1. രെഹബെയാം ആര്‍ക്കാണ് രാജാവയത്?
യെഹൂദാ നഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്ക് (12:17)
2. യിസ്രായേല്യര്‍ കല്ലെറിഞ്ഞു കൊന്നുകളഞ്ഞ ഊഴിയ വേലയുടെ മേല്‍വിചാരകന്‍?
ആദോരാം (12:18)
3. എല്ലാ യിസ്രായേലിനും രാജാവാക്കപ്പെട്ടവന്‍ ?
യെരോബെയാം (12:20)
4. യെരോബെയാമിന്റെ കാലത്തിലെ ഒരു ദൈവ പുരുഷന്‍?
ശെമയ്യാ (12:22)
5. യെരോബെയാം പണിത പട്ടണങ്ങള്‍ ?
എഫ്രയീം മലനാട്ടില്‍ ശെഖേം , പെനുവേല്‍ (12:25)
6. പൊന്നു കൊണ്ടു കാളക്കുട്ടിയെ ഉണ്ടാക്കീ യെരോബെയാം പ്രതിഷ്ഠിച്ച സ്ഥലങ്ങള്‍?
ബേഥേലിലും ദാനിലും (12:29)
7. യെരോബെയാം യഹോവയ്ക്കു വിരോധമായി പണിത യാഗപീഠത്തിനു യഹോവ കല്പിച്ച അടായാളമായി ദൈവ പുരുഷന്‍ പറഞ്ഞ അടയാളം എന്ത് ?
യാഗപീഠം പിളര്‍ന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും (13:3,5)
8. ദൈവ പുരുഷനെ പിടിക്കാനായി കൈ നീട്ടിയതുകൊണ്ട് കൈ വരണ്ടു പോയവന്‍ ?
യെരോബെയാം (13:4)
9. യഹോവയുടെ വചനം മറുത്ത ദൈവ പുരുഷനു ലഭിച്ച ശിക്ഷ?
സിംഹം അവനെ കൊന്നു (13:24,26)
10. യെരോബെയാമിന്റെ മകനായ അബീയാവിന്റെ മരണം പ്രവചിച്ച പ്രവാചകന്‍ ?
ആഹീയ പ്രവാചകന്‍ (14:13)
11. യെരോബെയാമിനു ശേഷം രാജാവായവന്‍ ?
നാദാബ് (14:20)
12. യഹോവയുടെ ആലയത്തിലേയും ഭണ്ഡാരം കവരുകയും ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകള്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തതാര് ?
മിസ്രയീം രാജാവായ ശീശക് (14:24)
13. രെഹബെയാമിനു ശേഴം രാജാവായവന്‍?
അബീയാം (14:31)
14. അബീയാമിനു ശേഷം രാജാവായതാര് ?
ആസാ(15:8)
15. അശേരെക്കു മ്ലേച്ഛ വിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് തന്റെ അമ്മയെ രാജ്ഞി സ്ഥാനത്ത് നിന്ന് മാറ്റിയതാര് ? അമ്മയുടെ പേരെന്ത്?
ആസാ (15:13) . മയാഖ (15:13)
No comments:
Post a Comment