1. ശിംശോന്റെ മഹാശക്തി ന്തില്‍ എന്നറിയാന്‍ ദെലീലയ്ക്ക് ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ബാഗ്ദാനം ചെയ്തത് എന്ത്?
ഓരോരുത്തന്‍ ആയിരത്തൊരുന്നൂറു വെള്ളിപ്പണം (16:5)
2. അമ്മയുടെ ഗര്‍ഭം മുതല്‍ ദൈവത്തിനു വ്രതസ്ഥന്‍ ആയവന്‍ ?
ശിംശോന്‍ (16:17)
3. ഫെലിസ്ത്യരുടെ ദേവന്‍ ?
ദാഗോന്‍ (16:23)
4. ജീവകാലത്ത് കൊന്നവരെക്കാള്‍ അധികമായി മരണസമയത്ത് കൊന്നവന്‍ ? ശിംശോന്‍ (16:30)
5. ശിംശോനെ അടക്കം ചെയ്തത് എവിടെ?
സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മനോഹയുടെ ശ്മശാനസ്ഥലത്തു (16:31)
6. കളവെടുത്ത ആയിരത്തൊരുന്നൂറുവെള്ളിപ്പണം അമ്മെക്കു മടക്കി കൊടുത്തവന്‍ ? മീഖാവു (17 :3 , 1)
7. മീഖാവുവിന്റെ ദേവന്മാരെയും പുരോഹിതന്മാരെയും അപഹരിച്ചു കൊണ്ടുപോയവര്‍ ? ദാന്യര്‍ (18:23,24)
8. തങ്ങള്‍ ചുട്ടുകളഞ്ഞ പട്ടണം വീണ്ടും പണതതിനുശേഷം ദാന്യര്‍ അതിനു നല്‍കിയ പേര്?
ദാന്‍ (18:29)
9. ദാന്‍ പട്ടണത്തിന്റെ പഴയ പേര് ?
ലയീസ് (18:29)
10. യിസ്രായേല്‍മക്കളില്ലാത്ത നഗരം ?
യെബൂസ്യനഗരം (19:11,12)
11. ബെന്യാമീന്യരോടു പടവെട്ടുവാന്‍ ആരു മുമ്പനായി പോകുവാനാണ് യഹോവ അരുളി ചെയ്തത് ?
യെഹൂദാ (20:18)
12. തങ്ങളില്‍ ആരുടേയും മകളെ ഒരു ബെന്യാമീന്യന്നു ഭാര്‍യ്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ ശപഥം ചെയ്തത് എവിടെവെച്ച്?
മിസ്പയില്‍വെച്ച് (21:1)
13. യിസ്രായേലില്‍ നിന്ന് അറ്റുപോയ ഗോത്രം?
ബെന്യാമിന്‍ ഗോത്രം (21:6)
14. ആണ്ടു തോറും യഹോവയ്ക്ക് ഉത്സവം നടക്കുന്നത് എവിടെ?
ശീലോവില്‍ (21:19)
1 comment:
ദൈവം അനുഗ്രഹിക്കട്ടെ..
Post a Comment