Tuesday, June 29, 2010

1ശമുവേല്‍ 6 , 7 , 8 , 9 , 10

1. യഹോവയുടെ പെട്ടകം എത്രനാള്‍ ഫെലിസ്ത്യദേശത്ത് ആയിരുന്നു?
ഏഴുമാസം (6:1)

2. യഹോവയുടെ പെട്ടകം വിട്ടയ്ക്കുമ്പോള്‍ പ്രായശ്ചിത്തമായി എന്തുകൂടി നല്‍കണമെന്നാണ് പുരോഹിത്ന്മാരും പ്രശ്നക്കാരും പറഞ്ഞത്?
ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിനു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും (6:4)

3. ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം യിസ്രായേലിലേക്ക് തിരിച്ചു കൊടൂത്തത് എങ്ങനെ ? ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ട് പശുക്കളെ കൊണ്ടൂവന്നു വണ്ടികെട്ടി അതില്‍ യഹോവയുടെ പെട്ടകം വച്ചു. പൊന്നുകൊണ്ടൂള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയില്‍ വച്ചു. ആ പശുക്കള്‍ നേരെ ബേത്ത്-ശേമശിലേക്കുള്ള വഴിക്ക് പോയി (6:10-11)

4. ഫെലിസ്ത്യദേശത്തുനിന്ന് യഹോവയുടെ പെട്ടകവുമായി വന്ന പശുക്കള്‍ നിന്നത് എവിടെ?
ബേത്ത്-ശെമെശ്യനായ യോശുവയുടെ വയലില്‍ (1:14)

5. ബേത്ത്-ശെമെശ്യരുടെ ആവിശ്യപ്രകാരം കിര്‍‌യ്യത്ത് - യെ‌യാരീം നിവാസികള്‍ വന്നു യഹോവയുടെ പെട്ടകം കൊണ്ടുപോയത് എവിടേക്ക് ?
കുന്നിന്മേല്‍ അബീനാദാബിന്റെ വീട്ടില്‍ (7:1)

6. യഹോവയുടെ പെട്ടകം സൂക്ഷിക്കുന്നതിനായി കിര്‍‌യ്യത്ത് - യെ‌യാരീം നിവാസികള്‍ ശുദ്ധീകരിച്ചതാരെ ?
അബീനാദാബിന്റെ മകനായ എലെയാസാരിനെ (7:1)

7. ശമുവേലിന്റെ വീട് (പാര്‍ത്തത് ) എവിടെയായിരുന്നു?
രാമയില്‍ (7:17)

8. ശമുവേല്‍ ന്യായപാലനം നടത്തിയിരുന്ന സ്ഥലങ്ങള്‍ ?
ബേഥേല്‍ , ഗില്ഗാല്‍ , മിസ്പ , രാമ (7:16)

9. ശമുവേലിന്റെ മക്കള്‍ ?
യോവേല്‍ , അബീയാവു (8:2)

10. യിസ്രായേല്‍ മക്കള്‍ലില്‍ ഏറ്റവും കോമളനായ പുരുഷന്‍?
ശൌല്‍ (9:2)

11. പൂജാഗിരിയിലെ വിരുന്നുശാലയിലെ വിരുന്നില്‍ ക്ഷണിക്കപെട്ടവര്‍ എത്രപേരുണ്ടായിരുന്നു?
ഏകദേശം മുപ്പതുപേര്‍ (9:22)

12. യഹോവ തന്റെ അവകാശത്തിനു പ്രഭുവായി അഭിഷേകം ചെയ്തത് ആരെ?
ശൌലിനെ (10:1)

13. യിസ്രായേലിന്റെ ആദ്യ രാജാവായി തിരഞ്ഞെടുക്കപ്പെട്ടവന്‍ ?
ശൌല്‍ (10:24)

No comments: