Friday, June 25, 2010

ന്യായാധിപന്മാര്‍ 6 , 7 , 8 , 9 , 10

1. യഹോവയുടെ ദൂതന്‍ ഇരുന്ന സ്ഥലം ?
ഒഅഫ്രയില്‍ അബിയേസ്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ (6:11)

2. അബിയേസ്യനായ യോവാശിന്റെ മകന്‍ ?
ഗിദെയോന്‍ (6:11)

3. പാറയില്‍ നിന്ന് തീ പുറപ്പെട്ട സംഭവം?
ന്യായാധിപന്മാര്‍ 6:21

4. ഗിദെയോന്‍ യഹോവയ്ക്ക് പണിത യാഗപീഠത്തിന് യഹോവ ഇട്ട പേര് ?
ശലോം (6:24)

5. ബാലിന്റെ ബലിപീഠം ഇടിഞ്ഞു കളഞ്ഞതിന്റെ ഫലമായി ഗിദെയോന് ലഭിച്ച പേര് ? യെരുബ്ബാല്‍ (6:38 .. 25-38)

6. ഗിദെയോന്റെ ബാല്യക്കാരന്‍ ?
പൂര (7:10)

7. ഗിദെയോനെ അടക്കം ചെയ്തത് എവിടെ ?
അബിയേസ്രിയര്‍ക്കുള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ (7:32)

8. തന്റെ എഴുപതു സഹോദരന്മാരെ ഒരു കല്ലിന്മേല്‍ വച്ച് കൊന്നവന്‍ ?
യെരുബ്ബാലിന്റെ മകനായ അബീമേലെക് (9:5)

9. അബീമേലക്കിന്റെ കൈയ്യില്‍ നിന്ന് രക്ഷപെട്ട സഹോദരന്‍ ?
യെരുബ്ബാലിന്റെ ഇളയമകനായ യോഥാം (9:5)

10. അബീമേലക്കിനെ രാജാവാക്കിയത് എവിടെ വച്ച് ?
ശെഖേമിലെ ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കല്‍വച്ചു (9:6)

11. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ പറഞ്ഞതാര് ? യോഥാം (9:7)

12. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ ?
ന്യായാധിപന്മാര്‍ 9 : 8-15

13.തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് യോഥാം പാര്‍ത്തത് എവിടെ ? ബേരില്‍ (9:21)

14. തിരികല്ലിന്റെ പിള്ള വീണ് തലയോടു തകര്‍ന്നവന്‍ ?
അബീമേലെക് (9:53)

15. അബീമേലെക് മരിച്ചതെങ്ങനെ ?
ന്യായാധിപന്മാര്‍ 9 : 50 -55

16. അബീമേലെക്കിനു ശേഷം യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റവന്‍ ?
ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ (10:1)

17. തോലാ യിസ്രായേലിനെ എത്ര സംവത്സരം ന്യായപാലനം ചെയ്തു?
23 സംവത്സരം (10:2)

18. തോലായ്ക്കു ശേഷം 22 സംവത്സരം യിസ്രായേലിനെ ന്യായപാലനം ചെയ്തവന്‍ ? ഗിലെയാദ്യനായ യായീര്‍ (10:3)

Thursday, June 17, 2010

ന്യായാധിപന്മാര്‍ 1 , 2 , 3 , 4 , 5

1. യോശുവയുടെ മരണ ശേഷം കനാന്യരോട് യുദ്ധം ചെയ്‌വാന്‍ യിസ്രായേല്‍മക്കളില്‍ നിന്ന് ആദ്യം പുറപ്പെട്ടതാര് ?
യെഹൂദാ (1:4)

2. ആരുടെ മേശയിന്‍ കീഴില്‍ നിന്നാണ് കൈകാലുകളുടെ തള്ളവിരല്‍ മുറിച്ച എഴുപതു രാജാക്കന്മാര്‍ പെറുക്കിത്തിന്നിരുന്നത് ?
അദോനി - ബേസെകിന്റെ (1:7)

3. ബേഥേലിന്റെ പഴയപേര് ?
ലൂസ് (1:23)

4. യഹോവ ന്യാധിപന്മാരെ എഴുന്നേല്‍പ്പിച്ചതെന്തിന് ?
യിസ്രായേല്‍ മക്കളെ കവര്‍ച്ചക്കാരുടെ കൈയ്യില്‍ നിന്നു രക്ഷിക്കുന്നതിനുവേണ്ടി (2:16)

5. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍‌രിശാഥയിമിനെ യിസ്രായേല്‍മക്കള്‍ എത്ര സംവത്സരമാണ് സേവിച്ചത് ?
എട്ടു സംവത്സരം (3:8)

6. കൂശന്‍‌രിശാഥയിമിന്റെ അടുക്കല്‍ നിന്നു യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ യഹോവ രക്ഷകനായി എഴുന്നേല്‍പ്പിച്ചതാരെ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ (3:9)

7. യിസ്രായേലിന്റെ ന്യായാധിപനായി എന്ന് പേര് പറഞ്ഞിരിക്കുന്ന ആദ്യ ആള്‍ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേല്‍ (3:10)

8. മോവാബ് രാജാവായ എഗ്ലോനെ യിസ്രായേല്‍ മക്കള്‍ സേവിച്ച സംവത്സരങ്ങള്‍ ?
പതിനെട്ട് സംവത്സരം (3:14)

9. എഗ്ലോനില്‍ നിന്ന് യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ രക്ഷകനായി യഹോവ എഴുന്നേല്‍പ്പിച്ചവന്‍ ?
ബെന്യാമീനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ (3:15)

10. ഏഹൂദിനു ശേഷം യിസ്രായേല്‍ മക്കള്‍ക്കു രക്ഷകനായവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)

11. ഒരു മുടിങ്കോല്‍ കൊനു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)

12. കനാന്യരാജാവായ യാബീന്റെ സേനാപതി ?
സീസെരാ (4:2)

13. യിസ്രായേലിനെ ന്യായപാലനം ചെയ്ത പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍‌യ്യയായ ദബോരാ (4:4)

14. എഫ്രയീം പര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്ന പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍‌യ്യയായ ദബോരാ (4: 5)

15. യാബീന്റെ സേനാപതിയായ സീസെരെയും സൈന്യത്തേയും തോല്പിച്ചവന്‍ ?
അബീനോവാമിന്റെ മകനായ ബാരാക് (4:14)

16. രഥത്തില്‍ നിന്നറങ്ങി സീസെരാ കാല്‍നടയായി ഓടിപ്പോയത് എവിടേക്ക് ?
കേന്യനായ ഹേബെരിന്റെ ഭാര്‍‌യ്യ യായേലിന്റെ കൂടാരത്തിലേക്ക് (4:17)

17. സീസെരാ കൊല്ലപ്പെട്ടത് എങ്ങനെ ?
ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി (4:21)

18. കൂടാരവാസിനീ ജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍ ?
യായോലോ (5:24)

Saturday, June 12, 2010

യോശുവ 21 , 22 , 23 , 24

1. അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കു ലഭിച്ച അവകാശം ?
പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും (21:19)

2. യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കു എല്ലാം കൂടി ലഭിച്ച അവകാശ പട്ടണങ്ങള്‍ ?
48 പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും (21:41)

3. മനശ്ശെയുടെ പാതിഗോത്രത്തിനു മോശെ അവകാശം കൊടുത്തത് എവിടെ ? ബാശാനില്‍ (22:7)

4. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ കൈവശമാക്കിയിരുന്ന അവകാശ ദേശം ?
ഗിലെയാദ് ദേശം ( 22:9)

5. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാന്‍ ദേശത്തിന്റെ കിഴക്കു പുറത്തു യോര്‍ദ്ദാന്യ പ്രദേശങ്ങളില്‍ പണിത യാഗപീഠത്തിന്റെ
പേര് ?
ഏദ് (22:11 , 34)

6. അവകാശങ്ങള്‍ എല്ലാം നല്‍കിയതിനു ശേഷം യോശുവ യിസ്രായേല്‍ ഗോത്രങ്ങളേയെല്ലാം വിളിച്ചു കൂട്ടിയതെവിടെ ?
ശേഖേമില്‍ (24:1)

7. ഏശാവിന് യഹോവ അവകാശമായി കൊടുത്ത സ്ഥലം ?
സേയീര്‍ പര്‍വ്വതം (24:4)

8. യഹോവയെ സേവിക്കേണ്ടതിനു യിസ്രായേല്‍ മക്കള്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിനു സാക്ഷികള്‍ ?
യിസ്രായേല്‍ മക്കള്‍ തന്നെ (24:22)

9. യോശുവ ജനവുമായി ഒരു നിയമം ചെയ്ത് അവര്‍ക്കു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ച സ്ഥലം ?
ശെഖേം (24:25)

10. യിസ്രായേല്‍ മക്കളുടെ ദൈവത്തെ യിസ്രായേല്‍ മക്കള്‍ നിഷേധിക്കാതിരിക്കേണ്ടതിനു സാക്ഷിയായി ഇരുന്നതെന്ത് ?
യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലകത്തിന്‍ കീഴെ യോശുവ നാട്ടിയ വലിയ കല്ല് (24:26)

11. യോശുവ മരിക്കുമ്പോള്‍ അവന്റെ പ്രായം ?
110 വയസ് (24:29)

12. യോശുവയെ അടക്കിയ സ്ഥലം ?
എഫ്രയിം പര്‍വ്വതത്തിലുള്ള തിമ്നാത്ത് - സേര- ഹില്‍ ഗായസ് മലയുടെ വടക്കുവശത്ത് (24:30)

13.യിസ്രായേല്‍മക്കള്‍ മിസ്രായേമില്‍ നിന്നു കൊണ്ടുവന്ന യോസഫിന്റെ അസ്ഥികളെ അടക്കം ചെയ്തത് എവിടെ ?
ശെഖേമില്‍, യാക്കോബ് ശേഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറുവെള്ളിക്കാശിനു വാങ്ങിയിരുന്ന നിലത്തു (24:32)

14. അഹരോന്റെ മകനായ എലെയാസരെ അടക്കിയ സ്ഥലം ?
അവന്റെ മകനായ പ്ജീനെഹാസിനു എഫ്രിയീം പര്‍വ്വതത്തില്‍ കൊടുത്തിരുന്ന കുന്നില്‍ (24:33)

Friday, June 11, 2010

യോശുവ 16 , 17 , 18 , 19 , 20

1. എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തവര്‍?
കനാന്യര്‍ (16:10)

2. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനുമായവന്‍ ?
മാഖീര്‍ (17:1)

3. യുദ്ധവീരനായ മാഖീറിന് ലഭിച്ച അവകശം ?
ഗിലെയാദും ബാശാനും (17:1)

4. യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചു കൊടുത്തത് എവിടെവച്ച് ?
ശീലോവില്‍ യഹോവയുടെ സന്നിധിയില്‍ വച്ചു (18:10)

5. ബെന്യാമിന്‍ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എത്ര ?
പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (18:22)

6. ശിമയോന്‍ മക്കളുടെ ഗോത്രത്തിനു ലഭിച്ച അവകാശം ?
17 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19: 6,7)

7. സെബൂലന്‍‌മക്കള്‍ക്കു കുടുംബംകുടുംബമായി ലഭിച്ച അവകാശം?
12 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:15)

8. യിസ്സാഖാര്‍ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
16 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:22)

9. ആശേര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
22 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:22)

10. നഫ്താലിമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
19 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:38)

11. ഏഴാമത് നറുക്കുവീണ ഗോത്രം?
ദാന്‍ മക്കളുടെ ഗോത്രം (19:40)

12. യോശുവയ്ക്ക് ലഭിച്ച അവകാശം ?
എഫ്രയിം മലനാട്ടിലുള്ള തിമ്നത്ത് - സേരഹ് (19:50)

13. എന്താണ് സങ്കേത നഗരം ?
അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാനോടിപ്പോകേണ്ട(തിനു യഹോവ മോശമുഖാന്തരം കല്പിച്ച) പട്ടണങ്ങളാണ് സങ്കേതനഗരം. (20:1-4)
അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍ മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ആണ് സങ്കേതനഗരം (20:9)

14. അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ എന്നുവരെയാണ് സങ്കേത നഗരത്തില്‍ പാര്‍ക്കേണ്ടത് ?
അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ (20:6)

15. സങ്കേത നഗരങ്ങള്‍ ?
നഫ്താലിമലനാട്ടില്‍ ഗലീലയിലെ കേദെശും ,
എഫ്രയീംമലനാട്ടില്‍ ശെഖേമും ,
യെഹൂദാമല നാട്ടില്‍ ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബയും ,
കിഴക്കു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ രൂബേന്‍ ഗോത്രത്തില്‍ സമഭൂമിയിലുള്ള ബേസെരും ,
ഗിലെയാദില്‍ ഗാദ് ഗോത്രത്തില്‍ രാമോത്തും
ബാശാനില്‍ മനശ്ശെഗോത്രത്തില്‍ ഗോലാനും (20:7,8)

Wednesday, June 9, 2010

യോശുവ 11 , 12 , 13 , 14 , 15

1. ഹാസോര്‍ രാജാവ് ?
യാബീന്‍ (11:1)

2. ഹാസോര്‍ രാജാവും സംഘവും യിസ്രായേലിനോടു യുദ്ധം ചെയ്‌വാന്‍ പാളയമിറങ്ങിയത് എവിടെ ?
മേരോം തടാകത്തിനരികെ (11:5)

3. ഹെശ്‌ബോനില്‍ പാര്‍ത്തിരുന്ന അമോര്യ്യ രാജാവ് ?
സീഹോന്‍ (12:2)

4. യിസ്രായേല്‍ മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ പ്രശ്നക്കാരന്‍ ? ബിലെയാം (13:22)

5. എത്ര ഗോത്രങ്ങള്‍ക്കാണ് മോശ യോര്‍ദ്ദാനക്കരെ അവകാശം കൊടുത്തത് ? രണ്ടരഗോത്രങ്ങള്‍ക്കു (14:3)

6. കെനിസ്യനായ യെഫുന്നയുടെ മകനായ കാലേബിന്നു അവകാശമായി ലഭിച്ചത് ? ഹെബ്രോന്‍ (14:14)


7. കാലേബിന്നു അവകാശമായി ഹെബ്രോന്‍ ലഭിച്ചതിനു കാരണം ?
അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ട് (14:14)

8. അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണം ?
ഹെബ്രോന്‍ (15:13)

9. കാലേബിന്റെ മകള്‍ ?
അക്‍സ (15:16)

10. നീരുറവകളെ അനിഗ്രഹമായി അപ്പനോട് ചോദിച്ചതാര് ?
കാലേബിന്റെ മകള്‍ അക്‍സ (15:19)