Friday, July 2, 2010

1ശമുവേല്‍ 11 , 12 , 13 , 14 , 15

1.ശൌലിന്റെ രാജത്വം പുതുക്കിയത് എവിടെവച്ച്?
ഗില്ഗാലില്‍ വച്ച് (11:14)

2. ശൌലിനെ രാജാവാക്കിയത് എവിടെവച്ച് ?
ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍ വച്ച് (11:15)

3. ആരുടെ അപേക്ഷനിമിത്തമാണ് കോതമ്പ് കൊയ്‌ത്തിന്റെ കാലത്ത് യഹോവ ഇടിയും മഴയും അയച്ചത് ?
ശമുവേലിന്റെ (12:17,18)

4. ശൌല്‍ രാജാവായപ്പോള്‍ അവന്റെ പ്രായം ?
30 വയസ് (13:1)

5. ഗേബയില്‍ ഉണ്ടായിരുന്ന ഫെലിസ്ത്യ പട്ടാളത്തെ തോല്പിച്ചവന്‍ ?
യോനാഥന്‍ (13:3)

6. ശമുവേലിനുവേണ്ടി ശൌല്‍ ഗില്ഗാലില്‍ കാത്തിരുന്നത് എത്ര ദിവസം?
ഏഴു ദിവസം (13.4)

7. ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്ന സമയത്ത് ഇസ്രായേല്‍‌മക്കളില്‍ വാളും കുന്തവും ഉണ്ടായിരുന്നത് ആര്‍ക്കുമാത്രമാണ് ?
ശൌലിനും യോനാഥനും മാത്രം (13:22)

8. യോനാഥന്‍ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാന്‍ നോക്കിയ വഴിയില്‍ ഉണ്ടായിരുന്ന പാറകള്‍?
ബോസേസ് , സേനെ (14:4)

9. മരണത്തില്‍ നിന്ന് യോനാഥനെ വീണ്ടെടുത്തതാര് ?
ജനം (14:45)

10. ശൌലിന്റെ പുത്രന്മാര്‍ ?
യോനാഥന്‍ , യിശ്വി , മല്‍ക്കീശുവ (14:49)

11. ശൌലിന്റെ പുത്രിമാര്‍ ?
മേരബ് , മീഖാള്‍ (14:49)

12. ശൌലിന്റെ ഭാര്‍‌യ്യ ?
അഹീമാസിന്റെ മകളായ അഹീനോവം (14:50)

13. ശൌലിന്റെ സേനാഥിപതി ?
അബ്നേര്‍ (14:50)

14. യഹോവ ശൌലിനെ രാജസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞത് എന്തുകൊണ്ട് ?
യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് (15:23)

15. അമാലേക് രാജാവായ ആഗാഗിനെ കൊന്നത് എവിടെവച്ച് ?
ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍‌വച്ചു (15:33)

Tuesday, June 29, 2010

1ശമുവേല്‍ 6 , 7 , 8 , 9 , 10

1. യഹോവയുടെ പെട്ടകം എത്രനാള്‍ ഫെലിസ്ത്യദേശത്ത് ആയിരുന്നു?
ഏഴുമാസം (6:1)

2. യഹോവയുടെ പെട്ടകം വിട്ടയ്ക്കുമ്പോള്‍ പ്രായശ്ചിത്തമായി എന്തുകൂടി നല്‍കണമെന്നാണ് പുരോഹിത്ന്മാരും പ്രശ്നക്കാരും പറഞ്ഞത്?
ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിനു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും (6:4)

3. ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം യിസ്രായേലിലേക്ക് തിരിച്ചു കൊടൂത്തത് എങ്ങനെ ? ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ട് പശുക്കളെ കൊണ്ടൂവന്നു വണ്ടികെട്ടി അതില്‍ യഹോവയുടെ പെട്ടകം വച്ചു. പൊന്നുകൊണ്ടൂള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയില്‍ വച്ചു. ആ പശുക്കള്‍ നേരെ ബേത്ത്-ശേമശിലേക്കുള്ള വഴിക്ക് പോയി (6:10-11)

4. ഫെലിസ്ത്യദേശത്തുനിന്ന് യഹോവയുടെ പെട്ടകവുമായി വന്ന പശുക്കള്‍ നിന്നത് എവിടെ?
ബേത്ത്-ശെമെശ്യനായ യോശുവയുടെ വയലില്‍ (1:14)

5. ബേത്ത്-ശെമെശ്യരുടെ ആവിശ്യപ്രകാരം കിര്‍‌യ്യത്ത് - യെ‌യാരീം നിവാസികള്‍ വന്നു യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ?
കുന്നിന്മേല്‍ അബീനാദാബിന്റെ വീട്ടില്‍ (7:1)

6. യഹോവയുടെ പെട്ടകം സൂക്ഷിക്കുന്നതിനായി കിര്‍‌യ്യത്ത് - യെ‌യാരീം നിവാസികള്‍ ശുദ്ധീകരിച്ചതാരെ ?
അബീനാദാബിന്റെ മകനായ എലെയാസാരിനെ (7:1)

7. ശമുവേലിന്റെ വീട് (പാര്‍ത്തത് ) എവിടെയായിരുന്നു?
രാമയില്‍ (7:17)

8. ശമുവേല്‍ ന്യായപാലനം നടത്തിയിരുന്ന സ്ഥലങ്ങള്‍ ?
ബേഥേല്‍ , ഗില്ഗാല്‍ , മിസ്പ , രാമ (7:16)

9. ശമുവേലിന്റെ മക്കള്‍ ?
യോവേല്‍ , അബീയാവു (8:2)

10. യിസ്രായേല്‍ മക്കള്‍ലില്‍ ഏറ്റവും കോമളനായ പുരുഷന്‍?
ശൌല്‍ (9:2)

11. പൂജാഗിരിയിലെ വിരുന്നുശാലയിലെ വിരുന്നില്‍ ക്ഷണിക്കപെട്ടവര്‍ എത്രപേരുണ്ടായിരുന്നു?
ഏകദേശം മുപ്പതുപേര്‍ (9:22)

12. യഹോവ തന്റെ അവകാശത്തിനു പ്രഭുവായി അഭിഷേകം ചെയ്തത് ആരെ?
ശൌലിനെ (10:1)

13. യിസ്രായേലിന്റെ ആദ്യ രാജാവായി തിരഞ്ഞെടുക്കപ്പെട്ടവന്‍ ?
ശൌല്‍ (10:24)

Monday, June 28, 2010

1ശമുവേല്‍ 1 , 2 , 3 , 4 , 5

1. എല്ക്കാനയുടെ ഭാര്യമാര്‍ ?
ഹന്നാ , പെനിന്നാ (1:2)

2. പുരോഹിതനായ ഏലിയുടെ പുത്രന്മാര്‍ ?
ഹൊഫ്നിയും ഫീനെഹാസും (1:3)

3. യഹോവയുടെ സന്നിധിയില്‍ പ്രര്‍ത്ഥിച്ചപ്പോള്‍ ഹൃദയംകൊണ്ട് സംസാരിച്ചവള്‍ ? ഹന്നാ (1:13)

4. യഹോവയോട് അപേക്ഷിച്ച് വാങ്ങിയതിനാല്‍ ഹന്നാ തന്റെ മകന് ഇട്ട പേര് ? ശമുവേല്‍ (1:20)

5. ശമുവേലിന്റെ മാതാപിതാക്കള്‍ ?
എല്ക്കാന , ഹന്നാ

6. ജീവപര്‍‌യ്യന്തം യഹോവയ്ക്ക് നിവേദിതനായവന്‍ ?
ശമുവേല്‍ (1:23)

7. പഞ്ഞിനൂല്‍ കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തു പോന്നവന്‍ ?
ശമുവേല്‍ ബാലന്‍ (2:18)

8. ഭവനത്തിലെ സന്താനമൊക്കയും പുരുഷപ്രായത്തില്‍ മരിക്കും , ഭവനത്തില്‍ ഒരു നാളും ഒരു വൃദ്ധന്‍ ഉണ്ടാകയുമില്ല എന്ന് ദൈവപുരുഷന്‍ ആരുടെ ഭവനത്തെക്കുറിച്ചാണ് ഏലിയോട് പറഞ്ഞത് ?
ഏലിയുടെ ഭവനത്തെക്കുറിച്ച് (2:32,34)

9. യഹോവയുടെ വിശ്വ്വസ്ത പ്രവാചകന്‍ ?
ശമുവേല്‍ (3:20)

10. ദൈവത്തിന്റെ പെട്ടകം ഫ്ലിസ്ത്യരുടെ കൈവശമായത് എങ്ങനെ?
1ശമുവേല്‍ 4 :1-11

11. യഹോവയുടെ ആലയത്തിന്റെ പടിവാതില്ക്കല്‍ ആസനത്തില്‍ നിന്നു പിറകോട്ടുവീണു കഴുത്തൊടിഞ്ഞു മരിച്ചവന്‍ ?
ഏലി (4:18)

12. ഏലി എത്ര സംവത്സരം യിസ്രായേലിനു ന്യായപാലനം ചെയ്തു?
40 സംവത്സരം (4:18)

13. ഏലി മരിക്കുമ്പോള്‍ അവന്റെ പ്രായം?
98 വയസ്സ് (4:15)

14. ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ?
അസ്‌തോദിലെ ദാഗോന്റെ ക്ഷേത്രത്തിലേക്ക് (5:1,2)

15. ദൈവത്തിന്റെ പെട്ടകം അസ്തോദില്‍ ഇരുന്നതുകൊണ്ട് അവര്‍ക്ക് സംഭവിച്ചത് എന്ത്? മൂലരോഗം ബാധിച്ചു (5:6)

16. അസ്തോദില്‍ നിന്ന് യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ? ഗത്തിലേക്ക് (5:8)

17. ഗത്ത് പട്ടണക്കാരെ മൂലരോഗം ബാധിച്ചപ്പോള്‍ അവര്‍ യഹോവയുടെ പെട്ടകം കൊടുത്തയിച്ചത് എവിടേക്ക് ?
എക്രോനിലേക്ക് (5:10)

18. ഏത് പട്ടണത്തിലെ നിലവിളിയാണ് ആകാശത്തില്‍ കയറിയത് ? എക്രോന്‍ പട്ടണത്തിലെ (5:12)

രൂത്ത് 1 , 2 , 3 , 4

1. ക്ഷാമകാലത്ത് യെഹൂദയിലെ ബേത്ത്ലേഹെമില്‍നിന്ന് മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയവന്‍?
എലീമേലെക് (1:1)


2. എലീമേലെകിന്റെ ഭാര്യ ?
നൊവൊമി (1:2)

3. എലീമേലെകിന്റെ പുത്രന്മാര്‍ ?
മഹ്ലോന്‍ , കില്യോന്‍ (1:2)

4. നൊവൊമിയുടെ മരുമക്കള്‍ ?
ഒര്‍പ്പ , രൂത്ത് (1:4)

5. രൂത്ത് ആരുടെ ഭാര്യയായിരുന്നു?
മഹ്ലോന്‍(4:10)

6. നൊവൊമിയുടെ കൂടെ മോവാബില്‍ നിന്ന് ബേത്ത്ലേഹേമിലേക്ക് പോയ മരുമകള്‍ ?
രൂത്ത് (1:19,22)

7. തന്നെ മാറാ എന്ന് വിളിക്കാന്‍ ആവിശ്യപ്പെട്ടവള്‍ ?
നൊവൊമി (1:20)

8. നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലൈന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന മഹാധനികനായ ചാര്‍ച്ചക്കാരന്‍ ?
ബോവസ് (2:1)

9. കതിര്‍പറക്കാനായി രൂത്ത് പോയത് ആരുടെ വയലിലേക്കാണ് ?
ബോവസിനുള്ള വയലില്‍ (2:3)

10. രൂത്ത് വൈകുന്നേരം വരെ പെറുക്കിയ കറ്റ മെതിച്ചപ്പോള്‍ എത്രയുണ്ടായിരുന്നു ?
ഏകദേശം ഒരു പറ യവം (2:17)

11. യവം തൂറ്റുന്ന രാത്രിയില്‍ ബോവസിന്റെ കാല്‍ക്കല്‍ കിടന്ന രൂത്തിന് ബോവസിന് എത്ര യവം നല്‍കി?
ആറിടങ്ങഴി യവം (3:15)

12. വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ യിസ്രായേലില്‍ ചെയ്തിരുന്നത് എന്ത് ?
ഒരുത്തന്‍ ചെരുപ്പൂരി മറ്റെവന് കൊടുക്കും (4:7)

13. രൂത്തിന്റെ മകന്‍ ?
ഓബേദ് (4:17)

14. ഓബേദിനു ധാത്രിയായവള്‍ ?
നൊവൊമി (4:16)

15. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ?
ഓബേദ് (4:17)

16. ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയായ മരുമകള്‍ ?
രൂത്ത് (4:15)

ന്യായാധിപന്മാര്‍ 16 , 17 , 18 , 19 , 20 , 21

1. ശിംശോന്റെ മഹാശക്തി ന്തില്‍ എന്നറിയാന്‍ ദെലീലയ്ക്ക് ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ബാഗ്ദാനം ചെയ്തത് എന്ത്?
ഓരോരുത്തന്‍ ആയിരത്തൊരുന്നൂറു വെള്ളിപ്പണം (16:5)

2. അമ്മയുടെ ഗര്‍ഭം മുതല്‍ ദൈവത്തിനു വ്രതസ്ഥന്‍ ആയവന്‍ ?
ശിംശോന്‍ (16:17)

3. ഫെലിസ്ത്യരുടെ ദേവന്‍ ?
ദാഗോന്‍ (16:23)

4. ജീവകാലത്ത് കൊന്നവരെക്കാള്‍ അധികമായി മരണസമയത്ത് കൊന്നവന്‍ ? ശിംശോന്‍ (16:30)

5. ശിംശോനെ അടക്കം ചെയ്തത് എവിടെ?
സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മനോഹയുടെ ശ്മശാനസ്ഥലത്തു (16:31)

6. കളവെടുത്ത ആയിരത്തൊരുന്നൂറുവെള്ളിപ്പണം അമ്മെക്കു മടക്കി കൊടുത്തവന്‍ ? മീഖാവു (17 :3 , 1)

7. മീഖാവുവിന്റെ ദേവന്മാരെയും പുരോഹിതന്മാരെയും അപഹരിച്ചു കൊണ്ടുപോയവര്‍ ? ദാന്യര്‍ (18:23,24)

8. തങ്ങള്‍ ചുട്ടുകളഞ്ഞ പട്ടണം വീണ്ടും പണതതിനുശേഷം ദാന്യര്‍ അതിനു നല്‍കിയ പേര്?
ദാന്‍ (18:29)

9. ദാന്‍ പട്ടണത്തിന്റെ പഴയ പേര് ?
ലയീസ് (18:29)

10. യിസ്രായേല്‍‌മക്കളില്ലാത്ത നഗരം ?
യെബൂസ്യനഗരം (19:11,12)

11. ബെന്യാമീന്യരോടു പടവെട്ടുവാന്‍ ആരു മുമ്പനായി പോകുവാനാണ് യഹോവ അരുളി ചെയ്തത് ?
യെഹൂദാ (20:18)

12. തങ്ങളില്‍ ആരുടേയും മകളെ ഒരു ബെന്യാമീന്യന്നു ഭാര്‍‌യ്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ ശപഥം ചെയ്തത് എവിടെവെച്ച്?
മിസ്പയില്‍‌വെച്ച് (21:1)

13. യിസ്രായേലില്‍ നിന്ന് അറ്റുപോയ ഗോത്രം?
ബെന്യാമിന്‍ ഗോത്രം (21:6)

14. ആണ്ടു തോറും യഹോവയ്ക്ക് ഉത്സവം നടക്കുന്നത് എവിടെ?
ശീലോവില്‍ (21:19)