൂദാ പുരുഷന്മാരെ മൂന്നുദിവസത്തിനകം വിളിച്ചു കൂട്ടിക്കോണ്ടുവരാന്‍ ദാവീദ് അയച്ചതാരെ? അമാസയെ (20:4)
20. അമാസകൊല്ലപ്പെട്ടത് എവിടെവെച്ച്?
ഗിബെയോനിലെ വലിയ പാറയുടെ അടുത്ത് (20:8,10)
21. ബിക്രിയുടെ മക്നായ ശേബയുടെ അന്ത്യം എങ്ങനെയായിരുന്നു ?
2 ശമുവേല്‍ 20 : 14-22
22. ക്രേത്യരുടേയും പ്ലേത്യരുടേയും നായകന്‍?
യെഹോയാദയുടെ മകനായ ബെനായാവു (20:23)
23. ദാവീദിന്റെ മന്ത്രി?
അബീലൂദിന്റെ മക്നായ യെഹോശാഫാത്ത് (20:25)
24. ദാവീദിന്റെ പുരോഹിതന്മാര്‍ ?
സാദോക്ക് , അബ്യാഥാര്‍ , യായീര്‍യ്യനായ ഈര (20:25,26)
25.ദാവീദിന്റെ രായസക്കാരന്‍ ?
ശെവാ (20:25)
No comments:
Post a Comment