Tuesday, January 12, 2010

ആവര്‍ത്തനം 26 , 27 , 28 , 29 , 30

1. ദശാംശം എടുക്കുന്ന കാലം?
മൂന്നാം സംവത്സരം (26:12)

2. യഹോവയുടെ (ദൈവത്തിന്റെ) വാസസ്ഥലം?
സ്വര്‍ഗ്ഗം (26:15)

3. യോര്‍ദ്ദാന്‍ കടന്ന ശേഷം ന്യായപ്രമാണത്തിന്റെ വചനങ്ങള്‍ എവിടെയാണ് എഴുതേണ്ടത്?
വലിയകല്ലുകള്‍ നാട്ടി അവെക്കു കുമ്മായം തേച്ചിട്ട് അതില്‍ (27:3-4)

4. ഈ കല്ലുകള്‍ (ന്യായപ്രമാണത്തിന്റെ വചനങ്ങള്‍ എഴുതിയ) എവിടെയാണ് നാട്ടേണ്ടത് ?
ഏബാല്‍ പര്‍വ്വതത്തില്‍ (27:4)

5. യോര്‍ദ്ദാന്‍ കടന്ന് കനാന്‍ ദേശത്ത് എത്തിയ ശേഷം യഹോവയ്ക്ക് കല്ലുകൊണ്ട് യാഗപീഠം പണിയേണ്ടത് എവിടെ?
ഏബാല്‍ പര്‍വ്വതത്തില്‍ (27:5)

6. യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീം പര്‍വ്വതത്തില്‍ നില്‍ക്കേണ്ടിയവര്‍ (ഗോത്രങ്ങള്‍) ‍?
ശിമെയോന്‍ , ലേവി , യെഹൂദാ , യിസ്സാഖാര്‍ , യോസഫ് , ബെന്യാമിന്‍ (27:12)

7. യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ ശപിപ്പാന്‍ ഏബാല്‍ പര്‍വ്വതത്തില്‍ നില്‍ക്കേണ്ടിയവര്‍ (ഗോത്രങ്ങള്‍) ‍?
രൂബേന്‍ , ഗാദ് , ആശേര്‍ , സെബൂലൂന്‍ , ദാന്‍ , നഫ്‌താലി (27:13)

8. എന്തെല്ലാം ചെയ്യുന്നവനാണ് ശപിക്കപെട്ടവന്‍ ?
:: ശില്പിയുടെ കൈപ്പണിയായി യഹോവേക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ.
:: അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ.
:: വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
:: കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ.
:: കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ.
:: (ഈ) ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ. (ആവര്‍ത്തനം 27 :15-26)

9. യഹോവ തന്റെ കോപത്തിലും ക്രോധത്തിലും മറിച്ചു കളഞ്ഞ പട്ടണങ്ങള്‍ ?
സോദോം , ഗൊമോര , അദമ , സെബോയീം (29:22)

10. അനുസരിപ്പാന്‍ തക്കവണ്ണം വചനം എവിടെ ഇരിക്കുന്നു?
നിനക്കു ഏറ്റവും സമീപത്തു , നിന്റെ വായിലും നിന്റെ ഹൃദയത്തിലും (30:14)

11. ജീവനും മരണവും അനുഗ്രഹവും ശാപവും യിസ്രായേല്‍ മക്കളുടെ മുമ്പില്‍ വെ‌ച്ചിരിക്കുന്നു എന്നതിനു സാക്ഷി ?
ആകാശവും ഭൂമിയും (30:19)

ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

No comments: