1. ഒരു എബ്രായ ദാസനെ വിലയ്ക്കു വാങ്ങിയാല്‍ എത്രാം സംവത്സരത്തില്‍ ആണ് അവനെ സ്വതന്ത്രനാക്കേണ്ടത് ?
ഏഴാം സംവത്സരത്തില്‍ (21:1)
2. ഏതെല്ലാം കുറ്റങ്ങള്‍ ചെയ്യുന്നവനാണ് / ആരക്കെയാണ് മരണശിക്ഷ അനുഭവിക്കേ ണ്ടത് ?
1. ഒരു മനുഷ്യനെ അടിച്ചു കൊല്ലുന്നവന്‍ (21:12)
2. അപ്പനയോ അമ്മയെയോ അടിക്കുന്നവന്‍ (21:15)
3. ഒരുത്തന്‍ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്‍ക്കുകയോ അവന്റെ കൈവശം അവനെ കണ്ടുപിടിക്കുകയോ ചെയ്താല്‍ (21:16)
4. അപ്പനയോ അമ്മയെയോ ശപിക്കുന്നവന്‍ (21:17)
5. ഒരു കാള രണ്ടാമതും ഒരു പുരുഷനയോ സ്ത്രിയെയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന്‍ (21:28-31)
6. ക്ഷുദ്രക്കാരത്തിയെ (22:18)
7. മൃഗത്തോടുകൂടി ശയിക്കുന്നവനെ (22:19)
3. മോഷ്‌ണത്തിനുള്ള ശിക്ഷ / പ്രതിക്രിയ എന്ത് ?
ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനയോ മോഷ്ടിച്ചു അറക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ അവന്‍ ഒരു കാക്കെക്കു അഞ്ചു കാളെയെയും ഒരു ആടിനു നാലു ആടിനെയും പകരം കൊടുക്കണം (22: 1-2)
4. ഏത് കുറ്റത്തിനാണ് രക്തപാതകം ഇല്ലാത്തത് ?
കള്ളന്‍ വീടു മുറിക്കുമ്പോള്‍ പിടിക്കാപ്പെട്ടു അടികൊണ്ടൂ മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല. എന്നാല്‍ അത് നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ട്. (22:23)
5. ഏത് കുറ്റം ചെയ്യുന്നവരെയാണ് താന്‍ വാള്‍ കൊണ്ടു കൊല്ലും എന്ന് യഹോവ പറയുന്നത് ?
വിധവയെയും അനാഥനെയും വല്ല പ്രകാരത്തിലും ക്ലേശിപ്പിക്കുന്നവനെ (22:22-24)
6.പണം വായ്‌പ കൊടുത്താല്‍ ആരുടെ കൈയ്യില്‍ നിന്നാണ് പലിശ വാങ്ങാന്‍ പാടില്ലാത്തത് ?
ദരിദ്രന്റെ കൈയ്യില്‍ നിന്ന് (22:25)
7. എന്ത് മാംസം ആണ് തിന്നാന്‍ പാടില്ലാത്തത് ?
കാട്ടു മൃഗം കടിച്ചു കീറിയ മാംസം (22:31)
8. സമ്മാനം വാങ്ങാന്‍ പാടില്ലാത്തത് എന്തുകൊണ്ട് ?
സമ്മാനം കാഴ്‌ചയുക്ക്കവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചു കളയുകയും ചെയ്യുന്നതുകൊണ്ടു (23:8)
9. വര്‍ഷത്തില്‍ എത്ര പ്രാവിശ്യമാണ് യഹോവയ്ക്ക് ഉത്സവം ആചരിക്കേണ്ടത് ?
മൂന്ന് (23:14)
10. ഏതൊക്കെ പെരുന്നാളുകള്‍ / ഉത്സവങ്ങള്‍ ആചരിക്കാനാണ് യഹോവ പറയുന്നത് ?
1. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (23:15)
2. വയലില്‍ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തു പെരുന്നാള്‍ (23:16) 3. കായ്‌കനി പെരുന്നാള്‍ (23:16)
11. കായ്‌കനി പെരുന്നാള്‍ ആചരിക്കുന്നതെപ്പോള്‍ ?
ആണ്ടറുതിയില്‍ വയലില്‍ നിന്നു വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ (23:16)
12. യിസ്രായേല്‍ മക്കളുടെ മുന്നില്‍ നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളയുവാന്‍ യഹോവ യിസ്രായേല്‍ മക്കള്‍ക്കു മുമ്പായി എന്താണ് അയക്കുന്നത് ?
കടുന്നലിനെ (23:28)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment