1. ബയെശക്കു വിരോധ്മായി യഹോവയുടെ അരുളപ്പാടുണ്ടായതാര്‍ക്ക്?
ഹനാനിയുടെ മകന്‍ യേഹൂവീനു (16:1)
2. യെഹൂദാരാജാവായ ഏലയെ കൊന്ന് അവനു പകരം രാജാവായ ഭൃത്യന്‍ ?
സിമ്രി (16:8,10)
3. ഏഴുദിവ്സം തിര്‍സ്സയില്‍ രാജാവായിരുന്നവന്‍ ?
സിമ്രി (16:15)
4. രാജാവായ ആസയെ സിമ്രി കൊന്നു കളഞ്ഞു എന്നറിഞ്ഞപ്പോള്‍ പാളയത്തില്‍ വെച്ചു യിസ്രായേലിനു രാജാവായി വാഴിച്ചതാരെ?
സേനാധിപതിയായ ഒമ്രിയെ (16:16)
5. രാജാധാനിയുടെ ഉള്‍മുറിയില്‍ കടന്നു രാജധാനിക്കു തീവെച്ചു അതില്‍ മരിച്ചവന്‍ ?
സിമ്രി (16:18)
6. ഒമ്രി ശേമെരിനോടു വാങ്ങിയ മലമുകളില്‍ പണിത പട്ടണം?
ശമര്‍യ്യ (16:24)
7. ഒമ്രിയുടെ മരണ ശേഷം രാജാവായതാര് ?
ഒമ്രിയുടെ മകനായ ആഹാബ് (16:28)
8. യെരിഹോ പണീതതാര് ?
ബേഥേല്യനായ ഹീയേല്‍ (16:34)
9. ക്ഷാമകാലത്ത് എവിടെ ഒളിച്ചിരിക്കാനാണ് ഏലിയാവിന് യഹോവയുടെ അരുളപ്പാ ഉണ്ടായത് ?
യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത് തോട്ടിനരികെ (17:3)
10 കെരീത്ത് തോട്ടിനരികെ ഏലിയാവിന് അപ്പവും ഇറച്ചിയും നല്‍കിയതാര് ?
കാക്ക (17:6)
11. കെരീത്ത് തോട്ടിലെ വെള്ളം പറ്റിയപ്പോള്‍ എവിടേക്ക് പോയിപാര്‍ക്കാനാണ് ഏലിയാവിനോട് യഹോവ പറഞ്ഞത് ?
സീദോനോടു ചേര്‍ന്ന സാരെഫാത്തില്‍ (17:9)
12. സാരെഫാത്തില്‍ ഏലിയാവിനെ പുലര്‍ത്തിയതാര് ?
ഒരു വിധവ (17:9)
13. ഏലിയാവ് മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചതാരെ ?
വിധവയുടെ വീട്ടുടമക്കാരത്തിയായ സ്ത്രിയുടെ മകനെ (17:17-23)
14. ആഹാബിന്റെ ഗൃഹവിചാരകന്‍ ?
ഓബദ്യാവ് (18:3)
15. ഐസെബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ നൂറു പ്രവാചകന്മാരെ രക്ഷിച്ചതാര് ?
ഓബദ്യാവ് (18:4)
16. എല്ലാ യിസ്രായേലിനേയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരേയും നാനൂറു ആശേരാപ്രവാചകന്മാരേയും കൂട്ടിവരുത്തിയത് എവിടെ?
കര്‍മ്മേല്‍ പര്‍വ്വതത്തില്‍ (18:20)
17. ഏലിയാവ് ബാലിന്റെ പ്രവാചകന്മാരെ വെട്ടിക്കൊന്നത് എവിടെവെച്ച് ?
കീശോന്‍ തോട്ടിനരികെ (18:40)
18. ഐസേബെല്ലിനെ പേടിച്ച് ഏലിയാവ് പോയത് എവിടേക്ക്?
യെഹൂഗക്കൂള്‍പ്പെട്ട ബേര്‍-ശേബയില്‍ (19:3)
19. മരുഭൂമിയിലെ ചൂരച്ചെടിയുടെ തണലില്‍ ഇരുന്ന് മരിപ്പാന്‍ ആഗ്രഹിച്ചതാര് ?
ഏലിയാവ് (19:4)
20. ഏലിയാവിനു പകരം പ്രവാചകനായി ആരെ അഭിഷേകം ചെയ്യണം എന്നാണ് യഹോവ ഏലിയാവിനോട് പറഞ്ഞത് ?
ആബേല്‍ -മെഹോലയില്‍ നിന്നുള്ള സാഫാത്തിന്റെ മകനായ ഏലിശയെ (19:16)
21. ബാലിനു മടങ്ങാത്ത മുഴങ്കാലും ചുബംനം ചെയ്യാത്ത വായുമുള്ളവരായി യിസ്രായേലില്‍ എത്രപേര്‍ ശേഷിച്ചിരിക്കുന്നു എന്നാണു യഹോവ ഏലിയാവിനോട് പറഞ്ഞത് ?
ഏഴായിരം (19:18)
22. മുപ്പത്തിരണ്ടു രാജ്ജാക്കന്മാരെ കൂട്ടി യിസ്രായേല്‍ രാജാവായ ആഹാബിനോട് യുദ്ധം ചെയ്ത അരാം രാജാവ് ?
ബെന്‍-ഹദദ് (20:1)
23. യിസ്രായേല്യരോട് തോറ്റ ആരാമ്യരില്‍ എത്ര പേരാണ് പട്ടണമതില്‍ (അഫേക് പട്ടണം) വീണ് മരിച്ചത്.
ഇരുപത്തേഴായിരം (20:30)
No comments:
Post a Comment