1. യഹോവയുടെ ദൂതന്‍ ഇരുന്ന സ്ഥലം ?
ഒഅഫ്രയില്‍ അബിയേസ്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ (6:11)
2. അബിയേസ്യനായ യോവാശിന്റെ മകന്‍ ?
ഗിദെയോന്‍ (6:11)
3. പാറയില്‍ നിന്ന് തീ പുറപ്പെട്ട സംഭവം?
ന്യായാധിപന്മാര്‍ 6:21
4. ഗിദെയോന്‍ യഹോവയ്ക്ക് പണിത യാഗപീഠത്തിന് യഹോവ ഇട്ട പേര് ?
ശലോം (6:24)
5. ബാലിന്റെ ബലിപീഠം ഇടിഞ്ഞു കളഞ്ഞതിന്റെ ഫലമായി ഗിദെയോന് ലഭിച്ച പേര് ? യെരുബ്ബാല്‍ (6:38 .. 25-38)
6. ഗിദെയോന്റെ ബാല്യക്കാരന്‍ ?
പൂര (7:10)
7. ഗിദെയോനെ അടക്കം ചെയ്തത് എവിടെ ?
അബിയേസ്രിയര്‍ക്കുള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ (7:32)
8. തന്റെ എഴുപതു സഹോദരന്മാരെ ഒരു കല്ലിന്മേല്‍ വച്ച് കൊന്നവന്‍ ?
യെരുബ്ബാലിന്റെ മകനായ അബീമേലെക് (9:5)
9. അബീമേലക്കിന്റെ കൈയ്യില്‍ നിന്ന് രക്ഷപെട്ട സഹോദരന്‍ ?
യെരുബ്ബാലിന്റെ ഇളയമകനായ യോഥാം (9:5)
10. അബീമേലക്കിനെ രാജാവാക്കിയത് എവിടെ വച്ച് ?
ശെഖേമിലെ ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കല്‍വച്ചു (9:6)
11. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ പറഞ്ഞതാര് ? യോഥാം (9:7)
12. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ ?
ന്യായാധിപന്മാര്‍ 9 : 8-15
13.തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് യോഥാം പാര്‍ത്തത് എവിടെ ? ബേരില്‍ (9:21)
14. തിരികല്ലിന്റെ പിള്ള വീണ് തലയോടു തകര്‍ന്നവന്‍ ?
അബീമേലെക് (9:53)
15. അബീമേലെക് മരിച്ചതെങ്ങനെ ?
ന്യായാധിപന്മാര്‍ 9 : 50 -55
16. അബീമേലെക്കിനു ശേഷം യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റവന്‍ ?
ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ (10:1)
17. തോലാ യിസ്രായേലിനെ എത്ര സംവത്സരം ന്യായപാലനം ചെയ്തു?
23 സംവത്സരം (10:2)
18. തോലായ്ക്കു ശേഷം 22 സംവത്സരം യിസ്രായേലിനെ ന്യായപാലനം ചെയ്തവന്‍ ? ഗിലെയാദ്യനായ യായീര്‍ (10:3)
No comments:
Post a Comment