Wednesday, July 4, 2012

2ദിനവൃത്താന്തം 1,2,3,4,5

1. സമാഗമന കൂടാരത്തിലെ താമ്രയാഗ പീഠം ഉണ്ടാക്കിയതാര്?
ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ (1:5)

2. ശലോമോൻ ആയിരം ഹോമയാഗം കഴിച്ചത് എവിടെ?
സമാഗമന കൂടാരത്തിലെ താമ്രയാഗപീഠത്തിൽ (1:6)

3. തനിക്ക് പ്രത്യക്ഷനായ യഹോവയോട് ശലോമോൻ ചോദിച്ചത് എന്ത്?
ജ്ഞാനവും വിവേകവും (1:10)

4. ശലോമോന്റെ രഥന്ങളുടേയും കുതിരച്ചേകവരുടേയും എണ്ണം?
ആയിരത്തി നാനൂറു രഥന്ങളും പന്തീരായിരം കുതിരച്ചേകവരും (1:14)

5. യഹോവയുടെ ആലയം പണിയുന്നതിനു ശലോമോന്റെ ആവിശ്യപ്രകാരം സോർ രാജാവായ ഹൂരാം ശലോമോന്റെ അടുക്കലേക്ക് അയച്ചതാരെ?
ഹൂരാം-ആബിയെ(2:13)

6. യഹോവയുടെ ആലയം പണിക്ക് ആവിശ്യ്യമായ ദേവദാരുവും സരള മരവും ചന്ദനവും കൊണ്ടൂവന്നത് എവിടെ നിന്ന്?
ലെബാനോനിൽ നിന്നു (2:8)

7. ലെബാനോനിൽനിന്നു മരം വെട്ടി ചന്ങാടം കെട്ടി കടൽ വഴിയായി എത്തിക്കുന്നത് എവിടെ?
യാഫോവിൽ (2:16)

8. ശലോമോൻ യഹോവയുടെ ആലയം പണിതത് എവിടെ?
യെരുശലേമിൽ ദാവീദിന് യഹോവ പ്രത്യക്ഷനായ മോരീയാ പർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കുളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു(3:1)

9. ആലയത്തിന്റെ മുമ്പിൽ ഉണ്ടാക്കിയ 35 മുഴം ഉയരമുള്ള സ്തംഭന്ങളുടെ പേർ?
വലത്തേതിനു യാഖീൻ എന്നും ഇടത്തേതിനു ബോവസ് എന്നും(3:17)

10. യഹോവയുടെ നിയമപെട്ടകം സീയോനിൽ നിന്നു കൊണ്ടുവരാൻ യിസ്രായേൽ പുരുഷന്മാരെല്ലാവരും ശലോമോൻ രാജാവിന്റെ അടുക്കൽ വന്നുകൂടിയത് എന്ന്?
ഏഴാം മാസത്തിലെ ഉത്സവത്തിൽ (5:3)

11.നിയമ പെട്ടകത്തിൽ ഉണ്ടായിരുന്നതെന്ത്?
മോശെ ഹോരേബിൽ വെച്ചു പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകകൾ

bible quiz malayalam, ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ് 

No comments: