Monday, July 2, 2012

1ദിനവൃത്താന്തം 21-25

1. ബേർ-ശേബ മുതൽ ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ അറിയേണ്ടതിനു കൊണ്ടുവരാൻ ദാവീദ് കല്പിച്ചത് ആരോട്?
യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും (21:2)

2. ദാവീദിന്റെ ദർശകൻ?
ഗാദ് (21:9)

3. ദാവീദ് ചെയ്ത പാപത്തിന്റെ ശിക്ഷയായി മൂന്നു ശിക്ഷകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ ഗാദ് മുഖാന്തരം യഹോവ ദാവീദിനോട് പറഞ്ഞു.ഏതൊക്കെയായിരുന്നു ആ ശിക്ഷകൾ?
മൂന്നു സംവത്സരത്തെ ക്ഷാമം , ദാവീദിന്റെ ശത്രുക്കളുടെ വാൾ അവനെ തുടർന്നെത്തി മൂന്നുമാസം ശത്രുക്കളാൽ നശിക്കുക , ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മഹാമാരി ഉണ്ടായി യിസ്രായേൽ ദേശത്തൊക്കയും യഹോവയുടെ ദൂതൻ സംഹാരം ചെയ്യുക(21:12)

4. ദാവീദ് ചെയ്ത പാപം എന്തായിരുന്നു?
യിസ്രയേലിനെ എണ്ണി അവരുടെ സംഖ്യ കൊണ്ടുവരാൻ കല്പിച്ചത്

5. മഹാമാരി മൂലം മരിച്ച യിസ്രായേല്യരുടെ എണ്ണം?
എഴുപതിനായിരം(22:14)

6. "മതി നിന്റെ കൈ പിൻവലിക്കുക"എന്ന് യഹോവ കല്പിക്കുമ്പോൾ യഹോവയുടെ ദൂതൻ എവിടെ നിൽക്കുകയായിരുന്നു?
യെബൂസ്യനായ ഒർന്നാന്റെ കുളത്തിനരികെ (21:15)

7. യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു ഒരു ആലയം പണിയുവാൻ ദാവീദ് കല്പന കൊടുത്തതാർക്ക്?
തന്റെ മകനായ ശലോമോന് (22:6)

8. ദാവീദ് തന്റെ പിൻഗാമിയായി യിസ്രായേലിനു രാജാവാക്കിയതാരെ?
ശലോമോനെ(23:1)

9. യഹോവയുടെ ആലയത്തിൽ സംഗീതം ചെയ്‌വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സംഖ്യ?
288 (25:8)

No comments: