1. അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു ദാവീദ് പാര്‍ത്തത് എവിടെ?
സിക്ലാഗില്‍(1:1)
2.ഏത് യഹൂദനഗരത്തില്‍ ചെല്ലാനാണ് ദാവീദിന് യഹോവയുടെ അരുളപ്പാടുണ്ടായത്?
ഹെബ്രോനിലേക്ക് (2:1)
3. ദാവീദിനെ യെഹൂദ ഗൃഹത്തിനു രാജാവായിട്ട് യെഹൂദ പുരുഷന്മാര്‍ അഭിഷേകം ചെയ്തത് എവിടെ വെച്ച് ?
ഹെബ്രോന്യ പട്ടണത്തില്‍ വെച്ച് (2:3)
4. ശൌലിനെ അടക്കം ചെയ്തത് ആര് ?
ഗിലെയാദിലെ യാബെശ് നിവാസികള്‍ (2:5)
5. ഗിലെയാദ്, അശൂരി, യിസ്രെയേല്‍,എഫ്രിയീം,ബെന്യാമിന്‍ എന്നിങ്ങനെ എല്ലാ യിസ്രായേല്യര്‍ക്കും ശൌലിന്റെ മകനായ ഐശ്-ബോശെത്തിനെ രാജാവാക്കിയതാര്?
ശൌലിന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്‌നേര്‍ (2:8)
6. സെരൂയയുടെ മൂന്നു പുത്രന്മാര്‍?
യോവാബ് , അബീശായി , അസാഹെല്‍ (2:18)
7. അസാഹേലിനെ വധിച്ചതാര് ?
അബ്‌നേര്‍ (2:23)
8. ദാവീദിന്റെ ആദ്യജാതന്‍?
അമ്‌നോന്‍ (3:2)
9. ഹെബ്രോനില്‍ വെച്ചു ദാവീദിനു ജനിച്ചവര്‍?
അമ്‌നോന്‍ , കിലെയാബ് , അബ്‌ശാലോം , അദോനിയാവു , ശെഫത്യാവു , യിത്രെയാം (3:2-5)
10. ഏത് സ്ത്രിനിമിത്തമാണ് തന്നെ കുറ്റം ചുമത്തുന്നുവോ എന്ന് അബ്‌നേര്‍ ഐശ്-ബോശെത്തിനോട് ചോദിച്ചത്?
ശൌലിന്റെ വെപ്പാട്ടിയായ രിസ്പ നിമിത്തം (6:7,8,9)
11. അബ്‌നേരിനെ കൊന്നതാര് ??
യോവാബ് (3:27)
12. യോവാബ് അബ്‌നെരിനെ കൊന്നതെന്തിന് ?
തന്റെ സഹോദരനായ അസാഹേല്ലിന്റെ രക്തപ്രതികാരത്തിനായി (3:27)
13. ഈശ്-ബോശെത്തിന്റെ പടനായകന്മാര്‍?
ബാനാ,രേഖാബ് (4:2)
14. ശൌലിന്റെ മകനായ യോനാഥാന്നു രണ്ടുകാലും മുടന്തനായിട്ടുള്ള മകന്‍ ?
മെഫീബോശെത്ത് (4:4)
15. ഈശ്-ബോശെത്തിനെ കൊന്നതാര് ?
രേഖാബും സഹോദരനായ ബാനയും (4:6)
16.ദാവീദ് രാജവാഴ്ച തുടങ്ങുമ്പോള്‍ പ്രായം?
മുപ്പതു വയസ് (5:4)
17. ദാവീദ് രാജാവായി വാണത് എത്രനാള്‍ ?
നാല്പതു സംവത്സരം (യെഹൂദയ്ക്കു ഏഴു സംവത്സരവും ആറുമാസവും, എല്ലാ യിസ്രായെലിനും
യെഹൂദയ്ക്കും മുപ്പത്തിമൂന്ന് സംവത്സരവും) (5:5)
18. ദാവീദിന്റെ നഗരം ?
യെരുശലേം (5:6)
19. യെരുശലേംമില്‍ വെച്ചു ദാവീദിനു ജനിച്ച മക്കള്‍?
ശമ്മൂവ , ശോബാബ് , നാഥാന്‍ , ശലോമോന്‍ , യിബ്‌ഹാര്‍ ,എലിശൂവ , നേഫെഗ് , യാഫീയ , എലീശാമാ , എല്യാദാവു,എലീഫേലെത്ത് (5:14-17)
20. ദാവീദ് രാജാവായ ശേഷം ഫെലിസ്ത്യരെ ആദ്യമായി തോല്പിച്ചത് എവിടെവെച്ച് ?
ബാല്‍-പെരാസീമില്‍ (5:20)
No comments:
Post a Comment