1. തിരുനിവാസത്തിന്മേല്‍ മൂടുവിരിയായി ഉപയോഗിക്കുന്ന മൂടുശീല ഉണ്ടാക്കുന്നത്
എന്തുകൊണ്ടാവണമെന്നാണ് യഹോവ പറഞ്ഞത് ?
കോലാട്ടുരോമം കൊണ്ട് (26:7)
2. വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും വേര്‍തിരിക്കുന്നതെന്ത് ?
തിരശ്ശീല (26:33)
3. കൃപാസനത്തിന്റെ സ്ഥാനം എവിടെ ?
അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപെട്ടകത്തിന്‍ മീതെ (26:34)
4. യാഗപീഠം ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ട മരം ?
ഖദിരമരം (27:1)
5. സമാഗമനകൂടാരത്തിലെ വിളക്കുകത്തിക്കാന്‍ ഉപയോഗിക്കേണ്ടതെന്ത് ?
ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ (27:20-21)
6. തനിക്കു പുരോഹിത ശുശ്രൂഷചെയ്യാന്‍ ദൈവം തിരഞ്ഞെടുത്തതാരെ?
അഹരോനെയും അവന്റെ പുത്രന്മാരെയും (28:1)
7. പൌരോഹിത്യം നിത്യാവകാശമായവര്‍ ?
അഹരോനും പുത്രന്മാരും (29:9)
8. സമാഗമനകൂടാരത്തിലെ യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന യാഗങ്ങള്‍ ?
പാപയാഗം (29:15) , ഹോമയാഗം (29:18) , ദഹനായാഗം (29:25) ,
സമാധാനയാഗം (29:28) , പാനീയയാഗം (29:40)
9. ധൂപപീഠം ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ട മരം ?
ഖദിരമരം (30:1)
10. വിശുദ്ധമായ അഭിഷേക തൈലം ഉണ്ടാക്കേണ്ടതെങ്ങനെ ?
അഞ്ഞൂറുശേക്കെല്‍ അയഞ്ഞ മൂരും അതില്‍ പാതി ഇരുന്നൂറ്റമ്പത് ശേക്കെല്‍ സുഗന്ധലവംഗവും അഞ്ഞൂറ് ശേക്കെല്‍ വഴനത്തൊലിയും ഒരു ഹീന്‍ ഒലിവെണ്ണയും എടുത്തു തൈലക്കാരന്റെ വിദ്യപ്രകാരം ചേര്‍ത്താണ് അഭിഷേക തൈലം ഉണ്ടാക്കേണ്ടത് (30:23-26)
പുറപ്പാടു , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment