Thursday, January 7, 2010

ആവര്‍ത്തനം 6 , 7 , 8 , 9 , 10

1. ദൈവമായ യഹോവയെ എങ്ങനെയാണ് സ്നേഹിക്കേണ്ടത് ?
പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ (6:5)

2. യിസ്രായേല്‍ മക്കള്‍ക്ക് കനാന്‍ ദേശം അവകാശമായി നല്‍കുമെന്ന് യഹോവ സത്യം ചെയ്തത് ആരോട് ?
അബ്രാഹാം , യിസഹാക് , യാക്കോബ് (6:10)

3. യഹോവ യിസ്രായേല്‍ മക്കളുടെ മുന്നില്‍ നിന്നു നീക്കികളയുകയും യിസ്രായേല്‍ മക്കളുടെ കൈയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്ന ജാതികള്‍ ?
ഹിത്യര്‍ , ഗിര്‍ഗ്ഗശ്യര്‍ , അമോര്‍‌യ്യര്‍ , കനാന്യര്‍ , പെരിസ്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ (7:1)

4. യഹോവ യിസ്രായേല്‍ ജനതയെ ബലമുള്ള കൈയ്യാല്‍ പുറപ്പെടുവിച്ചു അടിമ വീടായ മിസ്രയീമിലെ രാജാവയ ഫറവോന്റെ കൈയ്യില്‍ നിന്നു വീണ്ടെടുത്തതു എന്തുകൊണ്ട് ?
യഹോവ യിസ്രായേല്‍ മക്കളെ സ്നേഹിക്കുന്നതുകൊണ്ടും യിസ്രായേല്‍ മക്കളുടെ പിതാക്കന്മാരോടു താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും (7:8)

5. കനാന്‍ ദേശത്തിന്റെ പ്രത്യേകത?
അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാക ങ്ങളും ഉള്ള ദേശം; കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം; ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകു ന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായി രിക്കുന്നതും മലകളിൽ നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം. (ആവര്‍ത്തനം 8:7-9)

6. ദൈവമായ യഹോവ യിസ്രായേല്‍ മക്കളുടെ മുമ്പില്‍ കടന്നുപോകുന്നത് എങ്ങനെ?
ദഹിപ്പിക്കുന്ന അഗ്നിയായി (9:3)

7. യിസ്രായേല്‍ മക്കള്‍ യഹോവയെ കോപിപ്പിച്ചത് എവിടെ വച്ച് ?
ഹോരേബ് , തബേര , മസ്സ , കിബ്രോത്ത് - ഹത്താവ (9:8 , 22)

8. യിസ്രായേല്‍ മക്കളുടെ പാപങ്ങള്‍ നിമിത്തം (അവരെ നശിപ്പിക്കാതിരിക്കാന്‍) മോശ യഹോവയുടെ സന്നിധിയില്‍ വീണുകിടന്ന ദിവസങ്ങള്‍ ?
നാല്പതു രാവും നാല്പതു പകലും (9:18 , 22)

9. ലേവിയുടെ അവകാശം ?
യഹോവ (10:9)

ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

No comments: