1. ഏലീമിന്നും സീനായ്ക്കും മദ്ധ്യേയുള്ള മരുഭൂമി ?
സീന്‍ മരുഭൂമി (16:1)
2. യിസ്രായേല്‍ മക്കളുടെ സംഘം മോശയ്ക്കും അഹരോനും വിരോധമായി ആദ്യമായി പിറുപിറുത്തത് എവിടെ വച്ച് ?
സീന്‍ മരുഭൂമിയില്‍ വച്ച് (16:2)
3. ശബ്ബത്താചരണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ?
പുറപ്പാടു 16:28
4. യിസ്രായേല്‍ മക്കള്‍ക്ക് മരുഭൂമിയില്‍ ഭക്ഷിപ്പാന്‍ യഹോവ നല്‍കിയ ആഹാരം ?
മന്നാ (16:31)
5. മന്നാ എങ്ങനെയുള്ളതായിരുന്നു ?
അതു കൊത്തമ്പാലാരിപോലയും വെള്ളനിറമുള്ളതും തേന്‍ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു. (16:31)
6. യിസ്രായേല്‍ മക്കള്‍ക്ക് മരുഭൂമിയില്‍ ഭക്ഷിപ്പാന്‍ യഹോവ കൊടുത്ത ആഹാരം തലമുറകള്‍ കാണേണ്ടതിനു ഒരു ഇടങ്ങഴി മന്ന സൂക്ഷിച്ചുവെച്ചെതെവിടെ ?
സാക്ഷ്യ സന്നിധിയില്‍ (16:34)
7. എത്ര വര്‍ഷമാണ് യിസ്രായേല്‍ മക്കള്‍ മന്ന ഭക്ഷിച്ചത് ?
നാല്‌പതു സംവത്സരം (16:35)
8. സീന്‍ മരുഭൂമിയില്‍ നിന്ന് പുറപ്പെട്ട യിസ്രായേല്‍ മക്കള്‍ പാളയമിറങ്ങിയത് എവിടെ ?
രെഫീദീമില്‍ (17:1)
9. യിസ്രായേല്‍ മക്കള്‍ വെള്ളം കിട്ടാതെ മോശയോട് കലഹിച്ചതെവിടെ?
രെഫീദീമില്‍ (17:1-2)
10. മോശ പാറയില്‍ അടിച്ചപ്പോള്‍ വെള്ളം പുറപ്പെട്ട സ്ഥലം ?
മസ്സാ (പരീക്ഷ) / മെരീബ (കലഹം) (17:7)
11. യിസ്രായേല്‍ മക്കളുടെ പ്രയാണകാലത്തെ ആദ്യയുദ്ധം ?
രെഫീദീമില്‍ വഛ്കു അമാലേക് വന്നു ചെയ്ത യുദ്ധം (17:7)
12. അമാലെക്കിനോട് യിസ്രായേല്‍ മക്കള്‍ യുദ്ധം ചെയ്തത് ആരുടെ നേതൃത്വത്തില്‍ ?
യോശുവയുടെ (17:19)
13. അമാലേക്കിനോട് യുദ്ധം ചെയ്യാനുള്ളവരെ തിരഞ്ഞെടുത്തതാര് ?
യോശുവ (17:9)
14. മോശയുടെ കൈ താങ്ങി നിര്‍ത്തിയവര്‍ ?
അഹരോനും ഹൂരും (17:12)
15. മോശ യാഗ പീഠം പണിതു അതിനു നല്‍കിയ പേര് ?
യഹോവ നിസ്സി (യഹോവ എന്റെ കൊടി ) (17:15)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment