1. തന്റെ മകന്‍ മരിച്ചു പോയി(കൊല്ലപ്പെട്ടു) എന്ന് അറിഞ്ഞ ഉടനെ രാജസന്തതിയെ ഒക്കെ നശിപ്പിച്ചതാര് ?
അഹസ്യാവിന്റെ അമ്മയായ അഥല്യ (11:1)
2. അഹസ്യാവിന്റെ മക്നായ യോവാശിനെ അഥല്യയുടെ കൈയ്യില്‍ നിന്ന് രക്ഷിച്ചതാര് ?
യോരാം രാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ (11:2)
3. യെഹോശേബ യോവാശിനെ ആറു സംവത്സരം ഒളിപ്പിച്ചെത് എവിടെ ?
യഹോവയുടെ ആലയത്തില്‍ (11:4)
4. അഥല്യയെ കൊന്നത് എവിടെ വെച്ച് ?
രാജാധാനികരികെ വാള്‍ കൊണ്ട് (11:16,20)
5. ഏഴാം വയസില്‍ രാജാവായവന്‍ ?
യെവോവാശ് / യോവാശ് (11:21)
6. യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാന്‍ ദ്രവ്യം ശേഖരിക്കാനായി യാഗപീഠത്തിനരികെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തുഭാഗത്ത് പെട്ടകം വെച്ചതാര് ?
യെഹോയാദാ പുരോഹിതന്‍ (12:9)
7. ദ്രവ്യം ശേഖരിക്കാനായി വെച്ചിരിക്കുന്ന പെട്ടകത്തിലെ ദ്രവ്യം എണ്ണി സഞ്ചികളില്‍ കെട്ടിയിരുന്നത് ആര് ?
രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും (12:10)
8. എന്തിന്റെയെല്ലാം ദ്രവ്യം ആയിരുന്നു പുരോഹിതന്മാര്‍ക്ക് ഉണ്ടായിരുന്നത്?
അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും (12:16)
9. യോവാശ് കൊല്ലപ്പെട്ടത് എവിടെ വെച്ച് ?
സില്ലായിലേക്ക് പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില്‍ വെച്ചു (12:20)
10. യെഹൂദാ രാജാവായ യോവാശിനെ കൊന്നതാര് ?
ശിമെയാത്തിന്റെ മകനായ യോസാഖാര്‍, ശോമേറ്റിന്റെ മക്നായ യെഹോസാബാദ് (12:21)
11. ഏത് യിസ്രായേല്‍ രാജാവിന്റെ കാലത്താണ് ഏലിശ മരിച്ചത് ?
യിസ്രായേല്‍ രാജാവായ യോവേശിന്റെ കാലത്ത് (3:20)
12. മരിച്ചവന്‍ ആരുടെ അസ്ഥികളെ തൊട്ടപ്പോഴാണ് കാലൂന്നി എഴുന്നേറ്റത് ?
ഏലിശയുടെ (13:21)
13. സേലയെ യുദ്ധം ചെയ്ത് പിടിച്ച് അതിനു യൌക്തെയേല്‍ എന്ന് പേര്‍ വിളിച്ചതാര് ?
യെഹൂദാരാജാവായ അമസ്യാവു (14:7,2)
14. അമസ്യാവു കൊല്ലപ്പെട്ടത് എവിടെ വെച്ച്?
ലാഖീശില്‍ വെച്ച് (14:19)
15. ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ പ്രവാചകന്‍?
യോനാ (14:25)
16. ജീവപര്‍യ്യന്തം കുഷ്‌ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്ത രാജാവ് ?
യെഹൂദാ രാജാവായ അസര്‍യ്യാവു (15:5,1)
17. യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍ പണിതതാര് ?
യോഥാം (15:35,32)
No comments:
Post a Comment