Friday, January 8, 2010

ആവര്‍ത്തനം 16 , 17 , 18 , 19 , 20

1. യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്ന് പുറപ്പെടുവിച്ചത് ഏത് മാസം ?
ആബീബ് മാസം (16:1)

2. കഷ്ടതയുടെ ആഹാരം?
പുളിപ്പില്ലാത്ത അപ്പം (16:3)

3. കൂടാരപ്പെരുന്നാള്‍ ആചരിക്കുന്നതെന്ന് ?
കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചു കഴിയുമ്പോള്‍ (16:13)

4.യിസ്രായേല്‍ മക്കളിലെ ആണുങ്ങള്‍ ഒക്കെ സംവത്സരത്തില്‍ എത്ര പ്രാവിശ്യമാണ് യഹോവയുടെ സന്നിധിയില്‍ വരേണ്ടത് ? എന്നൊക്കെ?
മൂന്ന് പ്രാവിശ്യം
പുളിപ്പില്ലാത്ത അപ്പഠിന്റെ പെരുന്നാളിലും , വാരോത്സവത്തിലും , കൂടാരപ്പെരുന്നാ ളിലും (16:16)

5. മരണയോഗ്യനായവനെ കൊല്ലുന്നതു എത്ര സാക്ഷികളുടെ വാമൊഴിയില്‍ ആയിരിക്കേണം ?
രണ്ടോ മൂന്നോ സാക്ഷികളുടെ (17:6)

6. ഒരു രാജാവ് ചെയ്യേണ്ട കാര്യങ്ങള്‍ / രാജാവിന് വേണ്ട യോഗ്യതകള്‍ എന്തെല്ലാം ?
ആവര്‍ത്തനം 17 : 16 - 20

7. ജനത്തില്‍ നിന്നു പുരോഹിതന്മാര്‍ക്കു ചെല്ലേണ്ടുന്ന അവകാശം എന്തെല്ലാം ?
ആവര്‍ത്തനം 18: 3-5

8. ഒരു പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണ്ടതെപ്പോള്‍ ?
ഒരു പ്രവാചകന്‍ തന്നോടു കല്പിക്കാത്ത വചനം യഹോവയുടെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരി ക്കുകയോ ചെയ്താല്‍ അ പ്രവാചകന്‍ മരണ ശിക്ഷ അനുഭവിക്കേണം (18:20)

9. കള്ളസാക്ഷിക്കുള്ള ശിക്ഷ?
സാക്ഷി കള്ളസാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞു എന്നും കണ്ടാല്‍ അവന്‍ സഹോദരനു വരുത്തുവാന്‍ നിരൂപിച്ചതുപോലെ അവനോടു ചെയ്യേണം (19:19)

10. യുദ്ധം ചെയ്യാന്‍ പുറപ്പെടുന്നവരില്‍ നിന്ന് ആരൊക്കെ വീടുകളിലേക്ക് മടങ്ങിപ്പോകാനാണ് പ്രമാണികള്‍ ജനത്തോട് പറയേണ്ടത് ?
:: ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിയാതെ ഇരിക്കുന്നവന്‍ (20:5)
:: ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നവന്‍ (20:6)
:: ഒരു സ്ത്രിയെ വിവാഹത്തിനു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതെ ഇരിക്കുന്നവന് ‍(20:7)

:: ഭയവും അധൈര്‍‌യ്യവും ഉള്ളവന്‍ (20:8)

ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

No comments: