1. മിസ്രയിമില്‍ നിന്നു പുറപ്പെട്ട മോശയെ കാണാന്‍ അവന്റെ അമ്മായപ്പനും ഭാര്യയും മക്കളും വന്നത് എവിടെ ?
രെഫീദീമില്‍ ദൈവത്തിന്റെ പര്‍വ്വതത്തിങ്കല്‍ ( 18:5)
2. രഫീദീമില്‍ ദൈവത്തിനു ഹോമവും ഹനനയാഗവും കഴിച്ചതാര് ?
മോശയുടെ അമ്മായപ്പനായ യിത്രോവ് (18:12)
3. യിസ്രായേല്‍ മക്കള്‍ക്ക് ന്യായം വിധിച്ച് നല്‍കിയതാര് ?
മോശ (18:13)
4. ദൈവത്തിന്റെ കല്‍പനകളും പ്രമാണങ്ങളും യിസ്രായേല്‍ മക്കളെ അറിയച്ചതാര് ?
മോശ (18:16)
5. ആരുടെ വാക്കു കേട്ടിട്ടാണ് മോശ യിസ്രായേല്‍ മക്കള്‍ക്ക് അധിപതിമാരെ തിരഞ്ഞെടുത്ത് തലവന്മാരാക്കിയത് ?
യിത്രോവിന്റെ (18:24)
6. യിസ്രായേല്‍ മക്കള്‍ സീനായ് മരുഭൂമിയില്‍ എത്തിയതെന്ന് ?
മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തില്‍ (19:1)
7. യഹോവ സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയത് എങ്ങനെ ?
തീയില്‍ (19:18)
8. യഹോവ സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയത് എവിടെ ?
സീനായ് പര്‍വ്വതത്തില്‍ പര്‍വ്വതത്തീന്റെ കൊടുമുടിയില്‍ (19:20)
9. യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
ആറുദിവസം കൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കയും ഉണ്ടാക്കി , എഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നു. (20:11)
10. സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിയ ദൈവം അരുളിചെയ്ത വചനങ്ങള്‍ ?
1. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു (20:3)
2. ഒരു വിഗ്രഹവും ഉണ്ടാക്കരുതു (20:4)
3. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു ( 20:7)
4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക (20:8)
5. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക (20:12)
6. കുല ചെയ്യരുതു (20:13)
7. വ്യഭിചാരം ചെയ്യരുതു (20:14)
8. മോഷ്ടിക്കരുതു (20:15)
9. കൂട്ടുകാരന്റെ നേരെ കള്ള സാക്ഷ്യം പറയരുതു (20:16)
10. കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു (20:17)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
1 comment:
എന്ത് മലയാളമാണിത് ...Pls use POC Bible
Post a Comment