Wednesday, January 13, 2010

ആവര്‍ത്തനം 31 , 32 , 33 , 34

1. മോശയ്ക്ക് പകരം നായകന്‍ ആകുന്നവന്‍?
യോശുവ (31:3)

2. എല്ലാ യിസ്രായേല്യരും കേള്‍ക്കെ യഹോവയുടെ ന്യായപ്രമാണം അവരുടെ മുമ്പാകെ വായിക്കുന്നതെന്ന് ?
വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ (31:10)

3. യഹോവയുടെ നിര്‍ദ്ദേശപ്രകാരം യിസ്രായേല്‍ മക്കള്‍ക്കായി പാട്ടെഴുതിയതാര് ?
മോശ(31:22)

4. യോശുവായ്ക്ക് കല്പനകൊടുക്കുന്നതിനായി യഹോവ മോശയേയും യോശുവായേയും വിളിച്ചത് എവിടേക്ക് ?
സമാഗമനകൂടാരത്തിലേക്ക് (31:14)

5. യഹോവയുടെ നിയമപെട്ടകത്തിനരികെവെച്ച ന്യായപ്രമാണപുസ്തകം എഴുതിയതാര് ?
മോശ (31:24-26)

6. യഹോവയുടെ നിര്‍ദ്ദേശപ്രകാരം മോശ യിസ്രായേല്‍ മക്കളെ പഠിപ്പിച്ച പാട്ട് ?
ആവര്‍ത്തനം 32 : 1-43

7. യഹോവയുടെ അംശവും അവകാശവും എന്ത്?
അംശം യഹോവയുടെ ജനവും , അവകാശം യാക്കോബും (32:9)

8. ദ്രാക്ഷാരക്തം എന്ത് ?
വീഞ്ഞ് (32:14)

9. പാട്ടിന്റെ വചനങ്ങള്‍ ഒക്കെയും ജനത്തെ ചൊല്ലിക്കേള്‍പ്പിച്ചതാര് ?
മോശെയും യോശുവായും (32:44)

10. എവിടെ നിന്ന് കനാന്‍ ദേശത്തെ കാണാനാണ് യഹോവ മോശയോട് പറഞ്ഞത് ?
യെരീഹോവിനെതിരെ മോവാബ് ദേശത്തുള്ള അബാരീം പര്‍വ്വതത്തില്‍ നെബോമലമുകളില്‍ കയറി (32:48)

11. സിംഹിപോലെ പതുങ്ങിയവന്‍ ?
ഗാദ് (33:20)

12. മോശ കനാന്‍ ദേശം കണ്ടെതിവിടെ നിന്ന് ?
നെബോപര്‍വ്വതത്തില്‍ പിസ്‌ഗാ മുകളില്‍ നിന്ന് (34:1)

13. ഈന്ത നഗരം ?

യെരീഹോ (34:3)

14. മോശ മരിച്ചത് എവിടെവച്ച് ?
മോവാബ് ദേശത്ത് (34:5)

15. മോശയെ അടക്കിയതെവിടെ?
മോവാബ് ദേശത്തു ബേത്ത്-പെയോരിന്നെതിരെയുള്ള താഴ്വരയില്‍ (34:6)

16. മരിക്കുമ്പോള്‍ മോശയുടെ പ്രായം?
120 വയസ്സ് (34:7)

17. മരിക്കുന്ന സമയം വരെയും കണ്ണുമങ്ങാതയും ദേഹം ക്ഷയിക്കാതെയും ഇരുന്നവന്‍ ?
മോശ(34:7)

18. യിസ്രായേല്‍ മക്കള്‍ മോസയെക്കുറിച്ച് കരഞ്ഞ് വിലപിച്ച കാലം?
മുപ്പതുദിവസം (34:8)


ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.

2 comments:

Anonymous said...

it was helpful

Anonymous said...

കെംക്രൊയ സഭയുടെ ശുശ്രുഷ?