1.ശലോമോന് എത്ര ഭാര്യമാര്‍ ഉണ്ടായിരുന്നു?
എഴുനൂറു കുലീന പത്നികളും , മുന്നൂറു വെപ്പാട്ടികളും (11:3)
2. ശലോമോന് സേവിച്ച സീദോന്യ ദേവി?
അസ്തോരെത്തി (11:5)
3. ശലോമോന് സേവിച്ച അമ്മോന്യരുറ്റെ മ്ലേച്ഛ വിഗ്രഹം?
മില്ക്കോമി (11:5)
4. ശലോമോന് ഏത് അന്യദേവന്മാരുടെ പൂജാഗിരികളാണ് പണിതത് ?
യെരുശലേമിനു എതിരെയുള്ള മലയില്‍ മോവാബ്യരുറ്റെ മ്ലേച്ഛ വിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലെച്ഛ വിഗ്രഹമായ മോലേക്കിനും (11:7)
5. യഹോവ സലോമോനു നെരെ എഴുന്നേല്‍പ്പിച്ച പ്രതിയോഗി?
എദോമ്യനായ ഹദദ് (11:14)
6. ഫറവോന്റെ ഭാര്യ്യ ?
തഹ്പെനോസ് രാജ്ഞി (11:19)
7. ഹദദിനു ഫറവോന് ഭാര്‍യ്യയായി നല്‍കിയതാരെ?
തന്റെ ഭാര്യ്യയായ തഹ്പെനോസ് രാജ്ഞയുടെ സഹോദരിയെ (11:19)
8. ഹദദിന്റെ പുത്രന്?
ഗെനൂബത്ത് (11:20)
9. ശലോമോന്റെ മറ്റൊരു പ്രതിയോഗി?
എല്യാദാവിന്റെ മകനായ രെസോന്‍ (11:23)
10. ശലോമോനോട് മത്സരിച്ച ദാസന്?
എഫ്രയീമ്യനായ നെബാത്തിന്റെ മകന് യൊരോബെയാം (11:26)
11. ശീലോന്യനായ പ്രവാചകന് ?
അഹോയാ പ്രവാചകന് (11:29)
12. ദൈവത്തിന്റെ അരുളിപ്പാട് യൊരോബെയാമിനോട് പറഞ്ഞതാര് ?
ശീലോന്യനായ അഹീയാ പ്രവാചകന് (11:29-39)
13. ശലോമോനെ പേടിക് യൊരോബെയാം ഓടിപ്പോയത് എവിടേക്ക് ?
ശീസക്ക് എന്ന മിസ്രയീംരാജാവിന്റെ അടുക്കലേക്ക് (11:40)
14. ശലോമോന് യെരുശലേമില്‍ വാണ കാലം?
നാല്പതു സംവത്സരം (11:42)
15. ശലോമോനു പകരം രാജാവായവന്‍ ?
അവന്റെ മകനായ രെഹബെയാം (11:43)
1 comment:
Superb great job.. and wonderful questions.. thanks a lot
Post a Comment