1. അപ്പന്റെയോ അമ്മയുടയോ വാക്കു കേള്‍ക്കാതയും അവര്‍ ശപിച്ചാലും അനുസരിക്കാ തെയുമിരി ക്കുന്ന ശഠനും മത്സരിയുമായ മകനുള്ള ശിക്ഷ?
പട്ടണക്കാര്‍ എല്ലാവരും അവനെ കല്ലെറിഞ്ഞു കൊല്ലണം (21:21)
2. ഒന്നിച്ചു പൂട്ടി ഉഴാന്‍ പാടില്ലാത്ത മൃഗങ്ങള്‍ ?
കാളയെയും കഴുതയെയും (22:10)
3. എന്തെല്ലാം കൂടിക്കലര്‍ന്ന വസ്ത്രമാണ് ധരിക്കാന്‍ പാടില്ലാത്തത് ?
ആട്ടുരോമവും ചണയും (22:11)
4. യിസ്രായേലിലെ ഒരു കന്യകയുടെ മേല്‍ അവളെ പരിഗ്രഹിച്ചവന്‍ പറഞ്ഞുണ്ടാക്കിയെ ങ്കിലുള്ള ശിക്ഷ?
നൂറു വെള്ളിക്കാശു പിഴ ചെയ്തു യുവതിയുടെ അപ്പനു കൊടുക്കേണം (22:19)
5. ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേര്‍ച്ചയായിട്ടും കൊണ്ടുവരാന്‍ പാടില്ലാത്തത് എന്ത് ?
വേശ്യയുടെ കൂലിയും നായുടെ വിലയും (23:18)
6. സഹോദരനോട് പലിശ വാങ്ങാന്‍ പാടില്ലാത്ത വസ്തുക്കള്‍?
പണത്തിനോ ആഹാരത്തിനോ വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിനും (23;19)
7. പണായം വാങ്ങാന്‍ പാടില്ലാത്ത വസ്തുക്കള്‍ ?
തിരികല്ലും അതിന്റെ മേല്‌ക്കല്ലും (24:6)
8. ആരുടെ വസ്ത്രമാണ് പണായം വാങ്ങാന്‍ പാടില്ലാത്തത് ?
വിധവയുടെ വസ്ത്രം (24:17)
9. വിളവു കൊയ്തിട്ടു വയലില്‍ മറന്നുപോയ കറ്റയുടെ അവകാശി ?
പരദേശിയും അനാഥനും വിധവയും (24:19)
10. കുറ്റക്കാരന് നല്‍കാവുന്ന ഏറ്റവും കൂടിയ അടിശിക്ഷ?
നാല്പതു അടി (25:3)
ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment