1.യുദ്ധത്തിനു വന്ന യൊരോബെയാമിനോടും യിസ്രായേല്യരോടും അബീയാവു സംസാരിച്ചത് എവിടെ നിന്നു കൊണ്ടാണ്?
എഫ്രയീം മലനാട്ടിലെ സെമരായീം മലമുകളിൽ നിന്ന് (13:4)
2. യൊരോബെയാം യിസ്രായേല്യർക്ക് ദൈവമായി ഉണ്ടാക്കി നൽകിയതെന്ത്?
പൊൻകാളക്കുട്ടിയെ(13:8)
3. അബീയാവിനു പകരം രാജാവായതാര്?
അവന്റെ മകനായ ആസാ(14:1)
4. കൂശ്യനായ സേരഹ് ആസായോട് യുദ്ധം ചെയ്യാനായി പടെക്കു അണിനിരന്നത് എവിടെ?
മാരേശെക്കു സമീപം സെഫാഥാ താഴ്വരയിൽ (14:10)
5. യുദ്ധത്തിൽ ജയിച്ചു വന്ന ആസായെ ദൈവത്മാവിനാൽ എതിരേറ്റത് ആര്?
ഓദേദിന്റെ മകനായ അസർയ്യാവ് (15:1)
6. ആസാ രാജാവു തന്റെ അമ്മയായ മയഖയുടെ രാജ്ഞി സ്ഥാനം നീക്കിക്കളഞ്ഞത് എന്തുകൊണ്ട്?
അവൾ അശേരക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ട്(15:16)
7. മയഖ അശേരക്കു ഉണ്ടാക്കിയ മ്ലേച്ഛ വിഗ്രഹം ആസാ തകർത്തു ചുട്ടുകളഞ്ഞത് എവിടേ വെച്ച്?
കിദ്രോൻ തോട്ടിങ്കൽ വെച്ചു(15:16)
bible quiz malayalam , malayalam bible quiz , bible quiz , ബൈബിൾ ക്വിസ് മലയാളം , മലയാളം ബൈബിൾ , ബൈബിൾ ക്വിസ്