1. യോശുവയുടെ മരണ ശേഷം കനാന്യരോട് യുദ്ധം ചെയ്‌വാന്‍ യിസ്രായേല്‍മക്കളില്‍ നിന്ന് ആദ്യം പുറപ്പെട്ടതാര് ?
യെഹൂദാ (1:4)
2. ആരുടെ മേശയിന്‍ കീഴില്‍ നിന്നാണ് കൈകാലുകളുടെ തള്ളവിരല്‍ മുറിച്ച എഴുപതു രാജാക്കന്മാര്‍ പെറുക്കിത്തിന്നിരുന്നത് ?
അദോനി - ബേസെകിന്റെ (1:7)
3. ബേഥേലിന്റെ പഴയപേര് ?
ലൂസ് (1:23)
4. യഹോവ ന്യാധിപന്മാരെ എഴുന്നേല്‍പ്പിച്ചതെന്തിന് ?
യിസ്രായേല്‍ മക്കളെ കവര്‍ച്ചക്കാരുടെ കൈയ്യില്‍ നിന്നു രക്ഷിക്കുന്നതിനുവേണ്ടി (2:16)
5. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയിമിനെ യിസ്രായേല്‍മക്കള്‍ എത്ര സംവത്സരമാണ് സേവിച്ചത് ?
എട്ടു സംവത്സരം (3:8)
6. കൂശന്‍രിശാഥയിമിന്റെ അടുക്കല്‍ നിന്നു യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ യഹോവ രക്ഷകനായി എഴുന്നേല്‍പ്പിച്ചതാരെ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ (3:9)
7. യിസ്രായേലിന്റെ ന്യായാധിപനായി എന്ന് പേര് പറഞ്ഞിരിക്കുന്ന ആദ്യ ആള്‍ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേല്‍ (3:10)
8. മോവാബ് രാജാവായ എഗ്ലോനെ യിസ്രായേല്‍ മക്കള്‍ സേവിച്ച സംവത്സരങ്ങള്‍ ?
പതിനെട്ട് സംവത്സരം (3:14)
9. എഗ്ലോനില്‍ നിന്ന് യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ രക്ഷകനായി യഹോവ എഴുന്നേല്‍പ്പിച്ചവന്‍ ?
ബെന്യാമീനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ (3:15)
10. ഏഹൂദിനു ശേഷം യിസ്രായേല്‍ മക്കള്‍ക്കു രക്ഷകനായവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)
11. ഒരു മുടിങ്കോല്‍ കൊനു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)
12. കനാന്യരാജാവായ യാബീന്റെ സേനാപതി ?
സീസെരാ (4:2)
13. യിസ്രായേലിനെ ന്യായപാലനം ചെയ്ത പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍യ്യയായ ദബോരാ (4:4)
14. എഫ്രയീം പര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്ന പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍യ്യയായ ദബോരാ (4: 5)
15. യാബീന്റെ സേനാപതിയായ സീസെരെയും സൈന്യത്തേയും തോല്പിച്ചവന്‍ ?
അബീനോവാമിന്റെ മകനായ ബാരാക് (4:14)
16. രഥത്തില്‍ നിന്നറങ്ങി സീസെരാ കാല്‍നടയായി ഓടിപ്പോയത് എവിടേക്ക് ?
കേന്യനായ ഹേബെരിന്റെ ഭാര്‍യ്യ യായേലിന്റെ കൂടാരത്തിലേക്ക് (4:17)
17. സീസെരാ കൊല്ലപ്പെട്ടത് എങ്ങനെ ?
ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി (4:21)
18. കൂടാരവാസിനീ ജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍ ?
യായോലോ (5:24)
No comments:
Post a Comment