:: ഉല്പത്തി 2 ::
മനുഷ്യനേയും അവനുതുണയായി നല്‍കിയ സ്ത്രിയേയും സൃഷ്ടിച്ചതെങ്ങനെയാണന്ന് വിശദമായി ഈ അദ്ധ്യായത്തില്‍ പറയുന്നു. ഏദനില്‍ തോട്ടം ഉണ്ടാക്കി മനുഷ്യനെ അവിടെ ആക്കിയതിനേയും അവന് കൊടുക്കുന്ന കല്പനയും .ബൈബിളിലെ പറയുന്ന ദൈവത്തിന്റെ ആദ്യ കല്പന (11 ആം ചോദ്യം ) ഈ അദ്ധ്യായ ത്തിലാണ് .
1. മനുഷ്യനെ ദൈവം നിര്‍മ്മിച്ചതെന്തുകൊണ്ട് ?
നിലത്തെ പൊടികൊണ്ട് (2:7)
2. യഹോവയായ ദൈവം കിഴക്ക് ഉണ്ടാക്കിയ തോട്ടം?
ഏദന്‍തോട്ടം (2:8)
3. ഏദനിലെ തോട്ടത്തിന്റെ നടുവില്‍ ദൈവം നിലത്തുനിന്നു മുളപ്പിച്ച വൃക്ഷങ്ങള്‍?
ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും (2:9)
4. ഏദനിലെ തോട്ടത്തിലെ നാലു നദുകള്‍ ?
പീശോന്‍(2:11), ഗീഹോന്‍(2:13), ഹിദ്ദേക്കെല്‍ (2:14), ഫ്രാത്ത്(2:14)
5. ഏദന്‍തോട്ടത്തില്‍ വേല ചെയ്യാനും അതിനെ സൂക്ഷിക്കാനും ദൈവം ആക്കിയതാരെ?
മനുഷ്യനെ(2:15)
6. സകല ജീവജന്തുക്കള്‍ക്കും പേരിട്ടതാര് ?
മനുഷ്യന്‍ (2:19)
7. സ്ത്രിയെ ഉണ്ടാക്കാനായി ദൈവം ഉപയോഗിച്ചതെന്ത്?
മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ല് (2:22)
8. സ്ത്രിക്ക് നാരി എന്ന് പേരിട്ടതാര് ?
മനുഷ്യന്‍ (2:23)
9. ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചതെന്തുകൊണ്ട് ?
താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്ത ശേഷം താന്‍ സകലപ്രവൃത്തിയില്‍ നിന്നും നിവൃത്തനായി. താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയില്‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. (2:2-3)
10. മനുഷ്യനെ സൃഷ്ടിച്ചതെങ്ങനെ?
യഹോവയായ ദൈവം നിലത്തെ പൊടികൊണു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു। (2:7)
11. മനുഷ്യനെ ഏദനിലെ തോട്ടത്തിലാക്കികൊണ്ട് ദൈവം കല്പിച്ചതെന്ത് ?
തോട്ടത്തിലെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം. എന്നാല്‍ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും. (2:17)
12. സ്ത്രിയെ സൃഷ്ടിച്ചതെങ്ങനെ ?
ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ഒന്നു എടുത്തു അതിനു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രിയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു.(2:21-22)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
No comments:
Post a Comment