1. മോശ പൊട്ടിച്ചുകളഞ്ഞ കല്പലകകള്‍ക്കു പകരം കല്പലകകള്‍ രണ്ടാമത് ചെത്തിയുണ്ടാ ക്കിയതാര്?
മോശ (34:1)
2. മോശ പൊട്ടിച്ചുകളഞ്ഞ കല്പലകകള്‍ക്കു പകരം രണ്ടാമത് കല്പലകകള്‍ യഹോവ എഴുതിയപ്പോള്‍ എത്രദിവസമാണ് സീനായ് മലയില്‍ യഹോവയോടുകൂടി മോശ ആയിരുന്നത് ?
നാല്പതു പകലും നാല്പതുരാവും (34:28)
3. ‘പത്തുകല്പനകള്‍’ എന്നുള്ള വിശേഷ്ണം ആദ്യമായി സൂചിപ്പിക്കുന്നത് എവിടെ ?
പുറപ്പാടു (34:28)
4. യഹോവയുടെ അടുത്ത് നിന്ന് ഇറങ്ങിവന്നപ്പോള്‍ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചതാരുടെ ?
മോശയുടെ (34:29)
5. തങ്ങളുടെ വാസസ്ഥലങ്ങളില്‍ ഏതുദിവസം തീ കത്തിക്കരുതെന്നാണ് യഹോവ യിസ്രായേല്‍ മക്കളോട് കല്പിച്ചത് ?
ശബ്ബത്ത് നാളില്‍ / ഏഴാം ദിവസം (35:3)
6. എത്ര മൂടുശീലകൊണ്ടാണ് തിരുനിവാസം ഉണ്ടാക്കിയത് ?
പത്തു (36:8)
7. തിരുനിവാസം ഉണ്ടാക്കാന്‍ ഉപയോഗിച്ച മൂടുശീലയുടെ അളവ് ?
ഇരുപത്തെട്ടു മുഴം നീളം നാലുമുഴം വീതി (36:9)
8. എത്ര മൂടുശീലകള്‍ കൊണ്ടാണ് തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കിയത് ? പതിനൊന്ന് (36:14)
9. തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കിയതെന്തുകൊണ്ട് ?
കോലാട്ടുരോമം കൊണ്ട് (36:14)
10. തിരുനിവാസത്തിന്മേലുള്ള മൂടുവിരി ഉണ്ടാക്കാന്‍ ഉപയോഗിച്ച മൂടുശീലയുടെ അളവ് ? മുപ്പതുമുഴം നീളം നാലു മുഴം വീതി (36:15)
11. കൂടാരത്തിനുള്ള പുറമൂടി ഉണ്ടാക്കിയതെന്തുകൊണ്ട് ?
ചുവപ്പിച്ച ആട്ടുകൊറ്റത്തോല്‍കൊണ്ടും തഹശുതോല്‍കൊണ്ടും (36;19)
12. ഖദിരമരംകൊണ്ട് പെട്ടകം , മേശ , ധൂപപീഠം ഉണ്ടാക്കിയവന്‍ ?
ബെസലേല്‍ (37:1 , 10 , 25 )
13. നിലവിളക്കിലുള്ള പുഷ്പപുടങ്ങള്‍ ഏത് പൂവ് പോലെയുള്ളതായിരുന്നു?
ബദാം പൂവ് (37:19,20)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment